Jump to content

അരളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അരളി (രക്തകറവി) Nerium oleander
Nerium oleander in flower
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Genus:
Nerium L.
Species:
N. oleander
Binomial name
Nerium oleander
Synonyms
  • Nerion oleandrum St.-Lag.
  • Nerium carneum Dum.Cours.
  • Nerium flavescens Spin
  • Nerium floridum Salisb.
  • Nerium grandiflorum Desf.
  • Nerium indicum Mill.
  • Nerium indicum subsp. kotschyi (Boiss.) Rech.f.
  • Nerium indicum var. leucanthum Makino
  • Nerium indicum f. leucanthum (Makino) Okuyama
  • Nerium indicum var. lutescens Makino
  • Nerium indicum f. lutescens (Makino)
  • Nerium indicum var. plenum Makino
  • Nerium japonicum Gentil
  • Nerium kotschyi Boiss.
  • Nerium latifolium Mill.
  • Nerium lauriforme Lam.
  • Nerium mascatense A.DC.
  • Nerium odoratissimum Wender.
  • Nerium odoratum Lam.
  • Nerium odorum Sol.
  • Nerium oleander var. indicum (Mill.) O.Deg. & Greenwell
  • Nerium oleander subsp. kurdicum Rech.f.
  • Nerium splendens Paxton
  • Nerium thyrsiflorum Paxton
  • Nerium verecundum Salisb.
  • Oleander indica (Mill.) Medik.
  • Oleander vulgaris Medik.

അപ്പോസൈനേസീ കുടുംബത്തിലുള്ള നീരിയം (Nerium) ജനുസിലെ ഏകസ്പീഷിസായ ഒരു നിത്യഹരിതസസ്യമാണ് അരളി. ഇന്ത്യയിലുടനീളം കാണുന്ന ഈ സസ്യത്തിന്‌ എല്ലാത്തരം കാലാവസ്ഥയിലും വളരാൻ തക്ക ശേഷിയുണ്ട്[1]. മഞ്ഞ, ചുവപ്പ്, വെളുപ്പ്, കൃഷ്ണ എന്നീ നിറങ്ങളിലുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന അരളിച്ചെടികൾ കണ്ടുവരുന്നു. എല്ലാഭാഗവും വിഷമായ ഈ ചെടി നട്ടുവളർത്തുന്ന ഉദ്യാനസസ്യങ്ങളിൽ ഏറ്റവും വിഷമുള്ളവയിൽ ഒന്നാണ് ഈ ചെടി. ഒലിയാന്ദ്രിൻ (Oleandrin), ഒലിയാന്ദ്രിജനിൻ (Oleandrigenin) എന്നീ രണ്ടു രാസ ഘടകങ്ങൾ ആണ് ഈ ചെടിയെയും, പൂക്കളെയും വിഷമയം ആക്കുന്നത്. സമാനമായി ഇതേ കുടുംബത്തിൽ പെട്ട കോളാമ്പി (സസ്യം) ചെടിയിലും വിഷം അടങ്ങിയിട്ടുണ്ട്.

ഈ ചെടിയുടെ കായ, ഇലകൾ, പൂക്കൾ ഒക്കെ കഴിച്ചു നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അരളിച്ചെടി അലങ്കാരത്തിനും, അരളി പൂക്കൾ മാല കെട്ടാനും, ക്ഷേത്രങ്ങളിൽ പൂജയ്ക്കും ഉപയോഗിക്കുന്നു. അപകട സാധ്യത കണക്കിലെടുത്ത് 2024 മെയ്‌ മാസം മുതൽ ദേവസ്വം ബോർഡ്‌ അരളി പൂക്കൾ ക്ഷേത്രങ്ങളിൽ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്[1]. കരവീര, അശ്വഘ്‌ന, അശ്വമാരക, ഹയമാരക പേരുകളിൽ സംസ്കൃതത്തിലും കനേർ എന്ന് ഹിന്ദിയിലും ഈ സസ്യം അറിയപ്പെടുന്നു[1]. കമ്പുകുത്തിയും പതിവെച്ചും പുതിയതൈകൾ ഉത്പാദിപ്പിക്കുന്നു.

