Jump to content

പുരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
08:16, 27 ജൂലൈ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
പുരു രാജാവ്
പൗരവത്തിന്റെയും ഹൈഫസിസ് വരെയും ഉള്ള പ്രദേശങ്ങളുടെ രാജാവ്.
അലക്സാണ്ടർ ചക്രവർത്തിയ്ക്ക് മുമ്പിൽ പുരു രാജാവ് കീഴടങ്ങുന്നു
ഭരണകാലം340–317 BC
ജന്മസ്ഥലംപൌരവം, പഞ്ചാബ് പ്രദേശം
മരണം317 BC
മരണസ്ഥലംപഞ്ചാബ് പ്രദേശം
പിൻ‌ഗാമിമലയ്കേതു (പുരു രാജാവിന്റെ മകൻ)
രാജകൊട്ടാരംപൌരവ Puru Dynasty[1][2] Yaduvanshi
ഹൈഡാസ്പസ് യുദ്ധം പുരു രാജാവ് അലക്സ്സാണ്ടറിനെ നേരിടുന്നു, ചാൾസ് ല് ബ്രൺ വരച്ചത്, 1673.
ഹൈഡാസ്പസ് യുദ്ധം പുരു രാജാവ് അലക്സ്സാണ്ടറിനെ നേരിടുന്നു, ചാൾസ് ല് ബ്രൺ വരച്ചത്, 1673.

പൗരവരുടെ രാജാവായിരുന്നു പുരു രാജാവ് (ഗ്രീക്ക് ഭാഷയിൽ ഇദ്ദേഹം റായ് പോർ എന്നും പോറസ് എന്നും (Greek- Πῶρος) അറിയപ്പെടുന്നു). ഇന്നത്തെ പാകിസ്താനിന്റെ ഭാഗമായ പഞ്ചാബ് പ്രദേശത്തായിരുന്നു പൗരവരാജ്യം. ഝലം, ചിനാബ് (ഗ്രീക്ക് ഭാഷയിൽ ഹൈഡാസ്പസ് എന്നും അസെസിനെസ് എന്നും അറിയപ്പെടുന്നു) നദികളുടെ ഇടയ്ക്കുള്ളതും ബിയാസ് (ഗ്രീക്ക് ഭാഷയിൽ ഹൈഫാസിസ്) വരെ നീളുന്നതുമായ പഞ്ചാബ് പ്രദേശമായിരുന്നു ഇത്. [3] ഈ രാജ്യത്തിന്റെ തലസ്ഥാനം ഇന്നത്തെ ലാഹോർ നഗരം ആയിരിക്കാം എന്ന് കരുതുന്നു.[4]

ഗ്രീക്ക് ചരിത്രകാരനായ ആര്രിയൻ ഹൈഡാസ്പസ് നദിയെ പരാമർശിക്കുന്നു. ഗ്രീക്കുകാർ ഝലം നദിയെയാണ് ഹൈഡാസ്പസ് നദി എന്ന് വിശേഷിപ്പിക്കുന്നത്. ഈ നദിക്കരയിലാണ് മഹാനായ അലക്സാണ്ടർ പുരുവുമായി ക്രി.മു. 326-ൽ ഹൈഡാസ്പസ് നദിയിലെ യുദ്ധം പോരാടിയത്.

അലക്സാണ്ടറുമായി യുദ്ധം ചെയ്ത പുരുവിന്റെ സേനയിൽ 200 ആനകളും 300 രഥങ്ങളും, 30,000 കാലാൾഭടന്മാരുമുണ്ടായിരുന്നു[5]‌.

പുരു രാജാവിന് 5 ക്യുബിറ്റ് ഉയരം ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു. ഇത് അസംഭാവ്യമായ 2.3 മീറ്ററോ (7½ അടി) (ഒരു ക്യുബിറ്റ് എന്നത് 18 ഇഞ്ച് എന്ന് കണക്കാക്കിയാൽ), കൂടുതൽ സംഭാവ്യമായ 1.8 മീറ്ററോ (6 അടി), ഒരു മാസിഡോണിയൻ ക്യുബിറ്റ് 14 ഇഞ്ച് എന്ന് കണക്കാക്കിയാൽ ഉയരമാണ്. ഇവയിൽ ഏതായാലും ആ കാലഘട്ടത്തിന് അസാധാരണമാണ് ഈ ഉയരം[അവലംബം ആവശ്യമാണ്].

അവലംബം

  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Kosambi എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Hermann എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  3. Arrian Anabasis of Alexander, V.29.2
  4. www.livius.org
  5. HILL, JOHN (1963). "1-INTRODUCTION". THE ROCKLIFF NEW PROJECT - ILLUSTRATED GEOGRAPHY - THE INDIAN SUB-CONTINENT. LONDON: BARRIE & ROCKLIFF. p. 4. {{cite book}}: Cite has empty unknown parameter: |coauthors= (help)

ഗ്രന്ഥാവലി

  • Arrian, The Campaigns of Alexander, book 5.
  • History of Porus, Patiala, Dr. Buddha Parkash.
  • Lendring, Jona. Alexander de Grote - De ondergang van het Perzische rijk (Alexander the Great. The demise of the Persian empire), Amsterdam: Athenaeum - Polak & Van Gennep, 2004. ISBN 90-253-3144-0
  • Holt, Frank L. Alexander the Great and the Mystery of the Elephant Medallions, California: University of California Press, 2003, 217pgs. ISBN 0-520-24483-4
"https://ml.wikipedia.org/w/index.php?title=പുരു&oldid=2376424" എന്ന താളിൽനിന്ന് ശേഖരിച്ചത്