അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ വിക്കിമീഡിയർ നടത്തുന്ന വിവിധ പരിപാടികൾക്കുളെ സംബന്ധിച്ച ഏകോപന താൾ ഇവിടെയും അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന വനിതാ ചരിത്ര മാസത്തിന്റെ ഏകോപന താൾ ഇവിടെയും കാണാം.
2015 മാർച്ച് 7 മുതൽ 31 വരെ നടന്ന വനിതാദിന തിരുത്തൽ യജ്ഞം-2015 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു.