Jump to content

ശ്രീവിജയ സാമ്രാജ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Sri Vijaya

Kadatuan Sriwijaya
650–1377
The maximum extent of Srivijaya around 8th century with series of Srivijayan expeditions and conquest
The maximum extent of Srivijaya around 8th century with series of Srivijayan expeditions and conquest
തലസ്ഥാനം
പൊതുവായ ഭാഷകൾOld Malay, Sanskrit
മതം
Mahayana Buddhism, animism and Hinduism
ഗവൺമെൻ്റ്Monarchy
Maharaja
 
• Circa 683
Dapunta Hyang Sri Jayanasa
• Circa 775
Dharmasetu
• Circa 792
Samaratungga
• Circa 835
Balaputra
• Circa 988
Sri Culamanivarmadeva
ചരിത്രം 
• Dapunta Hyang's expedition and expansion, (Kedukan Bukit inscription)
650
• Singhasari conquest in 1288, Majapahit put an end to Srivijayan rebellion in 1377
1377
നാണയവ്യവസ്ഥNative gold and silver coins
മുൻപ്
ശേഷം
Kantoli
Sailendra
Dharmasraya
Kingdom of Singapura
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: Indonesia
 Malaysia
 Philippines
 Singapore
 Thailand

ശ്രീവിജയ സാമ്രാജ്യം തെക്കു കിഴക്കൻ ഏഷ്യയിൽ ഇന്നത്തെ ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപ് കേന്ദ്രമാക്കി സി. ഇ. 650 മുതൽ 1377 നിലനിന്നിരുന്നു. ഇതിന്റെ തലസ്ഥാനം ആദ്യം പലെംബാങ്ങ് ആയിരുന്നു. ശൈലെന്ദ്ര രാജാവിന്റെ കാലത്ത് മധ്യ ജാവയായിരുന്നു ഇതിന്റെ തലസ്ഥാനം. പിന്നീടത് ജംബി ആയി മാറി. ബുദ്ധമതത്തിന്റെ പ്രധാന കേന്ദ്രമായിരുന്നു ഇത്. സംസ്കൃതത്തിൽ ശ്രീ എന്നാൽ സംർദ്ധി, സന്തോഷം, ഉയർച്ച എന്നൊക്കെയാണർത്ഥം. വിജയ എന്നാൽ ജയം മേന്മ, മഹിമ എന്നൊക്കെ സംസ്കൃതത്തിൽ അർത്ഥം.

ചൈനക്കാരനായ ബുദ്ധസന്യാസിയായ, യിജിങ് താൻ 671ൽ 6 മാസം ശ്രീവിജയ സാമ്രാജ്യത്തിൽ താമസിച്ചതായി എഴുതിവച്ചിരുന്നതാണ് ഈ സാമ്രാജ്യത്തെപ്പറ്റിയുള്ള ആദ്യത്തെ തെളിവ്. ഏഴാം നൂറ്റാണ്ടിലെ ഒരു ലിഖിതത്തിലാണ് ആദ്യമായി ശ്രിവിജയം എന്ന പേര് ആദ്യം പ്രത്യക്ഷപ്പെടുന്നത്. കെദുക്കാൻ ബുക്കിത്ത് എന്ന ലിഖിതം സുമാത്ര ദ്വിപിലെ പലംബങ്ങിൽ നിന്നും കണ്ടെടുക്കുകയുണ്ടായി. 682 ജൂൺ 16ലേതാണ് ഈ ലിഖിതം. ഏഴാം നുറ്റാണ്ടുമുതൽ പതിനൊന്നാം നൂറ്റാണ്ടിന്റെ ആദ്യപാദം വരെ തെക്കു കിഴക്കനേഷ്യ മുഴുവൻ ഈ സാമ്രാജ്യം നെടുനായകത്വം വഹിച്ചു. ഇവർ ആ പ്രദെശത്തെ സമുദ്രവാണിജ്യത്തെ നിയന്ത്രിച്ചു വന്നു.

ചരിത്രഭൂമിശാസ്ത്രം

[തിരുത്തുക]
Talang Tuwo inscription, discovered in Bukit Seguntang area, tell the establishment of sacred Śrīksetra park.

