Jump to content

റോസമുണ്ട് പൈക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rosamund Pike എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോസമുണ്ട് പൈക്ക്
പൈക്ക്2011 ൽ
ജനനം
റോസമുണ്ട് മേരി എല്ലെൻ പൈക്ക്

(1979-01-27) 27 ജനുവരി 1979  (45 വയസ്സ്)
ഹമ്മർസ്മിത്ത്, ലണ്ടൻ , ഇംഗ്ലണ്ട്
ദേശീയതബ്രിട്ടീഷ്
കലാലയംവധാം കോളേജ്, ഓക്സ്ഫോർഡ്
തൊഴിൽനടി
സജീവ കാലം1998–മുതൽ
പങ്കാളി(കൾ)റോബി ഉനിയാക്കെ (2009–മുതൽ)
കുട്ടികൾ2

ഒരു ഇംഗ്ലീഷ് നടിയാണ് റോസമുണ്ട് മേരി എല്ലെൻ പൈക്ക് (ജനനം: 27 ജനുവരി 1979). റോമിയോ ആൻഡ് ജൂലിയറ്റ്, സ്കൈലൈറ്റ് തുടങ്ങിയവയുടെ സ്റ്റേജ് അവതരണത്തിൽ അഭിനയിച്ചുകൊണ്ട് ആണ് അവർ അഭിനയരംഗത്തെത്തിയത്. 1998ൽ ടെലിവിഷൻ ചിത്രമായ എ റാതർ ഇംഗ്ലീഷ് മാര്യേജിൽ അഭിനയിച്ച് സ്ക്രീനിൽ അരങ്ങേറ്റം നടത്തിയ പൈക്ക് 2002 ൽ ഡൈ അനെദർ ഡേ എന്ന ജെയിംസ് ബോണ്ട് ചിത്രത്തിൽ മിറാൻഡ ഫ്രോസ്റ്റ് എന്ന വേഷം അവതരിപ്പിച്ച് ലോകപ്രശസ്തയായി. ഈ കഥാപാത്രത്തിന് അവർക്ക് മികച്ച പുതുമുഖത്തിനുള്ള എമ്പയർ അവാർഡ് ലഭിച്ചു. 2004 ൽ ലിബർട്ടൈൻ എന്ന ചിത്രത്തിന് മികച്ച സഹനടിക്കുള്ള ബിഫ അവാർഡ് ലഭിച്ചു. 2005 ൽ പ്രൈഡ് ആൻഡ് പ്രിജുഡിസ് എന്ന ചിത്രത്തിൽ ജെയ്ൻ ബെന്നെറ്റ് എന്ന വേഷം പൈക്ക് അവതരിപ്പിച്ചു.

സയൻസ് ഫിക്ഷൻ ചലച്ചിത്രം ഡൂം (2005), ക്രൈം മിസ്റ്ററി ത്രില്ലർ ചലച്ചിത്രം ഫ്രാക്ചർ (2007), ഡ്രാമ ചിത്രം ഫ്യൂജിറ്റീവ് പീസസ് (2007), ആൻ എഡ്യൂക്കേഷൻ (2009), ദ വേൾഡ്സ് എൻഡ് (2013) തുടങ്ങിയ ചലച്ചിത്രങ്ങളിൽ പൈക്ക് അഭിനയിച്ചു. ആൻ എഡ്യൂക്കേഷൻ, മെയ്ഡ് ഇൻ ഡാഗെൻഹാം (2010) തുടങ്ങിയ ചിത്രങ്ങൾക്ക് മികച്ച സഹനടിക്കുള്ള ലണ്ടൻ ഫിലിം ക്രിട്ടിക്സ് സർക്കിൾ അവാർഡിനും, ബാർണീസ് വിഷൻ (2010) എന്ന ചിത്രത്തിന് ജീനി അവാർഡിനും നാമനിർദ്ദേശം ചെയ്യപ്പെട്ടു.

2014-ൽ ഗോൺ ഗേൾ എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിലെ പ്രകടനത്തിന് വ്യാപകമായ അംഗീകാരം ലഭിച്ചു. ഈ കഥാപാത്രത്തിന് അവർ മികച്ച നടിക്കുള്ള സാറ്റേൺ അവാർഡ് നേടുകയും അക്കാദമി അവാർഡ്, ബാഫ്റ്റ അവാർഡ്, ഗോൾഡൻ ഗ്ലോബ് പുരസ്കാരം, സ്ക്രീൻ ആക്ടേഴ്സ് ഗിൽഡ് അവാർഡ് എന്നിവയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്തു.  

