Jump to content

ലെനിൻ രാജേന്ദ്രൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Lenin Rajendran
ലെനിൻ രാജേന്ദ്രൻ
ജനനം
മരണം2019 ജനുവരി 14
മറ്റ് പേരുകൾരാജേന്ദ്രൻ
തൊഴിൽകെ.എസ്.എഫ്. ഇ, സംവിധാനം, തിരക്കഥാരചന,
സജീവ കാലം1981-2019
ജീവിതപങ്കാളി(കൾ)രമണി
കുട്ടികൾപാർവതി, ഗൗതമൻ
മാതാപിതാക്ക(ൾ)വേലുക്കുട്ടി-ഭാസമ്മ

മലയാളചലച്ചിത്രരംഗത്തെ ഒരു സം‌വിധായകനും തിരക്കഥകൃത്തുമായിരുന്നു ലെനിൻ രാജേന്ദ്രൻ. ജനപ്രിയ ചിത്രങ്ങളുടെ രീതികളേയും താരങ്ങളേയും ഉപയോഗപ്പെടുത്തുമ്പോഴും വിപണിയുടെ പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ചിത്രത്തിന്റെ മൂല്യത്തിന്‌ പ്രാധാന്യം നൽകിയ സം‌വിധായകരിലൊരാളായിരുന്നു അദ്ദേഹം.[1]

ജീവിതരേഖ

[തിരുത്തുക]

തിരുവനന്തപുരത്തെ ഊരൂട്ടമ്പലത്താണ്‌ ലെനിൻ രാജേന്ദ്രന്റെ ജനനം. തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിൽ പഠനം. പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐയുടെ സജീവപ്രവർത്തകനായിരുന്ന അദ്ദേഹം ശക്തനായ ഒരു കമ്മ്യൂണിസ്റ്റ് പ്രവർത്തകനായി തുടർന്നു‌[2]. തന്റെ ആശയങ്ങൾക്ക് തിരക്കഥയിലൂടെ അദ്ദേഹം സാക്ഷാത്കാരം നൽകാൻ ശ്രമിച്ചു. 1985 ൽ ഇറങ്ങിയ "മീനമാസത്തിലെ സൂര്യൻ" എന്ന ചിത്രം ഫ്യൂഡൽ വിരുദ്ധപോരാട്ടത്തെ ഒരു കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടിലൂടെ നോക്കിക്കാണുന്ന ചിത്രമാണ്‌. മഴയെ സർഗാത്മകമായി തന്റെ ചിത്രങ്ങളിൽ ഉപയോഗപ്പെടുത്തിയിട്ടുള്ള ഒരു സം‌വിധായകനാണ്‌ രാജേന്ദ്രൻ. പത്തൊമ്പതാം നൂറ്റാണ്ടിലെ തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുന്നാളിന്റെ ജീവചരിത്ര ചിത്രമായ "സ്വാതിതിരുന്നാൾ" എന്ന ചിത്രത്തിൽ‍ ഇതു വളരെ പ്രകടമാണ്‌[2] . 1992 ൽ സം‌വിധാനം ചെയ്ത "ദൈവത്തിന്റെ വികൃതികൾ" എം. മുകുന്ദന്റെ അതേപേരിലുള്ള നോവലിനെ ആസ്പദമാക്കിയുള്ളതായിരുന്നു. കമലാ സുറയ്യയുടെ "നഷ്ടപ്പെട്ട നീലാംബരി" എന്ന കഥയെ ഉപജീവിച്ചുള്ളതായിരുന്നു 2001 ലെ "മഴ" എന്ന ചിത്രം[3]. 2003 ലെ "അന്യർ" എന്ന ചിത്രം കൈകാര്യം ചെയ്യുന്നത് കേരളത്തിലെ അപകടകരമായ വർഗീയ ധ്രുവീകരണത്തെയാണ്‌.

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിൽ(കെ.എസ്.എഫ്.ഇ.) ഉദ്യോഗസ്ഥാനായിരുന്നു[2].

കുടുംബം

[തിരുത്തുക]

ഭാര്യ:ഡോ.രമണി , മക്കൾ:പാർവതി ,ഗൗതമൻ[4]

ചിത്രങ്ങൾ

[തിരുത്തുക]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • 1992 ലെ സംസ്ഥാന ചലച്ചിത്രപുരസ്കാരം- മികച്ച ചിത്രം, സം‌വിധായകൻ,നിർമ്മാതാവ്(ദൈവത്തിന്റെ വികൃതികൾ എന്ന ചിത്രം)[6]
  • 1996 ലെ സംസ്ഥന ചലച്ചിത്രപുരസ്കാരം(മികച്ച ജനപ്രിയ,കലാമുല്യമുള്ള ചിത്രത്തിനുള്ളത്)-കുലം എന്ന ചിത്രത്തിന്‌[6]

കൃതികൾ

[തിരുത്തുക]
  • ആ ചുവന്ന കാലത്തിന്റെ ഓർമ്മക്ക്
  • അന്യർ
  • മഴ

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-28. Retrieved 2010-12-17.
  2. 2.0 2.1 2.2 മനോരമ ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി] 05/10/2009 ന്‌ ശേഖരിച്ചത്
  3. താറ്റ്സ് മലയാളം[പ്രവർത്തിക്കാത്ത കണ്ണി] 05/10/2009 ന്‌ ശേഖരിച്ചത്
  4. "പുഴ.കോം". Archived from the original on 2007-07-13. Retrieved 2009-10-06.
  5. "പാട്ടോർമ്മ" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 668. 2010 ഡിസംബർ 13. Retrieved 2013 മാർച്ച് 06. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  6. 6.0 6.1 കേരള സർക്കാർ പി.ആർ.ഡി വെബ്സൈറ്റ് Archived 2016-03-03 at the Wayback Machine. 06/10/2009 ന്‌ ശേഖരിച്ചത്

പുറം കണ്ണി

[തിരുത്തുക]