ഇന്തോനേഷ്യൻ ചരിത്രത്തിൽത്തന്നെ തുടർച്ചയില്ലാത്ത അറിവേ ഈ സാമ്രാജ്യത്തെപ്പറ്റിയുള്ളൂ. പ്പാശ്ചാത്യ ചരിതകാരന്മാരായ പണ്ഡിതന്മാരാണ് വിസ്മൃതിയിലായ ഭൂതകാലത്തെ ഇന്നറിയപ്പെടുന്നതരത്തിൽ പുനരാവിഷ്കരിച്ചത് . 1920ൽ ഇന്തോനേഷ്യൻ ഭാഷാപത്രങ്ങളിലും ഡച്ചിലും ഫ്രെഞ്ച് പണ്ഡിതനായിരുന്ന ജോർജ് സെഡോസ് തന്റെ കണ്ടുപിടിത്തങ്ങളും വ്യാഖ്യാനങ്ങളും പ്രസിദ്ധീകരിക്കുംവരെ ശ്രീവിജയ സാമ്രാജ്യം നിലനിന്ന ഇന്തോനേഷ്യയിലെ പലെംബാങ് എന്ന സ്ഥലത്തിനു ചുറ്റുമുള്ള ആധുനികരായ ഒരു ഇന്തോനേഷ്യൻ പോലും ഇങ്ങനെ ഒരു മഹത്തായ സാമ്രാജ്യം നിലനിന്നതായി കേട്ടിരുന്നില്ല. [1]സെഡോസ് ചൈനീസ് ഭാഷയിലെ സാൻഫോഘി എന്ന പദം മുൻപ് ശ്രീഭോജ എന്നു വായിക്കപ്പെട്ടു എന്ന് പഴയ മലയൻ ഭാഷയിലെ ചില രേഖകൾ കാണിക്കുന്നതായി അദ്ദേഹം മനസ്സിലാക്കി. [2]

ശ്രീവിജയ സാമ്രാജ്യത്തിന്റെ ചരിത്രം അനേകം ശിലാലിഖിതങ്ങളിൽനിന്നുമാണ് പുനരാവിഷ്കരിച്ചത്. മിക്കതും പഴയ മലയൻ ഭാഷയിൽ എഴുതപ്പെട്ട, കെടുകാൻ ബുക്കിറ്റ്, തലാങ് തുവോ, തെലഗ ബാതു, കോട കപുർ തുടങ്ങിയ ശിലാലിഖിതങ്ങളിൽ ആണ് എഴുതപ്പെട്ടത്. [3]അന്നു കിഴക്കു ഭാഗത്തു ജാവയിൽ നിലനിന്ന മജാപാഹിത് രാജ്യത്തിന്റെ അതേകാലത്ത് ശ്രീവിജയം നിലനിന്നു. ഡച്ച് ഈസ്റ്റ് ഇന്ത്യാരാജ്യത്തെ സ്വതന്ത്രമാക്കാനായി അന്നു പോരാടിയ രാജ്യസ്നേഹികളായ ബുദ്ധിജീവികൾ ഈ രണ്ടു സാമ്രാജ്യങ്ങളേയും തങ്ങളുടെ സ്വന്തം ഇന്തോനേഷ്യൻ സ്വത്വത്തിന്റെ രണ്ടു പ്രതീകങ്ങളായി ഉയർത്തിക്കൊണ്ടുവന്നിരുന്നു.

ശ്രീവിജയത്തെ വ്യത്യസ്ത കാലത്ത് വിവിധ ജനതതി വ്യത്യസ്ത പേരുകളിൽ വിളിക്കപ്പെട്ടു. ചൈനക്കാർ അതിനെ സാൻഫോഘി എന്നു വിളിച്ചു. ഇതിനും മുൻപുണ്ടായിരുന്ന മറ്റൊരു രാജ്യമായിരുന്നു, കാന്തൊളി. ഇതിനെ ശ്രീവിജയത്തിന്റെ മുൻഗാമിയായി കണക്കാക്കിവരുന്നു. [4][5]സംസ്കൃതത്തിലും പാലിഭാഷയിലും ഇതിനെ യവദേശ് എന്നും ജാവദേഹ് എന്നും സൂചിപ്പിക്കുന്നു. അറബുകൾ അതിനെ സബഗ് രാജവംശം എന്നും ഖമർ ജനങ്ങൾ അതിനെ മെലായു എന്നും വിളിച്ചു. ഇതൊക്കെയാണു ശ്രീവിജയത്തെ ചരിത്രത്തിൽ കണ്ടെത്താൻ പ്രയാസമായതിനു മറ്റൊരു കാരണം. ഈ പേരുകളിൽ ചിലത്, ജാവയുടെ പേരിന്റെ അവശിഷ്ടമാകാം. പകരം സുമാത്രയെ അവർ സൂചിപ്പിച്ചതുമാകാൻ ഇടയുണ്ട്. [6]



