ഉപയോക്താവിന്റെ സംവാദം:Adv.tksujith
|
|
|
|
0_
Rio Olympics Edit-a-thon
[തിരുത്തുക]Dear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.
For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)
വർഗ്ഗം:തിരവനന്തപുരത്തെ ഹാളുകൾ നീക്കം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു
[തിരുത്തുക]വർഗ്ഗം:തിരവനന്തപുരത്തെ ഹാളുകൾ ഒഴിവാക്കാൻ, ലയിപ്പിക്കാൻ, അഥവാ പുനഃനാമകരണം ചെയ്യാൻ നിർദ്ദേശിച്ചിരിക്കുന്നു. വർഗ്ഗീകരണ നയങ്ങൾക്കനുസരിച്ചാണോ ഈ നിർദ്ദേശം സൃഷ്ടിച്ചത് എന്നതറിയുവാൻ ഒരു ചർച്ച നടക്കുന്നുണ്ട്. താങ്കൾക്ക് ഈ നിർദ്ദേശത്തെക്കുറിച്ച് അഭിപ്രായം അറിയിക്കുന്നതിനായി ദയവായി ഒഴിവാക്കാൻ സാദ്ധ്യതയുള്ള വർഗ്ഗങ്ങൾ എന്ന താളിൽ വർഗ്ഗത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. നന്ദി. Raghith (സംവാദം) 05:53, 26 ഓഗസ്റ്റ് 2016 (UTC)
- Raghith - Done
ഗ്രന്ഥാലയ&വിവര ശാസ്ത്രം
[തിരുത്തുക]ഗ്രന്ഥാലയ വിവര ശാസ്ത്രം എന്ന ലേഖനവുമായി ലയിപ്പിക്കാം. ഇന്റർവിക്കിലിങ്ക് മാറ്റികൊടുക്കാം. Jameela P. (സംവാദം) 17:03, 29 സെപ്റ്റംബർ 2016 (UTC)
സമ്മതം
[തിരുത്തുക]കാര്യനിർവ്വാഹക സ്ഥാനാർത്ഥി സ്ഥാനത്തേക്ക് നിർദേശിക്കുപ്പോൾ സമ്മതം ചോദിക്കുന്ന ഒരു ചടങ്ങുണ്ട് , മറന്നു പോയി അല്ലേ ബായ് , പ്രസ്തുത ചോദ്യം താങ്കൾക്ക് വേണ്ടി ഞാൻ ചോദിച്ചിട്ടുണ്ട് [1] --- ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 07:43, 2 ഒക്ടോബർ 2016 (UTC)
- നന്ദി - ഇർവിൻ ജി അക്കാര്യം വിട്ടുപോയി. സമ്മതം സത്യത്തിൽ നേരിൽ ചോദിച്ചിരുന്നു. അതിന് ശേഷമാണ് പ്രൊപ്പോസ് ചെയ്തത്. അതുകൊണ്ടുതന്നെ അത് എഴുതി ചോദിക്കുന്ന കാര്യവും മറന്നു --Adv.tksujith (സംവാദം) 00:19, 3 ഒക്ടോബർ 2016 (UTC)
സംരക്ഷിത താളുകൾ
[തിരുത്തുക]മലയാളം വിക്കിപീഡിയയിലെ ചില താളുകളുടെ നാൾവഴിപരിശോധിക്കുമ്പോൾ അവ സംരക്ഷി സംരക്ഷിച്ചിട്ടുള്ളതായി കാണുന്നു.എന്നാൽ ഇംഗ്ലീഷ് വിക്കിയിൽ സംരക്ഷിത താളുകളിൽ കാണുന്ന പോലെയുള്ള ഒരു ലോക്കിന്റെ ചിഹ്നം ഇതിൽ കാണുന്നില്ല എന്തുകൊണ്ടാണിത്? Akhiljaxxn (സംവാദം) 01:20, 3 ഒക്ടോബർ 2016 (UTC)
Support
[തിരുത്തുക]Sir, Please support the event here [2] and also comment please.--Drcenjary (സംവാദം) 02:47, 13 ഒക്ടോബർ 2016 (UTC)
ചാതുർവർണ്ണ്യം എന്ന ലേഖനം Caste system in India എന്ന ലേഖനത്തിന്റെ നേർവിവർത്തനമല്ല
[തിരുത്തുക]Caste system in India എന്ന ലേഖനം ഇംഗ്ലിഷിൽ വളരെ വിപുലമായി കൊടുത്തിട്ടുണ്ട്. ഇത് തീർച്ചയായും മലയാളത്തിൽ പദാനുപദ തർജ്ജമ തന്നെ വരേണ്ടതുണ്ട്. പക്ഷെ ഇതിന്റെ മലയാള പരിഭാഷ ചാതുർവർണ്ണ്യം എന്നാണ് കൊടുത്തിരിക്കുന്നത്. എന്നിട്ട് ചാതുർവർണ്ണ്യത്തെപ്പറ്റി മാത്രം ലഘുവായി എഴുതിയിട്ടുണ്ട്. പകരം ഇന്ത്യയിലെ ജാതി സംബ്രദായം എന്ന് തലക്കെട്ടു നൽകേണ്ടിയിരുന്നു. ഈ ലേഖനം വിപുലീകരിക്കാനുള്ള സാദ്ധ്യതതന്നെ ഇല്ലാതാക്കുന്ന തരത്തിലാണ് Caste system in India എന്ന ലേഖനത്തെ ചാതുർവർണ്ണ്യം എന്നു വിവർത്തനം ചെയ്തിട്ട് ഇംഗ്ലിഷ് ലേഖനവുമായി കണ്ണിചേർത്തിരിക്കുന്നത്. ജാതി സമ്പ്രദായം ചാതുർവർണ്ണ്യത്തിൽ മാത്രമൊതുങ്ങുന്ന കാര്യമല്ല എന്നതിനാൽ ഇതു ഇംഗ്ലിഷിന്റെ ഗുണനിലവാരത്തിൽ എത്തിക്കേണ്ടുന്നതിന് തലക്കെട്ടു മാറ്റുകയോ കണ്ണി ഇന്ത്യയിലെ ജാതിസമ്പ്രദായം എന്നു തിരുത്തുകയോ ചെയ്യണം എന്നു അഭ്യർത്ഥിക്കുന്നു.Ramjchandran (സംവാദം) 19:48, 16 ഒക്ടോബർ 2016 (UTC)
