രാമവർമ്മ പതിനഞ്ചാമൻ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
രാമവർമ്മ XV | |
---|---|
കൊച്ചി മഹാരാജാവ് | |
ഭരണകാലം | 1895 to 1914 |
മതവിശ്വാസം | ഹിന്ദു |
കൊച്ചിയിലെ രാജർഷി, ഒഴിഞ്ഞ വല്യമ്പ്രാൻ എന്നീ പേരുകളിൽ കൂടി അറിയപ്പെടുന്ന രാജർഷി സർ ശ്രീ രാമവർമ്മ XV (1852–1932) 1895 മുതൽ 1914 വരെ കൊച്ചി മഹാരാജ്യത്തിലെ രാജാവായിരുന്നു.
ജീവിതരേഖ
[തിരുത്തുക]1852 ഡിസംബർ 26 ന് അമ്മ തമ്പുരാട്ടിയുടെയും കൂടലാറ്റുപുറത്ത് മനക്കൽ ഭാസ്കരൻ അനുജൻ നമ്പൂതിരിപ്പാടിന്റെയും മകനായി ജനിച്ചു. 1867 ൽ ഉപനയത്തിനുശേഷം കുംഭകോണം ശെശചാരിയുടെ കീഴിൽ സംസ്കൃതം പഠിച്ചു. അക്കാലത്ത് കൊച്ചി രാജകുടുംബത്തിലെ വലിയ പണ്ഡിതന്മാരിൽ ഒരാളായിരുന്നു അദ്ദേഹം. 1876-ൽ സഹോദരിയെ നഷ്ടപ്പെട്ട അദ്ദേഹം 1877-ൽ ഡിസ്പെഷ്യയുടെ ആക്രമണപെട്ട അദ്ദേഹം ഏതാനും വർഷങ്ങൾകൊണ്ട് അല്പം ആശ്വാസം ലഭിക്കുകയും ചെയ്തു. 1881 ൽ അദ്ദേഹത്തിനു പിതാവിനെ നഷ്ടപ്പെട്ടു. അങ്ങനെ ജീവിതത്തിലെ തുടർച്ചയായ ദുരന്തങ്ങളാൽ അദ്ദേഹം വിഷാദരോഗിയായി കടന്നുപോകയും അതുവഴി പുസ്തകങ്ങളുടെ സൗഹൃദം തേടുകയും ചെയ്തു. ഇതുമൂലം അദ്ദേഹം കൊച്ചിയുടെ രാജകുടുംബത്തിലെ ഏറ്റവും വലിയ പണ്ഡിതന്മാരിൽ ഒരാളായി മാറി. 1917 ൽ പുനെയിലെ അഖിലേന്ത്യാ ആയുർവേദി കോൺഫറൻസിൽ പുനെയിൽ നടത്തിയ പ്രഭാഷണത്തിൽ ഭാരതസ്വാതന്ത്ര്യസമരനായകൻ ബാല ഗംഗാധര തിലകൻ ആണ് അദ്ദേഹത്തെ കൊച്ചിയിലെ രാജർഷി എന്ന് സംബോധന ചെയ്തത്. ബാല ഗംഗാധർ തിലക് ഇദ്ദേഹത്തെ . ' ഞാൻ ഇദ്ദേഹത്തെ രാജകുമാരന്മാർക്കിടയിലെ ഉന്നതപണ്ഡിതനായിരുന്നെന്ന് ഞാൻ കേട്ടിട്ടുണ്ട്. ഇദ്ദേഹം പണ്ഡിതർക്കിടയിലെ രാജാവാണ് എന്ന്ഇപ്പോൾ മനസ്സിലായി. "എന്നാണ് പ്രശംസിച്ചത് [1].
ഭരണകാലം
[തിരുത്തുക]സംസ്കൃതത്തിലും ഇംഗ്ലീഷിലും അഗാധ പാണ്ഡിത്യമുണ്ടായിരുന്ന രാമവർമ്മ കേരളത്തിനു പുറത്തും വളരെ പ്രശസ്തനായിരുന്നു. ആ മീറ്റിങ്ങിൽ രാമവർമ്മയായിരുന്നു പ്രധാന അതിഥി. ഇതുപോലെ അക്കാലത്ത് കേരളത്തിനകത്തും പുറത്തും നടന്ന മിക്ക ശാസ്ത്രസദസ്സുകളിലും അദ്ദേഹത്തിന്റെ സർവ്വാദരണീയമായ സാന്നിദ്ധ്യം ഉണ്ടായിരുന്നതായി കാണൂന്നു. കേരളത്തിനുപുറത്ത് ഇത്രയും ആദരിക്കപ്പെട്ട ഒരു പണ്ഡിതൻ ശ്രീ ശങ്കരനു ശേഷം അദ്ദേഹമായിരിക്കും. ഭരണകർത്താവ് എന്ന നിലക്കും വളരെ പ്രഗൽഭനായിരുന്നു രാജർഷി രാമവർമ. കർസൻ പ്രഭുവും അദ്ദേഹത്തിന്റെ ഭരണപാടവത്തെ പുകഴ്ത്തിയിട്ടുണ്ട്. കൊച്ചി മഹാനഗരത്തിന്റെ പിതാവ് എന്ന നിലക്കായിരിക്കും രാജർഷി ഓർമ്മിക്കപ്പെടുക. അദ്ദേഹം ഭൂവുടമസ്ഥത, എക്കൗണ്ടിങ്, തുടങ്ങിയ മേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കമിട്ടു. ജനങ്ങളെ ഭരണവുമായി അടുപ്പിക്കാൻ അദ്ദേഹം വിഭാവനം ചെയ്ത വില്ലേജ് പഞ്ചായത് ബില്ല് അത്തരത്തിലെ ആദ്യത്തെതാണ്. കുടിയായ്മ നിയമവും രാജർഷിയുടെ കിരീടത്തിലെ പൊൻ തൂവലാണ്. തൃപ്പൂണിത്തുറയിൽ അദ്ദേഹം സ്ഥാപിച്ച സംസ്കൃതപാഠശാലയാണ് ഇന്ന് വളർന്ന് രാമവർമ്മ സംസ്കൃതകോളജ് എന്നറിയപ്പെടുന്നത്. മഹാത്മാ ഗാന്ധി സർവ്വകലാശാലയുമായി ബന്ധിക്കപ്പെട്ടിട്ടുള്ള അത് സ്വയംഭരണ (ഓട്ടോണമസ്)പദവിയിലേക്ക് അടുക്കുന്നു. കേരളത്തിലെ സംസ്കൃതപഠനത്തിനു അത് നൽകിയ സംഭാവനകൾ വളരെ വലുതാണ്. ഡോ. കെ. ജി. പൗലോസിനെപോലെ പല പ്രമുഖവ്യക്തികളെയും രൂപപ്പെടുത്തുന്നതിലും അവരുടെ പ്രവർത്തനത്തിനും ഈ കലാലയം കാരണമായി. അദ്ദേഹമാണ് കൊച്ചിയിലേക്ക് തീവണ്ടി കൊണ്ടുവന്നത്. ഷൊർണൂർ- കൊച്ചി ഹാർബർ റയില്പാത അദ്ദേഹത്തിന്റെ സൃഷ്ടിയാണ്. റയില്പാതയുടെ നിർമ്മാണാവശ്യത്തിനുള്ള ധനസമ്പാദനത്തിനായി പൂർണ്ണത്രയീശന്റെ 15 സ്വർണ്ണ നെറ്റിപ്പട്ടങ്ങളിൽ 14 എണ്ണവും വിറ്റു എന്ന കഥ പ്രശസ്തമാണ്.[2] തന്റെ പരദേവതയുടെ സ്വത്തുക്കൾ, ക്ഷേത്രമുതലുകൾ അവിടെ നിന്നും മാറ്റുന്നത് വളരെയധികം എതിർപ്പു നേരിട്ട ഒരു സംഭവമാണ്. ക്ഷേത്രഭരണാധികാരികളുമായി ചർച്ച നടത്തി അവരെ സമ്മതിപ്പിച്ചതും ദേവനു മുമ്പിൽ വഴിപാടു സമർപ്പിച്ചും അദ്ദേഹം നടപ്പാക്കിയ ആ പരിഷ്കാരം വളരെയധികം ചർചകൾക്ക് വിഷയമായിട്ടുണ്ട്. 1914ൽ അദ്ദേഹം സിംഹാസനത്തിൽ നിന്നും ഒഴിവായി. അത് ഇംഗ്ലീഷുകാരുമായുള്ള സ്വരച്ചേർച്ചയില്ലായ്മകാരണമാണെന്നും ശാരീരികാസ്വാസ്ഥ്യം മൂലമാണെന്നും പറയപ്പെടുന്നു. അങ്ങനെ അദ്ദേഹം ഒഴിഞ്ഞ വല്യമ്പ്രാൻ എന്ന പേരിലും അറിയപ്പെടുന്നു.
മരണം
[തിരുത്തുക]രാജർഷി രാമവർമ്മ 1932 ജാനുവരിയിൽ തൃശ്ശൂരിൽ അദ്ദേഹത്തിന്റ്റെ മെറി ലോഡ്ജ് പാലസ് എന്ന വേനൽകാലവസതിയിൽ വച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം രാജകീയബഹുമതികളോലെ കൊട്ടാരം വളപ്പിൽ സംസ്കരിക്കപ്പെട്ടു. അദ്ദേഹത്തിന്റെ വസതി 1947 ൽ, കേരളവർമ്മ കോളജ് സ്ഥാപിക്കുന്നതിന് വിട്ടുനൽകി.[3][4][5][6]
അവലംബം
[തിരുത്തുക]- ↑ https://www.hindupost.in/society-culture/rajarshi-cochin-misunderstood-dharmika/
- ↑ http://www.thejasnews.com/%E0%B4%A8%E0%B4%BF%E0%B4%B0%E0%B4%BE%E0%B4%B9%E0%B4%BE%E0%B4%B0-%E0%B4%B8%E0%B4%AE%E0%B4%B0%E0%B4%82-%E0%B4%AA%E0%B4%BF%E0%B4%A8%E0%B5%8D%E2%80%8D%E0%B4%B5%E0%B4%B2%E0%B4%BF%E0%B4%9A%E0%B5%8D%E0%B4%9A.html/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Merry Lodge Palace". Mathrubhumi. Archived from the original on 2014-12-15. Retrieved 2014-12-15.
- ↑ "History". Kerala Varma. Archived from the original on 2014-12-15. Retrieved 2014-12-15.
- ↑ "Kerala Varma College". Veethi.com. Retrieved 2014-12-15.
- ↑ "Excel in tackling challenges of life, students told". The Hindu. Retrieved 2014-12-15.
- "List of rulers of Kochin". worldstatesmen.org.