സംവാദം:ഇന്ദിരാ ഗാന്ധി
ഈ ലേഖനം തിരഞ്ഞെടുത്തതാണോ?. മുകളിൽ നക്ഷത്രമൊക്കെയുണ്ടെങ്കിലും തിരഞ്ഞെടുത്ത ലേഖനങ്ങളുടെ നാൾവഴിയിൽ കാണുന്നില്ല. തെറ്റിപ്പോയതാണോ? അതോ നിർദ്ദേശിച്ചിട്ട് വഴിയിൽ ഉപേക്ഷിച്ചതാണോ? അപ്ഡേറ്റ് ചെയ്യാൻ മറന്നതോ? ആർക്കെങ്കിലും ഇതേപറ്റി വല്ല ഐഡിയയുമുണ്ടോ? ഇതൊന്നുമല്ലെങ്കിൽ നക്ഷത്രം നീക്കം ചെയ്യട്ടേ? --സാദിക്ക് ഖാലിദ് 16:32, 2 ഓഗസ്റ്റ് 2008 (UTC)
- ഈ ലേഖനം ഒരിക്കൽ തിരഞ്ഞെടുത്ത ലേഖനമായി പ്രധാനതാളിൽ വന്നതാണ്. എന്നിരുന്നാലും ഇതിന്റെ ഫീച്ചേഡ് പദവി നീക്കം ചെയ്യേണ്ടതുതന്നെ. ഫീച്ചേഡ് നക്ഷത്രംകൊണ്ട് ഈ ലേഖനം എന്നോ ഒരിക്കൽ തിരഞ്ഞെടുത്തതായിരുന്നു എന്നുമാത്രമല്ലല്ലോ ഉദ്ദേശിക്കുന്നത്. നക്ഷത്രമുള്ള ലേഖനം വിക്കിയിലെ മികച്ച ലേഖനങ്ങളിൽ ഒന്നാണെന്നത്രേ ഈ നക്ഷത്രത്തിന്റെ പ്രധാനസൂചന. ആ നിലയ്ക്ക് ഫീച്ചേഡ് ലിസ്റ്റിലുള്ള ഇന്ദിരാഗാന്ധി, ഹമാസ്, യു.എസ്.എ., രാജവെമ്പാല, വി.കെ.എൻ., പരല്പേര്, ക്രിസ്തുമസ്, ഫുട്ബോൾ, 9/11, ഫുട്ബോൾ ലോകകപ്പ്-2006, കല്പനാ ചൗള, നക്ഷത്രം, ക്രിക്കറ്റ് തുടങ്ങിയ ലേഖനങ്ങളെങ്കിലും ഫീച്ചേഡ് പദവിക്ക് അർഹമല്ല. തുടക്കത്തിൽ ഉണ്ടായിരുന്ന ഏതാനും ലേഖനങ്ങൾ എന്നനിലയ്ക്ക് അക്കാലത്ത് തിരഞ്ഞെടുത്തലേഖനങ്ങളാക്കിയെന്നേയുള്ളൂ. വിക്കിപീഡിയയിൽ നിലവിലുള്ള ഒട്ടേറെ ലേഖനങ്ങളോടു തുലനം ചെയ്യുമ്പോൾ ഇവയ്ക്കൊക്കെ നക്ഷത്രപദവി നൽകിയിരിക്കുന്നത് അനുചിതമാണ്. ഇതു മുൻപൊരിക്കൽ സൂചിപ്പിച്ചതാണ്. ഒരുതവണകൂടി ഉന്നയിക്കട്ടെ. മൻജിത് കൈനി 14:25, 29 സെപ്റ്റംബർ 2008 (UTC)
ഇനിയുമുണ്ട്. വൈക്കം മുഹമ്മദ് ബഷീർ, ദസ്തയേവ്സ്കി, എം.എസ്. സുബ്ബലക്ഷ്മി, കെ.ജെ. യേശുദാസ് എന്നീ ലേഖനങ്ങൾക്കൂടി. മൻജിത് കൈനി 14:36, 29 സെപ്റ്റംബർ 2008 (UTC)
- ഈ പറഞ്ഞ ലേഖനങ്ങളിൽ നിന്നൊക്കെ ഫീച്ചേർഡ് ഫലകം മാറ്റണം എന്നു എനിക്ക് അഭിപ്രായമില്ല. വിക്കിയുടെ തുടക്കത്തിൽ ഉള്ളതിൽ നിന്നു മെച്ചപ്പെട്ട ലേഖനങ്ങാളാണു ഫീച്ചേർഡ് ആക്കിയിരുന്നത്. ഇപ്പ്പൊഴും അങ്ങനെ തന്നെയാണല്ലോ. അതു തെറ്റും അല്ല. മാറ്റുന്നതു വിക്കിപീഡിയ വളർന്നു വന്ന വഴി മറക്കുന്നതിനു തുല്യമാകും. കുറവുകളൊക്കെയുണ്ടായാലും ആ കൊച്ചു കൊച്ചു ചുവടുവെപ്പുകളിലൂടെയാണു വിക്കിപീഡിയ ഇന്നത്തെ നിലയിലെത്തിയത്. അതോടൊപ്പം അതു തെറ്റായ കീഴ്‌വഴക്കവും സൃഷ്ടിക്കും.
- പക്ഷെ ഫീച്ചേർഡ് ആയി കഴിഞ്ഞാൽ പിന്നീടു അത്തരം ലെഖനങ്ങൾ തിരിഞ്ഞു നോക്കാത്ത സ്ഥിയാണു അവസാനിപ്പിക്കേണ്ടതു. അതിനാൽ ഫീച്ചേർഡ് ടാഗ് മാറ്റുന്നതു ഒഴിവാക്കി, മുകളിൽ പറഞ്ഞ ലേഖനങ്ങളെ (ഏറ്റവും കുറഞ്ഞ പക്ഷം) ഇപ്പോഴത്തെ ഫീച്ചേർഡിന്റെ നിലവാരത്തിലേക്കു എത്തിക്കാനാണു ശ്രമിക്കേണ്ട്ത്. --Shiju Alex|ഷിജു അലക്സ് 14:48, 29 സെപ്റ്റംബർ 2008 (UTC)
ഷിജുവിനു --പ്രവീൺ:സംവാദം 07:02, 30 സെപ്റ്റംബർ 2008 (UTC)
- എന്തായാലും ഇന്ദിരാഗാന്ധി എന്ന ലേഖനം പ്രധാനതാളിൽ വന്നതായി നാൾവഴിയിൽ എവിടെയും കാണുന്നില്ല. --സാദിക്ക് ഖാലിദ് 06:28, 3 മാർച്ച് 2009 (UTC)
സ്പേസും ദീർഘവും
[തിരുത്തുക]ഈ ലേഖനത്തിന്റെ തലക്കെട്ട് ഇന്ദിരാ ഗാന്ധി എന്നാണു വേണ്ടതു്. അല്ലെങ്കിൽ ഇന്ദിര എന്നു മാത്രം. മലയാളത്തിലേക്കു മാറ്റുമ്പോൾ സാധാരണ അന്യഭാഷാപദങ്ങൾക്കു വരുന്ന ഹ്രസ്വീകരണം (ഇടയ്ക്കു സ്പേസിട്ടാലും ഇല്ലെങ്കിലും) പൂർണ്ണമായ പേരുകൾക്കു് ബാധകമല്ല. (എന്നാൽ ഒറ്റയ്ക്കുപയോഗിക്കുമ്പോൾ വേണം താനും.) ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 07:35, 26 ജനുവരി 2013 (UTC)
- ഇക്കാര്യത്തെക്കുറിച്ചുള്ള ചർച്ച കാണാൻ ആംകാംക്ഷാഭരിതനായിരുന്നു. എന്റെ pov അനുസരിച്ച് ഇടയിലുള്ള സ്പേസ്, കൂട്ടിവായിക്കുമ്പോൾ ദീർഘമായി മാറുന്നു എന്നതാണ്. കാവ്യ മാധവൻ, രമ്യ നമ്പീശൻ തുടങ്ങിയ നിരവധി പേരുകൾക്കും ഇത് ബാധകമായിരിക്കും. --Vssun (സംവാദം) 09:01, 26 ജനുവരി 2013 (UTC)
- കാവ്യ, രമ്യ തുടങ്ങിയ മലയാളികൾക്കു പേരിട്ടതു് മലയാളരീതിയിൽ തന്നെ ഹ്രസ്വരൂപാന്തമായി ആയിരിക്കണം. എന്നാൽ ഇന്ദിരാ (ഗാന്ധി) തുടങ്ങിയവർക്കു് പേരിൽ ദീർഘാന്ത്യം സ്വതവേ ഉണ്ടു്. പേരായതുകൊണ്ടു് കഴിയുന്നത്ര തനിമയോടെ മലയാളത്തിലും നിലനിർത്തണം. ഇതേ പ്രശ്നം മലയാളിയായ ഒരു ഇന്ദിരയ്ക്കു് ബാധകമായിക്കൊള്ളണമെന്നില്ല. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 10:01, 26 ജനുവരി 2013 (UTC)
- ഹിന്ദിയിൽ ര എന്നെഴുതിയാൽ സ്വതേ ർ എന്ന് വായിക്കുന്നതുകൊണ്ടല്ലേ എഴുത്തിൽ ര-ക്കൊപ്പം ദീർഘം ഇടുന്നത് എന്ന ഒരു ചിന്തകൂടി ബാക്കി കിടക്കുന്നുണ്ട്. --Vssun (സംവാദം) 10:46, 26 ജനുവരി 2013 (UTC)
- അല്ലല്ലോ. ഉദാഹരണത്തിനു് സംസ്കൃതം നോക്കൂ. സീതാ തുടങ്ങിയ നാമങ്ങളെല്ലാം അകാരാന്തമല്ല ആകാരാന്തസ്ത്രീലിംഗശബ്ദങ്ങളാണു്. മലയാളത്തിൽ / (ചിലപ്പോൾ തമിഴിലും മറ്റു ദ്രാവിഡങ്ങളിലും കൂടി), അതും സമാസിക്കാതെ ഉപയോഗിക്കുമ്പോൾ മാത്രമാണു് ഇവ ഹ്രസ്വമാകുന്നതു്. ഒപ്പു്: വിശ്വപ്രഭViswaPrabhaസംവാദം 11:06, 26 ജനുവരി 2013 (UTC)
- ഹിന്ദിയിൽ ര എന്നെഴുതിയാൽ സ്വതേ ർ എന്ന് വായിക്കുന്നതുകൊണ്ടല്ലേ എഴുത്തിൽ ര-ക്കൊപ്പം ദീർഘം ഇടുന്നത് എന്ന ഒരു ചിന്തകൂടി ബാക്കി കിടക്കുന്നുണ്ട്. --Vssun (സംവാദം) 10:46, 26 ജനുവരി 2013 (UTC)
തലക്കെട്ട് മാറ്റി. --Vssun (സംവാദം) 12:59, 26 ജനുവരി 2013 (UTC)
സന്തുലിതഫലകം
[തിരുത്തുക]ഫലകം ഉണ്ട്, പക്ഷെ അതിനെക്കുറിച്ച് സംവാദതാളിൽ ഒന്നുമില്ല ബിപിൻ (സംവാദം) 18:06, 27 ജനുവരി 2013 (UTC)
- സാധിക്കുമെങ്കിൽ ഫലകമിട്ടയാളെ നാൾവഴിയിൽനിന്ന് കണ്ടെത്തി അഭിപ്രായം ആരായുക. മറുപടിയില്ലെങ്കിൽ ഒഴിവാക്കുക. --Vssun (സംവാദം) 08:34, 28 ജനുവരി 2013 (UTC)
ഫലകം ഇട്ടയാളെ അറിയില്ല,പക്ഷേ പല വാക്യങ്ങളും POV ഇപ്പോഴും, അവലംബം മിക്കതുമില്ല, അതു കൊണ്ട് അതൊക്കെ ഒന്നു തിരുത്തിയിട്ടു പോരേ? ഇന്ദിരാഗാന്ധിയെക്കുറിച്ചുള്ള അക്കാലത്തെ പ്രമുഖ കോൺഗ്രസുകാരുടെ അഭിപ്രായം ഒന്നും ചേർത്തു കാണുന്നില്ല(കാമരാജിനെയും കൃഷ്ണമേനോനുമൊക്കെ പറഞ്ഞത്).മകൾ അധികാരത്തിലെത്തുന്നതിൽ നെഹ്റുവിന് താത്പര്യമില്ലായിരുന്നു എന്ന് സൂചിപ്പിക്കുന്നുണ്ട്,ഇതിന് എതിരഭിപ്രായങ്ങളും കാണും. മാത്രമല്ല ഗാന്ധിയനിൽ ഗാന്ധിയൻ എന്ന് അഴീക്കോടുമാഷിനെപ്പോലെയുള്ളവർ വിശേഷിപ്പിച്ച മൊറാർജി ദേശായിയെ മോശം വെളിച്ചത്തിൽ ചിത്രീകരിച്ചിരിക്കുന്നതായി കാണുന്നു.അതൊക്കെ മാറ്റിയിട്ടു പോരേ.അസന്തുലിതം നീക്കാൻ ബിനു (സംവാദം) 12:13, 28 ജനുവരി 2013 (UTC)
