Jump to content

അബ്ദുല്ല രാജാവ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Abdullah of Saudi Arabia എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അബ്ദുല്ല ബിൻ അബ്ദുൽ അസീസ്
الملك عبد الله
സൗദി രാജാവ്
അബ്ദുല്ല രാജാവ്
ഭരണകാലംആഗസ്റ്റ് 1 2005 – 23/1/2015
പൂർണ്ണനാമംഅബ്ദുല്ല ബിൻ അബ്ദുൽ അസീസ് ആലു സഊദ്
non-titular name
മുൻ‌ഗാമിഫഹദ് രാജാവ്
രാജകൊട്ടാരംസൗദിന്റെ ഭവനം
പിതാവ്അബ്ദുൽ അസീസ് അൽ സൗദ്
മാതാവ്ഫഹ്ദ ബിൻത് അസി അൽ ഷുറൈം

അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽ സൗദ് ( Abdullah bin Abdul Aziz Al Saud (Arabic: عبد الله بن عبد العزيز آل سعود,)ജനനം 1924[1],സൗദി അറേബ്യയിലെ രാജാവും വിശുദ്ധ ഗേഹങ്ങളുടെ സംരക്ഷകനുമാണ്.

ഭരണ രംഗത്ത്

[തിരുത്തുക]

ആധുനിക സൗദി അറേബ്യയുടെ സ്ഥാപക രാജാവ് അബ്ദുൽ അസീസ് ബിൻ അബ്ദുറഹ്മാൻ അൽ സൗദിന്റെ മകനായി 1924 ആഗസ്റ്റി ഒന്നിനു ജനിച്ചു. മാതാവ് ആലുറഷീദ് കുടുംബാംഗം ഫഹദ ബിന്/ത് ആസി അൽ ശുറൈം ആയിരുന്നു. 1963ൽ അബ്ദുല്ല തന്റെ മുപ്പത്തെട്ടാം വയസ്സിൽ സൗദി അറേബ്യയുടെ നാഷണൽ ഗാർഡിന്റെ സാരഥിയായി നിയമിതനായി. 1975 ൽ രണ്ടാം കിരീടാവകാശിയും 1982 ൽ കിരീടാവകാശിയും ആയ അദ്ദേഹം 2005ഫഹദ് രാജാവിന്റെ മരണത്തെത്തുടർന്ന് അതേ വർഷം ഓഗസ്റ്റ്‌ ഒന്നാം തീയതി അധികാരമേറ്റു. ഫഹദ് രാജാവ് രോഗബാധിതനായതിനെതുടർന്ന് 1996 മുതൽ 2005 വരെ രാജാവിന്റെ ഔദ്യോഗിക ചുമതലകൾ വഹിച്ചിരുന്നത് അക്കാലത്ത് ഒന്നാം കിരീടാവകാശിയായിരുന്ന അബ്ദുല്ലയാണ്. 2007ൽ നവംബറിൽ അന്നത്തെ മാർപാപ്പ ബെനഡിക്ട് 16മനെ കണ്ടു, പോപ്പിനെ സന്ദർശിക്കുന്ന ആദ്യത്തെ സൗദി ഭരണാധികാരിയായി.

അമീർ ഖാലിദ് അബ്ദുല്ല രാജാവിന്റെ മൂത്തമകൻ. മറ്റ് മക്കൾ: മുത്ഇബ്, മിശ്അൽ,അബ്ദുൽ അസീസ്, തുർക്കി, ബദർ, നൂറ, ആലിയ, മറിയം, സഹാബ്, സഹർ, മഹ,ഹാല,ജവാഹിർ,അനൂദ്,സൗദ്. 2015 ജനുവരി 23 ന് മരണപ്പെട്ടു

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-29. Retrieved 2008-01-15. Archived 2015-03-29 at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
വിക്കിചൊല്ലുകളിലെ Abdullah of Saudi Arabia എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
അബ്ദുല്ല രാജാവ്
Born: 1924
Regnal titles
മുൻഗാമി സൌദി അറേബിയൻ രാജാവ്
2005 – present
Incumbent
Heir:
Crown Prince Sultan
സൌദി അറേബ്യൻ പ്രധാനമന്ത്രി
2005 – present
മുൻഗാമി Commander of the Saudi National Guard
1962 – present
മുൻഗാമി Winner of King Faisal International Prize for Service to islam
2008
പിൻഗാമി