Jump to content

പാർഥിനോൺ ക്ഷേത്രം

Coordinates: 37°58′17.39″N 23°43′35.69″E / 37.9714972°N 23.7265806°E / 37.9714972; 23.7265806
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Parthenon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പാർഥിനോൺ
Map
അടിസ്ഥാന വിവരങ്ങൾ
തരംക്ഷേത്രം
വാസ്തുശൈലിപ്രാചീന ഗ്രീക്ക് ശൈലി
സ്ഥാനംഏതൻസ്‌, ഗ്രീസ്
നിർദ്ദേശാങ്കം37°58′17.39″N 23°43′35.69″E / 37.9714972°N 23.7265806°E / 37.9714972; 23.7265806
Current tenantsമ്യൂസിയം
നിർമ്മാണം ആരംഭിച്ച ദിവസം490 BC
പദ്ധതി അവസാനിച്ച ദിവസം488 BC
Destroyed1687 സെപ്റ്റംബർ 28 ന്‌ ഭാഗികമായി
ഉടമസ്ഥതഗ്രീക്ക് ഗവണ്മെന്റ്
Dimensions
Diameter69.5 m x 30.9 m
രൂപകൽപ്പനയും നിർമ്മാണവും
വാസ്തുശില്പിIktinos, Kallikrates
Structural engineerഫിദിയസ്

പ്രാചീന ഗ്രീസിലെ നഗരരാഷ്ട്രമായിരുന്ന ഏതൻസിലെ അക്രോപൊളിസിൽ സ്ഥിതിചെയ്യുന്ന അഥീനാക്ഷേത്രമാണ്‌ പാർഥിനോൺ ക്ഷേത്രം.ക്രി.മു.5-ആം നൂറ്റാണ്ടിൽ നിർമ്മിയ്ക്കപ്പെട്ടുവെന്നു വിശ്വസിയ്ക്കപ്പെടുന്ന ഈ ക്ഷേത്രം പ്രാചീന ഗ്രീക്ക് വാസ്തുവിദ്യയുടെ മകുടോദാഹരണമായി നിലകൊള്ളുന്നു. ഇന്നത്തെ പാർഥിനോൺ നിലനിൽക്കുന്ന സ്ഥലത്ത് മുൻപ് മറ്റൊരു അഥീനാക്ഷേത്രമുണ്ടായിരുന്നതായും, ബി.സി.നാലാംനൂറ്റാണ്ടിലെ പേർഷ്യൻ ആക്രമണത്തിൽ നശിപ്പിയ്ക്കപ്പെട്ടതായും ഹെറഡോട്ടസ് രേഖപ്പെടുത്തിയിട്ടുണ്ട്.ബി.സി.5ആം നൂറ്റാണ്ടിലെ പുനർനിർമ്മാണത്തിനു ശേഷം ഈ ക്ഷേത്രം ഗ്രീക്ക് ഭരണകൂടത്തിന്റെ ഖജനാവായും ഉപയോഗിച്ചിരുന്നു.