അനമ്നിയോട്ട
അനമ്നിയോട്ട | |
---|---|
Trouts spawning showing typical anamniote external fertilization | |
Anamniotes have a distinct larval stage, such as in the smooth newt. | |
Scientific classification | |
കിങ്ഡം: | Animalia |
Phylum: | Chordata |
Superclass: | Ichthyopsida Huxley, 1863 |
Groups included | |
Cladistically included but traditionally excluded taxa | |
വളർന്നുവരുന്ന ഭ്രൂണത്തിന്റെ സംരക്ഷണ ചർമമായ ആമ്നിയൺ ഇല്ലാത്ത കശേരുകികളെയാണ് (vertebrates) അനമ്നിയോട്ട എന്നു പറയുന്നത്. സൈക്ളോസ്റ്റോമുകൾ, മത്സ്യങ്ങൾ, ഉഭയജീവികൾ എന്നിവ ഇതിലുൾപ്പെടുന്നു. ഭ്രൂണത്തെ, അതു കിടക്കുന്ന ജരായുദ്രവ(amniotic fluid)ത്തോടൊപ്പം ആമ്നിയൺ പൊതിഞ്ഞു സൂക്ഷിക്കുന്നു. ഗർഭാശയത്തിൽനിന്നു പുറത്തുവരുന്നതുവരെ ഭ്രൂണത്തെ ചുറ്റി ഈ ഭ്രൂണചർമമുണ്ടായിരിക്കും. ഇഴജന്തുക്കൾ (reptiles), പക്ഷികൾ (birds), സസ്തനികൾ (mammals) എന്നിവയിൽ മാത്രമേ ആമ്നിയൺ കാണപ്പെടുന്നുള്ളു. ആമ്നിയണിന്റെ സാന്നിധ്യത്തെ ആസ്പദമാക്കിയായിരുന്നു ആദ്യകാലങ്ങളിൽ ജന്തുവർഗീകരണം നടത്തിയിരുന്നത്. ഇപ്പോഴും വികസിതവും അവികസിതവുമായ കശേരുകികൾക്ക് (higher and lower vertebrates) യഥാക്രമം അമ്നിയോട്ട, അനാമ്നിയോട്ട എന്നീ പേരുകളുണ്ട്. എന്നാൽ പരിണാമവികാസക്രമം മാത്രമേ ഈ പേരുകൾകൊണ്ട് ഉദ്ദേശിക്കപ്പെടുന്നുള്ളു.
പുറംകണ്ണികൾ
[തിരുത്തുക]- Anamniota
- Definition: 'Anamniota' Archived 2013-06-05 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അനമ്നിയോട്ട എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |