Jump to content

പട്ടം

വിക്കിനിഘണ്ടു സംരംഭത്തിൽ നിന്ന്

മലയാളം

[തിരുത്തുക]
വിക്കിപീഡിയയിൽ
പട്ടം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
വാനത്തിൽ പറക്കുന്ന ഒരു പട്ടം

പട്ടം

  1. വീതികുറഞ്ഞു നീളത്തിലുള്ള തുണി
  2. അരയിൽക്കെട്ടുന്ന വീതികുറഞ്ഞ കച്ച;
  3. വസ്ത്രം, പട്ടുവസ്ത്രം;
  4. പട്ടുമുതലായവയുടെ ചീന്ത് (തലപ്പാവുകെട്ടാൻ ഉപയോഗം);
  5. തുണി പട്ട് മുതലായവകൊണ്ടു കെട്ടിയുണ്ടാക്കുന്ന തലപ്പാവ്;
  6. കിരീടം, രാജാവിന്റെയും മറ്റും തലപ്പാവ്;
  7. രാജാക്കന്മാർക്കും ക്രിസ്തീയ വൈദികർക്കും മറ്റും ഉള്ള സ്ഥാനം (തലപ്പാവോ കിരീടമോ അണിയുന്നത് സ്ഥാനാരോഹണച്ചടങ്ങുകളുടെ ഭാഗമാകയാൽ).
  8. പദവി
  9. രാജശാസനങ്ങളും മറ്റും രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ചെമ്പുതകിട് (വീതികുറഞ്ഞ നീണ്ട തകിടുകൾ ഉപയോഗിച്ചിരുന്നതിനാൽ);
  10. രാജശാസനം; പ്രമാണം, രേഖ;
  11. സ്ത്രീകൾ നെറ്റിയിൽ അണിയുന്ന ഒരു ആഭരണം;
  12. ആഭരണങ്ങളുടെ പരന്ന ആകൃതിയുള്ള ഭാഗം;
  13. (ആനയുടെ) നെറ്റിപ്പട്ടം;

പ്രയോഗങ്ങൾ

[തിരുത്തുക]
  1. പട്ടംകെട്ടുക = പട്ടം ഏൽക്കുക

പട്ടം

  1. കാറ്റത്തു പറപ്പിക്കുന്ന ഒരു കളിക്കോപ്പ്; പരന്നു ദീർഘചതുരമായ ആകൃതിയുള്ള വസ്തു;
  2. നാൽക്കവല;
  3. ദീർഘചതുരമായ ആകൃതിയുള്ള ഇരിപ്പിടം (ഒരുതരം കസേര, പീഠം മുതലായവയെ കുറിക്കുന്നു)

പട്ടം

  1. കേരളത്തിലെ തിരുവനന്തപുരം ജില്ലയിലുള്ള ഒരു സ്ഥലം
"https://ml.wiktionary.org/w/index.php?title=പട്ടം&oldid=394994" എന്ന താളിൽനിന്ന് ശേഖരിച്ചത്