- ശരിയാക്കിയിട്ടുണ്ട് Ramjchandran മാഷേ. ഇന്ത്യയിലെ ജാതി സമ്പ്രദായം എന്ന ലേഖനം വികസിപ്പിക്കുക. സമയമില്ലാത്തതിനാൽ അത് ചെയ്യാൻ കഴിയാത്തതിൽ ഖേദിക്കന്നു. നന്ദി --Adv.tksujith (സംവാദം) 01:07, 17 ഒക്ടോബർ 2016 (UTC)
ഇന്ത്യയിലെ ജാതി സമ്പ്രദായം എന്ന ലേഖനം എത്രയും പെട്ടെന്ന് പൂർണ്ണമാക്കാൻ ശ്രമിക്കുന്നതാണ്
[തിരുത്തുക]തീർച്ചയായും ആ ലേഖനം പൂർണ്ണമാക്കാൻ ശ്രമിക്കുന്നതാണ്. തെറ്റുണ്ടെങ്കിൽ തിരുത്തുമല്ലോ? ഇത്തരം ലേഖനം ഇവിടെ വേണ്ടതാണ്. പ്രത്യേകിച്ചും കാലം ആവശ്യപ്പെടുന്നതും പുതുതലമുറ വായിക്കേണ്ടതും. വിക്കിപീഡിയ ആഴമുള്ള ലേഖനങ്ങൾകൊണ്ടു നിറയട്ടെ, നന്ദി... Ramjchandran (സംവാദം) 13:56, 21 ഒക്ടോബർ 2016 (UTC)
സംവാദം
[തിരുത്തുക]Adv.tksujith എന്റെ സംവാദം താളിലെ സംവാദങ്ങൾ പത്തായത്തിലാക്കാൻ ഒന്നു സഹായിക്കുമൊ? Akhiljaxxn (സംവാദം) 17:44, 18 ഒക്ടോബർ 2016 (UTC)
നന്ദി Akhiljaxxn (സംവാദം) 17:50, 19 ഒക്ടോബർ 2016 (UTC)
സ്റ്റാർ ചിഹ്നം
[തിരുത്തുക]Adv.tksujith മലയാളം വിക്കിയിൽ തിരഞ്ഞെടുത്ത ലേഖനങ്ങൾ ഇംഗ്ലീഷ് വിക്കിയിൽ തിരഞ്ഞെടുത്തതായി(ഇന്റർവിക്കി കണ്ണിയിൽ സ്റ്റാർ ചിഹ്നം) കാണിക്കുന്നില്ലല്ലോ? എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? Akhiljaxxn (സംവാദം) 17:50, 19 ഒക്ടോബർ 2016 (UTC)
- ലേഖനത്തിന്റെ വലത് മുകളിലുള്ള നക്ഷത്ര ചിഹ്നം അതിന്റെ പ്രെറ്റി യു.ആർ.എൽ ചേർത്തിരിക്കുന്ന സ്ഥലത്ത് കാണിക്കുന്നില്ല എന്നതല്ലേ Akhiljaxxn ഉദ്ദേശിച്ചത് ? അതിനായി ആ തിരിച്ച് വിടൽ താളിലും {{featured}} എന്ന ഫലകം ചേർക്കണം. ദാ ഇതിൽ ചേർത്തിരിക്കുന്നത് നോക്കൂ [3] Adv.tksujith (സംവാദം) 18:29, 19 ഒക്ടോബർ 2016 (UTC)
ഇതല്ല ഞാൻ ഉദ്ദേശിച്ചത്.ഇന്റർവിക്കി കണ്ണികളിൽ ആണ് . ഉദാഹരണത്തിന് മൈക്കൽ ജാക്സൺ എന്ന താളിൽ ഇന്റർവിക്കി കണ്ണികളിലെ ഏഴു ഭാഷകളിലൊ മറ്റൊ ആതാൾ തിരഞ്ഞെടുക്കപ്പെട്ടതായി സുചിപ്പിക്കുന്നതിനായി സ്റ്റാർ ചിഹ്നംകാണിക്കുന്നു. എന്നാൽ മലയാളത്തിനു നേരെ ഈ ചിഹ്നം കാണിക്കുന്നുമില്ല.Akhiljaxxn (സംവാദം) 18:41, 19 ഒക്ടോബർ 2016 (UTC)
Adv.tksujith, Featured ഫലകം തിരഞ്ഞെടുത്ത താളുകളിൽ മാത്രമാണ് ഉപയോഗിക്കേണ്ടത്; തിരിച്ചുവിടൽ താളുകളിൽ ഉപയോഗിക്കേണ്ട ആവശ്യമില്ല.
Akhiljaxxn, മൈക്കൽ ജാക്സന്റെ മറ്റുഭാഷാലേഖനങ്ങളിൽ പോകുമ്പോൾ മലയാളം ലേഖനത്തിനു നേരെ സ്റ്റാർ ചിഹ്നം കാണാനുണ്ടല്ലോ. --Arjunkmohan (സംവാദം) 19:39, 19 ഒക്ടോബർ 2016 (UTC)
Arjunkmohan ഇതുവരെ ഉണ്ടായിരുന്നില്ല. ഇവിടെ തിരഞ്ഞെടുത്ത മറ്റു ലേഖനങ്ങളിലും അങ്ങനെ കാണിച്ചിരുന്നില്ല.
മൈക്ക്ൽ ജാക്സൺ എന്ന ലേഖനം മൈക്കൽ ജാക്സൺ എന്ന് മാറ്റാമൊ? എനിക്ക് മാറ്റാൻ സാധിക്കുന്നില്ല ആ താളിന്റെ സംവാദത്തിലും ഇങ്ങനെ ഒരഭിപ്രായമുണ്ട്. Akhiljaxxn (സംവാദം) 00:21, 20 ഒക്ടോബർ 2016 (UTC)
- ക്ഷമിക്കണം Akhiljaxxn, Arjunkmohan എനിക്ക് ചോദ്യം മനസ്സിലായിരുന്നില്ല. മലയാളത്തിൽ നക്ഷത്ര ചിഹ്നം കാണാതിരുന്നത് അത് മലയാളം ലേഖനം തുറന്ന് വെച്ചിരുന്നതിനാലാണ്. ആ ലേഖനത്തിൽ മുകളിൽ തന്നെ അത് കാണിച്ചിട്ടുണ്ടല്ലോ. മറ്റേത് ഭാഷയിൽ ചെന്നാലും അവിടുത്തെ ഭാഷാ പട്ടികയിൽ ഏതേതൊക്കെ ഭാഷകളിലെ ഫീച്ചേഡ് ലേഖനമാണെന്ന് കാണിക്കുന്നുണ്ട്. --Adv.tksujith (സംവാദം) 00:52, 20 ഒക്ടോബർ 2016 (UTC)
ഈ താളിൽ ഇപ്പോൾ സ്ക്രിപ്റ്റ് പിഴവ്: "RexxS" എന്നൊരു ഘടകം ഇല്ല എന്നു കാണിക്കുന്നു. എന്തു കൊണ്ടാണിത്? Akhiljaxxn (സംവാദം) 02:30, 8 ജനുവരി 2017 (UTC)
അനുമതിപത്രം ഏതു വേണം?
