Jump to content

സംവാദം:സൗദി അറേബ്യ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പറയൂ ആരാണ് ഒന്നാമൻ

[തിരുത്തുക]

some different about saudi history in malayalam wiki and english. i mentioned it , inmalayalam , saudi arabia is very biggest country in world producing petrolium but in english saudi arabia have second position. why this diffferent?Prabheeshatholi (സംവാദം) 01:54, 11 ജൂലൈ 2012 (UTC)[മറുപടി]

List_of_countries_by_oil_production . -- Raghith 04:57, 11 ജൂലൈ 2012 (UTC)[മറുപടി]

പ്രഭീഷ് ചൂണ്ടിക്കാണിച്ചത് ആരെങ്കിലും ഒന്ന് പരിശോധിച്ചു മറുപടി നൽകിയെങ്കിൽ ബിനു (സംവാദം) 06:29, 11 ജൂലൈ 2012 (UTC)[മറുപടി]

പുതിയ കണക്കുകൾ പ്രകാരം പെട്രോളിയം ഉൽപാതന രംഗത്ത് സൗദി അറേബ്യയാണ് ലോകത്ത് ഒന്നാം സ്ഥാനത്ത് എന്നാണു കാണുന്നത്.--യൂസുഫ് മതാരി 17:29, 14 ജൂലൈ 2012 (UTC)[മറുപടി]

സ്ത്രീ വിദ്യാഭ്യാസം

[തിരുത്തുക]

വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന സ്ത്രീകളുടെ കണക്ക് ഇതെവിടെ നിന്നെങ്കിലും കിട്ടിയതാണോ ?? അതിന്റെ രേഖ എന്താണ് ?? അതുപോലെ പഠനം കഴിഞ്ഞിറങ്ങുന്ന ഭിഷഗ്വരകളുടെ എണ്ണവും ?? അവലംബം ആയി ചേർക്കാമായിരുന്നു സമാധാനം (സംവാദം) 03:21, 23 ഡിസംബർ 2012 (UTC)[മറുപടി]

യുനസ്കോയുടെ കണക്കാണ്. അവലംബം കൊടുത്തിണ്ട്‌ ഇപ്പോൾ --യൂസുഫ് മതാരി 18:08, 23 ഡിസംബർ 2012 (UTC)[മറുപടി]

ജിദ്ദ വിമാനത്താവളം എയർ ട്രാഫിക് കൺട്രോൾ

[തിരുത്തുക]
ഇതിന്റെ ഉയരം കണക്കാക്കിയിരിക്കുന്നത് 136മീറ്ററല്ലേ ?? ദാ ഇവിടെ കാണുന്നു സമാധാനം (സംവാദം) 09:55, 24 ഡിസംബർ 2012 (UTC)[മറുപടി]

136 മീറ്റർ ആണ് ശരി. തിരുത്തിയിട്ടുണ്ട് --യൂസുഫ് മതാരി 17:36, 24 ഡിസംബർ 2012 (UTC)[മറുപടി]

റിയാദിൽ പുതിയ വിമാനത്താവളം

[തിരുത്തുക]

എവിടെ ?? സമാധാനം (സംവാദം) 17:09, 24 ഡിസംബർ 2012 (UTC)[മറുപടി]

എനിക്ക് തെറ്റിയതാണ്. പുതിയ വിമാനത്താവളം റിയാദിൽ നിന്നും 150 കിലോമീറ്റർ അകലെ സുദൈർ എന്ന സ്ഥലത്താണ്. മാത്രമല്ല അത് ഒരു ഗാർഹിക വിമാനത്താവളം ആണ്. തിരുത്തിയിട്ടുണ്ട് --യൂസുഫ് മതാരി 17:45, 24 ഡിസംബർ 2012 (UTC)[മറുപടി]

ശൂറ കൗൺസിൽ മേധാവി

[തിരുത്തുക]

ഡോ. അബ്ദുല്ല ഇബ്രാഹീം ആൽശൈഖ് ആണോ ? അതോ ഡോ.മുഹമ്മദ് ബിൻ അബ്ദുള്ള അൽ-അമ്രോ ആണോ ?? ഈ ലിങ്ക് നോക്കു സമാധാനം (സംവാദം) 07:41, 25 ഡിസംബർ 2012 (UTC)[മറുപടി]