രൂപീകരണവും വളർച്ചയും

[തിരുത്തുക]

ശ്രീവിജയസാമ്രാജ്യത്തിന്റെ ഭൗതികമായ തെളിവുകൾ വളരെക്കുറച്ചേ നിലനിൽക്കുന്നുള്ളൂ. കെടുക്കാൻ ബുക്കിറ്റ് ശിലാലിഖിതമനുസരിച്ച്, (683 സി. ഇ)ദാപുണ്ട ഹയാങ്ങ് ശ്രീ ജയനാസ ആയിരുന്നു ശ്രീവിജയ സാമ്രാജ്യത്തിന്റെ സ്ഥാപകൻ. അദ്ദേഹം ഒരു വിശുദ്ധമായ സിദ്ധയാത്ര നടത്തിയത്രെ. മിനങ്ങ തംവാനിൽ നിന്നും ജമ്പി, പലെംബാംഗ് എന്നി സ്ഥലങ്ങളിലേയ്ക്ക് 20000 പട്ടാളക്കാരും ബോട്ടിൽ 312 ആളുകളും 1312 കാലാൾപടയും ചേർന്നാണ് പോയത്.

ഇന്നത്തെ പലെംബാങ്ങിലാണ് ആദ്യമായി ശ്രീവിജയ രാജ്യം സ്ഥാപിതമായത് എന്ന് ഈ ലിഖിതത്തിൽ കാണുന്നു. മിനങ്ങ തംവാൻ എന്നത് എവിടെയാണെന്നത് ഇന്നും തർക്കവിഷയമാണ്.

ആധുനിക ഇന്തോനേഷ്യയുടെ പ്രദേശങ്ങളായ പലെംബാങ്ങ്, സുമാത്ര എന്നിവിടങ്ങളുടെ ചുറ്റുപാടുമായാണ് പടർന്നത്.


സംസ്കൃതരേഖകൾ പ്രകാരം ദാപുണ്ട ഹയാങ്ങ് ശ്രീ ജയനാസയുടെ നേതൃത്വത്തിലുള്ള ശ്രീവിജയരാജ്യത്തോട് ആദ്യമായി ചേർക്കപ്പെട്ട രാജ്യം മെലായു രാജ്യമാണ്. 680ൽ ആണിതു നടന്നതെന്നു കാണുന്നു. ജംബി എന്നും മെലായു അറിയപ്പെട്ടു. മെലായു സ്വർണ്ണം തൂടങ്ങിയ സമ്പത്തുകളാൽ കീർത്തികേട്ടതായിരുന്നു. മെലായുവുമായി ചേർന്ന് ശ്രീവിജയത്തിന്റെ ശക്തി വർധിച്ചു.

ബാങ്ങ്കാ ദ്വീപിൽനിന്നും ലഭിച്ച കോടാ കപൂർ ലിഖിതമനുസരിച്ച്, ലമ്പുങ്ങും ബാങ്ങ്കായുടെ മുക്കാലും ഭാഗങ്ങളും ശ്രീവിജയം കീഴടക്കിയെന്നു കാണുന്നു. ഏഴാം നൂറ്റാണ്ടിൽ ദാപുണ്ട ഹയാങ്ങ് ശ്രീ ജയനാസ ജാവയും കീഴടക്കിയതായി കാണുന്നു. ഈ സമയം പടിഞ്ഞാറൻ ജാവയിലുള്ള തരുമനഗര, മധ്യജാവയിലുള്ള കലിംഗ രാജ്യം എന്നിവ തകർച്ചയുടെ വക്കിലായിരുന്നു. അങ്ങനെ ശ്രീവിജയചക്രവർത്തി മലാക്കകടൽ, സുന്ദ കടൽ, ദക്ഷിണ ചൈനാ കടൽ, ജാവാകടൽ, കരിമാതാ ഉൾക്കടൽ എന്നിവിടങ്ങളിലെ വ്യാപരം നിയന്ത്രിക്കാൻ ആരംഭിച്ചു.

