ലൈത്രേസി
ലൈത്രേസി | |
---|---|
Lythrum salicaria | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | Lythraceae |
Genera | |
31 (27); see text. |
സപുഷ്പികളുൾപ്പെടുന്ന ഒരു സസ്യ കുടുംബമാണ് ലൈത്രേസി (Lythraceae). 31 ജീനസ്സുകളിലായി 620 സ്പീഷിസുകളും ഉൾപ്പെടുന്ന ഈ സസ്യകുടുംബത്തിൽ കുറ്റിച്ചെടികളും വൃക്ഷങ്ങളും ഉണ്ട്. കുഫിയ(257 സ്പീഷിസുകൾ), ലാഗർസ്ട്രോയ്മ്യ (56 സ്പീഷിസുകൾ), നെസിയെ (50 സ്പീഷിസുകൾ), റൊട്ടാല (45 സ്പീഷിസുകൾ), ലൈത്രം(35 സ്പീഷിസുകൾ)[2][3] എന്നിവയാണ് പ്രധാന ജീനസ്സുകൾ. ലൈത്രേസി സസ്യകുടുംബത്തിലെ സസ്യങ്ങൾ ലോകമെങ്ങും കാണപ്പെടുന്നു. കൂടുതൽ സ്പീഷിസുകൾ ഉഷ്മമേഖലകളിലാണ് കാണപ്പെടാറെങ്കിലും ചില സ്പീഷിസുകൾ മിതോഷ്ണ മേഖലകളിലും വളരാറുണ്ട്. കേരളീയർക്ക് പരിചിതങ്ങളായ മൈലാഞ്ചി, മാതളനാരകം തുടങ്ങിയ സസ്യങ്ങൾ ലൈത്രേസി സസ്യകുടുംബത്തിലാണ് പെടുന്നത്. സസ്യശാസ്ത്ര പരമായി ലൈത്രേസി കുടുംബത്തിലെ സസ്യങ്ങളുടെ ഇലകൾ അഭിന്യാസ (opposite phyllotaxis) ജോടികളായിരിക്കും . പലപ്പോഴും പുഷ്പദലങ്ങൾ ചുളിവുകളോടു കൂടിയായിരിക്കും.
സ്വഭാവസവിശേഷതകൾ
[തിരുത്തുക]ലൈത്രേസി കുടുംബത്തിൽ കുറ്റിച്ചെടികളും വൃക്ഷങ്ങളും ഉണ്ട്, വൃക്ഷങ്ങളുടെ മരവുരി (തോൽ)അടർന്ന് പോകുന്ന തരത്തിലുള്ളവയാണ്.[4]
ഇലകൾ-
ലൈത്രേസി കുടുംബത്തിലെ സസ്യങ്ങളുടെ ഇലകൾ അഭിന്യാസ (opposite phyllotaxis)രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. സമാന്തരസിരാവിന്യാസത്തോടു കൂടിയവയും, ഉപപർണ്ണങ്ങൾ വളരെ ശോഷിച്ച് ഇല്ലാത്ത അവസ്തയിലോ, ഒരു നാരു പോലെയോ കാണപ്പെടുന്നു.[3],[4]
പൂക്കൾ-
ദ്വിലിംഗ സ്വഭാവത്തോടു കൂടിയ ഇവയുടെ പൂക്കൾ സമമിതി (പാതികളായി വിഭജിക്കാവുന്ന- bilaterally symmetric)പാലികുന്നവയാണ്. ലൈത്രേസി സ്പീഷിസുകളുടെ പൂക്കൾ നാലിതൾ, ആറിതൾ, എട്ടിതൾ എന്നീ രീതിയിൽ കീണപ്പെടാറുണ്ട്.വിദളങ്ങൾ പരസ്പരം വെവ്വേറെ നിൽക്കുന്നവയോ അല്ലെങ്കിൽ ഭാഗീകമായി കൂടിച്ചേർന്നിരിക്കുന്നവയോ ആയിരിക്കും. പുഷ്പദലങ്ങൾ ചുളിവുകളോടു കൂടിയവയും പരസ്പരം വെവ്വേറെ നിൽക്കുന്നവയും പരസ്പരം കവിഞ്ഞു നിൽക്കുന്നവയുമാണ്. പുംബീജപ്രധാനമായ കേസരങ്ങൾ(stamen) പലവലിപ്പത്തോടു കൂടിയവയാണ്. ഒട്ടുമിക്ക സ്പീഷിസുകളിലും പൊങ്ങിയ അണ്ഡാശയം (superior Ovary), ചില സസ്യങ്ങളിൽ ഭാഗീകമായി താഴ്ന്നതും (semi-inferior,) വളരെ വിരളമായി താഴ്ന്ന അണ്ഡാശയത്തോടു കൂടിയവയും ഉണ്ട്. അണ്ഡാശയത്തിനകത്തു് രണ്ടുമുതൽ ധാരാളം അണ്ഡകോശങ്ങൾ (Ovules) കാണപ്പെടുന്നു.[3]
ചിത്രശാല
[തിരുത്തുക]-
ക്രേപ്പ് മിർട്ടിലിന്റെ പൂവ്.
ഉപകുടുംബങ്ങളും ജീനസ്സുകളും
[തിരുത്തുക]ഈ സസ്യകുടുംബത്തിന് അഞ്ച് ഉപകുടുംബങ്ങളും 31ജീനസ്സുകളുമാണുള്ളത്. അവ താഴെ കൊടുക്കുന്നു.
- ഉപകുടുംബം ലൈത്രോയ്ഡെ- 27 ജീനസ്സുകളുൾപ്പെടുന്നതാണ് ഈ ഉപകുടുംബം
- ഉപകുടുംബം പ്യൂണികോയ്ഡെ- ഒരു ജീനസ്സാണ് ഈ ഉപകുടുംബത്തിനുള്ളത്.
- ഉപകുടുംബം സൊന്നെറാറ്റോയിഡെ -ഒരു ജീനസ്സാണ് ഈ ഉപകുടുംബത്തിനുള്ളത്.
- ഉപകുടുംബം ദ്വാബാന്ഗോയ്ഡെ -1 ഒരു ജീനസ്സാണ് ഈ ഉപകുടുംബത്തിനുള്ളത്.
- ഉപകുടുംബം ട്രാപ്പോയ്ഡെ - 1 ഒരു ജീനസ്സാണ് ഈ ഉപകുടുംബത്തിനുള്ളത്.
അവലംബം
[തിരുത്തുക]- ↑ Angiosperm Phylogeny Group (2009). "An update of the Angiosperm Phylogeny Group classification for the orders and families of flowering plants: APG III" (PDF). Botanical Journal of the Linnean Society. 161 (2): 105–121. doi:10.1111/j.1095-8339.2009.00996.x. Retrieved 2013-07-06.
- ↑ Stevens, P.F. (2001–2011). "Angiosperm Phylogeny Website". Retrieved 15 February 2011.
- ↑ 3.0 3.1 3.2 Judd, Walter S.; Christopher S. Campbell; Elizabeth A. Kellogg; Peter F. Stevens; Michael J. Donoghue (2008). Plant Systematics: A Phylogenetic Approach (3rd ed.). Sunderland, MA: Sinauer Associates. pp. 412–414. ISBN 978-0-87893-407-2.
- ↑ 4.0 4.1 Mabberley, David J. (2008). Mabberley's Plant Book: A portable dictionary of plants, their classification and uses (3rd ed.). Cambridge: Cambridge University Press. p. 508. ISBN 978-0-521-82071-4.
കൂടുതൽ വായനക്ക്
[തിരുത്തുക]- Little S. A., Stockey R. A., and Keating, R. C. (2004). "Duabanga-like leaves from the Middle Eocene Princeton chert and comparative leaf histology of Lythraceae sensu lato". American Journal of Botany. 91 (7): 1126–1139. doi:10.3732/ajb.91.7.1126. PMID 21653468.
{{cite journal}}
: CS1 maint: multiple names: authors list (link) - Carr, Gerald. "Lythraceae". University of Hawaii. Archived from the original on 2008-12-05. Retrieved 2008-12-20.
- Lythraceae Archived 2005-04-24 at the Wayback Machine. in L.Watson and M.J.Dallwitz (1992 onwards). The families of flowering plants: Archived 2007-01-03 at the Wayback Machine. descriptions, illustrations, identification, information retrieval.