കോട്ടയം ജില്ല
കോട്ടയം | |
---|---|
കോട്ടയം നഗരത്തിലെ ചുവർചിത്രങ്ങളിൽ ഒന്ന് | |
കേരളത്തിൽ കോട്ടയം ജില്ല | |
Coordinates: 9°35′42″N 76°31′52″E / 9.595°N 76.531°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
രൂപീകരണം | 1 ജൂലൈ 1949 |
പ്രദേശം | മധ്യ തിരുവിതാംകൂർ |
ആസ്ഥാനം | കോട്ടയം |
• കളക്ടർ | എം അഞ്ജന [1] |
• ആകെ | 2,208 ച.കി.മീ.(853 ച മൈ) |
• ആകെ | 19,74,551 |
• ജനസാന്ദ്രത | 890/ച.കി.മീ.(2,300/ച മൈ) |
• ഒദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
ISO കോഡ് | IN-KL |
വാഹന റെജിസ്ട്രേഷൻ | KL-05,KL-33,KL-34,KL-35,KL-36,KL-67 |
വെബ്സൈറ്റ് | www |
കോട്ടയം കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ്,. മൂന്ന് 'എൽ'(L) കളുടെ പേരിൽ പ്രസിദ്ധമാണ് കോട്ടയം. ലാൻഡ് ഓഫ് ലെറ്റേഴ്‌സ്, ലാറ്റക്‌സ്, ലേക്‌സ് (Land of letters, latex and lakes)എന്നാണ് കോട്ടയത്തെ വിശേഷിപ്പിക്കുന്നത്. കോട്ടയത്തുനിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന പത്രങ്ങളും കോട്ടയത്തുകാരുടെ റബ്ബർ കൃഷിയും ഇവിടത്തെ തടാകങ്ങളുമാണ് ഈ വിശേഷണത്തിനടിസ്ഥാനം. പച്ചപ്പാർന്ന ഭൂപ്രദേശവും തടാകങ്ങളും മലനിരകളും കോട്ടയത്തെ നയനാനന്ദകരമാക്കുന്നു. സാക്ഷരതയിൽ മുൻപന്തിയിലാണ് ഈ ജില്ല, 2001-ലെ കാനേഷുമാരി കണക്കുകൾ പ്രകാരം 96.40% സാക്ഷരരാണ്. സാമൂഹിക സാമ്പത്തിക വിദ്യഭ്യാസ രംഗങ്ങളിൽ കോട്ടയം ഏറെ പുരോഗതി കൈവരിച്ചിട്ടുണ്ട്.
പേരിനുപിന്നിൽ
[തിരുത്തുക]This section is empty. You can help by adding to it. (April 2023) |
നിരുക്തം
[തിരുത്തുക]തെക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാന നഗരങ്ങളിലൊന്നായിരുന്നു മീനച്ചിലാറിന്റെ തീരത്തുള്ള തളിയിൽകോട്ട.[2] കോട്ടയുടെ ഉള്ളിലുള്ള സ്ഥലം കോട്ടയ്കകം (Interior of a fort) ആണ് കോട്ടയമായിത്തീർന്നത്. (മീനച്ചിലാറും കൊടുരാറും ഒരു കോട്ടപോലെ കോട്ടയത്തെ വലയം വയ്ക്കുന്നുമുണ്ട്) ഏഴു കുന്നുകൾ ചേർന്നാണ് പഴയ കോട്ടയം നഗരം രുപം കൊണ്ടത് ചാലുകുന്ന്, അണ്ണാൻകുന്ന്, നക്കരക്കുന്ന്, വയസ്കരകുന്ന്, കീഴ്‌കുന്ന്, എരുത്തിക്കൽകുന്ന്, കാച്ചുവേലിക്കുന്ന്.