സവിശേഷതകൾ

[തിരുത്തുക]

ഏകദേശം 3 മീറ്റർ വരെ പൊക്കത്തിൽ അരളിച്ചെടി വളരുന്നു. തൊലിക്ക് ചാരനിറമാണ്‌. രണ്ടുവശവും കൂർത്ത് നടുക്ക് വീതിയുള്ളതും കട്ടിയുള്ളതും കടും പച്ചനിറത്തിലും ദീർഘരൂപത്തിലുമുള്ള ഇലകൾ ഈ സസ്യത്തിന്റെ പ്രത്യേകതകളാണ്‌. 5 ദളങ്ങൾ വീതമുള്ള പൂക്കൾ തണ്ടിന്റെ അറ്റത്ത് കുലകളായി കാണപ്പെടുന്നു. ചെടിയ്‌ക്ക് വെളുത്ത നിറത്തിൽ കറ ഉണ്ടാകുന്നു. അരളിയുടെ എല്ലാഭാഗവും വിഷമുള്ളതും ദുർഗന്ധമുള്ളതുമാണ്‌[1]. Oleandrin (Formula: C32H48O9: Molecular Weight: 576.72 g/mol), Oleandrigenin (C25H36O6: Molecular Weight: 432.557 g/mol ) എന്നീ രണ്ടു കോമ്പൗണ്ടുകൾ ആണ് ഈ ചെടിയെയും, പൂക്കളെയും വിഷമയം ആക്കുന്നത്. ഈ ചെടിയുടെ കായ അല്ലെങ്കിൽ ഇലകൾ ഒക്കെ കഴിച്ചു നിരവധി അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.[2] പശുക്കൾക്കും, ആടിനും ഒന്നും ഇതിന്റെ ഇലയോ, പൂവോ കൊടുക്കരുത്.[3]

പിങ്ക് നിറമുള്ള അരളിപ്പൂക്കളുടെ ഇതളുകൾ

രസാദി ഗുണങ്ങൾ

[തിരുത്തുക]

രസം :കടു, തിക്തം, കഷായം

ഗുണം :ലഘു, രൂക്ഷം, തീക്ഷ്ണം

വീര്യം :ഉഷ്ണം

വിപാകം :കടു [4]

ഔഷധയോഗ്യ ഭാഗം

[തിരുത്തുക]

വേരിന്മേൽ തൊലി, ഇല [4]

ഔഷധമൂല്യം

[തിരുത്തുക]
അരളി
സംസ്കൃതത്തിലെ പേര്കരവീര
വിതരണംഇൻഡ്യയിലുടനീളം

ഡെൽഹി സർവകലാശാലയിലെ രസതന്ത്രവിഭാഗം പ്രൊഫസർമാരായ എസ്. രംഗസ്വാമി, ടി.എസ്.ശേഷാദ്രി എന്നിവർ നടത്തിയ ഗവേഷണങ്ങളിൽ നിന്നും; വേര്‌, ഇല എന്നിവിടങ്ങളിൽ നിന്നും വേർതിരിച്ചെടുക്കുന്ന ഗ്ലൈക്കോസൈഡുകൾ ഹൃദയപേശികളിൽ പ്രവർത്തിച്ച്;അതിന്റെ സങ്കോച-വികാസങ്ങളുടെ ശേഷി വർദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്[1]. കൂടാതെ വേരിലെ തൊലിക്ക് ശ്വാസകോശത്തിന്റെ സങ്കോച-വികാസശേഷി വർദ്ധിപ്പിക്കുന്നതിനും ഉള്ള കഴിവ് ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്[1]. വളരെ ലഘുവായ മാത്രയിലാണ്‌ ഔഷധങ്ങൾ ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ വിപരീതഫലം ഉണ്ടാക്കാൻ വഴിവയ്ക്കുന്നു[1]. വിഷമുള്ളതാണ്‌ എങ്കിലും ഔഷധമായും ഉപയോഗിക്കുന്ന ഈ സസ്യത്തെ ഉള്ളിലേയ്‌ക്ക് കഴിക്കുന്നതിനായി ആയുർവേദത്തിന്റെ പ്രാമാണിക ഗ്രന്ഥങ്ങൾ വിവരിക്കുന്നില്ല, എങ്കിലും വൃണങ്ങളിലും കുഷ്ഠരോഗം തുടങ്ങിയ രോഗങ്ങൾക്ക് പുറമേ പുരട്ടുന്നതിന്‌ നല്ലതാണെന്ന് ശുശ്രുതൻ വിധിക്കുന്നു[1]. നിയന്ത്രിതമാത്രയിൽ ഹൃദയപേശികളുടെ സങ്കോചവികാസക്ഷമത വർദ്ധിപ്പിക്കും, കൂടുതൽ അളവിൽ ഇവയുടെ പ്രവർത്തനം മന്ദഗതിയിലാകും. അർബുദ ചികിത്സയിൽ[5] ചക്രദത്തിൽ വിവരിക്കുന്ന കരവീരാദി തൈലത്തിൽ അരളി ഉപയോഗിക്കുന്നു.[6]

