"സുകുമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 130: | വരി 130: | ||
| 2010|| നമ്മ ഗ്രാമം || || ||തമിഴ് |
| 2010|| നമ്മ ഗ്രാമം || || ||തമിഴ് |
||
|- |
|- |
||
| 2010|| [[ബെസ്റ്റ് ആക്ടർ]] || ||[[ഷാഫി]] |
| 2010|| [[ബെസ്റ്റ് ആക്ടർ]] ||മലയാളം ||||[[ഷാഫി]] |
||
|- |
|- |
||
| 2009|| [[വേട്ടൈക്കാരൻ]] || പാട്ടി|| തമിഴ്||[[എം.എസ്. ഗുഹൻ]] |
| 2009|| [[വേട്ടൈക്കാരൻ]] || പാട്ടി|| തമിഴ്||[[എം.എസ്. ഗുഹൻ]] |
10:35, 6 ജൂൺ 2013-നു നിലവിലുണ്ടായിരുന്ന രൂപം
പത്മശ്രീ സുകുമാരി | |
---|---|
ജനനം | ഒക്ടോബർ 6, 1940 |
മരണം | മാർച്ച് 26, 2013 | (പ്രായം 72)
തൊഴിൽ | അഭിനേത്രി |
സജീവ കാലം | 1948 - 2013 |
ജീവിതപങ്കാളി(കൾ) | എ. ഭീംസിംഗ് |
കുട്ടികൾ | ഡോ.സുരേഷ് |
മാതാപിതാക്ക(ൾ) | മാധവൻ നായർ, സത്യഭാമ അമ്മ |
പുരസ്കാരങ്ങൾ | കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം - മികച്ച സഹനടി 1974 - വിവിധ ചിത്രങ്ങൾ 1978 - വിവിധ ചിത്രങ്ങൾ 1979 - വിവിധ ചിത്രങ്ങൾ 1985-അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ |
വെബ്സൈറ്റ് | http://www.sukumari.com |
പ്രധാനമായും മലയാളം, തമിഴ് എന്നീ ഭാഷകളിൽ അഭിനയിച്ചിരുന്ന ഒരു തെന്നിന്ത്യൻ ചലച്ചിത്ര നടിയായിരുന്നു സുകുമാരി (1940 ഒക്ടോബർ 6-- 2013 മാർച്ച് 26). ചലച്ചിത്രരംഗത്ത്, 60 വർഷത്തിലേറെ അഭിനയിച്ച അപൂർവ്വം ചില അഭിനേത്രികളിൽ ഒരാളായിരുന്നു അവർ.[1]. പത്താമത്തെ വയസ്സുമുതൽ സുകുമാരി സിനിമയിൽ അഭിനയിച്ചുതുടങ്ങി. തെന്നിന്ത്യൻ ഭാഷകളിൽ 2000-ത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ചലചിത്രങ്ങൾ കൂടാതെ നാടകങ്ങളിലും ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിരുന്ന സുകുമാരിക്ക് രാഷ്ട്രപതിയിൽ നിന്ന് പത്മശ്രീ പുരസ്കാരവും ഒട്ടേറെ സംസ്ഥാന പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 2013 മാർച്ച് 26 ന്, ഹൃദയാഘാതത്തെ തുടർന്ന് എഴുപത്തി രണ്ടാമത്തെ വയസ്സിൽ ചെന്നൈയിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
ജീവചരിത്രം
1940 ഒക്ടോബർ 6-ന് തമിഴ്നാട് സംസ്ഥാനത്തിലെ നാഗർകോവിൽ എന്ന സ്ഥലത്ത് മാധവൻ നായരുടേയും സത്യഭാമയുടേയും മകളായാണ് സുകുമാരി ജനിച്ചത്. തിരുവിതാംകൂർ സഹോദരിമാരെന്ന് ഖ്യാതി നടിയ ലളിത, പദ്മിനി , രാഗിണിമാരുടെ അടുത്ത ബന്ധുവായ സുകുമാരി ഭരതനാട്യവും കഥകളിയും കേരളനടനവും ഉൾപ്പെടെയുള്ള നൃത്തരൂപങ്ങളിൽ ബാല്യത്തിൽ തന്നെ പ്രാവീണ്യം നേടി. ആദ്യം നൃത്തം പഠിച്ചത് ഗുരു ഗോപിനാഥിന്റെ കീഴിൽ ആയിരുന്നു [2] സംഗീതത്തിലും തൽപരയായിരുന്നു. ഏഴാം വയസ്സുമുതൽ തിരുവിതാംകൂർ സഹോദരിമാരുടെ ഡൈൻസേഴ്സ് ഓഫ് ഇന്ത്യ എന്ന ട്രൂപ്പിന്റെ ഭാഗമായി ഇന്ത്യയിലുടനീളവും സിലോൺ, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ വിദേശ രാജ്യങ്ങളിലും നൃത്തപരിപാടികൾ അവതരിപ്പിച്ചു. പിന്നീട് നടിമാരായ രാജസുലോചനയുടെയും കുശലകുമാരിയുടെയും ട്രൂപ്പുകളിൽ അംഗമായി. നൃത്തവേദികളിലെ പ്രകടനം കണ്ടാണ് സംവിധായകൻ പി. നീലകണ്ഠൻ ഒരറിവ് എന്ന ചിത്രത്തിലേക്ക് ക്ഷണിക്കുന്നത്. ഇക്കാലത്ത് ജി വൈ പാർത്ഥസാരഥിയുടെ നാടകങ്ങളിൽ രാഗിണിയുടെ കൂടെ ചെറിയ വേഷങ്ങൾ ചെയ്തിരുന്നു. പിന്നീട് ആ നാടകബന്ധം ചോ രാമസ്വാമിയുടെ നാടകങ്ങളിലേക്ക് സുകുമാരിക്ക് അവസരം തുറന്നു. ചെറുപ്പത്തിൽ തന്നെ മുതിർന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് സുകുമാരി ശ്രദ്ധ നേടിയത്. തമിഴിൽ എം ജി ആർ, ജയലളിത, ശിവാജി ഗണേശൻ എന്നിവരോടൊപ്പവും തെലുങ്കിൽ എൻ ടി ആറിനൊപ്പവും നിരവധി സിനിമകളിൽ വേഷമിട്ടു.
പത്താമത്തെ വയസ്സിൽ ഒരിരവ് എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് സുകുമാരി അഭിനയലോകത്ത് അരങ്ങേറ്റം കുറിച്ചത്[3].[2]. ദീർഘമായ നൃത്തരംഗത്താണ് ഈ സിനിമയിൽ അവർ പ്രത്യക്ഷപ്പെട്ടത്. 1957 ൽ ആറുഭാഷകളിൽ പുറത്തിറങ്ങിയ തസ്കരവീരനിലാണ് സുകുമാരി ആദ്യമായി ശ്രദ്ധേയകഥാപാത്രത്തെ അവതരിപ്പിച്ചത്. ഇതേ വർഷം തന്നെ മലയാളസിനിമയായ കൂടപ്പിറപ്പിലും അഭിനയിച്ചു. ആദ്യകാല ബ്ലാക് & വൈറ്റ് ചിത്രങ്ങളിലും പിന്നീട് പുതിയ ചിത്രങ്ങളായ ചേട്ടത്തി, കുസൃതിക്കുട്ടൻ, കുഞ്ഞാലിമരക്കാർ, തച്ചോളി ഒതേനൻ, യക്ഷി, കരിനിഴൽ എന്നിവയിലെയും അഭിനയം ശ്രദ്ധേയമായി. പിൽക്കാലത്ത് പ്രിയദർശന്റെ ചിത്രങ്ങളിൽ ഹാസ്യ വേഷങ്ങളും ചെയ്ത് വളരെ ശ്രദ്ധേയയായി. പൂച്ചക്കൊരു മൂക്കുത്തി, ഓടരുതമ്മാവാ ആളറിയാം, ബോയിംഗ് ബോയിംഗ്, വന്ദനം തുടങ്ങിയ ചിത്രങ്ങളിലെ അഭിനയും വളരെ മികവുറ്റതായിരുനു. അക്കാലത്ത് ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത ചിത്രങ്ങളിലും[2]. അടൂർ ഗോപാലകൃഷ്ണൻ സംവിധാനം ചെയ്ത ചിത്രങ്ങളിലും സുകുമാരി ശ്രദ്ധേയയായി.[4].
സ്വകാര്യ ജീവിതം
മഹാരാഷ്ട്രക്കാരനും പ്രശസ്ത മലയാളം - തമിഴ് ചലച്ചിത്ര സംവിധായകനുമായിരുന്ന ഭീംസിംഗ് ആയിരുന്നു സുകുമാരിയുടെ ഭർത്താവ്. 1978 ജനുവരി 16നു അവരുടെ ഭർത്താവ് മരിച്ചു. നടനും ഡോക്ടറുമായ സുരേഷാണ് ഏക മകൻ. മരുമകൾ ഉമ. വിഘ്നേശ് പേരക്കുട്ടി. നാലുസഹോദരന്മാരും ഒരു സഹോദരിയുമുണ്ട്[5].
മരണം
2013 ഫെബ്രുവരി 27 ന് ചെന്നൈയിലെ സ്വവസതിയിലെ പൂജാമുറിയിൽ നിലവിളക്ക് കൊളുത്താൻ ശ്രമിക്കുമ്പോൾ പടർന്നു പിടിച്ച തീയിൽ സുകുമാരിയുടെ കൈകളിലും ശരീരത്തിലും പൊള്ളലേറ്റിരുന്നു.[6] ചെന്നൈയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്. ശരീരത്തിൽ 40 ശതമാനത്തോളം പൊള്ളലുണ്ടായിരുന്നുവെങ്കിലും സുകുമാരി അപകടനില തരണം ചെയ്തിരുന്നതായി ആശുപത്രിയിലെ ഡോക്ടർമാർ അവകാശപ്പെട്ടിരുന്നു. എന്നാൽ വൃക്കകൾ തകരാറിലായി ഡയാലിസിസ് ചെയ്യേണ്ടി വന്നു. ഒടുവിൽ 2013 മാർച്ച് 26ന് ഹൃദയാഘാതം മൂലം മരണം സംഭവിക്കുകയായിരുന്നു. മുൻപ് ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയയായിട്ടുണ്ട്[7].
ചെന്നൈയിൽ ചികിത്സയിൽ കഴിഞ്ഞപ്പോൾ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത സുകുമാരിയെ സന്ദർശിച്ചിരുന്നു[8].
പുരസ്കാരങ്ങൾ
വർഷം | പുരസ്ക്കാരം | സിനിമ | ഭാഷ | കൂടുതൽ വിവരങ്ങൾ |
---|---|---|---|---|
2011 | ബഹദൂർ പുരസ്ക്കാരം[9] | |||
2011 | കേരള ഫിലിം ക്രിറ്റിക്സ് അസോസിയേഷൻ[10] | |||
2010 | ദേശീയ ചലച്ചിത്ര പുരസ്കാരം[11] | നമ്മ ഗ്രാമം | തമിഴ് | മികച്ച സഹനടി |
2007 | കലാ രത്നം പുരസ്ക്കാരം - കല അബുദാബി | |||
2005 | ഫിലിം ഫെയർ ലൈഫ് ടൈം അചീവ്മെന്റ് അവാർഡ്(സൗത്ത്) | |||
2005 | ഏഷ്യാനെറ്റ്[12] ലൈഫ് ടൈം അചീവ്മെന്റ്റ് അവാർഡ് | |||
2006 | മാതൃഭൂമി ചലച്ചിത്ര സപര്യ പുരസ്ക്കാരം | മലയാളം | മാതൃഭൂമി ചലച്ചിത്ര പുരസ്ക്കാരത്തിലെ പരമോന്നത ബഹുമതി[13] | |
2003 | പത്മശ്രീ | |||
1990 | കലാ സെൽവം പുരസ്ക്കാരം[5] | തമിഴ് | തമിഴ്നാട് സർക്കാരിന്റെ പുരസ്ക്കാരം | |
1991 | കലൈമാമണി പുരസ്ക്കാരം[5] | തമിഴ് | തമിഴ്നാട് സർക്കാരിന്റെ പുരസ്ക്കാരം | |
1983 | കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം | കൂടെവിടെ കാര്യം നിസ്സാരം |
മലയാളം | മികച്ച രണ്ടാമത്തെ നടി |
1985 | കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം | അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ | മലയാളം | മികച്ച രണ്ടാമത്തെ നടി |
1974 | കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം | മലയാളം | മികച്ച രണ്ടാമത്തെ നടി ആ വർഷമിറങ്ങിയ ഒന്നിലധികം സിനിമകളിലെ അഭിനയത്തിന് | |
1979 | കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം | മലയാളം | മികച്ച രണ്ടാമത്തെ നടി ആ വർഷമിറങ്ങിയ ഒന്നിലധികം സിനിമകളിലെ അഭിനയത്തിന് | |
1979 | കേരള ഫിലിം ക്രിറ്റിക്സ് അവാർഡ് | ഏഴു നിറങ്ങൾ | മലയാളം | മികച്ച സഹനടി |
1982 | കേരള ഫിലിം ക്രിറ്റിക്സ് അവാർഡ് | ചിരിയോ ചിരി | മലയാളം | മികച്ച സഹനടി |
1985 | കേരള ഫിലിം ക്രിറ്റിക്സ് അവാർഡ് | അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ | മലയാളം | മികച്ച സഹനടി |
അഭിനയിച്ച ചലച്ചിത്രങ്ങൾ
2010-നു ശേഷം
വർഷം | ചിത്രം | വേഷം | ഭാഷ | സംവിധായകൻ |
---|---|---|---|---|
2013 | ഇമ്മാനുവേൽ | മലയാളം | ലാൽജോസ് | |
2012 | അയാളും ഞാനും തമ്മിൽ | നഴ്സ് | മലയാളം | ലാൽ ജോസ് |
2012 | 3ജി | നായകന്റെ അമ്മുമ്മ | മലയാളം | ജയപ്രകാശ്മേനോൻ |
2012 | ട്രിവാൻഡ്രം ലോഡ്ജ് | പെഗ്ഗി(ലോഡ്ജിലെ താമസക്കാരി) | മലയാളം | വി.കെ. പ്രകാശ് |
2012 | ഡയമണ്ട് നെക്ലെയ്സ് | നായികയുടെ അമ്മൂമ്മ | മലയാളം | ലാൽ ജോസ് |