ചരിത്രം
[തിരുത്തുക]അതിപുരാതനകാലം മുതൽ തന്നെ ജനവാസമുണ്ടായിരുന്ന ഭൂപ്രദേശമായിരുന്നു കോട്ടയം. വാഴപ്പള്ളി, നീലംപേരൂർ, ആർപ്പൂക്കര, നീണ്ടൂർ, മേലുകാവ്, ചിങ്ങവനം, ഒളശ്ശ തുടങ്ങിയ സ്ഥലങ്ങളിൽ പുരാതന ജനവാസത്തിന്റെ ശേഷിപ്പുകൾ കണ്ടെത്താം. തെക്കുംകൂർ, വടക്കുംകൂർ നാട്ടുരാജ്യങ്ങളിലായി കിടന്നിരുന്ന കോട്ടയത്തെ മാർത്താണ്ഡവർമ്മ മഹാരാജാവ് തിരുവിതാംകൂർ ഡിലനായിയുടെ പടനായകത്വത്തിൽ പിടിച്ചടക്കുകയും ഒരു ഡിവിഷന്റെ തലസ്ഥാനം ആക്കുകയും ചെയ്തു. കോട്ടയം - കുമളി റോഡ് നിർമ്മിച്ചതോടെ ഹൈറേഞ്ചിലേക്കുള്ള പ്രധാന വ്യാപാരമാർഗ്ഗമായി കോട്ടയം മാറി. കോട്ടയത്തുനിന്ന് വൻകേവുവള്ളങ്ങളിൽ ചരക്കുകൾ ആലപ്പുഴ തുറമുഖത്ത് എത്തിക്കുകയും ചെയ്തിരുന്നു. 1949 ജൂലൈ മാസം ഒന്നാം തീയതി കോട്ടയം ജില്ല ഔദ്യോഗികമായി രൂപമെടുത്തു
കേരള ചരിത്രത്തിലെ നിർണ്ണായകമായ ഒട്ടേറെ സാമൂഹിക മുന്നേറ്റങ്ങൾക്ക് കോട്ടയം തുടക്കം കുറിച്ചിട്ടുണ്ട്. ആധുനിക കേരളത്തിലെ രാഷ്ട്രീയ മുന്നേറ്റങ്ങൾക്ക് വിത്തുപാകിയ മലയാളി മെമ്മോറിയലിനു തുടക്കം കുറിച്ചത് കോട്ടയം പബ്ലിക് ലൈബ്രറിയിൽ നിന്നാണ്. അയിത്താചരണത്തിന് അറുതിവരുത്തിയ വൈക്കം സത്യാഗ്രഹം അരങ്ങേറിയതു കോട്ടയം ജില്ലയിലെ വൈക്കത്താണ്.
പ്രധാന പട്ടണങ്ങൾ
[തിരുത്തുക]- കോട്ടയം
- ചങ്ങനാശ്ശേരി
- പാലാ
- ഏറ്റുമാനൂർ
- ഈരാറ്റുപേട്ട
- കാഞ്ഞിരപ്പള്ളി
- വൈക്കം
- പാമ്പാടി
- മുണ്ടക്കയം
- തലയോലപ്പറമ്പ്
- പൊൻകുന്നം
പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ
[തിരുത്തുക]- ഇല്ലിക്കൽ കല്ല്
മൂന്ന് കുന്നുകൾ, ഓരോന്നും 4,000 അടിയും അതിനുമുകളിലും ഉയർന്നു, ഒരുമിച്ച് ഈ കൂറ്റൻ കുന്നായി മാറുന്നു.
- അരുവിക്കുഴി വെള്ളച്ചാട്ടം
അരുവിക്കുഴി മനോഹരമായ ഒരു സ്ഥലവും സിനിമകൾക്ക് അനുയോജ്യമായ ഷൂട്ടിംഗ് ലൊക്കേഷനുമാണ്. അഞ്ച് പടികളിലായി പതിക്കുന്ന അരുവിക്കുഴി വെള്ളച്ചാട്ടം കണ്ണിന് ശരിക്കും ഒരു വിരുന്നാണ്.
- മലരിക്കൽ വില്ലേജ് ടുറിസം
കുമരകത്തിന് അടുത്തുള്ള തിരുവാർപ്പിലെ പിങ്ക് നിറമണിഞ്ഞ മനോഹരമായ സ്ഥലം.
- ഇലവീഴാപ്പൂഞ്ചിറ
കോട്ടയത്തു നിന്നും 60 കി.മീ അകലെയായി മലയോര വിനോദ സഞ്ചാര കേന്ദ്രമാണ് ഇലവീഴാപ്പൂഞ്ചിറ.
- വേമ്പനാട്ടുകായൽ
വേമ്പനാട്ടുകായൽ എന്ന മഹത്തായ ജലവിശാലതയിലേയ്ക്ക് ഒഴുകി ചേരുന്ന ധാരാളം നദികളുടെയും കനാലുകളുടെയും ശൃംഖല കോട്ടയത്തുണ്ട്.
- പൂഞ്ഞാർ കൊട്ടാരം
ചരിത്രപരമായ മീനച്ചിൽ താലൂക്കിലുള്ള പൂഞ്ഞാർ കൊട്ടാരം പോയ കാലത്തെ രാജപ്രതാപങ്ങളുടെ അടയാളപ്പെടുത്തലാണ്. ഈ കൊട്ടാര ചുവരുകൾക്കുള്ളിൽ അനവധി അസാധാരണമായ പുരാവസ്തുക്കളുടെയും അതി സുന്ദര ഉപകരണങ്ങളുടെയും ശേഖരങ്ങളുണ്ട്.
- വാഗമൺ
കോട്ടയത്തു നിന്നും 64 കി.മീറ്റർ അകലെയായി സമുദ്രനിരപ്പിൽ നിന്നും 1100 മീറ്റർ ഉയരത്തിൽ വശീകരിക്കുന്ന പ്രകൃതിഭംഗിയോടു കൂടിയ ഈ മലയോര വിനോദസഞ്ചാര കേന്ദ്രം ട്രക്കർമാരുടെ പറുദീസയാണ്.
- കുമരകം പക്ഷി സങ്കേതം
കുമരകത്തെ മറ്റൊരു ആകർഷണമാണ് 14 ഏക്കർ വിശാലതയിലുള്ള കുമരകം പക്ഷി സങ്കേതം. വേമ്പനാട്ടു കായലിൻറെ തീരത്തായുള്ള ഈ പക്ഷി സങ്കേതം ദേശാടന പക്ഷികളായ സൈബീരിയൻ കൊക്ക് മുതലായ ധാരാളം പക്ഷികളെ കാണാം.
- കുമരകം വഞ്ചിവീട്‍
മുൻ പ്രധാനമന്ത്രി എ.ബി വാജ്പേയ് 2000 ഡിസംബറിൽ നടത്തിയ സന്ദർശനത്തോടുകൂടി കുമരകം ദേശീയ അന്തർദേശീയ വിനോദസഞ്ചാര ഭൂപടത്തിലെ ശ്രദ്ധാകേന്ദ്രമായി.
പ്രധാന ഹൈന്ദവ ക്ഷേത്രങ്ങൾ
[തിരുത്തുക]- തിരുനക്കര മഹാദേവ ക്ഷേത്രം, കോട്ടയം
- തിരുനക്കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രം
- കുമാരനല്ലൂർ ഭഗവതീ ക്ഷേത്രം, കോട്ടയം (തൃക്കാർത്തിക പ്രസിദ്ധം)
- തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, കോട്ടയം
- എരുമേലി ശ്രീധർമ്മശാസ്താ ക്ഷേത്രം(ശബരിമല തീർത്ഥാടനത്തിന്റെ ഭാഗം)
- വൈക്കം മഹാദേവ ക്ഷേത്രം (അഷ്ടമി പ്രസിദ്ധം)
- പനച്ചിക്കാട് ദക്ഷിണ മൂകാംമ്പിക സരസ്വതീ ക്ഷേത്രം (നവരാത്രി വിദ്യാരംഭം പ്രസിദ്ധം)
- കുറ്റിക്കാട്ട് ശ്രീ ദേവി ക്ഷേത്രം, മൂലവട്ടം
- ഏറ്റുമാനൂർ മഹാദേവ ക്ഷേത്രം, കോട്ടയം
- മണർകാട് ശ്രീ ഭഗവതി ക്ഷേത്രം
- തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം (ശിവരാത്രി മഹോത്സവം പ്രസിദ്ധം)
- രാമപുരം ശ്രീരാമസ്വാമി ക്ഷേത്രം (കർക്കിടക നാലമ്പല ദർശനം പ്രസിദ്ധം)
- പൊൻകുന്നം പുതിയകാവ് ദേവിക്ഷേത്രം
- വടക്കുംകൂർ മൂകാംബിക ക്ഷേത്രം, വൈക്കം
- ശ്രീനാരായണഗുരുദേവ ക്ഷേത്രം തോട്ടയ്ക്കാട് (ചതയദിനം പ്രാധാന്യം)
- മള്ളിയൂർ മഹാഗണപതിക്ഷേത്രം, കുറുപ്പന്തറ, മാഞ്ഞൂർ
- പാറമ്പുഴക്കര വൈകുണ്ഠപുരം ശ്രീ ധന്വന്തരി ക്ഷേത്രം, തിരുവഞ്ചൂർ (മാറാരോഗമുക്തിക്ക് ഭക്തർ ദർശനം നടത്തുന്നു)
- മുരിക്കുംപുഴ ഭഗവതി ക്ഷേത്രം
- വാഴപ്പള്ളി മഹാക്ഷേത്രം
- കിടങ്ങൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം
- തൃക്കൊടിത്താനം മഹാവിഷ്ണു നരസിംഹമൂർത്തി മഹാക്ഷേത്രം, ചങ്ങനാശ്ശേരി
- സൂര്യകാലടി മന ഗണപതി ക്ഷേത്രം
- പെരുന്ന സുബ്രഹ്മണ്യസ്വാമിക്ഷേത്രം
- കടുത്തുരുത്തി തളി മഹാദേവക്ഷേത്രം
- തിരുനക്കര ശ്രീകൃഷ്ണസ്വാമിക്ഷേത്രം
- കടപ്പാട്ടൂർ മഹാദേവക്ഷേത്രം
- ചിറക്കടവ് ശ്രീമഹാദേവക്ഷേത്രം
- പൊൻകുന്നം പുതിയകാവ് ദേവീക്ഷേത്രം
- ചെറുവള്ളി ദേവിക്ഷേത്രം, പൊൻകുന്നം (ജഡ്ജി അമ്മാവൻ കോവിൽ-പ്രസിദ്ധം)
- കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം
- ചമ്പക്കര ദേവീക്ഷേത്രം
- പുലിയന്നൂർ മഹാദേവക്ഷേത്രം
- പൂതൃക്കോവിൽ ശ്രീകൃഷ്ണ ക്ഷേത്രം, കുറിച്ചിത്താനം
- അയ്മനം നരസിംഹസ്വാമി ക്ഷേത്രം
- കുമ്മനം ഇളങ്കാവ് ദേവീക്ഷേത്രം
- പൂവരണി മഹാദേവക്ഷേത്രം
- പൈക ശ്രീ ചാമുണ്ഡേശ്വരി ക്ഷേത്രം
- വെന്നിമല ശ്രീരാമലക്ഷ്മണ ക്ഷേത്രം
- മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രം
- കിളിരൂർകുന്നിൽ ഭഗവതീ ക്ഷേത്രം
- വേമ്പിൻകുളങ്ങര ശ്രീമഹാവിഷ്ണു ക്ഷേത്രം
- നാഗമ്പടം ശ്രീ മഹാദേവർ ക്ഷേത്രം
- വെട്ടികാവുങ്കൽ മഹാദേവക്ഷേത്രം
- കറുകച്ചാൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രം
- കൊടുങ്ങൂർ ദേവി ക്ഷേത്രം
- അരീപ്പറമ്പ് മഹാദേവർ ക്ഷേത്രം
- ആനിക്കാട് ശ്രീ ഭഗവതി ക്ഷേത്രം