[തിരുത്തുക]ഇന്ത്യയിലെ പ്രമുഖ ശാസ്ത്രജ്ഞനായ വ്യക്തിയുടെ ചിത്രങ്ങൾ എന്റെ കയ്യിലില്ലായിരുന്നു. അതിനാൽ ഞാൻ അദ്ദേഹത്തിന്റെ സ്വന്തം ചിത്രങ്ങൾ ഇ മെയിലിൽ അയച്ചുതരാൻ അറിയിച്ചു. അതിൻപ്രകാരം അയച്ചുതരാമെന്ന് അറിയിച്ചിട്ടുണ്ട്. ആ ചിത്രങ്ങൾ വിക്കികോമൺസിൽ ഏതു <>അനുമതിപത്രത്തോടൊപ്പമാണ് <>അപ്ലോഡ് ചെയ്യേണ്ടത്? --Ramjchandran (സംവാദം) 15:59, 26 ഒക്ടോബർ 2016 (UTC)
- യഥാർത്ഥത്തിൽ ആ ചിത്രം എടുത്തയാളിന്, അഥവാ അത് പണം മുടക്കി എടുപ്പിച്ചതാണെങ്കിൽ പണം മുടക്കിയ ആളിന് ആണ് അതിന്റെ പകർപ്പവകാശം. അത് നമുക്ക് വെറുതേ അയച്ച് തന്നാൽ അത് കോമൺസിൽ കയറ്റാൻ കഴിയില്ല. ആ ഫോട്ടോ, ഇന്റർനെറ്റിൽ എവിടെയെങ്കിലും ലഭ്യമാണെങ്കിൽ അത് പിടിക്കപ്പെടുകയും ചെയ്യും. അദ്ദേഹത്തെ കൊണ്ട് / ആ ഫോട്ടോ എടുത്ത ആളെ കൊണ്ട് തന്നെ ആ ഫോട്ടോ അപ്ലോഡ് ചെയ്യിക്കുന്നതാണ് ഉചിതം. അല്ലെങ്കിൽ ആ ഫോട്ടോയുടെ പകർപ്പവകാശം സ്വതന്ത്രമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം - ഒടിആർഎസ് - ഒക്കെ നൽകുന്ന പരിപാടിയുണ്ട്. അത് ചടങ്ങാണ്. അദ്ദേഹത്തെ കൊണ്ട്, അല്ലെങ്കിൽ അദ്ദേഹത്തിന്റെ യൂസർ ഐഡി ഉപയോഗിച്ച് ആ ഫോട്ടോ അപ്ലോഡ് ചെയ്യാമോ എന്ന് നോക്കാമോ Ramjchandran മാഷേ. --Adv.tksujith (സംവാദം) 17:02, 26 ഒക്ടോബർ 2016 (UTC)
ചിത്രം ചേർക്കുന്നതിനെപ്പറ്റി
[തിരുത്തുക]തമ്പാൻ മേലത്ത് എന്ന ശാസ്ത്രജ്ഞൻ എനിക്കു അറിയുന്ന ആളാണ്. അദ്ദേഹത്തെപ്പറ്റി ലേഖനം എഴുതിയിരുന്നു. അദ്ദേഹത്തിന്റെ ചിത്രം (ഫോട്ടോ) അദ്ദേഹം തന്നെ ഈ മെയിലിൽ അയച്ചുതന്നത് വിക്കിപീഡിയയിൽ ചേർക്കുന്നത് സംബന്ധിച്ചാണ് ചോദിച്ചത്. തിരക്കുള്ള അദ്ദേഹത്തെ നേരിട്ടുകാണാൻ പ്രയാസമായിരിക്കും. മാത്രമല്ല ചിത്രം വിക്കിപീഡിയയിൽ അപ്ലോഡു ചെയ്യിക്കാൻ കഴിയുമോ എന്നറിയില്ല. വേറെന്തെങ്കിലും മാർഗ്ഗമുണ്ടോ ? --Ramjchandran (സംവാദം) 17:56, 26 ഒക്ടോബർ 2016 (UTC)
ഇതെഴുതിയശേഷമാണ് ഈ ലേഖനം ശ്രദ്ധിച്ചത്. [[4]] ഇത്ര സങ്കീർണ്ണമാണ് പ്രശ്നം എന്നറിഞ്ഞില്ല. തത്കാലം ചിത്രം വേണ്ട എന്നു തീരുമാനിച്ചു. അദ്ദേഹത്തോടും പറയാം. ഏതെങ്കിലും വിധേന, സമയം അനുവദിക്കുമെങ്കിൽ കോമൺസിലേയ്ക്കു ചിത്രം അപ്ലോഡു ചെയ്യാൻ. --Ramjchandran (സംവാദം) 18:17, 26 ഒക്ടോബർ 2016 (UTC)
ഇന്നത്തെ തിരഞ്ഞെടുത്ത ചിത്രത്തിന്റെ ഭാഗത്ത് jishnu എന്ന പേര് അറിയാതെ കടന്നുകൂടിയതാണോ?
[തിരുത്തുക]അങ്ങനെയെങ്കിൽ അതു മാറ്റാൻ അഭ്യർഥിക്കുന്നു. മുമ്പും ഇതുപോലെ മറ്റൊരുപേർ വന്നു കണ്ടിട്ടുണ്ട്. Ramjchandran (സംവാദം) 18:32, 31 ഒക്ടോബർ 2016 (UTC)
പി.കെ. കുഞ്ഞാലിക്കുട്ടി
[തിരുത്തുക]പി.കെ. കുഞ്ഞാലിക്കുട്ടി എന്ന താൾ ഒന്നു ശ്രദ്ധിക്കാമൊ?ആ താളിൽ ഒരു ഐ പി വിലാസ ഉപയോഗിച്ച് ഒരു ഉപയാക്താവ് fancruft pole ചേർക്കുന്നു. രണ്ട് പ്രാവശ്യം ഞാൻ മുപ്രാചെയ്തിരുന്നു രണ്ടു തവണ വേറെ ഒരാളും പക് ക്ഷ അദ്ദേഹം ഇത് വീണ്ടും തുടർന്നുകൊണ്ടിരിക്കുന്നു. Akhiljaxxn (സംവാദം) 17:08, 8 നവംബർ 2016 (UTC)
- Akhiljaxxn ഐ.ഡി യെ കുറച്ച് ദിവസത്തേക്ക് തടഞ്ഞിട്ടുണ്ട്. നോക്കാം. --Adv.tksujith (സംവാദം) 18:13, 8 നവംബർ 2016 (UTC)
നന്ദി Akhiljaxxn (സംവാദം) 00:44, 9 നവംബർ 2016 (UTC)
ഇതേ താളിൽ ഇതേ ആളു തന്നെ ആണെന്നു തോന്നുന്നു തുടർച്ചയായി ഇക്കാര്യം ചേർക്കുന്നു. ഇതിപ്പോൾ ഒരു മുപ്പതു തവണയിൽ ഏറെയായി ഒന്നു രണ്ടു തവണ റോജി പാല റിവർട്ട് ചെയ്തു ഇദ്ദേഹം ഇത് നിർത്തും എന്നു തോന്നുന്നില്ല. Akhiljaxxn (സംവാദം) 01:15, 30 മാർച്ച് 2017 (UTC)
വിക്കിപീഡിയയുടെ നയങ്ങൾക്കു നിരക്കുന്നതാണോ ഈ ലേഖനം?