ഈ കാലത്ത് ശ്രീവിജയരാജ്യവുമായി ബന്ധപ്പെട്ട ഒരു കുടുംബം മധ്യജാവയിൽ കൂടുതൽ സ്വാധീനം ചെലുത്തിയിരുന്നതായി ചൈനീസ് രേഖകൾ പറയുന്നു. ഇതു മിക്കവാറും ശൈലേന്ദ്രന്മാർ ആകാനാണു സാധ്യത.

ചില ശ്രീവിജയൻ ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ തായ്ലന്റിലും കംബോഡിയായിലും കാണാൻ കഴിയും. 13ആം നൂറ്റാണ്ടു വരെ ശ്രീവിജയ മലയൻ അർദ്ധദ്വീപിലും ജാവയുടെ ഏതാണ്ട് മിക്കഭാഗത്തും തങ്ങളുടെ സ്വാധീനം ചെലുത്തി നിലനിന്നു. തായ് ലന്റിലെ ചൈയ്യ പ്രവിശ്യയുടെ പേര് ചില പണ്ഡ്തന്മാർ പറയുന്നതുപോലെ ശ്രീവിജയം എന്ന പേരിൽനിന്നും വന്നതാണെന്നു വരാം. ആ സ്ഥലം ശ്രീവിജയത്തിന്റെ അഞ്ചാം നൂറ്റാണ്ടു മുതൽ 13ആം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിലെ പ്രാദേശിക തലസ്ഥാനമായിരുന്നു.

ഏഴാം നൂറ്റാണ്ടിൽ ഇന്തോചൈനയിലെ ചാം തുറമുഖം വികസിക്കുകയും അത് കച്ചവടക്കാരെ ആകർഷിക്കുകയും ചെയ്തപ്പോൾ ശ്രീവിജയത്തിന്റെ പ്രാധാന്യം കുറഞ്ഞു. അപ്പോൾ ശ്രീവിജയ രാജാവായ മഹാരാജ ധർമ്മസേതു ചാം തുറമുഖത്തെയും തീര പട്ടണങ്ങളേയും പലപ്രാവശ്യം ആക്രമിക്കുകയുണ്ടായി. മെക്കോങ്ങ് നദിയുടെ കരയിലുള്ള ഇന്ദ്രപുര എന്ന പട്ടണം പലെമ്പാങ്ങ് എട്ടാം നൂറ്റാണ്ടിൽ കുറച്ചുനാളത്തേയ്ക്കു കൈവശം വച്ചിരുന്നു. ഖമർ രാജാവായ ജയവർമൻ രണ്ടാമൻ തോൽപ്പിക്കുന്നതുവരെ ഖമർ സാമ്രാജ്യത്തിന്റെ മിക്ക ഭാഗങ്ങളും ശ്രിവിജയത്തിന്റെ കൈവശമായിരുന്നു. ധർമസേതുവിനു ശേഷം സമരതുങ്ങ ആയിരുന്നു ശ്രിവിജയത്തിന്റെ രാജാവായത്. 792 മുതൽ 835 വരെ അദ്ദേഹം രാജാവായി വാണു. ജാവയിൽ കൂടുതൽ ശക്തിനേടാൻ ശ്രമിക്കുകയല്ലാതെ തന്റെ സാമ്രാജ്യം വിപുലീകരിക്കാൻ അദ്ദേഹം ശ്രമിച്ചില്ല. അദ്ദേഹത്തിന്റെ കാലത്താണ് ബൊറോബുദുർ ക്ഷേത്രം പണികഴിപ്പിച്ചത്. 825ൽ ആണ് ഈ ക്ഷേത്രം പണി പൂർത്തിയായത്.

