Jump to content

കുമ്മനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുമ്മനം
ഗ്രാമം
കുമ്മനം is located in Kerala
കുമ്മനം
കുമ്മനം
കേരളത്തിൽ കുമ്മനം
Coordinates: 9°35′48″N 76°30′22″E / 9.596693°N 76.505976°E / 9.596693; 76.505976
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകോട്ടയം
ഭാഷകൾ
 • ഔദ്യോഗികംമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
അടുത്ത പട്ടണംകോട്ടയം

കേരളത്തിലെ മീനച്ചിലാറിന്റെ ഇരുവശത്തുമായി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് കുമ്മനം. കോട്ടയം ജില്ലയിലെ അയ്മനം ഗ്രാമപഞ്ചായത്തിന്റെ ഭരണത്തിനു കീഴിലാണ് ഈ ഗ്രാമം വരുന്നത്. ഗ്രാമത്തിന്റെ രണ്ടു വശങ്ങളേയും താഴത്തങ്ങാടി പാലം ബന്ധിപ്പിക്കുന്നു. കുമരകം, തേക്കടി എന്നിവടങ്ങളിലേക്ക് ഇവിടെ നിന്ന് പോകാവുന്നതാണ്.

വിവരണം

[തിരുത്തുക]

താഴത്തങ്ങാടി ഇവിടുത്തെ ഒരു പ്രധാന വ്യാപാരകേന്ദ്രമാണ്. ആദ്യകാലത്ത് അറേബ്യയിൽ നിന്നുള്ള വ്യാപാരികൾ ഇവിടെ നദീതീരത്ത് താമസിച്ച് വ്യാപാരം ചെയ്തു എന്ന പറയപ്പെടുന്നു. പോർച്ചുഗീസുകാർ പണിത ഒരു പള്ളി ഇവിടെ മീനച്ചിലാറിന്റെ തീരത്ത് സ്ഥിതി ചെയ്യുന്നു. ഓണക്കാലത്ത് ഇവിടെ താഴത്തങ്ങാടിയിൽ ഒരു വള്ളം കളി നടക്കാറുണ്ട്.

"https://ml.wikipedia.org/w/index.php?title=കുമ്മനം&oldid=3307378" എന്ന താളിൽനിന്ന് ശേഖരിച്ചത്