വടക്കൻ സുലവേസി
വടക്കൻ സുലവേസി Sulawesi Utara | |||||||||
---|---|---|---|---|---|---|---|---|---|
Clockwise, from top left : The view of Mount Tumpa from Malalayang Beach, Lake Tondano, Teluk Buyat Beach, Bentenan Beach, A landscape in North Sulawesi, Bunaken and Manado Tua, Mount Lokon | |||||||||
| |||||||||
Motto(s): Si Tou Timou Tumou Tou (Minahasan) (Human purpose in life is to nurture and educate others) | |||||||||
Location of North Sulawesi in Indonesia | |||||||||
Coordinates: 1°15′N 124°50′E / 1.250°N 124.833°E | |||||||||
Country | Indonesia | ||||||||
Established | 14 August 1959 | ||||||||
സ്ഥാപകൻ | Sam Ratulangi | ||||||||
Capital | Manado | ||||||||
• ഭരണസമിതി | North Sulawesi Regional Government | ||||||||
• Governor | Olly Dondokambey (PDI-P) | ||||||||
• Vice Governor | Steven Kandouw | ||||||||
• ആകെ | 13,851.64 ച.കി.മീ.(5,348.15 ച മൈ) | ||||||||
•റാങ്ക് | 27th | ||||||||
ഉയരത്തിലുള്ള സ്ഥലം | 1,995 മീ(6,545 അടി) | ||||||||
(2014)[1] | |||||||||
• ആകെ | 43,53,900 | ||||||||
• ജനസാന്ദ്രത | 310/ച.കി.മീ.(810/ച മൈ) | ||||||||
• Ethnic groups | Minahasan, Mongondow, Sangirese, Talaud, Gorontaloan, Chinese, Bugis, Javanese | ||||||||
• Religion | Protestantism (63.6%), Islam (30.9%), Roman Catholicism (4.4%), Hinduism (0.58%), Buddhism (0.14%), Confucianism (0.02%), Judaism | ||||||||
• Languages | Indonesian (official) Manado Malay (lingua franca) Regional languages: Bantik, Bintauna, Mongondow, Ratahan, Sangirese, Talaud, Tombulu, Tondano, Tonsawang, Tonsea, Tontemboan | ||||||||
സമയമേഖല | UTC+8 (Indonesia Central Time) | ||||||||
Postcodes | 90xxx, 91xxx, 92xxx | ||||||||
Area codes | (+62) 4xx | ||||||||
ISO കോഡ് | ID-SA | ||||||||
വാഹന റെജിസ്ട്രേഷൻ | DB, DL (Sangihe & Talaud Islands) | ||||||||
HDI | 0.704 (High) | ||||||||
HDI rank | 7th (2015) | ||||||||
