ലെൻസ്
പ്രകാശത്തെ കടത്തിവിടുകയും അപവർത്തിപ്പിക്കുകയും ചെയ്യുന്ന പൂർണ്ണമായോ ഭാഗികമായോ അക്ഷസമമിതീയമായ (axial symmetric) പ്രകാശികോപകരണമാണ് ലെൻസ് അഥവാ കാചം. രണ്ട് ഗോളോപരിതലത്തോടു കൂടിയ ഒരു സുതാര്യ മാധ്യമത്തിന്റെ ഭാഗമാണ് ലെൻസ്. ലെൻസ് പ്രധാനമായും രണ്ടു വിധമുണ്ട്. ഉത്തലകാചവും അവതലകാചവും.
ഉത്തലകാചം
[തിരുത്തുക]മധ്യഭാഗം ഉയർന്നുകാണപ്പെടുന്ന ലെൻസുകളാണ് ഉത്തലകാചങ്ങൾ (Convex lens). കോൺവെക്സ് ലെൻസ്. പ്രകാശത്തെ ഒരു ബിന്ദുവിലേക്ക് കേന്ദ്രീകരിക്കുന്നതിനാൽ ഇവയെ സംവ്രജനകാചം (Converging lens) എന്നും വിളിക്കുന്നു.
അവതല കാചം അഥവാ നതമധ്യ കാചം
[തിരുത്തുക]പ്രകാശത്തെ വിവ്രജിപ്പിക്കുന്ന ഇനം ലെൻസാണ് അവതലകാചം (Concave lens) അഥവാ നതമധ്യ കാചം. ഇതിന്റെ മധ്യഭാഗം കുഴിഞ്ഞിരിക്കും. പ്രകാശത്തെ വിവ്രജിപ്പിക്കുന്നതിനാൽ ഇവയെ വിവ്രജനകാചം (Diverging lens) എന്നും വിളിക്കുന്നു.
ലെൻസുമായി ബന്ധപ്പെട്ട പദങ്ങൾ
[തിരുത്തുക]വക്രതാകേന്ദ്രം (Center of curvature)
[തിരുത്തുക]ഒരു ലെൻസിന്റെ രണ്ട് ഉപരിതലങ്ങളിൽ ഓരോന്നും ഓരോ ഗോളത്തിന്റെ ഭാഗങ്ങളാണ്. ഈ ഗോളത്തിന്റെ കേന്ദ്രമാണ് വക്രതാകേന്ദ്രം എന്നു പറയുന്നത്.
മുഖ്യ അക്ഷം( Principal axis)
[തിരുത്തുക]ഒരു ലെൻസിന്റെ വക്രതാകേന്ദ്രത്തിലൂടെ കടന്നു പോകുന്ന നേർ രേഖയാണ് മുഖ്യ അക്ഷം.
പ്രാകാശിക കേന്ദ്രം (Optic Center)
[തിരുത്തുക]ഒരു ലെൻസിന്റെ മധ്യ ബിന്ദുവിനെ പ്രാകാശികകേന്ദ്രം എന്നു പറയുന്നു.
മുഖ്യ ഫോക്കസ് (Principal Focus)
[തിരുത്തുക]· ഒരു കോൺവെക്സ് ലെൻസിന്റെ മുഖ്യ അക്ഷത്തിനു സമീപവും സമാന്തരവുമായി ലെൻസിൽ പതിക്കുന്ന പ്രകാശ രശ്മികൾ ലെൻസിൽ കൂടി കടന്ന് മുഖ്യ അക്ഷത്തിലുള്ള ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. ഈ ബിന്ദുവിനെ കോൺവെക്സ് ലെൻസിന്റെ മുഖ്യഫോക്കസ് എന്നു പറയുന്നു.
· · കോൺകേവ് ലെൻസിന്റെ മുഖ്യ അക്ഷത്തിന് സമാന്തരമായി ലെൻസിൽ പതിക്കുന്ന പ്രകാശരശ്മികൾ അപവർത്തനത്തിനുശേഷം പരസ്പരം അകലുന്നു ഈ രശ്മികൾ പതന രശ്മികളുടെ അതേ വശത്ത് ഉള്ള ഒരു ബിന്ദുവിൽ നിന്ന് പുറപ്പെടുന്നതായി തോന്നുന്നു · ഈ ബിന്ദുവാണ് കോൺകേവ് ലെൻസിന്റെ മുഖ്യ ഫോക്കസ്
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]ശാസ്ത്രപുസ്തകം എട്ടാം ക്ലാസ്
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Thin Lens Java applet
- Open source thin lens simulation (Java applet)
- Learning by Simulations - Concave and Convex Lenses
- OpticalRayTracer - Open source lens simulator (downloadable java)