ശൂറ കൗൺസിൽ മേധാവി മുഹമ്മദ് ബിൻ അബ്ദുള്ള അൽ-അമ്രംഅല്ല. 2009 മുതൽ അബ്ദുല്ല ഇബ്നു മുഹമ്മദ്‌ ആൽശൈഖ് (അബ്ദുല്ല ഇബ്രാഹീം ആൽശൈഖ്) ആണ്. ഇംഗ്ലീഷ് വിക്കിയിൽ അദേഹത്തിന്റെ പേരിൽ ഒരു ലേഖനം തന്നെ ഉണ്ട് --യൂസുഫ് മതാരി 14:53, 25 ഡിസംബർ 2012 (UTC)[മറുപടി]

ജയിലിലുള്ളവരുടെ എണ്ണം

[തിരുത്തുക]

ഇതിന്റെ അവലംബം ഒന്നു തരാമോ ?? ആ വാചകം ചോദ്യം ചെയ്യപ്പെട്ടേക്കാൻ സാദ്ധ്യതയുണ്ട് ഇവിടെ ഒന്നുണ്ട്. സമാധാനം (സംവാദം) 11:28, 26 ഡിസംബർ 2012 (UTC)[മറുപടി]

എന്റെ പിഴ. ശരിപ്പെടുത്തിയിട്ടുണ്ട് --യൂസുഫ് മതാരി 15:48, 26 ഡിസംബർ 2012 (UTC)[മറുപടി]

സയാമീസ് ഇരട്ടകളുടെ ശസ്ത്രക്രിയ

[തിരുത്തുക]

ഞാൻ നോക്കിയിട്ട് സയാമീസ് ഇരട്ടകളുടെ 23 ശസ്ത്രക്രിയകളെക്കുറിച്ചേ കാണുന്നുള്ളു. ഇവിടെ cases എന്ന ഭാഗം നോക്കു സമാധാനം (സംവാദം) 15:37, 26 ഡിസംബർ 2012 (UTC)[മറുപടി]

"the King Abdulaziz Medical City occupies a prominent place globally in the field of separating Siamese twins with a record 28 successful operations" എന്നാണല്ലോ ഇവിടെ കാണുന്നത് --യൂസുഫ് മതാരി 15:54, 26 ഡിസംബർ 2012 (UTC)[മറുപടി]

ആശയക്കുഴപ്പമായല്ലോ... സമാധാനം (സംവാദം) 15:58, 26 ഡിസംബർ 2012 (UTC)[മറുപടി]

ഇൻഷുറൻസ് തുക

[തിരുത്തുക]

പരമാവധി ലഭിക്കാവുന്ന ഇൻഷുറൻസ് തുക (ബ്ലഡ് മണി) ഉൾപ്പടെ 10 ദശലക്ഷം സൗദി റിയാൽ ആണെന്ന് ഇവിടെ(ആർട്ടിക്കിൾ നാല് നോക്കുക). പറയുന്നുണ്ടല്ലോ. 50 ലക്ഷം റിയാൽ ആണെന്നുള്ളതിന്റെ അവലംബം ഏതാണ് ?? സമാധാനം (സംവാദം) 09:56, 27 ഡിസംബർ 2012 (UTC)[മറുപടി]

തിരുത്തിയിട്ടുണ്ട് --യൂസുഫ് മതാരി 14:13, 27 ഡിസംബർ 2012 (UTC)[മറുപടി]

വിഹഗവീക്ഷണം

[തിരുത്തുക]

ഈ വിഭാഗത്തെ ആമുഖത്തിലേക്ക് ചേർത്തുകൂടേ? --Vssun (സംവാദം) 05:47, 28 ഡിസംബർ 2012 (UTC)[മറുപടി]

മാറ്റിയിട്ടുണ്ട്, നേരത്തേ ആമുഖത്തിലായിരുന്നു അത്. പിന്നീട് എങ്ങിനെയോ വിഹഗവീക്ഷണം എന്ന ഉപവിഭാഗത്തിലേക്കു വന്നതാണ്. സമാധാനം (സംവാദം) 06:13, 28 ഡിസംബർ 2012 (UTC)[മറുപടി]
float --Vssun (സംവാദം) 12:52, 29 ഡിസംബർ 2012 (UTC)[മറുപടി]

ചരിത്രം

[തിരുത്തുക]

ചരിത്രം ഒട്ടും വ്യക്തമല്ല. ഉദാഹരണത്തിന് "പതിനാറാം നൂറ്റാണ്ടിൽ ഓട്ടോമാൻ വംശം ചെങ്കടലിന്റേയും പേർഷ്യൻ ഗൾഫിന്റേയും തീരങ്ങൾ കൂടി ഈ സാമ്രാജ്യത്തോടു കൂട്ടിച്ചേർത്തു." എന്ന വാചകം. --Vssun (സംവാദം) 12:11, 28 ഡിസംബർ 2012 (UTC)[മറുപടി]