2012 | ചട്ടക്കാരി | മാർഗരറ്റ് | മലയാളം | കെ.എസ്. സേതുമാധവൻ |
2011 | പൊന്നാർ ശങ്കർ | വണ്ണായി | തമിഴ് |
2001-2010
വർഷം | സിനിമ | വേഷം | ഭാഷ | സംവിധായകൻ |
---|---|---|---|---|
2010 | നമ്മ ഗ്രാമം | തമിഴ് | ||
2010 | ബെസ്റ്റ് ആക്ടർ | മലയാളം | ഷാഫി | |
2009 | വേട്ടൈക്കാരൻ | പാട്ടി | തമിഴ് | എം.എസ്. ഗുഹൻ |
2008 | യാരെടീ നീ മോഹിനി | തമിഴ് | ||
2008 | ട്വന്റി20 | മലയാളം | ജോഷി | |
2008 | മിഴികൾ സാക്ഷി | കൂനിയമ്മ | മലയാളം | അശോക് ആർ. നാഥ് |
2008 | പച്ചമരത്തണലിൽ | കന്യാസ്ത്രീ | മലയാളം | ലിയോ തദേവൂസ് |
2007 | നസ്രാണി | അന്നമ്മ | മലയാളം | ജോഷി |
2007 | പറഞ്ഞു തീരാത്ത വിശേഷങ്ങൾ | മലയാളം | ഹരികുമാർ | |
2006 | ചക്കരമുത്ത് | മലയാളം | എ.കെ. ലോഹിതദാസ് | |
2006 | ദ് ഡോൺ | മലയാളം | ഷാജി കൈലാസ് | |
2006 | ക്ലാസ്മേറ്റ്സ് | നായകന്റെ അമ്മ | മലയാളം | ലാൽ ജോസ് |
2006 | മധുചന്ദ്രലേഖ | മലയാളം | രാജസേനൻ | |
2005 | ചാന്ത്പൊട്ട് | മുത്തശ്ശി | മലയാളം | ലാൽ ജോസ് |
2005 | പാണ്ടിപ്പട | പാണ്ടിദുരൈയുടെ അമ്മ | മലയാളം | റാഫി മെക്കാർട്ടിൻ |
2005 | ബെൻ ജോൺസൻ | മലയാളം | അനിൽ സി. മേനോൻ | |
2005 | പൗരൻ | മന്ത്രി | മലയാളം | സുന്ദർദാസ് |
2005 | ആലിസ് ഇൻ വണ്ടർലാൻഡ് | ബ്രിജെറ്റ് | മലയാളം | സിബി മലയിൽ |
2005 | അച്ചുവിന്റെ അമ്മ | മൂത്തുമ്മ | മലയാളം | സത്യൻ അന്തിക്കാട് |
2004 | രസികൻ | ഭാർഗ്ഗവിയമ്മ | മലയാളം | ലാൽ ജോസ് |
2004 | വിശ്വതുളസി | തമിഴ് | സുമതി റാം | |
2004 | വെട്ടം | മലയാളം | പ്രിയദർശൻ | |
2004 | വാണ്ടഡ് | ഉണ്ണിയുടെ അമ്മ | മലയാളം | മുരളി നാഗവള്ളി |
2004 | വിസ്മയത്തുമ്പത്ത് | ഹോസ്റ്റൽ വാർഡൻ | മലയാളം | ഫാസിൽ |
2004 | വെള്ളിനക്ഷത്രം | മലയാളം | വിനയൻ | |
2004 | സിംഫണി | ദീനാമ്മ | മലയാളം | ഐ. വി. ശശി |
2004 | കൂട്ട് | മലയാളം | ||
2003 | ഗൌരിശങ്കരം | മലയാളം | നേമം പുഷ്പരാജ് | |
2003 | മനസ്സിനക്കരെ | ശാന്തമ്മ | മലയാളം | സത്യൻ അന്തിക്കാട് |
2003 | അമ്മക്കിളിക്കൂട് | പാർവതി അമ്മാൾ | മലയാളം | എം. പത്മകുമാർ |
2003 | മിഴി രണ്ടിലും | ഭദ്രയുടെ അമ്മ | മലയാളം | രഞ്ജിത്ത് ബാലകൃഷ്ണൻ |
2003 | പട്ടാളം | പട്ടാഭിരാമന്റെ അമ്മ | മലയാളം | ലാൽ ജോസ് |
2003 | സി.ഐ.ഡി. മൂസ | സഹദേവന്റെ അമ്മ | മലയാളം | ജോണി ആന്റണി |
2003 | കിളിച്ചുണ്ടൻ മാമ്പഴം | ബീയാത്തു | മലയാളം | പ്രിയദർശൻ |
2002 | നിഴൽക്കുത്ത് | മരഗതം (കാളിയപ്പന്റെ ഭാര്യ) | മലയാളം | അടൂർ ഗോപാലകൃഷ്ണൻ |
2002 | മീശമാധവൻ | മാധവന്റെ അമ്മ | മലയാളം | ലാൽ ജോസ് |
2002 | കണ്മഷി | പാട്ടി | മലയാളം | വി.എം. വിനു |
2002 | മഴത്തുള്ളിക്കിലുക്കം | കിക്കിലി ചേട്ടത്തി | മലയാളം | അക്ബർ ജോസ് |
2002 | സ്നേഹിതൻ | മാളവികയുടെ മുത്തശ്ശി | മലയാളം | ജോസ് തോമസ് |
2001 | പൂവെല്ലാം അൺ വാസം | ചെല്ലന്റെ മുത്തശ്ശി | തമിഴ് | |
2001 | മുരാരി | സബരി | തെലുങ്ക് | |
2001 | രാവണപ്രഭു | ഗൗണ്ടറുടെ അമ്മ | മലയാളം | രഞ്ജിത്ത് |
2001 | നരേന്ദ്രൻ മകൻ ജയകാന്തൻ വക | ഐശുമ്മ | മലയാളം | സത്യൻ അന്തിക്കാട് |
2001 | കാക്കക്കുയിൽ | മലയാളം | പ്രിയദർശൻ | |
2001 | രാക്ഷസരാജാവ് | മലയാളം | വിനയൻ | |
2001 | രണ്ടാം ഭാവം | അഖിലയുടെ അമ്മ | മലയാളം | ലാൽ ജോസ് |
1991- 2000
1981-1990
1971-1980
1951-1970
അവലംബം
- ↑ Article-The Hindu
- ↑ 2.0 2.1 2.2 http://www.weblokam.com/cinema/profiles/0610/06/1061006018_3.htm Weblokam profile
- ↑ http://www.mathrubhumi.com/story.php?id=349702
- ↑ http://www.weblokam.com/news/keralam/0302/02/1030202054_1.htm Weblokam news
- ↑ 5.0 5.1 5.2 26 മാർച്ച് 2013 - ലെ മാതൃഭൂമി വാർത്ത
- ↑ 26 മാർച്ച് 2013 - ലെ മാതൃഭൂമി വാർത്ത
- ↑ 26 മാർച്ച് 2013 - ലെ മാതൃഭൂമി വാർത്ത
- ↑ meets actress Sukumari in hospital
- ↑ "സുകുമാരിക്ക് ബഹദൂർ പുരസ്കാരം". (in Malayalam). Veekshanam. Retrieved 16 April 2011.
- ↑ http://www.indianexpress.com/news/critics-award-gaddama-adjudged-best-film/755271/
- ↑ മാതൃഭൂമി വാർത്ത
- ↑ ഏഷ്യാനെറ്റ് അവാർഡുകൾ - വിക്കിപീഡിയ
- ↑ 26 മാർച്ച് 2013 - ലെ മാതൃഭൂമി പത്രവാർത്ത, പേജ് - 17, ലേഖനം തലക്കെട്ട് - മാതൃഭൂമിയുമായി ഹൃദയബന്ധം
പുറത്തേക്കുള്ള കണ്ണികൾ
![](http://upload.wikimedia.org/wikipedia/commons/thumb/4/4a/Commons-logo.svg/30px-Commons-logo.svg.png)
- Pages using infobox person with multiple parents
- Pages using infobox person with unknown empty parameters
- 1940-ൽ ജനിച്ചവർ
- 2013-ൽ മരിച്ചവർ
- ഒക്ടോബർ 6-ന് ജനിച്ചവർ
- മാർച്ച് 26-ന് മരിച്ചവർ
- മലയാളചലച്ചിത്ര നടിമാർ
- തമിഴ്ചലച്ചിത്ര നടിമാർ
- പത്മശ്രീ പുരസ്കാരം ലഭിച്ചവർ
- മികച്ച രണ്ടാമത്തെ നടിക്കുള്ള കേരളസംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചവർ
- മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചവർ