Jump to content

ഋതു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വർഷത്തെ കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ പലതായി വിഭജിക്കുന്നതിൽ ഒന്നാണ് ഋതു (ഇംഗ്ലീഷ്: Season). ഭൂമിയുടെ സൂര്യനുചുറ്റുമുള്ള പരിക്രമണവും ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള ചരിവുമാണ് ഋതുഭേദങ്ങൾക്ക് കാരണം.

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.

  1. വസന്തം (Spring)
  2. ഗ്രീഷ്മം (Summer)
  3. വർഷം (Monsoon)
  4. ശരത് (Autumn)
  5. ഹേമന്തം (Fall)
  6. ശിശിരം (Winter)

ഭാരതീയ ദിനദർശിക അടിസ്ഥാനത്തിൽ ഭാരതത്തിൽ ആറ് ഋതുക്കൾ ഉണ്ട്.

  1. വസന്തം (Spring)- മാഘം, ഫാൽഗുനം എന്നീ മാസങ്ങൾ (ഫെബ്രുവരി ഉത്തരാർധം, മാർച്, ഏപ്രിൽ പൂർവാർധം)
  2. ഗ്രീഷ്മം (Summer)- ചൈത്രം, വൈശാഖം എന്നീ മാസങ്ങൾ (ഏപ്രിൽ ഉത്തരാർധം, മേയ്, ജൂൺ പൂർവാർധം)
  3. വർഷം (Monsoon) - ജ്യേഷ്ഠം, ആഷാഢം എന്നീ മാസങ്ങൾ (ജൂൺ ഉത്തരാർധം, ജുലൈ, ഓഗസ്റ്റ് പൂർവാർധം)
  4. ശരത് (Autumn) - ശ്രാവണം, ഭാദ്രപഥം എന്നീ മാസങ്ങൾ (ഓഗസ്റ്റ് ഉത്തരാർധം, സെപ്റ്റംബർ, ഒക്ടോബർ പൂർവാർധം)
  5. ഹേമന്തം (Fall) - ആശ്വിനം, കാർതികം എന്നീ മാസങ്ങൾ (ഒക്ടോബർ ഉത്തരാർധം, നവംബർ, ഡിസംബർ പൂർവാർധം)
  6. ശിശിരം (Winter) - മാർ‌ഗശീർഷം, പൗഷം എന്നീ മാസങ്ങൾ (ഡിസംബർ ഉത്തരാർധം, ജനുവരി, ഫെബ്രുവരി പൂർവാർധം)

ഋതുഭേദങ്ങൾ: കാര്യം, കാരണം

[തിരുത്തുക]

ധ്രുവീയമേഖലയിലും ഉപധ്രുവീയ മേഖലയിലും പ്രധാനമായും നാല് ഋതുക്കളാണ് ഉള്ളത്.

  1. വസന്തം (Spring)
  2. ഗ്രീഷ്മം (Summer)
  3. ശരത് (Autumn)
  4. ശിശിരം (Winter)

ഭൂമിയുടെ ഭ്രമണാക്ഷത്തിന് ഭ്രമണതലവുമായുള്ള 23.5° ചരിവാണ്‌ ഋതുഭേദങ്ങൾക്കുള്ള പ്രധാന കാരണം.[1] ഉഷ്ണകാലത്തും ശൈത്യകാലത്തും സൂര്യരശ്മികൾ ഭൂമിയുടെ ഒരു അർദ്ധഗോളത്തിൽ നേരെ പതിക്കുമ്പോൾ മറ്റേ അർദ്ധഗോളത്തിൽ ചരിഞ്ഞാണ്‌ പതിക്കുന്നത്.

ചിത്രത്തിൽ കാണും പോലെ ഭൂമിയുടെ അച്ചുതണ്ട് എല്ലായ്പ്പോഴും ഒരേ ദിശയിൽത്തന്നെ ചൂണ്ടിയിരിക്കും . ഡിസംബറിൽ ഉത്തരധ്രുവം പുറത്തേക്കും ദക്ഷിണധ്രുവം അകത്തേക്കുമായിട്ടാണ് ചരിവ്. എന്നാൽ ജൂണിൽ നേരെ തിരിച്ചാണ് നില. മാർച്ചിലും സെപ്റ്റംബറിലും ധ്രുവങ്ങൾ സൂര്യനിൽനിന്നും തുല്യ അകലത്തിലാകത്തക്ക വിധം സമാന്തരമായാണ് ഭൂമിയുടെ നില.

ധ്രുവ ദിനരാത്രങ്ങൾ

[തിരുത്തുക]

==നഷ്ടഋതുക്കൾ


==

ഉത്സവങ്ങൾ

[തിരുത്തുക]

ഋതുക്കളുമായി ബന്ധപ്പെട്ട് ധാരാളം ഉത്സവങ്ങൾ ഉണ്ട്.

വസന്തോത്സവങ്ങൾ

[തിരുത്തുക]
  1. വസന്ത പഞ്ചമി - സരസ്വതീ പൂജ
  2. ശിവരാത്രി
  3. വസന്തോത്സവങ്ങളിൽ പ്രധാനപ്പെട്ടതാണ് ഹോളി.

ഗ്രീഷ്മോത്സവങ്ങൾ

[തിരുത്തുക]
  1. വിഷു
  2. ഹനുമാൻ ജയന്തി

വർഷോത്സവങ്ങൾ

[തിരുത്തുക]

ശ്രീകൃഷ്ണ ജൻമാഷ്ടമി

ശാരദോത്സവങ്ങൾ

[തിരുത്തുക]
  1. ഓണം ഒരു ശരത്കാല ഉത്സവമാണ്.
  2. വിജയ ദശമി

ഹേമന്തോത്സവങ്ങൾ

[തിരുത്തുക]
  1. ദീപാവലി
  2. തിരുവാതിര

ശിശിരോത്സവങ്ങൾ

[തിരുത്തുക]

പൊങ്കൽ  (തമിഴ് നാട് , കേരളം )

 മകര സംക്രാന്തി (കേരളം , തമിഴ് നാട്  ,ആന്ധ്രാപ്രദേശ് , കർണാടക)

ചിത്രസഞ്യം

[തിരുത്തുക]

ഇവകൂടി കാണുക

[തിരുത്തുക]


അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2002-07-04. Retrieved 2010-03-06.
"https://ml.wikipedia.org/w/index.php?title=ഋതു&oldid=4009877" എന്ന താളിൽനിന്ന് ശേഖരിച്ചത്