പരിക്ക്
മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും ഉൾപ്പടെയുള്ള ജീവനുള്ള ഏതൊരു വസ്തുവിന്റെയും ജീവനുള്ള ടിഷ്യുവിനുണ്ടാകുന്ന ശാരീരിക നാശമാണ് പരിക്ക് എന്ന് അറിയപ്പെടുന്നത്. പല്ലുകൾ പോലെയുള്ള കൂർത്തതോ മൂർച്ചയുള്ളതോ ആയ വസ്തുക്കൾ മൂലം, ചൂട് അല്ലെങ്കിൽ തണുപ്പ് മൂലം, വിഷം അല്ലെങ്കിൽ ബയോടോക്സിൻ പോലുള്ള രാസവസ്തുക്കൾ മൂലം, മെക്കാനിക്കലായി തുളച്ചുകയറുന്നത് മൂലം എന്നിങ്ങനെ പല തരത്തിൽ പരിക്കുകൾ ഉണ്ടാകാം. പല മൃഗങ്ങളിലും മുറിവ് ഒരു കോശജ്വലന പ്രതികരണത്തിന് കാരണമാകുന്നു; ഇത് മുറിവ് ഉണങ്ങാൻ പ്രേരിപ്പിക്കുന്ന ജൈവിക പ്രക്രിയയാണ്. സസ്യങ്ങളും മൃഗങ്ങളും അവയുടെ ശരീരത്തിൽ മുറിവ് സംഭവിച്ചാൽ മുറിവ് അടയ്‌ക്കാൻ സഹായിക്കുന്ന പദാർത്ഥങ്ങൾ പലപ്പോഴും പുറത്തുവിടുന്നു, ഇത് ദ്രാവകങ്ങളുടെ നഷ്ടവും ബാക്ടീരിയ പോലുള്ള രോഗകാരികളുടെ പ്രവേശനവും പരിമിതപ്പെടുത്തുന്നു. പല ജീവികളും ആന്റിമൈക്രോബയൽ രാസവസ്തുക്കൾ സ്രവിക്കുന്നു, ഇത് മുറിവിലെ അണുബാധ പരിമിതപ്പെടുത്തുന്നു; കൂടാതെ, മൃഗങ്ങൾക്ക് ഒരേ ആവശ്യത്തിനായി പലതരം രോഗപ്രതിരോധ പ്രതികരണങ്ങളുണ്ട്. ചെടികൾക്കും മൃഗങ്ങൾക്കും പുനർവളർച്ച സംവിധാനങ്ങളുണ്ട്, ഇത് പരിക്ക് പൂർണ്ണമായോ ഭാഗികമായോ സുഖപ്പെടുത്തുന്നതിന് കാരണമാകും.
ടാക്സോണമിക് ശ്രേണി
[തിരുത്തുക]മൃഗങ്ങൾ
[തിരുത്തുക]മൃഗങ്ങളിലെ പരിക്കിനെ ചിലപ്പോൾ അവയുടെ ശരീരഘടനയുടെ മെക്കാനിക്കൽ നാശമായി നിർവചിക്കാറുണ്ട്, [1] എന്നാൽ ഇതിന് വെള്ളത്തിൽ മുങ്ങൽ, പൊള്ളൽ, വിഷബാധ എന്നിവയുൾപ്പെടെ ഏത് കാരണത്താലും ഉള്ള ശാരീരിക നാശത്തിന്റെ വിശാലമായ അർത്ഥമുണ്ട്. [2] ഇരപിടിക്കാനുള്ള ശ്രമങ്ങൾ, വഴക്കുകൾ, വീഴ്ചകൾ, അജിയോട്ടിക് ഘടകങ്ങൾ എന്നിവയിൽ നിന്ന് അത്തരം നാശങ്ങൾ ഉണ്ടാകാം. [2]
പലതരം ഫൈലകളിലെ മൃഗങ്ങളിൽ മുറിവ് ഒരു കോശജ്വലന പ്രതികരണത്തിന് കാരണമാകുന്നു; [3] ഇത് രക്തത്തിന്റെയോ ശരീരദ്രവത്തിന്റെയോ കട്ടപിടിക്കൽ പ്രേരിപ്പിക്കുന്നു, [4] തുടർന്ന് മുറിവ് ഉണങ്ങുന്നു, ഇത് സിനിഡാരിയയിലേതുപോലെ വേഗത്തിലായിരിക്കാം. [3] ആർത്രോപോഡുകൾക്ക് അവരുടെ എക്സോസ്കെലിറ്റൻ ഉണ്ടാക്കുന്ന ക്യൂട്ടിക്കിളിലെ മുറിവുകൾ ഒരു പരിധിവരെ പരിഹരിക്കാൻ കഴിയും. [5]
അനെലിഡുകൾ, ആർത്രോപോഡുകൾ, സിനിഡാരിയ, മോളസ്‌ക്കുകൾ, നെമറ്റോഡുകൾ, കശേരുക്കൾ എന്നിവയുൾപ്പെടെ നിരവധി ഫൈലകളിലെ മൃഗങ്ങൾക്ക് പരിക്കിനെത്തുടർന്നുള്ള അണുബാധയെ ചെറുക്കാൻ ആന്റിമൈക്രോബയൽ പെപ്റ്റൈഡുകൾ ഉത്പാദിപ്പിക്കാൻ കഴിയും. [1]
മനുഷ്യർ
[തിരുത്തുക]മനുഷ്യരിലെ പരിക്കുകളുടെ പ്രാധാന്യത്തെക്കുറിച്ച് വൈദ്യശാസ്ത്രത്തിൽ വളരെ വിപുലമായി പരാമർശിക്കുന്നുണ്ട്. എമർജൻസി മെഡിസിൻ, പെയിൻ മാനേജ്മെന്റ് എന്നിവയുൾപ്പെടെയുള്ള മിക്ക മെഡിക്കൽ പ്രാക്ടീസുകളും പരിക്കുകളുടെ ചികിത്സയ്ക്കായി സമർപ്പിച്ചിരിക്കുന്ന വൈദ്യ ശാസ്ത്ര ശാഖകളാണ്. [6] [7] മെക്കാനിസം, മുറിവുണ്ടാക്കുന്ന വസ്തുക്കൾ/പദാർത്ഥങ്ങൾ, സംഭവിക്കുന്ന സ്ഥലം, പരിക്കേൽക്കുമ്പോഴുള്ള പ്രവർത്തനം, മനുഷ്യന്റെ ഉദ്ദേശ്യത്തിന്റെ പങ്ക് എന്നിവയുൾപ്പെടെയുള്ള വിഭാഗങ്ങൾ അനുസരിച്ച് ലോകാരോഗ്യ സംഘടന മനുഷ്യരിലെ പരിക്കുകളുടെ ഒരു വർഗ്ഗീകരണം വികസിപ്പിച്ചെടുത്തിട്ടുണ്ട്. [8] പരിക്കുകൾ പലപ്പോഴും ശാരീരിക പ്രശ്നങ്ങൾക്ക് പുറമേ പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ ഉൾപ്പെടെയുള്ള മാനസിക പ്രശ്നങ്ങൾക്കും കാരണമാകുന്നു. [9]
സസ്യങ്ങൾ
[തിരുത്തുക]സസ്യങ്ങളിൽ, കീടങ്ങളും സസ്തനികളും ഉൾപ്പെടെയുള്ള സസ്യഭുക്കുകൾ കഴിക്കുന്നത് മൂലവും, ബാക്റ്റീരിയ, ഫംഗസ് [10] സസ്യ രോഗാണുക്കൾ എന്നിവ മൂലവും, ടിഷ്യൂകൾക്കുണ്ടാകുന്ന കേടുപാടുകൾ മൂലവും,[11] ചൂട്, [12] മരവിപ്പിക്കൽ, [13] വെള്ളപ്പൊക്കം, [14] മിന്നൽ, [15] ഓസോൺ പോലെയുള്ള മലിനീകരണം [16] തുടങ്ങിയ അജൈവ ഘടകങ്ങളിൽ നിന്നും[17] എന്നിങ്ങനെ പലതരത്തിൽ പരിക്കുകൾ സംഭവിക്കാം. കേടുപാടുകൾ സംഭവിച്ചതായി സൂചന നൽകി, [18] കേടുപാടുകൾ സംഭവിച്ച പ്രദേശം അടയ്ക്കുന്നതിനുള്ള വസ്തുക്കൾ സ്രവിച്ചും, [19] ആന്റിമൈക്രോബയൽ രാസവസ്തുക്കൾ ഉൽപ്പാദിപ്പിച്ചും, [20] [21] മുറിവുകൾക്ക് മീതെ വീണ്ടും വളർന്നുകൊണ്ടും സസ്യങ്ങൾ അവയ്ക്ക് സംഭവിച്ച പരിക്കിനോട് പ്രതികരിക്കുന്നു. [22] [23] [24]
കോശത്തിന്റെ പരിക്ക്
[തിരുത്തുക]ബാഹ്യവും ആന്തരികവുമായ പാരിസ്ഥിതിക മാറ്റങ്ങൾ കാരണം ഒരു കോശത്തിന് സംഭവിക്കുന്ന പരിക്കുകളാണ് സെൽ ഇഞ്ചുറി എന്ന് അറിയപ്പെടുന്നത്. കോശത്തിന്റെ പരിക്കിനുള്ള മറ്റ് കാരണങ്ങളിൽ, ശാരീരിക കാരണങ്ങൾ, രാസവസ്തുക്കൾ, പകർച്ചവ്യാധി, ജൈവികമോ പോഷകപരമോ രോഗപ്രതിരോധപരമോ ആയ മറ്റ് ഘടകങ്ങൾ എന്നിവ ഉലപ്പെടുന്നു. കോശങ്ങളുടെ കേടുപാടുകൾ പഴയപടിയാക്കാവുന്നതോ മാറ്റാനാവാത്തതോ ആകാം. പരിക്കിന്റെ വ്യാപ്തിയെ ആശ്രയിച്ച്, സെല്ലുലാർ പ്രതികരണം അഡാപ്റ്റീവ് ആയിരിക്കാം, സാധ്യമാകുന്നിടത്ത് ഹോമിയോസ്റ്റാസിസ് പുനഃസ്ഥാപിക്കപ്പെടുന്നു. [25] കേടുപാടുകളുടെ തീവ്രത കോശത്തിന്റെ ജൈവികമായ സ്വയം നന്നാക്കാനുള്ള കഴിവിനേക്കാൾ കൂടുതലാകുമ്പോഴാണ് കോശ മരണം സംഭവിക്കുന്നത്. [26] കോശങ്ങളുടെ മരണം, ദോഷകരമായ ഉത്തേജകവുമായി സമ്പർക്കം പുലർത്തുന്നതിന്റെ ദൈർഘ്യവുമായും നാശത്തിന്റെ തീവ്രതയുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. [25]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ 1.0 1.1 Rennolds, Corey W.; Bely, Alexandra E. (29 September 2022). "Integrative biology of injury in animals". Biological Reviews. 98 (1): 34–62. doi:10.1111/brv.12894. ISSN 1464-7931. PMC 10087827. PMID 36176189.