Largest city by area | Bitung – 302.89 ച. �കിലോ�ീ. (116.95 ച മൈ) | ||||||||
Largest city by population | Manado – (675,411 – 2010) | ||||||||
Largest regency by area | Bolaang Mongondow Regency – 2,871.65 ച. �കിലോ�ീ. (1,108.75 ച മൈ) | ||||||||
Largest regency by population | Minahasa Regency – (1,710,384 – 2010) | ||||||||
വെബ്സൈറ്റ് | Government official site |
ഇൻഡോനേഷ്യയുടെ ഒരു പ്രവിശ്യയാണ് വടക്കൻ സുലവേസി (ഇന്തോനേഷ്യൻ: സുലവേസി ഉറ്റാര). സുലവേസി ദ്വീപിന്റെ വടക്കൻ പെനിസുലയിൽ, മിനഹാസ ഉപദ്വീപിൽ, ഫിലിപ്പൈൻസിന്റ തെക്കും, മലേഷ്യയുടെ തെക്ക് കിഴക്കും ആണ് സ്ഥിതിചെയ്യുന്നത്. ഇതിൻറെ അതിർത്തി വടക്ക് ഫിലിപ്പൈൻസ്, കിഴക്ക് മലുകു കടൽ, പടിഞ്ഞാറ് ഗൊറാന്റാലോ, തെക്ക് ഗൾഫ് ഓഫ് ടോമിനി എന്നിവയാണ് .പ്രവിശ്യയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് മാനഡോ, 2010- ലെ സെൻസസ് അനുസരിച്ച് ജനസംഖ്യ 4,135,526 ആയിരുന്നു.[2]ഏറ്റവും പുതിയ ഔദ്യോഗിക കണക്ക് (ജനുവരി 2014-ൽ) 4,353,540 ആണ്. പ്രവിശ്യയുടെ പ്രധാന കവാടവും സാമ്പത്തിക കേന്ദ്രവുമാണ് മാനഡോ. ടോമോഹനും ബിതംഗും മറ്റ് പ്രമുഖ പട്ടണങ്ങളിൽ ഉൾപ്പെടുന്നു. 41 മലകൾ ഉള്ളതിൽ സമുദ്രനിരപ്പിൽ നിന്നും 1,112-1,995 മീറ്റർ (3,648–6,545 അടി ) ഉയരം കാണപ്പെടുന്നു. ഭൂഗർഭശാസ്‌ത്രം അനുസരിച്ച് വൻതോതിലുള്ള അഗ്നിപർവ്വതങ്ങളും മധ്യ മിനഹാസയെ അലങ്കരിക്കുന്ന സജീവ അഗ്നിപർവ്വതങ്ങളുടെ സജീവ കോൺ രൂപം ബോലാംഗ് മോംഗൊൻഡൊ, സൻഗിഹെ ദ്വീപുകൾ എന്നിവയെ മനോഹരമാക്കുന്നു.
വടക്കൻ സുലവേസി, സുഗന്ധദ്രവ്യങ്ങൾ, അരി, സ്വർണ്ണം എന്നിവയുടെ മേഖലയായിരുന്നു. അത് പോർച്ചുഗീസ്, സ്പാനിഷ്, ഡച്ചുകാർ എന്നിവർക്കിടയിൽ സാമ്പത്തിക മേധാവിത്വത്തിന്റെ താല്പര്യങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടമായി മാറി. ഇത് രാഷ്ട്രീയവും സൈനികവുമായ പോരാട്ടങ്ങൾക്ക് കാരണമായി. ഈ പ്രദേശത്തിന്റെ ഭൂതകാലം കിഴക്കും പടിഞ്ഞാറും തമ്മിൽ വ്യാപാര പാതയായി മാറിയിരുന്നു. ചൈനീസ് വ്യാപാരികൾ കൊണ്ടുവന്ന ക്രിസ്ത്യാനിത്വം, ഇസ്ലാം, വിശ്വാസം, മതം എന്നിവയും വ്യാപിച്ചു. പതിനാറാം നൂറ്റാണ്ടിൽ പോർട്ടുഗീസുകാർ ആദ്യം ഈ പ്രദേശത്ത് എത്തിച്ചേർന്നു. പോർച്ചുഗീസുകാരും സ്പെയിനും ഡച്ചുകാരും പ്രദേശത്തിൻറെ നിയന്ത്രണം