Jump to content

പനമരം ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പനമരം
അപരനാമം: പനമരം

പനമരം
11°44′27″N 76°04′23″E / 11.74091°N 76.07303°E / 11.74091; 76.07303
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല വയനാട്
ഭരണസ്ഥാപനം(ങ്ങൾ)
'
'
'
വിസ്തീർണ്ണം 80.9ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 11651(2001)
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 
670721
+04935
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ കബനി നദി

വയനാട്‌ ജില്ലയിലെ മാനന്തവാടി താലൂക്കിൽ പനമരം ബ്ലോക്കിൽ പെട്ട ഒരു ഗ്രാമപഞ്ചായത്ത് ആണ്‌ പനമരം.[1] ഗ്രാമപഞ്ചായത്തിന്റെ വിസ്തീർണം 80.9 ചതുരശ്രകിലോമീറ്ററാണ്‌.അതിരുകൾ വടക്ക്: പുൽപ്പള്ളി, മാനന്തവാടി പഞ്ചായത്തുകൾ, റിസർവ് ഫോറസ്റ്, കിഴക്ക്: പൂതാടി പഞ്ചായത്ത്, തെക്ക്: കണിയാംപറ്റ, പൂതാടി പഞ്ചായത്തുകൾ, പടിഞ്ഞാറ്: വെള്ളമുണ്ട, എടവക പഞ്ചായത്തുകൾ എന്നിവയാണ്.

ഭൂമിശസ്ത്രപരമായി വയനാട് ജില്ലയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന പഞ്ചായത്താണ്‌ പനമരം സുൽത്താൻ ബത്തേരിയിൽ നിന്ന് 19 കി.മി. മാനന്തവാടിയിൽ നിന്ന് 15 കി.മി. അകലത്തിലാണ് കിടക്കുന്നത്. സാക്ഷരത 78.05% ആണ്‌.

പനമരത്തിനടുത്ത് പഴശ്ശിരാജാവിന്റെ ഒരു കോട്ട സ്ഥിതി ചെയ്യുന്നുണ്ട്. കിഴക്ക് ഭാഗത്തായി 5 കി.മി അകലെ കായക്കുന്ന്ൽ[2] നശിച്ച് പോയ ജൈനക്ഷേത്രങ്ങൾ ഉണ്ട്. കബനി നദി ടൗണിനു സമീപത്തു കൂടി കിഴക്കോട്ട്‌ ഒഴുകുന്നു. ഇതിന്റെ തീരത്താണ്‌ പ്രശസ്തമായ പനമരം കൊറ്റില്ലം സ്ഥിതി ചെയ്യുന്നത്‌.[3]

ജനസംഖ്യ

[തിരുത്തുക]

രണ്ടായിരത്തിപതിനൊന്നിലെ ഭാരതീയ സെൻസസ് പ്രകാരം പനമരത്ത് 2916 കുടുംബങ്ങളിലായി 6219 പുരുഷന്മാരും 6464 സ്ത്രീകളും ഉൾപ്പെടെ 12683 [4]ആണ് ജനസംഖ്യ. ഇതിൽ 1512 പേർ ആറു വയസിനു താഴെയുള്ള കുട്ടികളാണ്. 1039 ആണ് സ്ത്രീ പുരുഷ അനുപാതം.

അവലംബം

[തിരുത്തുക]
  1. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. http://scariadevasia.blogspot.in
  3. Panamaram Heronry. "The Hindu"
  4. http://www.census2011.co.in/data/village/627304-panamaram-kerala.html