സമുദ്രസാമീപ്യ സാമ്രാജ്യം

[തിരുത്തുക]

ഈ സാമ്രാജ്യം അതിന്റെ അതിരുകളെ അതിന്റെ സ്വാധീന പ്രദേശമായ സമുദ്രതീരപ്രദേശത്തുനിന്നും അധികമൊന്നും വിസ്തൃമാക്കാൻ ശ്രമിച്ചു കാണുന്നില്ല. തെക്കൻ ഏഷ്യയിൽത്തന്നെ അത് ഒതുങ്ങിനിന്നു.

മലയ ഉപദ്വിപിൽനിന്നുമുള്ള സുഗന്ധദ്രവ്യങ്ങളും മറ്റും കയറ്റി അയച്ചും അന്നത്തെ ഇന്ത്യയിലെ ചില ശക്തമായ രാജ്യങ്ങളും ചൈനയുമായുള്ള വ്യാപരത്തില്ലും ശ്രീവിജയത്തിന് നേട്ടം ലഭിച്ചു. തീരപ്രദേശങ്ങൾ ഈ രാജ്യത്തിന്റെ കൈവശമായിരുന്നതിനാൽ സമുദ്രവ്യാപരം ഏതാണ്ട് ശ്രീവിജയത്തിന്റെ നിയന്ത്രണത്തിലായിരുന്നു. അതിൽനിന്നും വലിയ വരുമാനം അവർക്കു ലഭിച്ചു. സമുദ്രവ്യാപാരത്തിൽ ഹങ്ങളുടെ നിയന്ത്രണം നിലനിർത്താൻ എതിരാളിക്ലായി തങ്ങളുടെ താല്പര്യങ്ങൾക്കെതിരായ രാജ്യങ്ങളെ അവർ കീഴടക്കി അങ്ങനെ അവരുടെ സാമ്രാജ്യം വളർന്നുവന്നു. ജംബിയിലെ മലയു തുറമുഖം, ബങ്ക ദ്വിപിലെ കോട്ടകാപൂർ, പടിഞ്ഞാറൻ ജാവയിലെ തരുമനഗര, സുന്ദ, മധ്യ ജാവയിലെ കലിംഗ, മലയായിലെ കേദാ, ചൈയ്യ എന്നിവ ഇങ്ങനെ ശ്രീവിജയത്തിന്റെ താല്പര്യത്തിന് എതിരു നിന്നതിനാൽ പിടിച്ചെടുത്ത് സാമ്രജ്യത്തോടു ചേർത്ത പ്രദേശങ്ങളാണ്. ചമ്പ കംബോഡിയ എന്നീ തുറമുഖങ്ങളും ഇങ്ങനെ പിടിച്ചെടുക്കപ്പെട്ടു.

ബൊറോബുധൂരിൽ ഇവർ ഉപയൊഗിച്ചിരുന്ന കപ്പലുകൾ ആലേഖനം ചെയ്തിരിക്കുന്നതു കാണാനാകും.

പ്രാദേശിക ശക്തികളുമായുള്ള ബന്ധം

[തിരുത്തുക]

സുവർണ്ണകാലം

[തിരുത്തുക]

രാഷ്ട്രീയ ഭരണവ്യവസ്ഥ

[തിരുത്തുക]

