ടസ്കലൂസ
സിറ്റി ഓഫ് ടസ്കലൂസ, അലബാമ[1] | |
---|---|
ഗവർണ്മെന്റ് പ്ലാസ സ്കൈവാക്ക് ഡൗണ്ടൗൺ ടസ്കലൂസ | |
Nickname(s): | |
ടസ്കലൂസ അലബാമയിലെ ടസ്കലൂസ കൗണ്ടിയിൽ | |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
സംസ്ഥാനം | അലബാമ |
കൗണ്ടി | ടസ്കലൂസ |
ഇൻകോർപ്പറേറ്റഡ് | ഡിസംബർ 13, 1819 |
• മേയർ | വാൾട്ട് മാഡോക്സ് |
• കൗൺസിൽ പ്രസിഡന്റ് | ഹാരിസൺ ടെയ്ലർ |
• നഗരം | 173 ച.കി.മീ.(66.7 ച മൈ) |
• ഭൂമി | 146 ച.കി.മീ.(56.2 ച മൈ) |
• ജലം | 27 ച.കി.മീ.(10.5 ച മൈ) |
ഉയരം | 68 മീ(223 അടി) |
• നഗരം | 93,215 |
• ജനസാന്ദ്രത | 640.4/ച.കി.മീ.(1,658.6/ച മൈ) |
• മെട്രോപ്രദേശം | 2,10,839 |
സമയമേഖല | UTC-6 (CST) |
• Summer (DST) | UTC-5 (CDT) |
ZIP codes | 35401-35407, 35485-35487 |
ഏരിയ കോഡ് | 205 |
FIPS code | 01-77256 |
GNIS feature ID | 0153742 |
വെബ്സൈറ്റ് | www.tuscaloosa.com |
അമേരിക്കൻ ഐക്യനാടുകളിലെ ഒരു സംസ്ഥാനമായ അലബാമയുടെ പശ്ചിമ ഭാഗത്തുള്ള ഒരു നഗരമാണ് ടസ്കലൂസ (Tuscaloosa ഉച്ചരിക്കുന്നത് /tʌskəˈluːsə/ TUSK-ə-LOO-sə) . ടസ്കലൂസ കൗണ്ടിയുടെ ആസ്ഥാനവുമാണ് ഈ നഗരം. ബിർമിങ്ഹാമിന് 96 കി. മീ. തെക്ക് പടിഞ്ഞാറ് മാറി 'ബ്ലാക് വാറിയർ' നദിക്കരയിൽ സ്ഥിതിചെയ്യുന്നു. 1540-ൽ ഹെർനാന്റോ ദ സോട്ടോവിന്റെ പര്യവേക്ഷക സംഘത്തോടേറ്റു മുട്ടി കൊല്ലപ്പെട്ട ടസ്കലൂസ (കറുത്ത പോരാളി) എന്ന ചോക്തവ് ഇന്ത്യൻ സേനാനിയുടെ പേരിൽ നിന്നാണ് നഗര-കൌണ്ടി നാമധേയങ്ങൾ നിഷ്പന്നമായതെന്നു വിശ്വസിക്കപ്പെടുന്നു.[5] ജനസംഖ്യ: 93,215 (2009 -ൽ).
ഒരു പ്രമുഖ വ്യാവസായിക-വിദ്യാഭ്യാസ കേന്ദ്രമാണ് ഈ നഗരം. വാർപ്പിരുമ്പു കൊണ്ടുള്ള പൈപ്പുകൾ, പേപ്പർ, റബർ ടയറുകൾ, രാസവസ്തുക്കൾ, തടി, പരുത്തിക്കുരു എന്നിവ ഇവിടത്തെ മുഖ്യവ്യാവസായികോത്പ്പന്നങ്ങളിൽപ്പെടുന്നു.
ഒരു നദീ തുറമുഖനഗരം കൂടിയാണ് ടസ്കലൂസ. 1831-ൽ സ്ഥാപിതമായ അലബാമ സർവകലാശാലയുടെയും, യു. എസിലെ പ്രെസ്ബൈറ്റേറിയൻ പള്ളിയുടെ കീഴിലുള്ള സ്റ്റിൽമൻ കോളജ് എന്ന കലാസ്ഥാപനത്തിന്റെയും ആസ്ഥാനവും ഈ നഗരമാണ്. 1829-ൽ പണിതീർത്ത ഗോർഗസ് മന്ദിരം, 1827-ൽ നിർമിച്ച ഓൾഡ് ടാവേൺ എന്നിവ ഉൾപ്പെടെ ആകർഷകങ്ങളായ നിരവധി പുരാതനമന്ദിരങ്ങൾ ഈ നഗരത്തിലുണ്ട്. അലബാമ സർവകലാശാലയിൽ ഒരു ആർട്ട് മ്യൂസിയവും ഒരു നാച്വറൽ ഹിസ്റ്ററി മ്യൂസിയവും പ്രവർത്തിക്കുന്നു.
യു. എസ്. ഭരണകൂടത്തിന്റെ അനുമതിയോടെ ക്രീക് ഇന്ത്യരാണ് ഇവിടെ ഒരു നഗരം സ്ഥാപിച്ചത് (1809). എന്നാൽ നാലുവർഷത്തിനുശേഷം നഗരം തീവച്ചു നശിപ്പിക്കപ്പെട്ടതിനെ തുടർന്ന് ഇവർ പടിഞ്ഞാറോട്ടു പലായനം ചെയ്യാൻ നിർബന്ധിതരായി. 1816-ൽ ദക്ഷിണ കാരോലിനയിൽ നിന്നും വന്ന വെള്ളക്കാർ ഇവിടെ ആധിപത്യമുറപ്പിച്ചു. 1819-ലാണ് ഇത് അമേരിക്കൻ യൂണിയനിൽ ലയിച്ചത്. 1826-1846 വരെ സംസ്ഥാന തലസ്ഥാനമായിരുന്നു ഈ നഗരം. ഇക്കാലത്താണ് ഈ നഗരം നിർണായകമാംവിധം പുരോഗതി പ്രാപിച്ചത്.
അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ അവസാന നാളുകളിൽ ടസ്കലൂസ നഗരത്തിലൂടെ കടന്നുപോയ ഫെഡറൽ സേന ഇവിടത്തെ സർവകലാശാലാ മന്ദിരങ്ങളും വ്യാവസായിക സ്ഥാപനങ്ങളും തീവച്ചു നശിപ്പിക്കുകയുണ്ടായി. കമ്മീഷൻ മാതൃകയിലുള്ള ഒരു ഭരണസംവിധാനമാണ് ഈ നഗരത്തിൽ നിലവിലുള്ളത്.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ടസ്കലൂസ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
അവലംബം
[തിരുത്തുക]- ↑ "Code of Alabama 1975, Title 11, Chapter 40, Section 11-40-1". Archived from the original on 2010-03-17. Retrieved 2011-08-16.
- ↑ Hubbs, Guy (Spring 2009). "Tuscaloosa on My Mind", Alabama Historical Association newsletter. Vol. 24, No. 1, pp. 4-5.
- ↑ "Annual Estimates of the Population for All Incorporated Places in Alabama" (CSV). 2009 Population Estimates. U.S. Census Bureau, Population Division. June 22, 2010. Retrieved June 24, 2009. file in Excel format
- ↑ "Annual Estimates of the Population of Metropolitan and Micropolitan Statistical Areas" (CSV). 2009 Population Estimates. U.S. Census Bureau, Population Division. March 23, 2010. Retrieved June 24, 2010. file in Excel format
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-17. Retrieved 2011-08-16.