ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്
ദൃശ്യരൂപം
ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് | |
---|---|
സംവിധാനം | കെ. മധു |
നിർമ്മാണം | എം. മണി |
രചന | എസ്.എൻ. സ്വാമി |
അഭിനേതാക്കൾ | |
സംഗീതം | ശ്യാം (പശ്ചാത്തലസംഗീതം) |
ഛായാഗ്രഹണം | വിപിൻദാസ് |
ചിത്രസംയോജനം | വി.പി. കൃഷ്ണൻ |
സ്റ്റുഡിയോ | സുനിത പ്രൊഡക്ഷൻസ് |
വിതരണം | അരോമ മൂവീസ് |
റിലീസിങ് തീയതി | 1988 ഫെബ്രുവരി 18 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 137 മിനിറ്റ് |
എസ്.എൻ. സ്വാമിയുടെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ്. മമ്മൂട്ടി, സുരേഷ് ഗോപി, ജഗതി ശ്രീകുമാർ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്.
സി.ബി.ഐ. ഉദ്യോഗസ്ഥനായ സേതുരാമയ്യർ എന്ന കേന്ദ്രകഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചിരിക്കുന്ന കുറ്റാന്വേഷണ ചലച്ചിത്രപരമ്പരയിലെ ആദ്യ ചലച്ചിത്രമാണിത്. ജാഗ്രത (1989), സേതുരാമയ്യർ സി.ബി.ഐ. (2004), നേരറിയാൻ സി.ബി.ഐ. (2005) സിബിഐ 5: ദ ബ്രെയിൻ (2022) എന്നിവയാണ് ഈ പരമ്പരയിലെ മറ്റ് ചലച്ചിത്രങ്ങൾ.
അഭിനേതാക്കൾ
[തിരുത്തുക]- മമ്മൂട്ടി – സേതുരാമയ്യർ, ഡി.വൈ.എസ്.പി., സി.ബി.ഐ.
- സുരേഷ് ഗോപി – ഹാരി, സബ് ഇൻസ്പെക്ടർ, സി.ബി.ഐ.
- ജഗതി ശ്രീകുമാർ – വിക്രം, സബ് ഇൻസ്പെക്ടർ, സി.ബി.ഐ.
- മുകേഷ് – ചാക്കോ, പോലീസ് കോൺസ്റ്റബിൾ
- സുകുമാരൻ – ദേവദാസ്, ഡി.വൈ.എസ്.പി., കേരള പോലീസ്
- ലിസി – ഓമന, കൊല്ലപ്പെട്ട സ്ത്രീ
- ജനാർദ്ദനൻ – ഔസേപ്പച്ചൻ, ഓമനയുടെ ഭർത്തൃപിതാവ്
- ഉർവ്വശി – ആനി, ഓമനയുടെ സഹോദരി
- ബഹദൂർ – തോമാച്ചൻ, ഓമനയുടെ അച്ഛൻ
- പ്രതാപചന്ദ്രൻ – നാരായണൻ, ഔസേപ്പച്ചന്റെ സുഹൃത്ത്
- കെ.പി.എ.സി. സണ്ണി – അലക്സ്, സി.ഐ.
- കൊല്ലം തുളസി – പോലീസ് സർജൻ
- ജഗന്നാഥ വർമ്മ – എസ്.പി., സി.ബി.ഐ.
- ക്യാപ്റ്റൻ രാജു – ഡി.വൈ.എസ്.പി. പ്രഭാകര വർമ്മ
- വിജയരാഘവൻ – ജോണി, ഔസേപ്പച്ചന്റെ മരുമകൻ
- ശ്രീനാഥ് – ഓമനയുടെ ഭർത്താവ്
- അടൂർ ഭവാനി – വേലക്കാരി
- സി.ഐ. പോൾ – ഭാർഗ്ഗവൻ, മന്ത്രി
- കുണ്ടറ ജോണി – ഡ്രൈവർ വാസു
സംഗീതം
[തിരുത്തുക]ഗാനങ്ങളില്ലാത്ത ഈ ചിത്രത്തിലെ വളരെ ജനപ്രിയമായ പശ്ചാത്തലസംഗീതം ഒരുക്കിയത് ശ്യാം ആണ്.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഒരു സി.ബി.ഐ. ഡയറിക്കുറിപ്പ് – മലയാളസംഗീതം.ഇൻഫോ