ദ്വിഗുസമാസം
ദൃശ്യരൂപം
(ദ്വിഗു എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളവ്യാകരണത്തിലെ സമാസങ്ങളിലൊന്നാണ് ദ്വിഗുസമാസം. പൂർവ്വപദം ഏതെങ്കിലും എണ്ണത്തെക്കുറിക്കുന്നു എങ്കിൽ അത് ദ്വിഗുസമാസം ആണ്.
ഉദാഹരണം
[തിരുത്തുക]- പഞ്ചബാണൻ - അഞ്ചു ബാണം ഉള്ളവൻ.
- ത്രിലോകം - മൂന്ന് ലോകങ്ങളും.
- സപ്തവർണ്ണങ്ങൾ - ഏഴു വർണ്ണങ്ങൾ.
- പഞ്ചേന്ദ്രിയങ്ങൾ - അഞ്ച് ഇന്ദ്രിയങ്ങൾ.
- പഞ്ചലോഹങ്ങൾ - അഞ്ച് ലോഹങ്ങൾ.
- ഷഡ്‌വികാരങ്ങൾ - ആറ് വികാരങ്ങൾ.
- സപ്തർഷികൾ - ഏഴു ഋഷികൾ.
- വ്യാഴവട്ടം -പന്ത്രണ്ട് വർഷങ്ങൾ