- ↑ 2.0 2.1 de Ramirez, Sarah Stewart; Hyder, Adnan A.; Herbert, Hadley K.; Stevens, Kent (2012). "Unintentional injuries: magnitude, prevention, and control". Annual Review of Public Health. 33: 175–191. doi:10.1146/annurev-publhealth-031811-124558. ISSN 1545-2093. PMID 22224893.
- ↑ 3.0 3.1 Sparks, Albert (1972). Invertebrate Pathology Noncommunicable Diseases. Academic Press. pp. 20, 133. ISBN 9780323151962.
- ↑ Cerenius, Lage; Söderhäll, Kenneth (6 November 2010). "Coagulation in Invertebrates". Journal of Innate Immunity. 3 (1): 3–8. doi:10.1159/000322066. ISSN 1662-811X. PMID 21051883.
- ↑ Parle, Eoin; Dirks, Jan-Henning; Taylor, David (2016). "Bridging the gap: wound healing in insects restores mechanical strength by targeted cuticle deposition". Journal of the Royal Society Interface. 13 (117): 20150984. doi:10.1098/rsif.2015.0984. ISSN 1742-5689. PMC 4874426. PMID 27053653.
- ↑ Maerz, Linda L.; Davis, Kimberly A.; Rosenbaum, Stanley H. (2009). "Trauma". International Anesthesiology Clinics. 47 (1): 25–36. doi:10.1097/AIA.0b013e3181950030. ISSN 1537-1913. PMID 19131750.
- ↑ Ahmadi, Alireza; Bazargan-Hejazi, Shahrzad; Heidari Zadie, Zahra; et al. (2016). "Pain management in trauma: A review study". Journal of Injury and Violence Research. 8 (2): 89–98. doi:10.5249/jivr.v8i2.707. ISSN 2008-4072. PMC 4967367. PMID 27414816.
- ↑ "International Classification of External Causes of Injury (ICECI)". World Health Organization. Archived from the original on 17 October 2004. Retrieved 22 September 2023.
- ↑ Agarwal, Tulika Mehta; Muneer, Mohammed; Asim, Mohammad; et al. (2020). "Psychological trauma in different mechanisms of traumatic injury: A hospital-based cross-sectional study". PLOS ONE. 15 (11): e0242849. Bibcode:2020PLoSO..1542849A. doi:10.1371/journal.pone.0242849. ISSN 1932-6203. PMC 7703890. PMID 33253298.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Tarr, S. A. J. (1972). "Plant injury due to insects, mites, nematodes and other pests". Principles of Plant Pathology. London: Macmillan. pp. 126–137. doi:10.1007/978-1-349-00355-6_9. ISBN 978-1-349-00357-0.
- ↑ Cappelli, Seraina Lisa; Koricheva, Julia (2 July 2021). "Interactions between mammalian grazers and plant pathogens: an elephant in the room?". New Phytologist. 232 (1). Wiley: 8–10. doi:10.1111/nph.17533. ISSN 0028-646X. PMID 34213785.
- ↑ Smillie, R.M.; Nott, R. (1979). "Heat Injury in Leaves of Alpine, Temperate and Tropical Plants". Functional Plant Biology. 6 (1). CSIRO Publishing: 135. doi:10.1071/pp9790135. ISSN 1445-4408.
- ↑ Burke, M. J.; Gusta, L. V.; Quamme, H. A.; Weiser, C. J.; Li, P. H. (1976). "Freezing and Injury in Plants". Annual Review of Plant Physiology. 27 (1). Annual Reviews: 507–528. doi:10.1146/annurev.pp.27.060176.002451. ISSN 0066-4294.
- ↑ Kramer, Paul J. (1 October 1951). "Causes of Injury to Plants Resulting from Flooding of the Soil". Plant Physiology. 26 (4). Oxford University Press: 722–736. doi:10.1104/pp.26.4.722. ISSN 0032-0889. PMC 437542. PMID 16654407.
- ↑ Nelson, Scot C. (July 2008). "Lightning Injury to Plants" (PDF). Plant Disease (PD-40).
- ↑ Heath, R. L. (1980). "Initial Events in Injury to Plants by Air Pollutants". Annual Review of Plant Physiology. 31 (1). Annual Reviews: 395–431. doi:10.1146/annurev.pp.31.060180.002143. ISSN 0066-4294.
- ↑ Hill, A. C.; Pack, M. R.; Treshow, M. (1961). "Plant injury induced by ozone". Phytopathology. 51. OSTI 5518148.
- ↑ Turlings, Ted C.; Tumlinson, James H. (1992). "Systemic release of chemical signals by herbivore-injured corn". Proceedings of the National Academy of Sciences. 89 (17): 8399–8402. Bibcode:1992PNAS...89.8399T. doi:10.1073/pnas.89.17.8399. PMC 49926. PMID 11607325.
- ↑ Sun, Qiang; Rost, Thomas L.; Matthews, Mark A. (2008). "Wound‐induced vascular occlusions in Vitis vinifera (Vitaceae): Tyloses in summer and gels in winter1". American Journal of Botany. 95 (12). Wiley: 1498–1505. doi:10.3732/ajb.0800061. ISSN 0002-9122. PMID 21628157.
- ↑ Shigo, Alex L. (1985). "Compartmentalization of Decay in Trees". Scientific American. 252 (4): 96–103. Bibcode:1985SciAm.252d..96S. doi:10.1038/scientificamerican0485-96. ISSN 0036-8733.
- ↑ González-Lamothe, Rocío; Mitchell, Gabriel; Gattuso, Mariza; Diarra, Moussa; Malouin, François; Bouarab, Kamal (31 July 2009). "Plant Antimicrobial Agents and Their Effects on Plant and Human Pathogens". International Journal of Molecular Sciences. 10 (8). MDPI AG: 3400–3419. doi:10.3390/ijms10083400. ISSN 1422-0067. PMC 2812829. PMID 20111686.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Shigo, Alex L. (1985). "How tree branches are attached to trunks". Canadian Journal of Botany. 63 (8): 1391–1401. doi:10.1139/b85-193.
- ↑ O'Hara, Kevin L. (2007). "Pruning Wounds and Occlusion: A Long-Standing Conundrum in Forestry". Journal of Forestry. 105 (3): 131–138. doi:10.1093/jof/105.3.131 (inactive 2023-08-07).
{{cite journal}}
: CS1 maint: DOI inactive as of ഓഗസ്റ്റ് 2023 (link) - ↑ "Tree pruning guide". US Forest Service for the US Department of Agriculture. Archived from the original on April 26, 2007.
- ↑ 25.0 25.1 Wolf, Ronni; et al. (2011). Emergency Dermatology. Cambridge University Press. pp. 1–10. ISBN 9780521717335.
- ↑ Cobb, J. P.; et al. (1996). "Mechanisms of cell injury and death". British Journal of Anaesthesia. 77 (1): 3–10. doi:10.1093/bja/77.1.3. PMID 8703628.