മുഗൾ സാമ്രാജ്യം
Mughal Empire | |
---|---|
1526–1857 | |
പതാക | |
തലസ്ഥാനം | Agra (1526–1571) Fatehpur Sikri (1571–1585) Lahore (1585–1598) Agra (1598–1648) Shahjahanabad/Delhi (1648–1857) |
പൊതുവായ ഭാഷകൾ | Persian (official and court language)[1] Chagatai Turkic (only initially) Urdu (later period) |
മതം | Islam (1526–1582) Din-e Ilahi (1582–1605) Islam (1605–1857) |
ഗവൺമെൻ്റ് | Absolute monarchy, unitary state with federal structure |
• 1526–1530 | Babur (first) |
• 1837–1857 | Bahadur Shah II (last) |
ചരിത്ര യുഗം | Early modern |
21 April 1526 | |
21 September 1857 | |
വിസ്തീർണ്ണം | |
1700[a] | 3,200,000 കി.m2 (1,200,000 ച മൈ) |
Population | |
• 1700[a] | 150000000 |
നാണയവ്യവസ്ഥ | Rupee |
ഇന്ന് ഇത് ഈ രാജ്യങ്ങളുടെ ഭാഗമാണ്: | Afghanistan Bangladesh India Pakistan |
|
ഇന്ത്യയിൽ ഏറ്റവും അധികം കാലം ഭരിച്ച മുസ്ലീം രാജാക്കന്മാരുടെ സാമ്രാജ്യമാണ് മുഗൾ സാമ്രാജ്യം. പിതൃത്വം വഴി മദ്ധ്യേഷ്യൻ ഭരണാധികാരി തിമൂറിന്റെ പിൻഗാമികളും, മാതൃത്വം വഴി മംഗോൾ നേതാവായ ജെംഗിസ് ഖാന്റെ പാരമ്പര്യം ഉള്ളവരുമാണ് മുഗളർ[5]. ആദ്യമായി ഇന്ത്യയിൽ അവരുടെ സാമ്രാജ്യം സൃഷ്ടിച്ചത് ബാബർ ആണ്. ഇന്ത്യ, പാകിസ്താൻ,അഫ്ഗാനിസ്താന്റെ ഭാഗങ്ങൾ എന്നിവയടങ്ങിയ വിസ്തൃതമായ ഭൂവിഭാഗമായിരുന്നു മുഗൾ സാമ്രാജ്യം.ഇന്ത്യയെ സംബന്ധിച്ചെടുത്തോളം മുഗൾ ഭരണംഭാരതത്തിന്റെ ഏറ്റവും നല്ല സുവര്ണകാലഘട്ടമായിരുന്നു . സമ്പത്ത് ധാരാളം കുമിഞ്ഞുകൂടിയിരുന്നു ആയത്കൊണ്ട് തന്നെ രാജ്യവികസനത്തിനായി ഒരുപാട് സംഭാവനകൾ മുഗൾ ചക്രവർത്തിമാർ രാജ്യത്തിന് നൽകി . ലോകത്ത് തന്നെ പേരുകേട്ട താജ്മഹലും ചെങ്കോട്ടയും ഡൽഹി ജുമാ മസ്ജിദും മുഗൾ ഭരണകാലത്തേ സംഭാവനയാണ്. മൂകുളന്മാർ മുസ്ലിംകളായിരുന്നുവെങ്കിലും അവർ മത പരിവർത്തനം ചെയ്തില്ല. ഇതേ കാലയളവിൽ നളന്ദ, തക്ഷശില സർവകലാശാലകൾ ബക്ത്യാർ ഖിൽജി, ഹൂണ തുർക്കിക്ക്റ്റാ വംശജരാൽ നശിപ്പിക്കപ്പെട്ടു. നൂറ്റാണ്ടുകൾ ഇന്ത്യൻ ഉപഭൂഖണ്ഡം അടക്കിവാണ ഒരു മുസ്ലിം രാജപരമ്പരയാണ് മുഗളന്മാർ .