- ലേഖനം പൂർണ്ണമായിട്ടില്ല. മൊറാർജി ദേശായിയെ മോശം വെളിച്ചത്തിൽ ചിത്രീകരിച്ച ഭാഗം ചൂണ്ടിക്കാണിച്ചാൽ തിരുത്താനുള്ള ശ്രമം നടത്താം ബിപിൻ (സംവാദം) 12:27, 28 ജനുവരി 2013 (UTC)
ആധികാരികത
[തിരുത്തുക]- ഈ പേജിൽ നിന്നും ആധികാരികതാ ഫലകം നീക്കം ചെയ്യാറായോ ?? ബിപിൻ (സംവാദം) 07:35, 1 ഫെബ്രുവരി 2013 (UTC)
അഞ്ചിടത്ത് അവലംബമില്ലായ്മ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അവ ഒന്ന് വിശകലനം ചെയ്യാമോ? --Vssun (സംവാദം) 10:21, 1 ഫെബ്രുവരി 2013 (UTC)
എല്ലായിടത്തും ആവശ്യമുള്ള വിവരങ്ങൾ ചേർത്തിട്ടുണ്ട്, പിന്നെ മനേക് ഷാ ഇന്ദിരയെ പുറത്താക്കുമായിരുന്നു എന്ന കാര്യം. എവിടെ നിന്നും കിട്ടിയില്ല. മാത്രമല്ല വാചകത്തിൽ പറയുന്ന സമയത്ത് മനേക് ഷാ, ജനറൽ അല്ലായിരുന്നു. ബിപിൻ (സംവാദം) 10:29, 1 ഫെബ്രുവരി 2013 (UTC)
നിലവിലെ അവലംബം നമ്പർ 63-ന് വിശ്വാസ്യതയില്ലെന്നാണോ? അതുള്ള മൂന്നിടത്ത് വീണ്ടും സൈറ്റേഷൻ ആവശ്യപ്പെട്ടിരിക്കുന്നു. --Vssun (സംവാദം) 10:45, 1 ഫെബ്രുവരി 2013 (UTC)
- ആ സൈറ്റ് കൂടുതലും ഇംഗ്ലീഷ് വിക്കി അവലംബമാക്കി എഴുതിയതാണെന്ന് തോന്നുന്നു. ഇത് നോക്കൂ -- റസിമാൻ ടി വി 10:58, 1 ഫെബ്രുവരി 2013 (UTC)
- മനസ്സിലായി റസിമാൻ,സുനിൽ. വേറെ അവലംബം നോക്കാം പക്ഷേ അവലംബം 62 തർക്കവിഷയമല്ല എന്നു കരുതുന്നു. ബിപിൻ (സംവാദം) 12:06, 1 ഫെബ്രുവരി 2013 (UTC)
62-ന്റെ ലിങ്ക് വേണമെങ്കിൽ അപ്ഡേറ്റ് ചെയ്യാം. ഉദ്ധരണി കൊടുത്തിരുന്നെങ്കിൽ, അത് തിരയാൻ പാകത്തിന് സൗകര്യവുമുണ്ടായിരുന്നു. --Vssun (സംവാദം) 14:03, 1 ഫെബ്രുവരി 2013 (UTC)