[തിരുത്തുക]പാവൂർ എന്ന ലേഖനം ദയവായി നോക്കുക. വിക്കിപീഡിയയുടെ നയങ്ങൾക്കു നിരക്കുന്നതാണോ ഈ ലേഖനം? ലേഖനത്തിൽ കാണുന്നു: "ലോകത്തിൽ വച്ച് ഇടവകപള്ളി സേവനങ്ങൾ തുളുവിൽ ലഭിക്കുന്ന ഒരേയൊരു പള്ളി പാവൂരിലെ ഹോളി ക്രോസ് പള്ളിയാണ്. " "അവിടെ താമസിക്കുന്ന ക്രിസ്ത്യാനികളും ഹിന്ദുക്കളും സാധാരണയായി വീടുകൾക്കും ഈ പേരു തന്നെയാണ് കൊടുക്കുന്നത്. നല്ലൊരു ശതമാനം ഇസ്ലാം മതസ്തരും ഇവിടെയുണ്ട്. പറവൂർ ജംഗ്ഷനിലെ എം എൽ എ റോഡിൽ റഹ്മാനിയ ജുമാ മസ്ജിദ് എന്നു പേരുള്ള വലിയ ഒരു മുസ്ലീം പള്ളിയുണ്ട്. കൂടുതൽ ആളുകൾ മുസ്ലിം ലീഗ് അനുഭാവികളാണ്. കുറച്ച് പേർ എൽ ഡി എഫ്, എസ് ഡി പി ഐ എന്നിവയെ അനുകൂലിക്കുന്നു. വളരെ ശാന്തമായൊരു ഗ്രാമമാണ് പാവൂർ. ഇവിടുത്തെ ജനങ്ങൾ വളരെ ആത്മാർഥതയുള്ളവരാണ്. ഇവിടെയുള്ള എല്ലാ വിഭാഗങ്ങളിലും ഉൾപെട്ട ജനങ്ങൾ എന്ത് വിശേഷം വന്നാലും അത് ഒരുമിച്ച്ആഘോഷിക്കുന്നവരാണ്. ഈ അടുത്ത കാലത്ത് ഈ ഗ്രാമത്തിലെ വിദ്യാഭ്യാസത്തിന്റെ തോത് ഉയർന്നു വരുന്നതായി കാണുന്നു. ഇവിടുത്തെ ജനങ്ങളും വിദ്യാർഥികളും കൃഷിയിലും വിദ്യാഭ്യാസത്തിലും അവരുടെ വ്യക്തിത്വം അടയാളപ്പെടുത്തി കഴിഞ്ഞു,. അതിനു ഉദാഹരണമാണ് ദേശീയ അവാർഡ് നേടിയ അബ്ദുൾ റഹ്മാൻ ആസിഫും, ഡോക്ട്രേറ്റ് നേടിയ മുഹമ്മദും." എന്നൊക്കെയാണ് കാണുന്നത്. ഇവ എന്ത് അടിസ്ഥാനത്തിലാണ് എഴുതിയിരിക്കുന്നത് എന്നു സംശയം തോന്നുന്നു. ഇതിനു സർവ്വെയോ മറ്റെന്തെങ്കിലും അടിസ്ഥാനമോ ഉണ്ടോ എന്നു സംശയിക്കുന്നു. ഇതുപോലെ ലേഖനം എഴുതിയാൽ മതിയോ? അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു. ഈ സുഹൃത്ത് ഇവിടെ സ്വന്തം നിരീക്ഷണങ്ങൾനടത്തിയിരിക്കുകയല്ലെ. ഇതു വിക്കിപീഡിയയുടെ നയങ്ങൾക്കു വിരുദ്ധമല്ലെ? Ramjchandran (സംവാദം) 19:13, 4 ഡിസംബർ 2016 (UTC)
- Ramjchandran, പുതിയ ലേഖനങ്ങൾ ശ്രദ്ധിക്കുന്നതിൽ അഭിനന്ദനങ്ങൾ. തീർച്ചയായും അത്തരം അവലംബമില്ലാത്ത കാര്യങ്ങൾ ഒഴിവാക്കേണ്ടത് തന്നെയാണ്. Ovmanjusha അത് ഏതെങ്കിലും ബ്ലോഗിനെ അവലംബിച്ച് എഴുതിയതാവാം. വിക്കിപീഡിയയിൽ ഏറ്റവുമധികം ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന ഉപയോക്താവാണ് മഞ്ജുഷ. ഇത് ശ്രദ്ധയില്ലാതെ പറ്റിയതാവാം. അഖിൽ അത് ശരിയാക്കിയിട്ടുണ്ട്. താങ്കൾക്കും അത്തരം കാര്യങ്ങൾ തിരുത്താവുന്നതാണ്. ബന്ധപ്പെട്ട ഉപയോക്താവിനോട് കൂടി പറയുന്നത് നല്ലതായിരിക്കും. --Adv.tksujith (സംവാദം) 01:13, 6 ഡിസംബർ 2016 (UTC)
തീർച്ചയായും പുതിയ വിക്കീപീഡിയന്മാർ വരുന്നതിൽ വളരെയധികം സന്തോഷമുണ്ട്. ഇനിയും പുതിയ ആളുകൾ എത്തട്ടെ. അവർ കൂടുതൽ എഴുതട്ടെ. ഇത്തരം തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അവ തിരുത്തി മുന്നോട്ട് പോകുമ്പോൾ അവർ നമ്മേക്കാൾ നല്ല വിക്കി പ്രവർത്തകർ ആകുമെന്നതിൽ സംശയമില്ല. വിക്കിപ്രവർത്തകർ നിക്ഷ്പക്ഷത, അഥവാ പക്ഷം പിടിച്ചാൽ മനുഷ്യപക്ഷം പിടിക്കുകയാണു വേണ്ടത് എന്നു തോന്നുന്നു. ജാതി, മതം ഇവയുടെ അനുയായികളുടെയും വിശ്വാസികളുടെയും എണ്ണം ആപേക്ഷികമായതിനാലും വിവാദാസ്പദമായതിനാലും അവ ഒരു പ്രദേശത്തെപ്പറ്റി എഴുതുന്ന ലേഖനത്തിൽ ചേർക്കാതിരിക്കുന്നതാകും ഉത്തമം എന്നു കരുതുന്നു. അതുപോലെ ഇത്രയാണ് പള്ളികളുടെയും അമ്പലങ്ങളുടെയും എണ്ണം എന്ന രീതിയിലുള്ള കണക്കുകളും ഇവിടെ കൊടുക്കുന്നത് കരണീയമാണോ എന്നു സംശയമുണ്ട്. ഈയിടെ ബംഗ്ലാദേശിലെ ഒരു സ്ഥലത്തിന്റെ ലേഖനം നോക്കിയപ്പോൾ അതിൽ മതസ്ഥാപനങ്ങളുടെ എണ്ണം സംശയാസ്പദമാണ്. എന്ന കുറിപ്പു കണ്ടു. എന്നാൽ ആ വിഷയവുമായി ബന്ധപ്പെട്ട ലേഖനത്തിൽ അവ പ്രത്യേകം ചേർക്കുന്നതിൽ തെറ്റു പറയാനുമാകില്ല. Ramjchandran (സംവാദം) 12:50, 6 ഡിസംബർ 2016 (UTC)
- വിവിധ സ്ഥലങ്ങളെ കുറിച്ചുള്ള ലേഖനങ്ങൾ എഴുതാൻ പ്രധാനമായും നോക്കുന്നത് അതിനെ പറ്റിയുള്ള ഇംഗ്ലീഷ് വിക്കിപീഡിയ ലേഖനവും സെൻസസ് റിപ്പോർട്ടും സ്ഥലത്തെക്കുറിച്ചുള്ള വ്യക്തമായ അറിവും ആണ്. ബ്ലോഗുകൾ ഒന്നും തന്നെ ഇതുവരെ ഉപയോഗിച്ചിട്ടില്ല. സ്ഥലങ്ങളുടെ വിവരണത്തിൽ അവിടെ നിലവിൽ ഉള്ള ആരാധനാലയങ്ങളും സ്കൂൾ, കോളേജുകളും മറ്റും പല ലേഖനത്തിലും കൊടുത്തു കാണുന്നുണ്ട്. വിക്കിപീഡിയ ആർക്കും തിരുത്താമെന്നിരിക്കെ അതൊക്കെ ഗുണമേന്മയ്ക്ക് കൊള്ളില്ലാന്നു തോന്നുമ്പോൾ തിരുത്തേണ്ടതാണ്. പരമാവധി ഒറ്റവരി ലേഖനം ആവാതിരിക്കാൻ ഈയിടെ എഴുതിയ എല്ലാ ലേഖനങ്ങളിലും ശ്രമിച്ചിട്ടുണ്ട്. ഒറ്റവരി എഴുതി എണ്ണം തികയ്ക്കലാണ് ലക്ഷ്യം എന്നും ആക്ഷേപം വരാതിരിക്കാനെന്ന് കരുതാവുന്നതാണ് അതും. ഇംഗ്ലീഷ് ലേഖനം ഇവിടെ നോക്കാം: ഇംഗ്ലീഷ് ലേഖനം - പാവൂർ Manjusha | മഞ്ജുഷ (സംവാദം) 01:05, 7 ഡിസംബർ 2016 (UTC)