- കുലശേഖരമംഗലം തേവലക്കാട് ശ്രീ ധന്വന്തരി ക്ഷേത്രം, വൈക്കം
- ആലപ്ര അന്നപൂർണ്ണേശ്വരി ക്ഷേത്രം
- ശ്രീപുരം സരസ്വതി ക്ഷേത്രം, പരിപ്പ്
- ആലപ്ര തച്ചരിക്കൽ ശ്രീഭദ്രകാളി ക്ഷേത്രം (പടയണി)
- തെങ്ങണ മഹാദേവ ക്ഷേത്രം
- മാടപ്പള്ളി ശ്രീ ഭഗവതി ക്ഷേത്രം
- പുഴവാത് ശ്രീവൈകുണ്ഠേശ്വര സന്താനഗോപാലമൂർത്തി ക്ഷേത്രം
- ശ്രീ വാസുദേവപുരം ധന്വന്തരീ ക്ഷേത്രം, ചങ്ങനാശേരി
- പാണ്ഡവം ശാസ്താക്ഷേത്രം, അയ്മനം
പ്രധാന ക്രൈസ്തവ ദേവാലയങ്ങൾ
[തിരുത്തുക]- ആർപ്പൂക്കര, സെൻറ് പീറ്റെർസ് സി. എസ്. ഐ ചർച്ച്
- ദേവലോകം അരമന, മലങ്കര ഓർത്തഡോൿസ് സുറിയാനി സഭ ആസ്ഥാനം
- CSI കാത്തീട്രൽ പള്ളി, കോട്ടയം
- സെൻറ് ജോൺസ് ബാപ്റ്റിസ്റ്റ് സി.എസ്.ഐ. ചർച്ച്, പള്ളം
- വിമലഗിരി പള്ളി
- പാമ്പാടി ദയറ
- കോതനെല്ലുർ പള്ളി
- ഭരണങ്ങാനം പള്ളി
- അരുവിത്തുറ പള്ളി
- ളാലം പള്ളി - പാലാ
- ചേർപ്പുങ്കൽ പള്ളി
- മണർകാട് പള്ളി
- പുതുപ്പള്ളി പള്ളി
- കോട്ടയം വലിയപള്ളി
- കോട്ടയം ചെറിയപള്ളി
- ഹോളി ട്രിനിറ്റി കത്തീഡ്രൽ സിഎസ്ഐ ദേവാലയം, കോട്ടയം
- കോട്ടയം ജറുസലേം മാർത്തോമ പള്ളി
- കടുത്തുരുത്തി ക്നാനായ പള്ളി
- കുറവിലങ്ങാട് പള്ളി
- അതിരമ്പുഴ പള്ളി
- ദേവലോകം പള്ളി
- പാണമ്പടി പള്ളി
- നല്ല ഇടയൻ പള്ളി
- കുടമാളൂർ ഫൊറോന
- മുട്ടുചിറ ഫൊറോന
- മണിമല ഫൊറോന
- കടനാട് ഫൊറോന പള്ളി
- കാരമൂട് സെന്റ്. മേരീസ് ഓർത്തഡോക്സ് പള്ളി
- സെൻറ് മേരീസ് പള്ളി, പാറേൽ, ചങ്ങനാശ്ശേരി
പത്രങ്ങൾ
[തിരുത്തുക]മലയാള മാധ്യമ രംഗത്ത് കോട്ടയത്തിന് പ്രധാന സ്ഥാനമുണ്ട്. മലയാളത്തിലെ ഏറ്റവും പഴക്കമേറിയ ദിനപത്രങ്ങൾ(ദീപിക, മലയാള മനോരമ) പ്രസിദ്ധീകരിക്കുന്നത് കോട്ടയത്തുനിന്നാണ്. മംഗളം ദിനപത്രത്തിന്റെയും മംഗളം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെയും ആസ്ഥാനം കോട്ടയമാണ്.ജനയുഗം മാതൃഭൂമി, ദേശാഭിമാനി, കേരള കൗമുദി, മാധ്യമം, ചന്ദ്രിക, വീക്ഷണം, ജന്മഭൂമി|രാഷ്ട്രനാളം]] തുടങ്ങിയ പത്രങ്ങൾക്കും കോട്ടയം പതിപ്പുണ്ട്.