പതിറ്റാണ്ടുകൾക്കു ശേഷം പതിനേഴാം നൂറ്റാണ്ടിൽ ഈ പ്രദേശം ഡച്ചുകാരുടെ കൈകളിലെത്തി. രണ്ടാം ലോകമഹായുദ്ധസമയത്ത് ജാപ്പനീസ് സൈന്യം പുറത്താക്കപ്പെടുന്നതിനു മുൻപ് മൂന്നു നൂറ്റാണ്ടോളം ഡച്ചുകാർ ഈ പ്രദേശം ഭരിച്ചു.1945 ൽ ജാപ്പനീസ് കീഴടങ്ങൽ നടന്നതിനു ശേഷം, ഡച്ചുകാർ ചുരുക്കമായി പ്രദേശം പിടിച്ചെടുത്തു. 1949-ൽ, റൗണ്ട് ടേബിൾ കോൺഫറൻസ്[3] പിന്തുടരുന്നതിനു ശേഷം, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് ഇൻഡോനേഷ്യ(RIS)[4] ഡച്ചുകാർ പുതുതായി സൃഷ്ടിച്ചു. അങ്ങനെ, കിഴക്കൻ ഇൻഡോനേഷ്യൻ സംസ്ഥാനത്തിൽ (എൻഐടി) വടക്കൻ സുലവേസി ഉൾപ്പെടുത്തി. കാരണം അത് ജനങ്ങളുടെ ഇച്ഛാശക്തിക്ക് അനുസൃതമായില്ല, എൻഐടി അവസാനം ഇല്ലാതായി ഇൻഡോനേഷ്യൻ റിപ്പബ്ലിക്കിലേക്ക് ലയിച്ചു. 1950 ആഗസ്റ്റ് 17-ന് റിസർവ് ബാങ്ക് ഔദ്യോഗികമായി പിരിച്ചുവിടുകയും പിന്നീട് ഇൻഡോനേഷ്യൻ റിപ്പബ്ലിക്കിന്റെ യൂണിറ്റായി പുനർനിർമ്മിക്കുകയും ചെയ്തു. പല പ്രവിശ്യകളായി വേർതിരിക്കപ്പെടുന്നതിനു മുൻപ് സുലവേസി ദ്വീപ് ഒരു പ്രവിശ്യയായി ചുരുക്കി. അങ്ങനെ, 1959 ഓഗസ്റ്റ് 14 ന് വടക്കൻ സുലവേസി പ്രവിശ്യ രൂപവത്കരിച്ചു.
പദോല്പത്തി
[തിരുത്തുക]ഇപ്പോൾ വടക്കൻ സുലവേസി എന്നറിയപ്പെടുന്ന പ്രദേശം മിനഹാസ എന്നു വിളിക്കപ്പെടുന്നു. പ്രവിശ്യയെ പരാമർശിക്കാൻ ഈ പേര് ഇപ്പോഴും ഉപയോഗിക്കാറുണ്ട്. മിനാഹാസ എന്ന വാക്കിൽ നിന്നാണ് ഈ വാക്ക് ഉരുത്തിരിഞ്ഞത്, മിനാ-എസ (മിനായസ) അല്ലെങ്കിൽ മെയ്സാ എന്ന വാക്കിൽ നിന്നാണ്, അതായത് ഒന്നോ അല്ലെങ്കിൽ ഒന്നായിരിക്കുക എന്ന അർത്ഥം, മിനഹാസയിലെ ടാൻമ്പോംബോൻ, തമ്പുലു, ടോണിസിയ, ടോളൂർ (ടാൻടാനോ), ടോൺസാവാംഗ്, പൊൻസകൻ, പസാൻ, ബന്തിക്.എന്നീ വിവിധ വംശീയ വിഭാഗങ്ങളെ ഒന്നിപ്പിക്കുക എന്ന് ആശയമാക്കുന്നു. കൊളോണിയൽ കാലത്ത് മാത്രമാണ് "മിനഹാസ" എന്ന പദം ഉപയോഗിച്ചിരുന്നത്. "മിൻഹാസ" പൊതുവായി "ഒന്നായിത്തീരുന്ന' എന്നർത്ഥത്തിൽ സൂചിപ്പിക്കുന്നു. നിരവധി ചരിത്ര രേഖകളെ അടിസ്ഥാനമാക്കി ജെ. ഡി. ഷിയർസ്റ്റീൻ ആണ് "മിൻഹാസ" എന്ന പദം ആദ്യമായി ഉപയോഗിച്ചത്. മാനഡോയിലെ ഡച്ച് റീജന്റ്, 1789 ഒക്ടോബർ 8-ന് മലുകു ഗവർണറുടെ റിപ്പോർട്ട്പ്രകാരം. "മിൻഹാസ" എന്ന പദം ലണ്ടറാഡ് അഥവാ "സ്റ്റേറ്റ് കൌൺസിൽ" അല്ലെങ്കിൽ "റീജിയണൽ കൗൺസിൽ" എന്ന് നിർവചിക്കപ്പെട്ടിരുന്നു.