നന്ദി Manjusha | മഞ്ജുഷ ഇംഗ്ലീഷ് വിക്കി ലേഖനങ്ങളും അവയിലെ അവലംബത്തിന്റെ അടിസ്ഥാനത്തിൽ മാത്രം എടുക്കുക എന്ന വസ്തുത ഇക്കാര്യം നമ്മെ ഓർമ്മപ്പെടുത്തും. ഇംഗ്ലീഷ് വിക്കി ലേഖനങ്ങളും നിരന്തരം മാറിക്കൊണ്ടിരിക്കുന്നവയാണ്. അവയെ നാം ഒരു വിക്കിയിലും അവലംബമാക്കാറില്ല. മാതൃകയാക്കാം. ആ ലേഖനവും സമയമുള്ളവർക്ക് എഡിറ്റ് ചെയ്യാവുന്നതാണ്. --Adv.tksujith (സംവാദം) 01:26, 7 ഡിസംബർ 2016 (UTC)
- നല്ല അവലംബങ്ങൾ കണ്ടെത്താൻ ശ്രമിക്കാറുണ്ട്. സ്ഥലങ്ങളിൽ ഇപ്പോൾ പ്രത്യേകം ശ്രദ്ധ കേന്ദ്രീകരിച്ചത് വിനയേട്ടൻ അദ്ദേഹത്തിന്റെ പ്രൊഫൈൻ പേജിൽ കൊടുത്ത പേരുകളുടെ അടിസ്ഥാനത്തിൽ തന്നെയായിരുന്നു. ഇതിനു മുമ്പ് ഒളിബിക്സ് യജ്ഞത്തിലും ഇതുപോലെ കുറച്ച് അവലംബങ്ങൾ വേറെയും അന്വേഷിച്ചിരുന്നു. എഴുതുവാൻ ശ്രമിക്കുന്ന ലേഖനങ്ങളുടേയും എഴുതിക്കഴിഞ്ഞവയുടേയും ഒരു ലിസ്റ്റുണ്ടാക്കി വെയ്ക്കുന്നുണ്ട്. എഴുതിക്കഴിഞ്ഞവയുടെ കൂടുതൽ വിവരങ്ങൾ പരിഗണിക്കാവുന്ന സോഴ്സിൽ നിന്നും കിട്ടിയാൽ കൂട്ടിച്ചേർക്കാനാണ് ആ ലിസ്റ്റ്. എന്റെ പ്രൊഫൈൽ പേജിൽ തന്നെ അതു കാണാം. എഴുതാൻ ഉദ്ദേശിക്കുന്ന ലിസ്റ്റ് ജിമെയിലിൽ ഡ്രാഫ്റ്റായി കിടക്കുകയാ. പലതും ഇപ്പോൾ തന്നെ വിക്കിയിൽ ഉള്ളതിനാൽ പുതിയതായി എഴുതുവാൻ പോയിട്ടില്ല. യജ്ഞം കഴിഞ്ഞാൽ കൃത്യമായ സോഴ്സ് കിട്ടുകയും ചെയ്താൽ അവിടെ കൂട്ടിച്ചേർക്കാവുന്നതാണ്. അവയിൽ ചിലത് ഇതൊക്കെയാണ് - മുഗു, ബായാർ, അംഗഡിമൊഗറു, പഡ്റെ, നി-യോ പോൾ അൻക, നിക്കി മിനാജ്, ബബിത കുമാരി ഇങ്ങനെ ചിലത്. പിന്നെ മറ്റൊന്ന്, വിക്കിപീഡിയയിൽ എഴുതാവുന്ന രീതിയുടെ നയങ്ങളുടെ ലിങ്ക് കൂടി ഇവിടെ ഒന്നു ഷെയർ ചെയ്യണം. ഇതുവരെ വായിക്കാൻ പറ്റിയിട്ടില്ല. - Manjusha | മഞ്ജുഷ (സംവാദം) 03:14, 7 ഡിസംബർ 2016 (UTC)
ഒറ്റ വരിലേഖനങ്ങൾ എന്ന വിവക്ഷയിൽ വരുന്നവയുടെ മാനദണ്ഡം എന്താണ്?
[തിരുത്തുക]എന്റെ ഗ്രാമം തിരുത്തലിൽ അനേകം ലേഖനങ്ങൾ സൃഷ്ടിച്ചിട്ടുണ്ടല്ലോ? അവയിൽ ലിസ്റ്റുചെയ്തിരുന്ന ലേഖനങ്ങൾ പലരും വിവർത്തനം ചെയ്യാൻ ശ്രമം നടത്തിയിട്ടുണ്ട്. ഞാനും കുറച്ചു ലേഖനങ്ങൾ വിവർത്തനം ചെയ്തിട്ടുണ്ട്. അവയിൽക്കൊടുത്ത അവലംബങ്ങൾ ചേർത്തിട്ടുമുണ്ട്. രണ്ടിൽക്കൂടുതൽ അവലംബങ്ങൾ വേണമെന്നാണല്ലോ പൊതുനയം. ഒറ്റ വരിലേഖനങ്ങൾ എന്ന വിവക്ഷയിൽ വരുന്നവയുടെ മാനദണ്ഡം അറിയാൻ ആഗ്രഹം ഉണ്ട്. ഇക്കഴിഞ്ഞ മാസം (നവംബറിൽ) എഴുതിയ പല ലേഖനങ്ങളും പരിശോധിച്ച് ഒറ്റവരി ലേഖനം എന്നു വിളിക്കപ്പെട്ടിട്ടുണ്ട്. (ഉദാഹരണം: ബൊംബ്രാണ 18:15, 29 ഒക്ടോബർ 2016, 4,741 bytes) എന്നാൽ അത്തരം ലേഖനങ്ങളെ തിരിക്കാനുള്ള മാനദണ്ഡം എന്താണ്? പലതിലും ഒറ്റവരിയല്ല ഉള്ളത്. ഇതേ ലേഖനങ്ങളുടെ ഇംഗ്ലിഷ് പതിപ്പുകൾ അടിസ്ഥാനമാക്കിയാണല്ലോ ഈ ലേഖനങ്ങൾ വിവർത്തനം ചെയ്തത്. എന്നാൽ https://en.wikipedia.org/wiki/ ഇംഗ്ലിഷിൽ ഉള്ള ബൊംബ്രാണ എന്ന ലേഖനം നോക്കുക. ഇത് 09:34, 14 December 2008 നാണ് നിർമ്മിക്കപ്പെട്ടത്. ഇതു ഇതുവരെ ഒറ്റവരി എന്നു തിരിച്ചിട്ടില്ല. ഇംഗ്ലിഷിൽ ലേഖനത്തിനു പഞ്ഞമൊന്നുമില്ലല്ലോ? അവസാനം തിരുത്തിയപ്പോൾ ഈ ലേഖനത്തിനു വെറും 2,904 bytes മാത്രമേയുള്ളു. എന്നാൽ മലയാള ലേഖനത്തിനാകട്ടെ, 4,741 bytes ഉണ്ട്. കൂടാതെ കിട്ടാവുന്നതിൽ 3 അവലംബങ്ങളും ചേർത്തിട്ടുണ്ട്. Bombrana is a village in Kasaragod district in the state of Kerala, India.[1] എന്നു മാത്രം ചേർത്ത ആ ലേഖനം ഇന്നും നിലനിന്നു വരുന്നു. ഇതു ആരും കാണാതെ പോയതാണോ എന്ന് അന്വേഷിച്ചു. പക്ഷെ, എന്റെ ഗ്രാമം ത്തിൽ കൊടുത്തിരിക്കുന്ന ഏതാണ്ടെല്ലാ ലേഖനത്തിന്റെയും സ്ഥിതിയാണിത്. എങ്കിൽ "ഈ ലേഖനം പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനമായി 2016 നവംബർ മുതൽ തുടരുന്നു. കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക.” എന്നു ഏതാനും ദിവസം മുമ്പു മാത്രം തുടങ്ങിയ ലേഖനത്തിൽ നിർദ്ദേശം ചേർത്തതു ശരിയായോ ? വർഷങ്ങളായി ഇത്തരം ലേഖനങ്ങൾ കിടക്കുമ്പോൾ ആണേന്നോർക്കുക. മാത്രമല്ല, പ്രത്യേകിച്ചും കാസറഗോഡ് ജില്ലയെക്കുറിച്ച് ഇത്ര വിവരമെങ്കിലും കിട്ടുന്ന ലേഖനങ്ങൾ ഉണ്ടായതു തന്നെ വലിയ കാര്യമല്ലെ? എഴുതിയ കാര്യങ്ങൾ ആധികാരികമാകുകയല്ലെ, ലേഖനം വലുതാക്കുന്നതിലും ഭേദം?