വ്യവസായം
[തിരുത്തുക]ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്റ് ലിമിറ്റെഡ്(എച്. എൻ. എൽ)വെള്ളൂർ, ട്രാവൻകൂർ സിമന്റ്സ് നാട്ടകം എന്നിവ ജില്ലയിൽ പ്രധാന പൊതുമേഖലാ വ്യവസായങ്ങളാണ്. സ്വകാര്യമേഖലയിൽ എംആർഎഫ് -ന്റെ ട്യൂബ് നിർമ്മാണ ഫാക്ടറി വടവാതൂരിൽ പ്രവർത്തിക്കുന്നു. കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ പ്രദേശമായ കുമരകം കേന്ദ്രമാക്കി ടൂറിസം ഒരു പ്രധാന വ്യവസായമായി വളർന്നിട്ടുണ്ട്.
തുറമുഖം
[തിരുത്തുക]ഇന്ത്യയിലെ ആദ്യത്തെ ഉൾനാടൻ ചെറുതുറമുഖം എന്ന വിശേഷണത്തോടെ കോട്ടയം ജില്ലയിലെ നാട്ടകം തുറമുഖം 2009 ഓഗസ്റ്റിൽ രാജ്യത്തിന് സമർപ്പിക്കപ്പെട്ടു.[3]
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നിന്നും കൊച്ചിയിലേക്കു നിലവിൽ റോഡ് മാർഗ്ഗമുള്ള ചരക്കു നീക്കം (കണ്ടൈനർ) നാട്ടകം തുറമുഖം വഴി കുറഞ്ഞ ചെലവിൽ നടത്താം എന്നതാണ് ഈ തുറമുഖത്തിന്റെ പ്രസക്തി. കോട്ടയം പോർട്ട് ആന്റ് കണ്ടൈനർ പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലറിയപ്പെടുന്ന സർക്കാർ-സ്വകാര്യ സംയുക്തമേഖലയിലുള്ള ഈ തുറമുഖം മദ്ധ്യ തിരുവിതാംകൂറിന്റെ വികസനത്തിൽ വലിയപങ്കുവഹിക്കുമെന്ന് കരുതപ്പെടുന്നു. ബാർജുകളുപയോഗിച്ച് ജലമാർഗ്ഗമുള്ള ചരക്കുനീക്കം വഴി റോഡ് ഗതാഗതം മൂലമുണ്ടാവുന്ന മലിനീകരണം, ഇന്ധന ഉപയോഗം എന്നിവ കുറക്കുന്നതിനും സഹായകരമാണ്.
എറണാകുളം ജില്ല | എറണാകുളം ജില്ല | ഇടുക്കി ജില്ല |
ആലപ്പുഴ ജില്ല | ഇടുക്കി ജില്ല | |
കോട്ടയം | ||
ആലപ്പുഴ ജില്ല | പത്തനംതിട്ട ജില്ല | പത്തനംതിട്ട ജില്ല |
അവലംബം
[തിരുത്തുക]- ↑ "About District Collector - Kottayam District, Government of Kerala - India". Retrieved 6 June 2019.
- ↑ Thekkumkoor Charithravum Puravrithavum, Author: Prof N E Kesavan Nampoothiri, Publisher: NBS (National Book Stall, Kottayam: 2014), ISBN 9789385725647
- ↑ http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?contentType=EDITORIAL&programId=1073753765&articleType=Malayalam%20News&contentId=5853483&BV_ID=@@@[പ്രവർത്തിക്കാത്ത കണ്ണി]
കൂടുതൽ വിവരങ്ങൾക്ക്
[തിരുത്തുക]- Pages using gadget WikiMiniAtlas
- Pages using the JsonConfig extension
- Articles to be expanded from April 2023
- All articles to be expanded
- Articles with empty sections from April 2023
- All articles with empty sections
- Articles using small message boxes
- കേരളത്തിന്റെ ഭൂമിശാസ്ത്രം - അപൂർണ്ണലേഖനങ്ങൾ
- കേരളത്തിലെ ജില്ലകൾ
- കോട്ടയം ജില്ല