സംവാദം:തിലകൻ
ദൃശ്യരൂപം
തിലകന് ഷമ്മീ തിലകൻ മാത്രമല്ലല്ലോ മക്കളായിട്ടുള്ളത്--സുഗീഷ് 08:36, 21 നവംബർ 2007 (UTC)
- ഈ ലേഖനത്തിൽ ഉദ്ദരണികൾ എന്നൊരു വിഭാഗം ആവശ്യമുണ്ടോ ? --സുഗീഷ് 18:22, 16 ജൂൺ 2008 (UTC)
- സാധാരണ ഉദ്ധരണികൾ ചേർക്കുന്നത് മഹാന്മാരുടെ താളിലാണ്(വളരെ പരിമിതമായി ബാകിയുള്ളവ വിക്കി ക്വോട്സിലേക്ക് മാറ്റും) .തിലകനെ ആ ഗണത്തിൽ പെടുത്താമെങ്കിൽ തീർച്ചയായും ആവശ്യം--അനൂപൻ 18:31, 16 ജൂൺ 2008 (UTC)
- ശരി. തീർച്ചയായും. അദ്ദേഹം വലിയൊരു നടനാണ്. സമ്മതിക്കുന്നു. പക്ഷേ തിലകൻ ആകെ ഒരു വാക്യമേ പറഞ്ഞിട്ടുള്ളൂ എന്നാണോ? :) അതുകൊണ്ടാണോ അത് മാത്രം ചേർത്തത് :) --സുഗീഷ് 18:38, 16 ജൂൺ 2008 (UTC)
ആദ്യസിനിമ
[തിരുത്തുക]തിലകന്റെ ആദ്യ ചിത്രം കാട്ടുകുതിരയല്ലേ? --സുഗീഷ് 13:24, 18 ജൂൺ 2008 (UTC)
- അല്ല. തിലകൻ 73-ൽ സിനിമയിലെത്തിയതല്ലേ? കാട്ടുകുതിര 90-ലേതും --Vssun (സംവാദം) 07:55, 28 സെപ്റ്റംബർ 2012 (UTC)
ചിത്രം
[തിരുത്തുക]ഇവിടെ ഉപയോഗിച്ച ചിത്രം താഴെ കാണുന്ന സൈറ്റുകളിലെല്ലാം കാണുന്നുണ്ട്.
- http://www.hindu.com/fr/2005/07/08/stories/2005070802730100.htm
- http://in.rediff.com/movies/2008/jan/25thi.htm
- http://www.transkeralatours.com/blogbycategory.php?dest=Kozhikode
- http://www.kripacinema.com/php/showContent.php?linkid=132
ഇത് പകർപ്പവകാശമുള്ള ചിത്രമാണെന്ന് സംശയമുള്ളതിനാൽ നീക്കം ചെയ്യുന്നു. --സാദിക്ക് ഖാലിദ് 08:55, 1 ജൂലൈ 2008 (UTC)
ജനനസ്ഥല വർഗ്ഗം
[തിരുത്തുക]ജനിച്ചതു മുണ്ടക്കയത്താണെങ്കിൽ പത്തനംതിട്ട ജില്ലയിൽ ജനിച്ചവർ എന്ന വർഗ്ഗം ഒഴിവാക്കി കോട്ടയം ജില്ലയിൽ ജനിച്ചവർ എന്നാക്കണം. ഇൻഫോബോക്സിലെ നാടാണു ശരിയെങ്കിൽ ജീവിതരേഖയിലെ സ്ഥലം മാറ്റണം--റോജി പാലാ (സംവാദം) 14:09, 25 സെപ്റ്റംബർ 2012 (UTC)