വധശിക്ഷ ഇറാനിൽ
തൂക്കിക്കൊല്ലലാണ് ഇറാനിൽ പ്രധാനമായി വധശിക്ഷയ്ക്കുപയോഗിക്കുന്ന മാർഗ്ഗം. കൊലപാതകം, ബലാത്സംഗം, മയക്കുമരുന്നു കള്ളക്കടത്ത് എന്നീ കുറ്റങ്ങൾക്ക് ഇതാണ് നിയമപരമായ ശിക്ഷ.
ചോരപ്പണം
[തിരുത്തുക]കുറ്റവാളി ദിയ്യ എന്ന ചോരപ്പണം ഇരയുടെ കുടുംബത്തിന് നൽകി അവരുടെ മാപ്പ് നേടിയെടുത്താൽ ശിക്ഷയിൽ നിന്ന് രക്ഷപെടാം.
രീതികൾ
[തിരുത്തുക]ന്യായാധിപന് കേസ് പൊതുജന രോക്ഷം ഉണ്ടാക്കുന്നുണ്ട് എന്നു കണ്ടാൽ തൂക്കിക്കൊല കുറ്റം നടന്ന സ്ഥലത്തു വച്ച് പരസ്യമായി നടത്താൻ വിധിക്കാം. ഒരു ക്രെയ്ൻ ഉപയോഗിച്ച് ശിക്ഷിതന്റെ തൂങ്ങി മരണം ഉയർത്തി പ്രദർശിപ്പിക്കുകയാണ് സാധാരണ ചെയ്യുക. [1]
കേസുകൾ
[തിരുത്തുക]2005 ജൂലൈ 19-ന് മഹ്മോഡ് അൻസാരി, അയാസ് മർഹോനി എന്നീ പതിനഞ്ചും പതിനേഴും വയസ്സുകാരെ ഒരു പതിന്നാലുകാരനെ ബലാത്സംഗം ചെയ്തു, സ്വവർഗ്ഗരതിയിലേർപ്പെട്ടു എന്നീ കുറ്റങ്ങൾക്ക് എഡലാത് (നീതി) ചത്വരത്തിൽ വച്ച് തൂക്കിക്കൊന്നു.[2][3] 2004 ആഗസ്ത് 15-ന് അതെഫെ ഷലീഹ് എന്ന പതിനാറു കാരിയെ ചാരിത്രത്തിന് നിരക്കാത്ത പ്രവർത്തികൾ ചെയ്തു എന്ന കുറ്റത്തിന് തൂക്കിക്കൊന്നു. .[4]
2008 ജൂലൈ 27-ന് പുലർച്ചെ ഇറാനിയൻ സർക്കാർ 29 ആൾക്കാരെ ടെഹ്രാനിലെ എവിൻ ജയിലിൽ വച്ച് തൂക്കിക്കൊന്നു. [5] 2008 ഡിസംബർ 2-ന് കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട ഒരാളെ കാസെറോൺ ജയിലിൽ വച്ച് ഇരയുടെ കുടുംബം മാപ്പു നൽകി നിമിഷങ്ങൾക്കുള്ളിൽ തൂക്കിയെങ്കിലും കയററുത്ത് ആശുപത്രിയിലെത്തിച്ച് രക്ഷപെടുത്തി.[6]
അവലംബം
[തിരുത്തുക]- ↑ Wallace, Mark (2011-07-06). "Iran's execution binge". Los Angeles Times. Retrieved 2011-08-31.
- ↑ "Iran executes 2 gay teenagers". Archived from the original on 2017-09-02. Retrieved 2006-04-27.
- ↑ "Exclusive interview with gay activists in Iran on situation of gays, recent executions of gay teens and the future". Archived from the original on 2005-11-18. Retrieved 2006-04-27.
- ↑ "IRAN: Amnesty International outraged at reported execution of a 16 year old girl". Amnesty International. 2004-08-23. Archived from the original on 2008-05-09. Retrieved 2008-03-30.
- ↑ Iran executes 29 in jail hangings.
- ↑ IRAN: Halted execution highlights inherent cruelty of death penalty Archived 2009-01-16 at the Wayback Machine.. Amnesty International USA (2008-12-09). Retrieved on 2008-12-11.