Jump to content

ഷിംന അസീസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോക്ടർ ഷിംന അസീസ്
ജനനം
ദേശീയത ഇന്ത്യ
വിദ്യാഭ്യാസംMBBS

ആനുകാലിക വിഷയങ്ങളിൽ ഇടപെടുകയും ഫേസ്ബുക്കിലൂടെ സെക്കൻഡ്‌ ഒപീനിയൻ എന്ന ക്യാപ്ഷനിൽ എഴുതുകയും ചെയ്യുന്ന ഒരു എഴുത്തുകാരിയും ബ്ലോഗറുമാണ്   ഡോക്ടർ ഷിംന അസീസ് . 2019 - ൽ  വിവിധ മേഖലകളിൽ മികവ് തെളിയിച്ച വനിതകൾക്ക് നൽകുന്ന ഈസ്റ്റേൺ ഭൂമിക പുരസ്കാരം കരസ്ഥമാക്കി [1]

ശ്രദ്ധേയമായ പ്രവർത്തനങ്ങൾ

[തിരുത്തുക]

മീസിൽസ് - റൂബെല്ല വാക്‌സിൻ വിരുദ്ധ വ്യാജ പ്രചാരങ്ങളുടെ ഭാഗമായി ജനങ്ങൾ കുഞ്ഞുങ്ങൾക്ക് വാക്‌സിൻ കൊടുക്കാൻ വിമുഖത കാണിച്ചപ്പോൾ കൊണ്ടോട്ടിക്കടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ നടന്ന ബോധവൽക്കരണ ക്ലാസിൽ വെച്ച് സ്വയം കുത്തിവെപ്പെടുത്തത് കേരളത്തിന്റെ മുഴുവൻ ശ്രദ്ധയും ആകർഷിച്ചിരുന്നു [2],[3],[4].

  • പിറന്നവർക്കും പറന്നവർക്കും ഇടയിൽ - പ്രസാധകർ ഡി സി ബുക്ക്സ് [5], [6] .
  • കുറിപ്പടിയിൽ കിട്ടാത്തത് എന്ന പേരിൽ മാതൃഭൂമി പാത്രത്തിൽ കോളം എഴുതുന്നു [7]
  • കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ സ്പീക്കർ[8]

അവാർഡുകൾ

[തിരുത്തുക]
  • ഡോ. വി. സന്തോഷ് മെമ്മോറിയൽ അവാർഡ് 2018 - മീസെൽസ് റുബെല്ല വാക്സിൻ ക്യാമ്പയിനിലെ പ്രവർത്തനത്തിന്
  • ഏറ്റവും സ്വാധീനമുള്ള സ്ത്രീകളിലൊരാൾ - ന്യൂസ് മിനിറ്റ് 2017 [9]
  • ഏറ്റവും സ്വാധീനമുള്ള സ്ത്രീകളിലൊരാൾ - ഈസ്റ്റേൺ ഭൂമിക പുരസ്കാരം 2018 [10]

അവലംബം

[തിരുത്തുക]
  1. "ഡോക്ടർ ഷിംന അസീസ് ഈസ്റ്റേൺ ഭൂമിക പുരസ്കാരം കരസ്ഥമാക്കി -". www.manoramanews.com. {{cite web}}: no-break space character in |title= at position 12 (help)
  2. "സ്വയം കുത്തിവെപ്പെടുത്തു ഡോക്ടർ ഷിംന അസീസ് -". www.mathrubhumi.com. Archived from the original on 2018-03-09. Retrieved 2019-03-11. {{cite web}}: no-break space character in |title= at position 37 (help)
  3. "വാക്‌സിൻ വിമുഖതയ്ക്കെതിരെ ഡോക്‌ടറുടെ ഫേസ്ബുക്ക് കുറിപ്പ് -". www.asianetnews.com.
  4. "Kerala Doctor injected herself M R Vaccine -". www.thenewsminute.com.
  5. "ഡോക്ടർ ഷിംനയുടെ പിറന്നവർക്കും പറന്നവർക്കും ഇടയിൽ എന്ന പുസ്തകം ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചു -". wwww.dcbooks.com.
  6. "ഡോക്ടർ ഷിംനയുടെ പിറന്നവർക്കും പറന്നവർക്കും ഇടയിൽ എന്ന പുസ്തകം ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ചു -". www.madhyamam.com.
  7. "കുറിപ്പടിയിൽ കിട്ടാത്തത് -". wwww.mathrubhumi.com. Archived from the original on 2018-04-23. Retrieved 2019-03-11.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-01-11. Retrieved 2019-04-12.
  9. https://www.thenewsminute.com/article/women-year-south-india-s-kickass-ladies-who-made-2017-awesome-73630
  10. https://www.newsexperts.in/eastern-honours-eminent-women-3/

 

"https://ml.wikipedia.org/w/index.php?title=ഷിംന_അസീസ്&oldid=3824721" എന്ന താളിൽനിന്ന് ശേഖരിച്ചത്