ബിർമിങ്ഹാം
ബിർമിങ്ഹാം | |||
---|---|---|---|
സിറ്റി ഓഫ് ബിർമിങ്ഹാം | |||
| |||
Nickname(s): "ബ്രം", "രണ്ടാം നഗരം", "ലോകത്തിന്റെ പണിശാല" | |||
Motto(s): മുൻപോട്ട് | |||
ഇംഗ്ലണ്ടിലും, വെസ്റ്റ് മിഡ്ലാന്റിലും ബിർമിങ്ഹാമിന്റെ സ്ഥാനം | |||
• മെട്രോപൊലീത്തൻ നഗരം | 103.39 ച മൈ (267.77 ച.കി.മീ.) | ||
ഉയരം | 460 അടി (140 മീ) | ||
(2011 census.) | |||
• മെട്രോപൊലീത്തൻ നഗരം | 1,101,360 (Ranked 1st) | ||
• ജനസാന്ദ്രത | 10,620/ച മൈ (4,102/ച.കി.മീ.) | ||
• നഗരപ്രദേശം | 2,284,093 | ||
• മെട്രോപ്രദേശം | 3,683,000 | ||
• Ethnicity (2011 census)[1] | 57.9% White (53.1% White British) 25.4% South Asian 8.9% Black 4.4% Mixed Race 1.2% Chinese 2% Other | ||
സമയമേഖല | UTC+0 (GMT) | ||
• Summer (DST) | UTC+1 (BST) | ||
Postcode | |||
ഏരിയ കോഡ് | 0121 | ||
ISO കോഡ് | GB-BIR | ||
ONS code | 00CN (ONS) E08000025 (GSS) | ||
OS grid reference | SP066868 | ||
NUTS 3 | UKG31 | ||
വെബ്സൈറ്റ് | birmingham.gov.uk |
ഇംഗ്ലണ്ടിലെ വെസ്റ്റ് മിഡ്ലാൻഡിൽ സ്ഥിതിചെയ്യുന്ന ഒരു മെട്രോ നഗരമാണ് ബിർമിങ്ഹാം. ലണ്ടൻ നഗരത്തിനുപുറത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള നഗരമാണ് ബിർമിങ്ഹാം. 2011ലെ കാനേഷുമാരി പ്രകാരം 1,074,300 ജനങ്ങളാണ് ഈ നഗരത്തിൽ വസിക്കുന്നത്. മധ്യകാലഘട്ടത്തിൽ ഒരു സാധാരണ വ്യാപാരസങ്കേതം മാത്രമായിരുന്ന ബിർമിങ്ഹാം, 18-ആം നൂറ്റാണ്ടോടെ ലോകപ്രസിദ്ധിയാർജിച്ച ഒരു വൻ നഗരവും, വ്യവസായകേന്ദ്രവുമായി വളരാൻ ആരംഭിച്ചു. ഈ നഗരത്തിൽ ഏറ്റവുമധികം അനുയായികളുള്ള മതം ക്രിസ്തുമതമാണ്. മികച്ച വിദ്യാഭ്യാസ സൗകര്യങ്ങൾ ലഭ്യമായ ബിർമിങ്ഹാമിൽ 6 സർവകലാശാലകളാണ് ഉള്ളത്. ലോർഡ്സ് സ്റ്റേഡിയത്തിനുശേഷം യുണൈറ്റഡ് കിങ്ഡത്തിലെ ഏറ്റവും വലിയ സ്റ്റേഡിയമായ എഡ്ഗ്ബാസ്റ്റൺ ക്രിക്കറ്റ് ഗ്രൗണ്ട് ബിർമിങ്ഹാമിലാണ് സ്ഥിതിചെയ്യുന്നത്.[2] 2 പ്രമുഖ ഫുട്ബോൾ ക്ലബ്ബുകളും ഈ നഗരത്തിൽ സ്ഥിതിചെയ്യുന്നു. ആസ്റ്റൺ വില്ല, ബിർമിങ്ഹാം സിറ്റി എന്നീ ക്ലബ്ബുകളാണ് അവ.
ചരിത്രം
[തിരുത്തുക]10,000 വർഷങ്ങൾക്ക് ഈ പ്രദേശത്ത് മനുഷ്യപ്രവർത്തനങ്ങളുടെ തെളിവുകൾ കിട്ടിയിട്ടുണ്ട്. 1700 ബി.സിക്കും 1000 ബി.സി.ക്കും ഇടയിൽ, സമീപപ്രദേശങ്ങളിൽനിന്നുമുള്ള കുടിയേറ്റം കാരണം ഗണ്യമായ ജനസംഖ്യാവർധനവുണ്ടായതായി [3] ഒന്നാം നൂറ്റാണ്ടിലെ റോമൻ ആക്രമണസമയത്ത് വനനിബിഡമായ ബിർമിങ്ഹാം പീഠഭൂമി റോമൻ മുന്നേറ്റങ്ങൾ തടുത്തുനിർത്താൻ സഹായിച്ചു. [4]
അവലംബം
[തിരുത്തുക]- ↑ "2011 Census: Ethnic group, local authorities in England and Wales". ONS. Retrieved 12 December 2012.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-10-08. Retrieved 2013-06-26.
- ↑ Hodder 2004, പുറങ്ങൾ. 33, 43
- ↑ Thorpe, H. (1970) [1950]. "The Growth of Settlement before the Norman Conquest". In Kinvig, R. H.; Smith, J. G.; Wise, M. G. (eds.). Birmingham and its Regional Setting: A Scientific Survey. New York: S. R. Publishers Limited. pp. 87–97. ISBN 0-85409-607-8.