ആരംഭം
[തിരുത്തുക]മുഗൾ സാമ്രാജ്യം സ്ഥാപിച്ചത് തിമൂറിന്റെ പരമ്പരയിലെ നേതാവായ ബാബർ ആണ്. കാബൂൾ ഭരിച്ചിരുന്ന അദ്ദേഹം 1526-ൽ അന്ന് ദില്ലി സുൽത്താനത്ത് ഭരിച്ചിരുന്ന ഇബ്രാഹിം ലോധിയെ പരാജയപ്പെടുത്തി ഭരണം പിടിച്ചെടുത്തതോടേ പുതിയ ഒരു സാമ്രാജ്യത്തിന്റെ തുടക്കമായി. ഈ കാലത്ത് ഉത്തരേന്ത്യ പല സ്വതന്ത്ര നാട്ടുരാജ്യങ്ങളടങ്ങിയ ഒരു പ്രദേശമായിരുന്നു. ഇവർ പരസ്പരം കലഹിച്ചു് ദുർബ്ബലരായിരുന്നു, ദില്ലിയും പരിസരപ്രദേശങ്ങളും ഭരിച്ച ഇബ്രാഹിം ലോധി മാത്രമാണ് ഇക്കൂട്ടത്തിൽ കുറച്ചെങ്കിലും ശക്തി പ്രാപിച്ചിരുന്നത്. ബിഹാറിൽ ഭരണം നടത്തിയിരുന്ന ദരിയാഖാൻ ലോഹാനിയും ഇബ്രാഹിം ലോധിയുടെ മേൽക്കൊയ്മ അംഗീകരിച്ചില്ല. ഇതേ പോലെ ലാഹോറിൽ ദൌലത്ത് ഖാനും ബംഗാളിൽ നസ്രത്ത് ഷാ യും വിഘടിച്ച് നിന്നു. മേവാർ ഭരിച്ചിരുന്ന റാണാസംഗ, സംഗ്രാമ്സിംഹ)യും ചെറിയതോതിൽ ശക്തി നേടിയിരുന്നു..
1526-ൽ ചരിത്ര പ്രസിദ്ധമായ [[ഒന്നാം പാനിപ്പത്ത് യുദ്ധം| പാനിപ്പത്ത് യുദ്ധത്തിൽ പത്തിരട്ടിയോളം വലിപ്പമുണ്ടായിരുന്ന ഇബ്രാഹിം ലോധിയുടെ സൈന്യത്തെ ബാബർ വളരെ സാഹസികമായി ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി. പിന്നീട് കനത്ത ചെറുത്തുനില്പു് നടത്തിയ മേവാറിലെ രജപുത്രരാജാവ്, റാണ സംഗ്രാമസിംഹനെ ഖ്വാനാ എന്ന സ്ഥലത്തു വച്ച് യുദ്ധം ചെയ്ത് തോല്പിച്ചു. ചരിത്രപ്രസിദ്ധമായ ഈ യുദ്ധം ഇന്ത്യാചരിത്രത്തിലെ നിർണ്ണായകസംഭവമായിരുന്നു.
വികാസം
[തിരുത്തുക]ബാബർ സാമ്രാജ്യം സ്ഥാപിച്ചെങ്കിലും ദക്ഷിണമദ്ധ്യേഷ്യയിൽ നിന്നുള്ള പുതിയ തിമൂറി ഭരണാധികാരികളെ ഇന്ത്യയിലുള്ളവർ ശക്തമായി എതിർത്തിരുന്നു. ഈ എതിർപ്പുകൾ കാരണം മുഗൾ സാമ്രാജ്യത്തിന്റെ നിലനില്പിനു് തന്നെ ഭീഷണിയുണ്ടായി. ബാബറുടെ പിൻഗാമികളുടെ കാലത്താണു് മുഗൾ സാമ്രാജ്യം ശക്തമായത്[6]. ബാബറിനു ശേഷം വന്ന ഹുമായൂൺ, അക്ബർ എന്നിവരാണ് രാജ്യത്ത് ഏകീകരണവും ഭരണക്രമവും സ്ഥാപിച്ചത്. പഷ്‍തൂൺ നേതാവായ ഷേർഷാ സൂരി, ഹുമായൂണിനെ തോൽപ്പിക്കുകയും സാമ്രാജ്യത്തിന്റെ ഒട്ടേറെ ഭാഗങ്ങളും പിടിച്ചടക്കിയെങ്കിലും 10 വർഷത്തിനു ശേഷം ഹൂമായൂൺ തന്നെ ഷേർഷായുടെ ദുർബ്ബലരായ പന്‌ഗാമികളെ തോല്പിച്ച് ഭരണം പിടിച്ചെടുത്തു.