  1. ഇംഗ്ലീഷ് വിക്കിയിലെപ്പോലെ ചരിത്രത്തെ രണ്ടാക്കി വിഭജിച്ചു.
  2. ഇബ്നു സൗദ്/അബ്ദുൽ അസീസ് - ഇവയിൽ ഏതാണ് കൂടുതൽ പ്രചാരത്തിലുള്ള ഉപയോഗം? ഇംഗ്ലീഷ് വിക്കിയിൽ ഇബ്നു സൗദ് എന്ന പേരിലാണ് താളുള്ളത്. --Vssun (സംവാദം) 07:25, 29 ഡിസംബർ 2012 (UTC)[മറുപടി]


അബ്ദുൽ അസീസ്‌ ബിൻ അബ്ദുറഹ്മാൻ ബിൻ ഫൈസൽ അൽ സൗദ് എന്ന പേരിലാണ് അറബി വിക്കിയിൽ താളുള്ളത്. ഇംഗ്ലീഷ് വിക്കിയിലും പേരിനെക്കുറിച്ച് സംവാദം നടന്നിട്ടുണ്ട്. പിതാവിന്റെയോ പിതാമഹൻമാരുടെയോ പേര് ചേർത്തു അറബിയിൽ ഉപയോഗിക്കുന്നതാണ് ഇബ്നു(ബിൻ) എന്ന പദം--യൂസുഫ് മതാരി 16:13, 29 ഡിസംബർ 2012 (UTC)[മറുപടി]

ഭരണാധികാരികൾ

[തിരുത്തുക]

ഭരണാധികാരികളുടെ ഒരു ചുരുക്കവിവരണം മാത്രം ഇവിടെ എഴുതി ഇപ്പോഴത്തെ വിവരണങ്ങൾ മുഴുവൻ സൗദി അറേബ്യയുടെ ഭരണാധികാരികൾ എന്ന താളിലേക്ക് മാറ്റാൻ നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 07:48, 29 ഡിസംബർ 2012 (UTC)[മറുപടി]

മാറ്റിയിട്ടുണ്ട്--യൂസുഫ് മതാരി 17:01, 29 ഡിസംബർ 2012 (UTC)[മറുപടി]

ദേശീയഗാനം

[തിരുത്തുക]

as-Salām al-Malakiyy - ഇതിന്റെ ഉച്ചാരണം എങ്ങനെയാണ്? അസ്സലാം അൽ മലക്കിയ്യ? --Vssun (സംവാദം) 12:51, 29 ഡിസംബർ 2012 (UTC)[മറുപടി]

അസ്സലാം അൽ-മലക്കി എന്നാണെന്ന് തോന്നുന്നു--യൂസുഫ് മതാരി 17:19, 29 ഡിസംബർ 2012 (UTC)[മറുപടി]

അസ്സലാം അൽ-മലക്കി എന്ന് ഇൻഫോബോക്സിൽ ചേർത്തു. മുൻപ് ആശ് അൽ മലീക് എന്നാണ് എഴുതിയിരുന്നത്. മൗതിനീ, ഇശ്ത ഫഖ്റൽ മുസ്ലിമീൻ എന്നാണ് ലേഖനത്തിനുള്ളിൽ കാണുന്നത്. ശ്രദ്ധിക്കുക. --Vssun (സംവാദം) 03:44, 30 ഡിസംബർ 2012 (UTC)[മറുപടി]

ജനസംഖ്യ

[തിരുത്തുക]

ജനസംഖ്യ എന്നത് പിളർത്തി മറ്റൊരു ലേഖനമാക്കിയിട്ടുണ്ട് ഇവിടെ സമാധാനം (സംവാദം) 03:23, 30 ഡിസംബർ 2012 (UTC)[മറുപടി]

float --യൂസുഫ് മതാരി 07:35, 30 ഡിസംബർ 2012 (UTC)[മറുപടി]

നിതാഖാത്

[തിരുത്തുക]

ഈ ഭാഗവും പ്രത്യേകം താളാക്കാൻ നിർദ്ദേശിക്കുന്നു. --Vssun (സംവാദം) 08:46, 30 ഡിസംബർ 2012 (UTC)[മറുപടി]

നിതാഖാത്ത് ഒരു ചെറിയ ഖണ്ഡിക അല്ലേ ?? പ്രത്യേക താളാക്കാനുള്ള ഉള്ളടക്കം ഇല്ലല്ലോ ?? സമാധാനം (സംവാദം) 09:08, 30 ഡിസംബർ 2012 (UTC)[മറുപടി]