താഴെപ്പറയുന്ന ലേഖനങ്ങളും ഈ മാനദണ്ഡമനുസരിച്ച് ഒറ്റവരി ലേഖനങ്ങൾ തന്നെയല്ലെ?.
- പൊവ്വൽ കോട്ട
- അമ്പലത്തറ
- കോടോം
- മുതലപ്പൊഴി
- അയ്യമ്പുഴ(ഗ്രാമം)
- വെണ്മനാട്
- മുരണി
- മുല്ലശ്ശേരി
- വെള്ളറക്കാട്
- വോർക്കാടി
- ഒഴൂർ
- വെള്ളരിക്കുണ്ട് താലൂക്ക്
- മംഗൽപാടി
- ഹൊസബെട്ടു
- മുട്ടത്തൊടി
- വെങ്ങനെല്ലൂർ
- അംഗഡിമൊഗറു
- ബോവിക്കാനം
- അജാനൂർ ഗ്രാമപഞ്ചായത്ത്
- കോട്ടുവള്ളി
എന്റെ ഗ്രാമം എന്ന പരിപാടിയുടെ ലിങ്ക് ഉപഭോക്താവിന്റെ പേജിൽ നിന്നും നീക്കം ചെയ്തതാണോ? അതു കാണുന്നില്ല. പറ്റുമെങ്കിൽ പുനഃസ്ഥാപിക്കണേ. രാംജേചന്ദ്രൻ 20:35, 10 ഡിസംബർ 2016 (UTC)
ശൂന്യതാൾ
[തിരുത്തുക]ശൂന്യത്താൾ വരാതെ ശ്രദ്ധിക്കുന്നതാണ്. നിർദ്ദേശത്തിനു നന്ദി അറിയിക്കുന്നു. അഭിപ്രായങ്ങൾ അപ്പോഴപ്പോൾ അറിയിക്കണം എന്നു അഭ്യർത്ഥിക്കുന്നു. Ramjchandran (സംവാദം) 12:57, 5 ജനുവരി 2017 (UTC)
എന്താണ് നടക്കുന്നത് എന്ന് ഒരു പിടിയും കിട്ടുന്നില്ല.
[തിരുത്തുക]പ്രിയ സുഹൃത്തേ, എനിക്കു ഗ്രീഷ്മാസ് എന്ന ഉപഭോക്താവിൽ നിന്നും ലഭിച്ച ഒരു അറിയിപ്പാണ്.
"പ്രിയ രാമചന്ദ്രൻ സാർ,
താങ്കളുടെ ലേഖനങ്ങളിൽ കുറേയെണ്ണം ആ സമയത്ത് ഒറ്റ വരി ലേഖനമായിരുന്നതും പിന്നീട് അതേക്കുറിച്ച് താങ്കളുടെ പേജിൽ എഴുതിയിരുന്നതുമാണല്ലോ. പിന്നെ വീണ്ടുമൊരു പരാതിയുടെ ആവശ്യകതയും വാൻഡലിസമാണോ എന്നുമൊക്കെ കുറിച്ചിരിക്കുന്നു. മറ്റുള്ളവരെ തീരെ മോശക്കാരായി കാണരുതെന്ന് അഭ്യർത്ഥിച്ചു കൊള്ളുന്നു. "ആരാണ് ഗ്രീഷ്മാസ്?" എന്ന ചോദ്യം തന്നെ ഉചിതമല്ലല്ലോ രാമചന്ദ്രൻ സർ.ഇനി താങ്കൾക്കു ബുദ്ധിമുട്ടു തോന്നുന്നെങ്കില് ഈ പരിപാടി അങ്ങ് അവസാനിപ്പിച്ചാലോ എന്നും ആലോചിക്കുന്നുണ്ട്. ഈ വിലയുള്ള സമയം മറ്റു കാര്യങ്ങള്ക്കു ചിലവഴിക്കാമല്ലോ. നന്ദി."
ഇതാണ് ആ സുഹൃത്ത് എഴുതിയിരിക്കുന്നത്.
എന്റെ ന്യായമായ സംശയം ഞാൻ അറിയിച്ചെന്നേയുള്ളു. ഇത് നെറ്റിന്റെ ലോകമല്ലെ? എന്തും സംഭവിക്കാമല്ലോ? വാൻഡലിസവും. ഞാനും താങ്കളുമൊക്കെ സ്വന്തം ഐഡറ്റിറ്റി വ്യക്തമാക്കിയാണല്ലൊ ഇവിടെ പ്രവർത്തിക്കുന്നത്? ഞാൻ ലേഖനം എഴുതിത്തീരും മുമ്പേതന്നെ ഒറ്റവരി എന്ന ഫലകം വന്നുതുടങ്ങിയപ്പോൾ ഇത്തരം ലേഖനങ്ങളുടെ സ്ഥിതി ഞാൻ തിരക്കി. പലതും വർഷങ്ങളോളം ഒറ്റവരിയായിക്കിടന്നിട്ടും അവയ്ക്കൊന്നും ഒറ്റവരി എന്ന ഫലകം നൽകിയിട്ടില്ല. ലേഖനം വിപുലീകരിക്കുവാൻ സാവകാശമ്പോലും നൽകാതെ ഒറ്റവരി എന്നു ഫലകം നൽകുകയാണു ചെയ്തിരിക്കുന്നത്. ഈ കാലയളവിൽ ഒറ്റവരിയിൽ നിലനിന്ന മറ്റു ലേഖനങ്ങൾക്കു പലതിലും ഫലകം നൽകിയിട്ടുമില്ല. മാത്രമല്ല, വിക്കിപീഡിയയിൽ പ്രവർത്തിക്കുന്ന വിരലിലെണ്ണാവുന്നവരെ മാത്രമേ എനിക്കു ഫോണിൽക്കൂടിയോ ഫേസ്ബുക്കിൽക്കൂടിയോ പരിചയമുള്ളു. ഒരേ കാഴ്ച്ചപ്പാടും മനോഭാവവുമുള്ളവർ എന്നതുമാത്രമാണ് നമ്മെ ബന്ധിപ്പിക്കുന്ന ഘടകം. ആയതിനാൽ ആരോടും പരിഭവത്തിന്റെ ആവശ്യമേ ഉദിക്കുന്നില്ല. വിക്കിപീഡിയ (മലയാളം) ഉന്നതിയിലെത്തണം എന്ന ആഗ്രഹമേയുള്ളു. തെറ്റായ പ്രവണതകളെ വിമർശിക്കുവാൻ സ്വന്തം അഭിപ്രായം പറയുവാൻ മടിയൊന്നുമില്ല. അത് ഏതു വ്യക്തി എന്നല്ല, നമ്മുടെ ലക്ഷ്യം മാത്രമേ അപ്പോൾ ഓർക്കൂ. കാരണം വ്യക്തികളെ ഞാൻ വെറുക്കുന്നില്ല. ശാസ്ത്രഅദ്ധ്യാപകൻ എന്ന നിലയിൽ വിശകലനം പല കാര്യങ്ങളിലും ചെയ്യാൻ ശ്രമിച്ചിട്ടുണ്ട്. വിമർശിച്ചിട്ടുമുണ്ട്. അദ്ധ്യാപകൻ എന്ന നിലയിൽ അതിനവകാശവുമുണ്ട് എന്നു കരുതുന്നയാളാണ് ഞാൻ.
എന്റെ സംവാദത്താളിൽ എഴുതിയ ഈ സുഹൃത്ത് ആരാണെന്നറിയില്ല. അജ്ഞാതനായ ആ സുഹൃത്തിനെപ്പോലെ ഞാൻ ഒരു ഫലകത്തിലും ഒറ്റവരി ലേഖനമെന്നു ചേർത്തിട്ടില്ല. എന്റെ കാഴ്ച്ചപ്പാടിൽ ഒറ്റവരി ലേഖനമെങ്കിലും ഒരു വിഷയത്തെപ്പറ്റി ഉണ്ടായിരുന്നാൽ ഭാവിയിൽ അത് വികസിപ്പിക്കാമല്ലോ? പക്ഷെ, അത് ഒറ്റവരി ലേഖനമായി എത്രനാൾ കിടക്കണം എന്നു ഒരു സമയ പരിധി നിശ്ചയിച്ചിരുന്നെങ്കിൽ നന്നായിരുന്നു. ഇത് എന്റെ അഭ്യർത്ഥനയാണ്. അതുപോലെ മറ്റൊരു സുഹൃത്തിന്റെ എഴുത്തിനെപ്പറ്റി വിമർശിച്ചപോലെ, നാം ഇത്തരം ലേഖനങ്ങൾ എഴുതുമ്പോൾ നിഷ്പക്ഷരാവണം. പ്രത്യേകിച്ചും മതം, ജാതി ഇവയുടെ കണക്കുകൾ പറയുമ്പോൾ. ഇവിടെയിത്ര പള്ളിയുണ്ട്, അമ്പലമുണ്ട് ഇവർ ഇന്ന വ്കിശ്വാസക്കാരാണ് എന്നൊക്കെ പറയുമ്പോൾ നമ്മുടെ കാഴ്ച്ചപ്പാടുകൾക്കു പ്രസക്തി കാണരുത്. ഇത് എന്റെ അഭിപ്രായം മാത്രമാണ്. ഇത് എല്ലാവരും അംഗീകരിക്കണമെന്നുണ്ടോ? ചർച്ച ചെയ്തല്ലെ വിക്കിപീഡിയ പല നയങ്ങളും നടപ്പാക്കുന്നത്?
ഞാനെന്താണൂ ചെയ്യേണ്ടത്, താങ്കൾ പറയൂ? --Ramjchandran (സംവാദം) 20:53, 10 ജനുവരി 2017 (UTC)
നിർദ്ദേശത്തെ സർവാത്മനാ സ്വാഗതം ചെയ്യുന്നു. തെറ്റുകളുണ്ടായെങ്കിൽ നിർവ്യാജം ഖേദിക്കുന്നു. കൂടുതൽ ഊർജ്ജസ്വലമായി വിക്കിപീഡിയയിൽ പ്രവർത്തിക്കുന്നതാണ്. കൃത്യസമയത്ത് നിർദ്ദേശങ്ങളും വിമർശനങ്ങളും അറിയിക്കുമല്ലോ? നന്ദി. --Ramjchandran (സംവാദം) 18:18, 11 ജനുവരി 2017 (UTC)
Translation
[തിരുത്തുക]Hello, could you please translate Automatic refresh to മലയാളം? Thanks -XQV- (സംവാദം) 20:23, 11 ജനുവരി 2017 (UTC)
- Hi, dear -XQV-, unfortunately there is no exact Malayalam word to each and every English or foreign word. We have a custom prevailed in our language that to adopt that particular word as such into our language as a Malayalam word. So there is no exact word for Refresh in the sense of technological use and our people ordinarily termed it as ആട്ടോമാറ്റിക് റീഫ്രഷ് (Automatic refresh) . But literally it can stated as refresh = പുതുക്കൽ (Puthukkal) or ആയാസം തീർക്കൽ (Aayasam theerkkal). The next word Auto has also no exact word in Malayalam. But usually the word സ്വയം (Swayam) using as a meaning of Auto. [1]
- Then we can translate Automatic refresh = സ്വയം പുതുക്കൽ or സ്വയം ആയാസം തീർക്കൽ (swayam puthukkal or swayam aayasam theerkkal). It seems that the first word is more beautiful and original --Adv.tksujith (സംവാദം) 18:10, 12 ജനുവരി 2017 (UTC)
References
[തിരുത്തുക]- ↑ https://www.google.co.in/search?q=refresh+meaning+in+malayalam&ie=utf-8&oe=utf-8&gws_rd=cr&ei=qsF3WJb5JMf_vgS_6rnACw
Share your experience and feedback as a Wikimedian in this global survey
[തിരുത്തുക]Hello! The Wikimedia Foundation is asking for your feedback in a survey. We want to know how well we are supporting your work on and off wiki, and how we can change or improve things in the future.[survey 1] The opinions you share will directly affect the current and future work of the Wikimedia Foundation. You have been randomly selected to take this survey as we would like to hear from your Wikimedia community. To say thank you for your time, we are giving away 20 Wikimedia T-shirts to randomly selected people who take the survey.[survey 2] The survey is available in various languages and will take between 20 and 40 minutes.
You can find more information about this project. This survey is hosted by a third-party service and governed by this privacy statement. Please visit our frequently asked questions page to find more information about this survey. If you need additional help, or if you wish to opt-out of future communications about this survey, send an email to surveys@wikimedia.org.
Thank you! --EGalvez (WMF) (talk) 22:01, 13 ജനുവരി 2017 (UTC)
- ↑ This survey is primarily meant to get feedback on the Wikimedia Foundation's current work, not long-term strategy.
- ↑ Legal stuff: No purchase necessary. Must be the age of majority to participate. Sponsored by the Wikimedia Foundation located at 149 New Montgomery, San Francisco, CA, USA, 94105. Ends January 31, 2017. Void where prohibited. Click here for contest rules.
Your feedback matters: Final reminder to take the global Wikimedia survey
[തിരുത്തുക](Sorry for writing in English)
Hello! This is a final reminder that the Wikimedia Foundation survey will close on 28 February, 2017 (23:59 UTC). The survey is available in various languages and will take between 20 and 40 minutes. Take the survey now.
If you already took the survey - thank you! We won't bother you again.
About this survey: You can find more information about this project here or you can read the frequently asked questions. This survey is hosted by a third-party service and governed by this privacy statement. If you need additional help, or if you wish to opt-out of future communications about this survey, send an email through EmailUser function to User:EGalvez (WMF). About the Wikimedia Foundation: The Wikimedia Foundation supports you by working on the software and technology to keep the sites fast, secure, and accessible, as well as supports Wikimedia programs and initiatives to expand access and support free knowledge globally. Thank you! --EGalvez (WMF) (talk) 19:39, 21 ഫെബ്രുവരി 2017 (UTC)
12ആം അല്ലെങ്കിൽ 75 ആം എന്നതിനു പകരം ലിപ്യന്തരണത്തിൽ 12ന്റെ കൂടെ ദീർഘചിഹ്നവും അനുസ്വാരവും നൽകി എഴുതാനാവുമോ അതിനെന്താണു വഴി?
[തിരുത്തുക]Ramjchandran (സംവാദം) 19:18, 16 സെപ്റ്റംബർ 2017 (UTC)
അംഗീകാരത്തിന് നന്ദി
[തിരുത്തുക]നവാഗത ശലഭപുരസ്കാരം നൽകിയതിനും സ്വതേ റോന്തുചുറ്റൽ അവകാശം നൽകിയതിനും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു. ഒരൽപം ഒഴിവ് കിട്ടിയാൽ ഇപ്പോൾ എന്റെ ലോകം ഇതാണ്. ഈ ഉത്തരവാദിത്തം എത്രകണ്ട് കാര്യക്ഷമമായി ചെയ്യാൻ കഴിയുമെന്ന് അറിയില്ല. എങ്കിലും ശ്രമിക്കാം. Kaitha Poo Manam 13:57, 18 ജനുവരി 2018 (UTC)
Difference between Position And direction
[തിരുത്തുക]Are you absolutely sure you know what the P in GPS stands for Direction ? So you want to correct my 20 years of experience in advising 15 governments and security agencies? Kaippally (സംവാദം) 02:09, 14 ഒക്ടോബർ 2018 (UTC)
വിക്കിസംഗമോത്സവം 2018
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Adv.tksujith,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2018, 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂർ വികാസ് ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്നു. സംഗമോത്സവത്തിലെ ഒന്നാം ദിനമായ ജനുവരി 19 ശനിയാഴ്ച രാവിലെ 10 ന് വിസംഗമോത്സവം ഉദ്ഘാടന ചടങ്ങ് ആരംഭിക്കുന്നതാണ്. അന്നേ ദിവസം വിക്കിവിദ്യാർത്ഥി സംഗമം, വിക്കിപീഡിയ പരിചയപ്പെടുത്തൽ, വിക്കിപീഡിയ തൽസ്ഥിതി അവലോകനം, വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ മുതലായവ നടക്കും. രാത്രി മലയാളം വിക്കിപീഡിയയെ കുറിച്ച് ഓപ്പൺ ഫോറം ഉണ്ടാകും. രണ്ടാം ദിനത്തിൽ, ജനുവരി 20 ഞായറാഴ്ച രാവിലെ പ്രാദേശിക ചരിത്ര രചന സംബന്ധിച്ച സെമിനാറോടെ സംഗമോത്സവം ആരംഭിക്കും. അന്നേ ദിവസവും വിവിധ സമാന്തര സെഷനുകളിലായി വിക്കിപീഡിയ, വിക്കിഡാറ്റ, സ്വതന്ത്ര വിജ്ഞാനം തുടങ്ങിയ മേഖലകളിലെ പ്രബന്ധാവതരണങ്ങൾ നടക്കും. രാത്രി വിക്കി ചങ്ങാത്തം ഉണ്ടാകും. മൂന്നാം ദിനത്തിൽ, ജനുവരി 21 തിങ്കളാഴ്ച രാവിലെ മുതൽ വിക്കിജലയാത്രയാണ്. മുസിരിസ് പൈതൃക കേന്ദ്രങ്ങളായ ജൂത ചരിത്ര മ്യൂസിയം പാലിയം കൊട്ടാരം മ്യൂസിയം സഹോദരൻ അയ്യപ്പൻ മ്യൂസിയം തുടങ്ങിയ 8 മ്യൂസിയങ്ങളും കൊടുങ്ങല്ലൂർ ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, പട്ടണം പര്യവേക്ഷണം തുടങ്ങിയ കേന്ദ്രങ്ങളും ഒരു ദിവസം നീളുന്ന ഈ ജലയാത്രയിൽ സന്ദർശിക്കും. വിക്കിസംഗമോത്സവം - 2018 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. താങ്കളെ 2019 ജനുവരി 19, 20, 21 തീയതികളിൽ കൊടുങ്ങല്ലൂരിൽ വച്ച് കാണാമെന്ന പ്രതീക്ഷയോടെ.. സംഘാടകസമിതിക്കുവേണ്ടി. രൺജിത്ത് സിജി |
---|
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019
[തിരുത്തുക]സഹായമേശയിൽ ഇട്ട ചോദ്യത്തിനുള്ള അഭിപ്രായം
[തിരുത്തുക]സഹായമേശയിൽ ഞാൻ ഒരു ചോദ്യം ചോദിച്ചിട്ടുണ്ട്. അതിന് താങ്കൾക്ക് ഉത്തരമുണ്ടെങ്കിൽ ദയവായി മറുപടി ചേർക്കണമെന്ന് അഭ്യർത്ഥിക്കുന്നു. Adithyak1997 (സംവാദം) 05:06, 27 ഡിസംബർ 2019 (UTC)
വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020
[തിരുത്തുക]കാര്യനിർവ്വാഹകരുടെ കാലാവധി
[തിരുത്തുക]വിക്കിപീഡിയ:പഞ്ചായത്ത്_(നയരൂപീകരണം)#കാര്യനിർവ്വാഹകരുടെ_കാലാവധി കാണുക--KG (കിരൺ) 20:27, 27 ജൂലൈ 2020 (UTC)
വിക്കികോൺഫറൻസ് കേരള 2023 ലേക്ക് സ്വാഗതം
[തിരുത്തുക]
പ്രിയ Adv.tksujith, വിക്കികോൺഫറൻസ് കേരള 2023 പരിപാടിയിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു. മലയാളം വിക്കിപീഡിയയുടെ ഇരുപത്തൊന്നാം ജന്മദിനാഘോഷം 2023 ഡിസംബർ 23 ന് തൃശ്ശൂർ സെന്റ്.തോമസ്സ് കോളേജിൽ വച്ച് വിക്കികോൺഫറൻസ് കേരള 2023ന്റെ ഭാഗമായി സംഘടിപ്പിക്കുകയാണ്. അന്നേ ദിവസം മലയാളം വിക്കിപീഡിയയുടെയും അനുബന്ധപദ്ധതികളുടേയും പ്രവർത്തനങ്ങളും അവലോകനവും ഉണ്ടായിരിക്കുന്നതാണ്. കൂടാതെ സ്വതന്ത്രസോഫ്റ്റ്വയർ, മലയാളം കമ്പ്യൂട്ടിങ്ങ്, ഓപ്പൺ ഡാറ്റ, ഓപ്പൺസ്ട്രീറ്റ്മാപ്പ് തുടങ്ങിയ മേഖലകളിൽ വിക്കിപീഡിയയുമായി ബന്ധപ്പെട്ടുള്ള പ്രൊജക്റ്റുകളുടെ അവതരണങ്ങളുമുണ്ടാകും.
ഈ പരിപാടിയുടെ ഭാഗമാവാൻ താങ്കളെ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. സംഘാടകസമിതിക്കുവേണ്ടി. -- ❙❚❚❙❙ ജിനോയ് ❚❙❚❙❙ ✉ 17:54, 21 ഡിസംബർ 2023 (UTC) |
---|
ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024
[തിരുത്തുക]സുഹൃത്തുക്കളേ,
വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.
താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link
അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.
പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78
മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.
ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.
താങ്കളുടെ സംഭാവനകൾക്ക് നന്ദി!
സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