തണ്ടും ഇലയും വളരെ വിഷമയമായ സസ്യമാണിത്. ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേൽക്കാം.[7]

ഭാഗങ്ങൾ

[തിരുത്തുക]

വേരിന്മേൽതൊലി, ഇല

ശുദ്ധി

[തിരുത്തുക]

അരളി പശുവിൻ പാലിൽ ഡോളായന്ത്രവിധി പ്രകാരം പാകം ചെയ്താൽ ശുദ്ധിയാകും [അവലംബം ആവശ്യമാണ്]

അരളിയുടെ ഇളംതണ്ടിന്റെ തൊലി വെയിലത്തു വച്ച് ഉണക്കി സൂക്ഷിച്ചാൽ കുറെ നാൾ കൊണ്ടു് വിഷം ഇല്ലാതാകും.[6]

ചിത്രശാല

[തിരുത്തുക]

ഇതും കൂടി കാണുക

[തിരുത്തുക]

അധികവായനയ്ക്ക്

[തിരുത്തുക]
  • Langford, Shannon D., and Paul J. Boor. "Oleander toxicity: an examination of human and animal toxic exposures." Toxicology 109.1 (1996): 1-13.
  • Haynes, Bruce E., Howard A. Bessen, and Wayne D. Wightman. "Oleander tea: herbal draught of death." Annals of emergency medicine 14.4 (1985): 350-353.
  • Shaw, D., and John Pearn. "Oleander poisoning." The Medical journal of Australia 2.5 (1979): 267-269.
  • Szabuniewicz, M; Schwartz, WL; McCrady, JD; Camp, BJ (1972). "Experimental oleander poisoning and treatment". Southwestern Veterinarian. 25 (2): 105–14
  • Saravanapavananthan, N; Ganeshamoorthy, J (1988). "Yellow oleander poisoning--a study of 170 cases". Forensic Science International. 36 (3–4): 247–50. doi:10.1016/0379-0738(88)90150-8. PMID 3350448
  • Schwartz, W. L., et al. "Toxicity of Nerium oleander in the monkey (Cebus apella)." Veterinary pathology 11.3 (1974): 259-277.
  • Siemens, L. M., et al. "The clinical, cardiac and pathophsiological effect of oleander toxicity in horse." J Vet Intern Med 9 (1995): 217.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 ഡോ.ഗോപാലകൃഷ്ണപിള്ള, വൈദ്യരത്നം വേലായുധൻ നായർ എന്നിവരുടേ "ആരോഗ്യവിജ്ഞാനകോശം". ആരാധന പബ്ലിക്കേഷൻസ്, ഷോർണൂർ. താൾ 379-380
  2. (Saravanapavananthan, N., and J. Ganeshamoorthy. "Yellow oleander poisoning—a study of 170 cases." Forensic science international 36.3 (1988): 247-250).
  3. "Toxicity in goats caused by oleander (Nerium oleander)." Research in Veterinary Science, Barbosa, R. R., J. D. Fontenele-Neto, and B. Soto-Blanco. 85.2 (2008): 279-28
  4. 4.0 4.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്
  5. "അമേരിക്കൻ ക്യാൻസർ സൊസൈറ്റി". Archived from the original on 2007-09-29. Retrieved 2007-11-13.
  6. 6.0 6.1 ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം- ശ്രീ. മാത്യു മടുക്കക്കുഴി- കറന്റു ബുക്സ്.
  7. ജേക്കബ് വർഗീസ് കുന്തറ (12 ഡിസംബർ 2014). "സൂക്ഷിക്കുക ഈ ചെടികളെ". മലയാള മനോരമ. Archived from the original on 2014-12-16. Retrieved 12 ഡിസംബർ 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

ഭാരതത്തിലെ പുഷ്പങ്ങൾ: അരളി


"https://ml.wikipedia.org/w/index.php?title=അരളി&oldid=4084052" എന്ന താളിൽനിന്ന് ശേഖരിച്ചത്