എങ്കിലും ഈ ലേഖനത്തിന്റെ കോൺടെക്സ്റ്റിൽ അത് അധികപ്പറ്റായി തോന്നുന്നു. --Vssun (സംവാദം) 09:56, 30 ഡിസംബർ 2012 (UTC)[മറുപടി]

അങ്ങിനെയെങ്കിൽ അതു നീക്കം ചെയ്യാം. ഒരു പ്രത്യേക താളാക്കി മാറ്റാനുള്ള ഉള്ളടക്കം ഇല്ല സമാധാനം (സംവാദം) 09:59, 30 ഡിസംബർ 2012 (UTC)[മറുപടി]

ഇപ്പോൾ സൗദി അറേബ്യയിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയം ആയതിനാൽ നിതാഖാത്ത് നീക്കം ചെയ്യുന്നത് ഉചിതമല്ലെന്ന് തോന്നുന്നു. അതിനാൽ ആ ഭാഗം ചുരുക്കിയിട്ടുണ്ട് --യൂസുഫ് മതാരി 10:45, 30 ഡിസംബർ 2012 (UTC)[മറുപടി]

ചുരുക്കുന്നതിനു പകരം പ്രത്യേകതാളാക്കി നിർത്തുന്നതാണ് നല്ലതെന്ന് കരുതുന്നു. പ്രത്യേക താളാക്കാനുള്ള പ്രാധാന്യം എന്തായാലും ആ വിഷയത്തിനുണ്ട്. --Vssun (സംവാദം) 10:47, 30 ഡിസംബർ 2012 (UTC)[മറുപടി]

തീർത്ഥാടനം

[തിരുത്തുക]

ഹജ്ജിനെക്കുറിച്ചുള്ള കണക്കുകൾ ഹജ്ജ് എന്ന താളിലേക്ക് മാറ്റാം. ഹറം പള്ളിയുടെ ചെറിയ തമ്പ്നെയിൽ ചിത്രം വലതുവശത്താകുന്നതാണ് നല്ലത്. --Vssun (സംവാദം) 09:06, 30 ഡിസംബർ 2012 (UTC)[മറുപടി]

ചെയ്തിട്ടുണ്ട് സമാധാനം (സംവാദം) 09:15, 30 ഡിസംബർ 2012 (UTC)[മറുപടി]

ഭരണാധികാരികൾ ചരിത്രത്തിന്റെ ഭാഗമാണോ ??

[തിരുത്തുക]
ഭരണാധികാരികൾ എന്ന വിഭാഗത്തെ ചരിത്രത്തിന്റെ ഉപവിഭാഗമാക്കണോ. അതിൽ ചരിത്രം മാത്രമല്ലല്ലോ, വർത്തമാനവും ഇല്ലേ (സംശയം) ?? ബിപിൻ (സംവാദം) 13:13, 30 ഡിസംബർ 2012 (UTC)[മറുപടി]
ഇന്നലെക്കഴിഞ്ഞതും ചരിത്രമാണല്ലോ. ആ വിഭാഗം ചരിത്രത്തിന്റെ ഭാഗമാക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. നിലവിലെ ഭരണാധികാരിയെക്കുറിച്ചും വ്യവസ്ഥയെക്കുറിച്ചും ഭരണവ്യവസ്ഥ എന്ന മറ്റൊരു വിഭാഗവുമുണ്ട്. --Vssun (സംവാദം) 16:55, 30 ഡിസംബർ 2012 (UTC)[മറുപടി]

നല്ല ലേഖനം

[തിരുത്തുക]

വിശദമായ ഒരു ലേഖനം, വളരെ നന്നായിരിക്കുന്നു. ആശംസകൾ -ജിതിൻ- (സംവാദം) 22:11, 11 ജനുവരി 2013 (UTC)[മറുപടി]

സൗദി അറേബ്യ എന്ന ലേഖനം വിക്കിപ്പീഡിയയിലെ ഉന്നത നിലവാരം പുലർത്തുന്ന ലേഖനങ്ങളിലൊന്നാണെന്ന് സമ്മതിക്കാതെ വയ്യ. ഹൃദയം നിറഞ്ഞ ആശംസകൾ, അഭിനന്ദനങ്ങൾ apnarahman(സംവാദം--```--- 02:04, 15 ജനുവരി 2013 (UTC) "ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന അപൂർവ്വം രാജ്യങ്ങളിലൊന്നുമാണിത്" വേറെ ഏതെങ്കിലും രാജ്യം ഉണ്ടോ ഇങ്ങനെ അറിയപ്പെടൂന്നതായി?[മറുപടി]