ചരിത്രം
[തിരുത്തുക]പ്രീ-കൊളോണിയൽ കാലഘട്ടം
[തിരുത്തുക]ആർക്കിയോളജിക്കൽ ഗവേഷണത്തിൽ 30,000 വർഷങ്ങൾക്ക് മുൻപ് വടക്കൻ സുലവേസിയിൽ മനുഷ്യജീവിതത്തിന്റെ ലക്ഷണങ്ങൾ സലിബാബു ദ്വീപിലെ ഗുഹ ലിയാങ്ങ് സരുവിലെ തെളിവുകൾ അടിസ്ഥാനമാക്കി. വെളിപ്പെടുത്തിയിട്ടുണ്ട്. 6000 വർഷങ്ങൾക്ക് മുൻപ് കക്കാസ് ഉപജില്ലയിലെ പസോ ഹൊസൈഡ് സൈറ്റിൽ നിന്നും മറ്റ് 4000 വർഷങ്ങൾക്ക് മുമ്പ് കാരക്ലാങ് ദ്വീപിലെ അരങ്ങേകയിലെ ലിയാങ്ങ് ടുവോ മാനീ ഗുഹയിൽ നിന്ന് ആദ്യകാല AD മുതൽ മറ്റ് തെളിവുകൾ കാണാം.
കൊളോണിയൽ കാലഘട്ടം
[തിരുത്തുക]പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പോർച്ചുഗീസുകാരും സ്പാനിഷും വടക്കൻ സുലാവസിയിൽ എത്തി. യൂറോപ്പുകാർ എത്തിയപ്പോൾ, തെക്കൻ സുലവേസിയിൽ നിന്നും ബുഗീസ് വ്യാപാരികൾ ടെർനേറ്റ് സുൽത്താനേറ്റിൽ സ്വാധീനം ചെലുത്തുകയുണ്ടായി. മനാഹസയുടെ പ്രകൃതിവിഭവങ്ങളുടെ സമ്പത്ത് മാനഡോയിൽ നിന്നും മലുക്കിലേക്ക് കൊണ്ടുപോകാനായി യൂറോപ്യൻ കച്ചവടക്കാർക്കുള്ള ഒരു തന്ത്രപരമായ തുറമുഖം സൃഷ്ടിച്ചിരുന്നു. 1521 ൽ മാനഡോ രാജ്യത്ത് മാനഡോ ദ്വീപിൽ ഒരു പോർച്ചുഗീസ് കപ്പലിൽ വടക്കൻ സുലുവെസിയിൽ എത്തിയ ആദ്യത്തെ പാശ്ചാത്യ രാജ്യം പോർച്ചുഗീസുകാർ ആയിരുന്നു. സ്പാനിഷ് കപ്പൽ തലാഡിലെയും[5] സിയുവിലെയും ദ്വീപിൽ, ടെർണേറ്റിൽ എത്തി.
അവലംബം
[തിരുത്തുക]- ↑ http://sulut.bps.go.id/terkinipenduduk2.cfm Archived 26 June 2007 at the Wayback Machine.. Retrieved 26 July 2007.
- ↑ "Penduduk – BPS Sulut". Archived from the original on 2012-08-19. Retrieved 2018-11-21.
- ↑ Kolff (pub) (1949), Hasil-Hasil Konperensi Medja Bundar sebagaimana diterima pada Persidangan Umum yang kedua Terlangsung Tangal 2 Nopember 1949 di Ridderzaal di Kota 'S-Gravenhage (Results of the Round Table Conference as Accepted at the Plenary Session on 2 November 1949 at the Knight's Hall [Parliament Building] in the Hague) (in Indonesian), Djakarta: Kolff
- ↑ Cribb, R.B; Kahin, Audrey (2004). Historical Dictionary of Indonesia. Scarecrow Press. ISBN 9780810849358.
- ↑ Moore, G.F; Kadarisman, D; Evans, C.A; Hawkins, J.W (1981). "Geology of the Talaud Islands, molucca sea collision zone, northeast Indonesia". Journal of Structural Geology. 3 (4): 467–475. doi:10.1016/0191-8141(81)90046-8.
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]- (in Indonesian) ഔദ്യോഗിക വെബ്സൈറ്റ്