മണ്ണാംകോണം ക്ഷേത്രം
Mannamkonam Temple | |
---|---|
നിർദ്ദേശാങ്കങ്ങൾ: | 8°35′26″N 76°59′19″E / 8.5905°N 76.9885°E |
പേരുകൾ | |
ശരിയായ പേര്: | Mannamkonam Sree Durga Bhagavathy Temple |
സ്ഥാനം | |
രാജ്യം: | India |
സംസ്ഥാനം: | Kerala |
ജില്ല: | Thiruvananthapuram |
സ്ഥാനം: | Arasuparambu,Nedumangad |
വാസ്തുശൈലി, സംസ്കാരം | |
പ്രധാന പ്രതിഷ്ഠ: | Durga |
വെബ്സൈറ്റ്: | https://www.mannamkonamtemple.tk |
മണ്ണാംകോണം ശ്രീ ഭഗവതി ക്ഷേത്രം (ഇംഗ്ലീഷ്: Mannamkonam Sree Bhagavathy temple) തിരുവനന്തപുരം ജില്ലയിലെ അതിപുരാതനവും ചരിത്ര പ്രസിദ്ധവുമായ ഒരു ക്ഷേത്രമാണ്. ശ്രീ ദുർഗ്ഗ ദേവിയാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. തിരുവനന്തപുരം ജില്ലയിലെ മലയോര പട്ടണമായ നെടുമങ്ങാടിനു സമീപം വാളിക്കോട് -കായ്പ്പാടി റോഡിൽ തോട്ടുമുക്ക്, മണ്ണാംകോണം എന്ന ഗ്രാമത്തിലാണ് ഈ ക്ഷേത്രം നിലകൊള്ളുന്നത്. ആൽ, പന, കൂവളം തുടങ്ങിയ വൃക്ഷങ്ങളുടെ സാന്നിദ്ധ്യവും പ്രകൃതി രമണീയമായ അന്തരീക്ഷവും ഈ ക്ഷേത്രത്തിൻറെ പ്രത്യേകത ആണ്. ക്ഷേത്രത്തിനു ഏതാണ്ട് മൂന്ന് നൂറ്റാണ്ടിൽ അതികം പഴക്കം ഉള്ളതായും ആദ്യ കാലങ്ങളിൽ ദേവിയെ കലമാനിൻ കൊമ്പിൽ ആരാധിച്ചു പോന്നിരുന്നതായും പറയപ്പെടുന്നു.പിന്നീട് ഇവിടുത്തെ ഭക്ത ജനങ്ങൾ തെക്കതു പണിതു പീഠ പ്രതിഷ്ഠ നടത്തുകയായിരുന്നു. പിൽക്കാലത്തു പുനരുദ്ധാരണ പ്രവർത്തനങ്ങളും വിഗ്രഹ പ്രതിഷ്ഠയും നടക്കുകയുണ്ടായി .മീന മാസത്തിലെ കാർത്തിക മഹോത്സവം ആണ് ഇവിടുത്തെ പ്രധാന ഉത്സവം.പണ്ട് കാലങ്ങളിൽ ഉത്സവത്തിൻറെ ഭാഗമായി ചാറ്റുപാട്ടും നടന്നു പോന്നിരുന്നു. ഗണപതി, ഭദ്രകാളി ,മാടൻ തമ്പുരാൻ, യക്ഷിയമ്മ, നാഗരാജാവ് എന്നീ ദേവതകളുടെ ഉപദേവതാ പ്രതിഷ്ഠയും ഇവിടെയുണ്ട്.
മലയാള മാസം ഒന്നാം തീയതി രാവിലെയും വൈകിട്ടും ,ചൊവ്വ -വെള്ളി ദിവസങ്ങളിൽ വൈകുന്നേരവും,വൃശ്ചിക മാസത്തിലെ മണ്ഡല ചിറപ്പ് മഹോത്സവം ,ഓണം ,പൂജ വെയ്പ്പ് തുടങ്ങി മറ്റു ഹിന്ദു വിശിഷ്ട ദിവസങ്ങളിലുള്ള പൂജകൾക്കും പുറമെ ആയില്യം നക്ഷത്രങ്ങളിൽ രാവിലെ ആയില്യം പൂജയും ഇവിടെ നടന്നു വരുന്നു .
മീന മാസത്തിൽ കാർത്തിക നക്ഷത്രത്തിൽ സമാപിക്കും വിധം മൂന്ന് ദിവസങ്ങളിലായാണ് ഇവിടെ ഉത്സവം നടന്നു വരുന്നത് .
നേർച്ച പൊങ്കാല
[തിരുത്തുക]ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിൽ ഒന്നാണ് നേർച്ച പൊങ്കാല.എല്ലാ മലയാള മാസം ഒന്നാം തീയതികളിലും മറ്റു പൂജാ ദിവസങ്ങളിലും പൊങ്കാല വഴിപാട് നടത്താൻ സൗകര്യം ഉണ്ടെങ്കിലും ഉത്സവത്തോടനുബന്ധിച്ചു മീന മാസത്തിലെ കാർത്തിക നക്ഷത്രത്തിൽ ആണ് പ്രധാനമായും നേർച്ച പൊങ്കാല നടന്നു വരുന്നത്.അന്നേ ദിവസം നിരവധി ഭക്തർ പൊങ്കാല അർപ്പിക്കാനായി ക്ഷേത്രത്തിൽ എത്തുന്നു.
ക്ഷേത്രത്തിൽ എത്താനുള്ള വഴി
[തിരുത്തുക]കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട്,വാളിക്കോട്-കായ്പ്പാടി റോഡിലെ തോട്ടുമുക്ക് ജംഗ്ഷനിൽ നിന്ന് ഏതാണ്ട് അര കിലോമീറ്റർ മാറിയാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ക്ഷേത്രത്തിലേക്ക് എത്താൻ ഏതാണ്ട് 20 കിലോമീറ്റർ മാത്രമാണുള്ളത് .തിരുവനന്തപുരത്തു നിന്നും തെങ്കാശി സംസ്ഥാന പാതയിലൂടെ വാളിക്കോടു ജംഗ്ഷൻ വഴിയും ,കരകുളം കെൽട്രോൺ ജംഗ്ഷനിൽ നിന്നും കിഴക്കേല റോഡ് വഴിയും ക്ഷേത്രത്തിൽ എത്താൻ കഴിയും.