ഏഴാം നൂറ്റാണ്ടിലെ തെലാഗ ബാതു എഴുത്തുകൾ പലെംബാങ്ങിലെ സാബോകിങ്ങിങിൽ നിന്നും ലഭിച്ചു. ഇതിൽ ശ്രീവിജയത്തിലെ ഉദ്യോഗസ്ഥരുടെ സ്ഥാനപ്പെരുകൾ കാണാൻ കഴിയും അവ വളരെ സങ്കീർണ്ണമാണ്. രാജപുത്ര: രാജാവിന്റെ പുത്രന്മാർ; കുമാരാമാത്യ: മന്ത്രിമാർ; ഭൂപതി: പ്രാദേശിക ഭരണാധികാരികൾ; സേനാപതി: സേനയുടെ തലവൻ; നായക: പ്രാദേശിക സമൂഹത്തിലെ നായകന്മാർ; പ്രത്യയ: ഉന്നതകുലജാതർ; ദൻഡനായക: ജഡ്ജിമാർ; തുഹാൻ വാദക്: ജോലിക്കാരുടെ മേൽനോട്ടക്കാർ; വുറുഹ്: ജോലിക്കാർ; അദ്ധ്യാക്സി നിജവർണ്ണ: താഴ്ന്നകുലത്തിലുള്ള മേൽനോട്ടക്കാർ; വാസികരണ:ഇരുമ്പുപണിക്കാരും ആയുധനിർമ്മാതാക്കളും; കാഠഭാത:പട്ടാളക്കാർ; അധികരണ: ഉദ്യോഗസ്ഥർ; കായസ്ഥ: സ്റ്റോറ് ജോലിക്കാർ; സ്ഥാപക:കൈത്തൊഴിൽകാർ; പുഹാവം: കപ്പൽ ക്യാപ്റ്റൻ; വാാണിയഗ: കച്ചവടക്കാർ;

കലയും സംസ്കാരവും

[തിരുത്തുക]
The Sriwijaya Museum in Srivijaya Archaeological Park
A bronze Maitreya statue from Komering, South Sumatra, 9th century Srivijayan art.

ശ്രീവിജയത്തിലെ ബുദ്ധകലകൾ ഇന്ത്യയിലെ ഗുപ്തസാമ്രാജ്യവും പാല സാമ്രാജ്യവും സ്വാധീനിച്ചിരിക്കുന്നു. വജ്രായന ബുദ്ധമതമാൺ` ഇവിടെ ആചരിച്ചിരുന്നത്.

ശ്രീവിജയസാമ്രാജ്യം അതു പിടിച്ചടക്കിയ സ്ഥലങ്ങളായ ജാവ, മലയ തുടങ്ങിയ പ്രദേശങ്ങളിൽ ബുദ്ധമതം പ്രചരിപ്പിച്ചു. ഇന്ത്യയിലേയ്ക്കു അന്നു തീർത്ഥാടനത്തിനു പോയിരുന്ന തീർഥാടകരെ തലസ്ഥാനമായ പലെംബാങ്ങിൽ ബുദ്ധമതഭിക്ഷുക്കളുമായി സമ്പർക്കത്തിൽപ്പെടാനും അവരുമായി സമയം ചെലവൊഴിക്കാനും പ്രോത്സാഹിപ്പിച്ചിരുന്നു.

വജ്രായന ബുദ്ധമതത്തിന്റെ ശക്തിദുർഗ്ഗമായ ശ്രീവിജയസാമ്രാജ്യം ഏഷ്യയുടെ മറ്റു ഭാഗങ്ങളിൽനിന്നുപോലുമുള്ള പണ്ഡിതന്മാരേയും തീർഥാടകരേയും ആകർഷിച്ചിരുന്നു. ഇവരിൽ ചൈനയിലെ അക്കാലത്തെ പ്രശസ്ത പണ്ഡിതനായിരുന്ന ചിങ് ഇന്ത്യയിലെ നളന്ദ സർവ്വകലാശാലയിൽ പഠനം നടത്തുവനുള്ള യാത്രാമദ്ധ്യേ 671 മുതൽ 695 വരെ സുമാത്രയിലേയ്ക്ക് വളരെ നീണ്ട സന്ദർശനങ്ങൾ നടത്തിയിരുന്നു. അതുപോലെ 11ആം നൂറ്റാണ്ടിലെ ബംഗാളിയായ ബുദ്ധമതപണ്ഡിതനായ അതിഷ ടിബറ്റിലെ വജ്രായന ബുദ്ധമതത്തിന്റെ വളർച്ചയ്ക്ക് ഒരു പ്രധാന പങ്കു വഹിച്ചു. ഐ ചിങ് ആണ് അന്നത്തെ പ്രസിദ്ധനായ മറ്റൊരു പണ്ഡിതൻ. അദ്ദേഹം യിജിങ് എന്നും വിളിക്കപ്പെട്ടു. അദ്ദേഹവും സമകാലികരായ മറ്റു ബുദ്ധ പുരോഹിതരും ശുദ്ധബുദ്ധമതത്തെ ഉപാസിച്ചു. അദ്ദേഹം ബുദ്ധമതത്തിലെ പല വിഭാഗത്തിൽപ്പെട്ട പുസ്തകങ്ങളും പരിഭാഷപ്പെടുത്തിയതിൽ പ്രസിദ്ധനാണ്. ഐചിങ് പറയുന്നത് ആ രാജ്യം ആയിരക്കണക്കിനു ബുദ്ധമത പണ്ഡിതന്മാരുടെ വാസസ്ഥാനമായിരുന്നു എന്നാണ്. ശ്രീവിജയരാജ്യത്തു താമസിച്ചപ്പോഴാണ് അദ്ദേഹം തന്റെ കാലഘട്ടത്തിലെ ബുദ്ധമതത്തിന്റെ ഓർമ്മക്കുറിപ്പുകൾ എഴുതിവച്ചത്. ഇവിടെ സന്ദർശിച്ച ചിലർ എഴുതിയത് ശ്രീവിജയത്തിന്റെ തീരപ്രദേശങ്ങളിൽ സ്വർണ്ണനാണയങ്ങൾ പ്രചാരത്തിലുണ്ടായിരുന്നുവെന്നും ഉൽനാടുകളിൽ അവ പ്രചാരത്തിലില്ലായിരുന്നുവെന്നും ആണ്.

വാണിജ്യബന്ധങ്ങളും കച്ചവടവും

[തിരുത്തുക]

സാമ്രാജ്യത്തിന്റെ പതനം

[തിരുത്തുക]

പൈതൃകം

[തിരുത്തുക]

ഭരണാധിപന്മാരുടെ പട്ടിക

[തിരുത്തുക]
തീയതി രാജാവിന്റെ പേര് തലസ്ഥാനം ശിലാലിഖിതം or ചൈനയിലേയ്ക്കുള്ള പ്രതിനിധി മറ്റു സംഭവങ്ങൾ
683 ദപുന്ത ഹയാങ്ങ് ശ്രീ ജയനാസ ശ്രീവിജയ കെടുകാൻ ബുക്കിറ്റ് (682), തലാങ്ങ് തുവോ (684), and കോടാ കപുർ ലിഖിതങ്ങൾ

മലയു വിജയം, മധ്യ ജാവാ കീഴടക്കൽ[3]:82–83

702 ഇന്ദ്രവർമൻ

Che-li-to-le-pa-mo

ശ്രീവിജയ

ഷിഹ്-ലി-ഫോ-ഷിഹ്

Embassies 702, 716, 724 to China[3]:83–84

Embassies to Caliph Muawiyah I and Caliph Umar bin Abdul Aziz

728 രുദ്ര വിക്രമൻ

Lieou-t'eng-wei-kong

ശ്രീവിജയ

ഷിഹ്-ലി-ഫോ-ഷിഹ്

Embassie 728, 742 to China[3]:84
742–775 കാലഘട്ടത്തെക്കുറിച്ച് വിവരമൊന്നുമില്ല
775 ധർമസേതു or വിഷ്ണൂ ജാവ Nakhon Si Thammarat (Ligor),[3]:84 Vat Sema Muang
775 ധരണീന്ദ്ര ജാവ Ligor, started to build ബൊറോബുദൂർ in 770,

conquered South Cambodia

782 സമരാഗ്രവീര ജാവ Ligor, Arabian text (790), continued the construction of Borobudur
792 സമരതുംഗ ജാവ Karangtengah inscription (824), 802 lost Cambodia, 825 completion of Borobudur
835 ബാലപുത്രദേവ ശ്രീവിജയ

San-fo-ts'i

Lost Central Java, moved to Srivijaya

Nalanda inscription (860)

835–960 കാലഘട്ടത്തെക്കുറിച്ച് വിവരമൊന്നുമില്ല
960 ശ്രീ ഉദയാദിത്യ വർമൻ]

Si-li-Hu-ta-hsia-li-tan Shih-li Wu-yeh

ശ്രീവിജയ

San-fo-ts'i

ചൈനീസ് എംബസികൾ 960, 962[3]:131
980 Haji

Hsia-ch'ih

ശ്രീവിജയ

San-fo-ts'i

ചൈനീസ് എംബസികൾ 980, 983[3]:132
988 ശ്രി ചുലമണി വർമദേവ

Se-li-chu-la-wu-ni-fu-ma-tian-hwa

ശ്രീവിജയ

San-fo-ts'i

ചൈനീസ് എംബസികൾ 988,992,1003,1004[3]:132,141

Javanese King ധർമ്മ വംശ attack of Srivijaya, building of temple for Chinese Emperor, Tanjore Inscription or Leiden Inscription (1044), building of temple at നാഗപട്ടിനം with revenue from രാജരാജ ചോള I

1006, 1008 ശ്രീ മാര വിജയോത്തുംഗവർമൻ

Se-li-ma-la-pi

ശ്രീവിജയ

San-fo-ts'i

Constructed the Chudamani Vihara in Nagapattinam, India in 1006.:141–142
1017 സുമാത്രാഭൂമി ശ്രീവിജയ

San-fo-ts'i

Embassy 1017
1025 സംഗ്രാമ വിജയ തുംഗവർമൻ[3]:142 ശ്രീവിജയ

San-fo-ts'i

ശ്രീവിജയം ചോളന്മാർ കീഴടക്കി, captured by രാജേന്ദ്ര ചോളൻ

തഞ്ചാവൂരിലെ രാജരാജ ക്ഷേത്രത്തിലെ ചോള ലിഖിതങ്ങൾ

1028 ശ്രീ ദേവ പലെംബാങ്ങ്

Pa-lin-fong

ചൈനീസ് എംബസി 1028[3]:143

Building of Tien Ching temple, Kuang Cho (Kanton) for Chinese Emperor

1078 കുലോത്തുംഗ ചോള I

Ti-hua-ka-lo

Palembang

Pa-lin-fong

എംബസി 1077[3]:148
1080–1155 കാലഘട്ടത്തെക്കുറിച്ച് വിവരമൊന്നുമില്ല
1156 രാജ രാജ ചോള II പലെംബാങ്ങ്

Pa-lin-fong

Larger Leyden Plates
1183 ശ്രീമത് ത്രൈലോക്യ രാജ മൗലിഭൂഷണ വർമ്മദേവ ജംബി, Dharmasraya Kingdom ബ്രോൺസ് ബുദ്ധ Chaiya 1183[3]:179
1183–1275 കാലഘട്ടത്തെക്കുറിച്ച് വിവരമൊന്നുമില്ല
1286 Srimat ത്രിഭുവന രാജമൗലിവർമ്മദേവ ജാംബി, Dharmasraya Kingdom പഡാങ് റോകോ ഇൻസ്ക്രിപ്ഷൻ 1286, Pamalayu expedition 1275–1293

[7][8]

അവലംബം

[തിരുത്തുക]
  1. Taylor, Jean Gelman (2003). Indonesia: Peoples and Histories. New Haven and London: Yale University Press. pp. 8–9. ISBN 0-300-10518-5.
  2. Krom, N.J. (1938). "Het Hindoe-tijdperk". In F.W. Stapel (ed.). Geschiedenis van Nederlandsch Indië. Amsterdam: N.V. U.M. Joost van den Vondel. vol. I p. 149. {{cite book}}: Unknown parameter |nopp= ignored (|no-pp= suggested) (help)
  3. 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 Coedès, George (1968). Walter F. Vella (ed.). The Indianized States of Southeast Asia. trans.Susan Brown Cowing. University of Hawaii Press. ISBN 978-0-8248-0368-1.
  4. Munoz. Early Kingdoms. p. 114.
  5. Munoz. Early Kingdoms. p. 102.
  6. Krom, N.J. (1943). Het oude Java en zijn kunst (2nd ed.). Haarlem: Erven F. Bohn N.V. p. 12.
  7. Muljana, Slamet (2006). Sriwijaya. Yogyakarta: LKiS. ISBN 979-8451-62-7.
  8. Munoz. Early Kingdoms. p. 175.

കൂടുതൽ അവലംബങ്ങൾ

[തിരുത്തുക]

Further references

[തിരുത്തുക]