Jump to content

സാർലാൻഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Saarland എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സാർലാൻഡ്
പതാക സാർലാൻഡ്
Flag
ഔദ്യോഗിക ചിഹ്നം സാർലാൻഡ്
Coat of arms
ദേശീയഗാനം: Ich rühm’ dich, du freundliches Land an der Saar
Map
Coordinates: 49°22′59″N 6°49′59″E / 49.38306°N 6.83306°E / 49.38306; 6.83306
Countryജർമ്മനി
Capitalസാർബ്രുക്കൻ
ഭരണസമ്പ്രദായം
 • ഭരണസമിതിലാൻഡ്ടാഗ്
വിസ്തീർണ്ണം
 • ആകെ2,570 ച.കി.മീ.(990 ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
ISO കോഡ്DE-SL
GDP (nominal)€35/ $39 billion (2015)[1]
GDP per capita€35,400/ $39,300 (2015)
NUTS RegionDEC
HDI (2017)0.929[2]
very high · 8th of 16
വെബ്സൈറ്റ്www.saarland.de വിക്കിഡാറ്റയിൽ തിരുത്തുക

ജർമനിയിലെ ഒരു സംസ്ഥാനമാണ് സാർലാൻഡ് (ജർമ്മൻ: das Saarland, pronounced [das ˈzaːɐ̯lant]; ഇംഗ്ലീഷ്: Saarland). സാർബ്രുക്കൻ ആണ് തലസ്ഥാനവും ഏറ്റവും വലിയ നഗരവും. 2570 ച.കി.മീ. മാത്രം വിസ്തീർണ്ണമുള്ള സാർലാൻഡാണ് ജർമ്മനിയിലെ ഏറ്റവും ചെറിയ സംസ്ഥാനം (സിറ്റി സ്റ്റേറ്റുകൾ ഒഴിച്ചുനിർത്തിയാൽ). രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഫ്രഞ്ച് അധീനതയിലായ സാർലാൻഡ് 1957-ൽ പശ്ചിമ ജർമ്മനിയുടെ ഭാഗമായി.

ചരിത്രം

[തിരുത്തുക]

കെൽറ്റിക്ക് ഗോത്രങ്ങളായ ട്രെവേരി, മെഡിയോമാട്രിസി എന്നിവരാണ് സാർലാൻഡ്‍ പ്രദേശത്ത് അധിവസിച്ചിരുന്നത്. അവരുടെ കാലത്തെ ഏറ്റവും ആകർഷകമായ അവശിഷ്ടം സാർലാൻഡിന്റെ വടക്ക് ഭാഗത്തുള്ള ഒറ്റ്സെൻഹോസെൻ എന്ന അഭയകേന്ദ്രത്തിന്റെ അവശിഷ്ടങ്ങളാണ്. ബിസി ഒന്നാം നൂറ്റാണ്ടിൽ റോമൻ സാമ്രാജ്യം ഈ പ്രദേശത്തെ അവരുടെ ബെൽജിക്ക പ്രവിശ്യയുടെ ഭാഗമാക്കി. കെൽറ്റിക് ജനസംഖ്യ റോമൻ കുടിയേറ്റക്കാരുമായി കൂടിച്ചേർന്നു. ഈ പ്രദേശം സമ്പത്തികമായി ഉന്നതി നേടിയിരുന്നു, അത് ഇപ്പോഴും റോമൻ വില്ലകളുടെയും ഗ്രാമങ്ങളുടെയും അവശിഷ്ടങ്ങളിൽ കാണാവുന്നതാണ്.

അവലംബം

[തിരുത്തുക]
  1. "Regional GDP per capita in the EU28 in 2013". Retrieved 2015-09-10.
  2. "Sub-national HDI - Area Database - Global Data Lab". hdi.globaldatalab.org (in ഇംഗ്ലീഷ്). Retrieved 2018-09-13.
"https://ml.wikipedia.org/w/index.php?title=സാർലാൻഡ്&oldid=3298797" എന്ന താളിൽനിന്ന് ശേഖരിച്ചത്