സി.എം.വൈ.കെ. നിറവ്യവസ്ഥ
ദൃശ്യരൂപം
സ്യാൻ, മജന്ത, മഞ്ഞ, എന്നീ നിറങ്ങളിലുള്ള മഷി വ്യത്യസ്ത അളവുകളിലും കടുപ്പത്തിലും മിശ്രണം ചെയ്ത് മറ്റനവധി നിറങ്ങളെ സൃഷ്ടിക്കുന്ന രീതിക്കാണ് സി.എം.വൈ.കെ. നിറവ്യവസ്ഥ എന്നുപറയുന്നത്. അച്ചടിക്ക് ഉപയോഗിക്കുന്നത് ഈ നിറവ്യവസ്ഥയാണ്. നിറരൂപീകരണത്തിന് സി.എം.വൈ.കെ. നിറവ്യവസ്ഥ സ്യാൻ(cyan), മജന്ത(magentha), മഞ്ഞ(yellow) എന്നീ പ്രാഥമിക നിറങ്ങളാണ് ഉപയോഗിക്കുന്നത്. അച്ചടിയിൽ സ്യാൻ, മജന്ത, മഞ്ഞ എന്നീ നിറങ്ങളുള്ള മഷികൾ ഒരേ അളവിൽ ചാലിച്ചാൽ കറുപ്പ് നിറം കിട്ടില്ല പകരം കടും ചാരമേ കിട്ടൂ അതുകൊണ്ട് അച്ചടിക്ക് പ്രത്യേകം കറുപ്പ് നിറം ഉപയോഗിക്കുന്നു.