Jump to content

ബൈകാൽ തടാകം

Coordinates: 53°30′N 108°0′E / 53.500°N 108.000°E / 53.500; 108.000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Lake Baikal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബൈകാൽ തടാകം
സ്ഥാനംSiberia, Russia
നിർദ്ദേശാങ്കങ്ങൾ53°30′N 108°0′E / 53.500°N 108.000°E / 53.500; 108.000
Lake typeContinental rift lake
പ്രാഥമിക അന്തർപ്രവാഹംSelenge, Barguzin, Upper Angara
Primary outflowsAngara
Catchment area560,000 കി.m2 (6.027789833×1012 sq ft)
Basin countriesRussia and Mongolia
പരമാവധി നീളം636 കി.മീ (2,087,000 അടി)
പരമാവധി വീതി79 കി.മീ (259,000 അടി)
Surface area31,722 കി.m2 (3.4145×1011 sq ft)[1]
ശരാശരി ആഴം744.4 മീ (2,442 അടി)[1]
പരമാവധി ആഴം1,642 മീ (5,387 അടി)[1]
Water volume23,615.39 കി.m3 (5,700 cu mi)[1]
Residence time330 years[2]
തീരത്തിന്റെ നീളം12,100 കി.മീ (6,889,760 അടി)
ഉപരിതല ഉയരം455.5 മീ (1,494 അടി)
FrozenJanuary–May
Islands27 (Olkhon)
അധിവാസ സ്ഥലങ്ങൾIrkutsk
TypeNatural
Criteriavii, viii, ix, x
Designated1996 (22nd session)
Reference no.754
State Party Russia
RegionAsia
1 Shore length is not a well-defined measure.

റഷ്യയിലെ തെക്കൻ സൈബീരിയയിലെ ഒരു തടാകമാണ് ബൈകാൽ. വടക്ക് പടിഞ്ഞാറ് ദിശയിൽ ഇർകുട്സ്ക് ഒബ്ലാസ്റ്റിനും തെക്ക് കിഴക്ക് ദിശയിൽ ബുറിയാറ്റ് റിപ്പബ്ലിക്കിനും ഇടയിലായി സ്ഥിതി ചെയ്യുന്നു. ഇർകുട്സ്ക് നഗരം തടാകത്തിനടുത്തായാണ് സ്ഥിതി ചെയ്യുന്നത്. "സൈബീരിയയുടെ നീല കണ്ണ്" എന്ന വിളിപ്പേരിലും അറിയപ്പെടുന്നു. വടക്കേ അമേരിക്കയിലെ മഹാ തടാകങ്ങളിലെല്ലാം (Great Lakes) കൂടി ഉള്ളതിനേക്കാൾ ജലം ബൈകാലിലുണ്ട്.

ലോകത്തിലെ ഏറ്റവും ആഴമേറിയ തടാകമാണ് ബെയ്ക്കൽ തടാകം. 1,637 മീറ്റർ (5,371 അടി) ആണ് ഇതിന്റെ ആഴം. 330 പുഴകളിൽ നിന്നും വെള്ളം എത്തിച്ചേരുന്ന ഈ തടാകത്തിൽ 27ദ്വീപുകളും ഉണ്ട്[3] ഭൂമിയിലെ ദ്രാവകാവസ്ഥയിലുള്ള ശുദ്ധജലത്തിന്റെ 20ശതമാനവും[3][4] 1642മീറ്റർ ആഴമുള്ള ഈ തടാകത്തിലാണ് സ്ഥിതിചെയ്യുന്നത്.[5] ലോകത്തിലെ ഏറ്റവും പഴയ തടാകമെന്നു കരുതപ്പെടുന്ന[6] ബെയ്ക്കൽ തടാകത്തിന് രണ്ടര കോടി വർഷം പ്രായമുണ്ട്.[3][7]

30,000 ചതുരശ്ര കി.മീറ്ററാണ് ഇതിന്റ് വിസ്തൃതി. 1085 ഇനത്തിലുള്ള സസ്യങ്ങളും 1550 ജന്തു വർഗ്ഗങ്ങളുമുണ്ട്.[3] ഈ തടാകത്തിനടിയിൽ 1993 മുതൽ ബെയ്ക്കൽ ഡീപ് അണ്ടർവാട്ടർ ന്യൂട്രിനോ ടെലസ്കോപ് ഉപയോഗിച്ച് ന്യൂട്രിനോ പഠനങ്ങൾ നടത്തി വരുന്നു. കരയിൽ നിന്നും 3.6 കി.മീറ്റർ അകലത്തിലും 1.1കി.മീറ്റർ ആഴത്തിലുമാണ് ടെലസ്കോപ് സ്ഥാപിച്ചിരിക്കുന്നത്. ഇതിൽ 192 ഉപകരണങ്ങൾ അടങ്ങിയിട്ടുണ്ട്.[8]

വ്യാപ്തത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകം എന്ന പദവിയും ഇതിനുതന്നെ. ഭൂമിയുടെ ഉപരിതലത്തിലുള്ള ഖരീഭവിക്കാത്ത ശുദ്ധജലത്തിന്റെ 20% ഇവിടെയാണ്.[3] ലോകത്തിലെ ആകെ ഉപരിതല ശുദ്ധജലത്തിന്റെ ഇരുപത് ശതമാനത്തോളം ഈ തടാകത്തിലാണ്. 1,700-ഓളം ജന്തു-സസ്യ സ്പീഷിസുകൾ ബൈകാലിൽ വസിക്കുന്നു. ഇവയിൽ മൂന്നിൽ രണ്ട് ഭാഗത്തേയും ലോകത്തിൽ മറ്റെവിടെയും കാണാനാവില്ല. 1996-ൽ ഇത് യുനെസ്കോ ലോക പൈതൃക പ്രദേശമായി പ്രഖ്യാപിച്ചു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 "A new bathymetric map of Lake Baikal. MORPHOMETRIC DATA. INTAS Project 99-1669.Ghent University, Ghent, Belgium; Consolidated Research Group on Marine Geosciences (CRG-MG), University of Barcelona, Spain; Limnological Institute of the Siberian Division of the Russian Academy of Sciences, Irkutsk, Russian Federation; State Science Research Navigation-Hydrographic Institute of the Ministry of Defense, St.Petersburg, Russian Federation". Ghent University, Ghent, Belgium. Archived from the original on 2018-12-25. Retrieved 9 July 2009.
  2. M.A. Grachev. "On the present state of the ecological system of lake Baikal". Lymnological Institute, Siberian Division of the Russian Academy of Sciences. Archived from the original on 2018-12-25. Retrieved 9 July 2009.
  3. 3.0 3.1 3.2 3.3 3.4 ടി.എസ്. രവീന്ദ്രൻ (May 3, 2013). "സൈബീരിയയുടെ മുത്ത്". മലയാള മനോരമ. Retrieved 3 മെയ് 2013. {{cite news}}: Check date values in: |accessdate= (help)[പ്രവർത്തിക്കാത്ത കണ്ണി]
  4. "Lake Baikal: the great blue eye of Siberia". CNN. Archived from the original on 2006-10-11. Retrieved 21 October 2006.
  5. "Deepest Lake in the World". geology.com. Retrieved 18 August 2007. {{cite web}}: Cite has empty unknown parameter: |month= (help)
  6. Fact Sheet: Lake Baikal — A Touchstone for Global Change and Rift Studies, July 1993 (accessed 4 December 2007)
  7. "Lake Baikal – UNESCO World Heritage Centre". Retrieved 5 October 2012. {{cite web}}: Cite has empty unknown parameter: |month= (help)
  8. "Baikal Lake Neutrino Telescope". Baikalweb. 6 January 2005. Archived from the original on 2010-08-31. Retrieved 30 July 2008.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബൈകാൽ_തടാകം&oldid=3959614" എന്ന താളിൽനിന്ന് ശേഖരിച്ചത്