അഭിനയ ജീവിതം

[തിരുത്തുക]

ചലച്ചിത്രം

[തിരുത്തുക]
Year Title Role Notes
2002 ഡൈ അനെദർ ഡേ മിറാൻഡ ഫ്രോസ്റ്റ്
2004 പ്രോമിസ്ഡ് ലാൻഡ് റോസ്
2004 ദ ലിബെർട്ടൈൻ എലിസബത്ത് മലേറ്റ്
2005 പ്രൈഡ് ആൻഡ് പ്രിജുഡിസ് ജെയ്ൻ ബെന്നറ്റ്
2005 ഡൂം ഡോ. സമന്ത ഗ്രിം
2007 ഫ്രാക്ചർ നിക്കി ഗാർഡ്നർ
2007 ഫ്യുജിറ്റീവ് പീസെസ് അലക്സ്
2009 ആൻ എഡ്യൂക്കേഷൻ ഹെലൻ
2009 സറോഗേറ്റ്സ് മാഗി ഗ്രീയർ
2009 എസ്റ്റർഡേ വി വേർ ഇൻ അമേരിക്ക ആഖ്യാതാവ് Documentary
2010 ബേണിങ് പാംസ് ഡെഡ്ര ഡാവെൻപോർട്ട്
2010 ജാക്ക്ബൂട്ട്സ് ഓൺ വൈറ്റ്ഹോൾ ഡെയ്സി Voice
2010 ബാർണീസ് വേർഷൻ മിറിയം ഗ്രാന്റ്-പനഫ്സ്കി
2010 മെയ്ഡ് ഇൻ ഡാഗെൻഹാം ലിസ ഹോപ്കിൻസ്
2011 ദ ഓർഗൻ ഗ്രൈൻഡേർസ് മങ്കി റോച്ചൽ Short film
2011 ജോണി ഇംഗ്ലീഷ് റീബോൺ കേറ്റ് സംനർ
2011 ദ ബിഗ് ഇയർ ജെസ്സിക്ക
2012 റാത്ത് ഓഫ് ദ ടൈറ്റൻസ് ക്വീൻ ആൻഡ്രോമിഡ
2012 ജാക്ക് റീച്ചർ ഹെലൻ റോഡിൻ
2013 ദ ഡെവിൾ യു നോ സോ ഹ്യൂസ്
2013 ദ വേൾഡ്‌സ് എൻഡ് സാം ചേമ്പർലൈൻ
2014 എ ലോങ് വേ ഡൗൺ പെന്നി
2014 ഹെക്ടർ ആൻഡ് ദ സേർച്ച്‌ ഫോർ ഹാപ്പിനെസ്സ് ക്ലാറ
2014 വാട്ട് വി ഡിഡ് ഓൺ അവർ ഹോളിഡേ അബി
2014 ഗോൺ ഗേൾ അമി എലിയട്ട് ഡൺ
2015 റിട്ടേൺ ടു സെൻഡർ മിറാൻഡ വെൽസ്
2016 എ യുണൈറ്റഡ് കിങ്ഡം രൂത്ത് വില്യംസ് ഖമ
2017 ദ മാൻ വിത്ത് ദ അയൺ ഹാർട്ട് ലിന ഹെയ്ഡ്രിച്ച്
2017 ഹൊസ്റ്റൈൽസ് റോസലി ക്യൂയ്ഡ്
2018 ബെയ്റൂട്ട് സാൻഡി ക്രോഡർ
2018 എൻറ്റെബെ ബ്രിജിറ്റ് കുഹ്ൽമാൻ
2018 ത്രീ സെക്കൻഡ്സ് വിൽകോക്സ് In post-production
2018 എ പ്രൈവറ്റ് വാർ[1] മേരി കോൾവിൻ In post-production
2019 റേഡിയോ ആക്ടീവ് മേരി ക്യൂറി Filming

ടെലിവിഷൻ

[തിരുത്തുക]
Year Title Role Notes
1998 Seven Days CIA Agent Pilot
1998 Rather English Marriage, AA Rather English Marriage Celia Television film
1999 Wives and Daughters Lady Harriet Cumnor 3 episodes
2000 Trial & Retribution Lucy Episode: "Trial & Retribution IV Part 1"
2001 Love in a Cold Climate Fanny 2 episodes
2002 Bond Girls Are Forever Herself Documentary
2002 Foyle's War Sarah Beaumont Episode: "The German Woman"
2008 The Tower Olivia Wynn Pilot
2009 Freefall Anna Television film
2011 Women in Love Gudrun Brangwen 2 episodes
2015–present Thunderbirds Are Go Lady Penelope Creighton-Ward[2] /

Captain Ridley O'Bannon[3]

Voice
2019 Moominvalley Moominmamma[4] Voice

അവലംബം

[തിരുത്തുക]
  1. http://deadline.com/2017/04/rosamund-pike-marie-colvin-matthew-heineman-movie-war-journalist-1202071735/
  2. "Parker actor back for Thunderbirds remake". BBC News. Retrieved 1 October 2013.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-03-28. Retrieved 2018-03-03.
  4. Clarke, Stewart (2017-09-12). "Kate Winslet, Rosamund Pike, Taron Egerton Sign Up for Moomins Animated Series". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-09-14.

ബാഹ്യ കണ്ണികൾ

[തിരുത്തുക]