ഹുമായൂണിന്റേയും അക്ബറുടേയും കാലത്ത്, പുറത്തു നിന്നുള്ള ശക്തികളുടെ ആക്രമണങ്ങൾക്കു പുറമേ, കന്ദഹാർ, കാബൂൾ തുടങ്ങിയ വടക്കുപടിഞ്ഞാറൻ പ്രവിശ്യകളിലെ മുഗൾ പ്രതിനിധികളായ സ്വന്തം സഹോദരന്മാർ വരെ മുഗൾ ചക്രവർത്തിക്ക് വെല്ലുവിളിയുയർത്തിയിരുന്നു. പരസ്പരമുള്ള ഈ മത്സരങ്ങളെത്തുടർന്ന് ഉസ്ബെക്കുകൾ വടക്കൻ അഫ്ഗാനിസ്താനിലും, ഇറാനിലെ സഫവികൾ പടിഞ്ഞാറൻ അഫ്ഗാനിസ്താനിലും ആക്രമണങ്ങൾ നടത്തുകയും പ്രദേശങ്ങൾ പിടിച്ചടക്കുകയും ചെയ്തിരുന്നു. മുൻപ് മുഗൾ ഭരണത്തിലായിരുന്ന കന്ദഹാർ സഫവികൾ ഷാ താഹ്മാസ്പിന്റെ കീഴിൽ 1558-ൽ കൈയടക്കി. ഇതിനു ശേഷം കന്ദഹാറും തെക്കൻ അഫ്ഘാനിസ്താനും 1595 വരേക്കും സഫവികളുടെ കീഴിലായിരുന്നു. 1585-ൽ കാബൂളിലെ വിമതനായിരുന്ന തന്റെ അർദ്ധസഹോദരൻ ഹക്കീം മിർസയുടെ മരണശേഷം അക്ബറിന് സാമ്രാജ്യത്തിന്റെ വടക്കുപടീഞ്ഞാറൻ ഭാഗങ്ങളിൽ സ്വാധീനം ഉറപ്പിക്കാനായി. ഇതോടെ ഉസ്ബെക്കുകളുമായി സന്ധിയിലേർപ്പെടുകയും, കാബൂളിനും പെഷവാറിനും ഇടയിലുള്ള പഷ്തൂണുകളുടെ വെല്ലുവിളികളെ സമർത്ഥമായി നേരിട്ട് ഈ പ്രദേശങ്ങളിൽ ഭരണസ്ഥിരത കൈവരിക്കാനും കഴിഞ്ഞു[6].
1574-ൽ സ്വയം യുദ്ധത്തിനു നേതൃത്വം നൽകി, കിഴക്കുളള ബിഹാർ ബംഗാൾ പ്രവിശ്യകൾ അക്ബർ മുഗൾ സാമ്രാജ്യത്തോടു ചേർത്തു.
തെക്കുഭാഗത്ത് ഖാണ്ഡേശും, അഹമ്മദ്നഗറിന്റെ ഒരു ചെറിയ ഭാഗവും, ബീരാറും മാത്രമെ അക്ബറുടെ അധീനതയിലുണ്ടായിരുന്നുളളു. ജഹാംഗീർ ഇതിനു മാറ്റമൊന്നും വരുത്തിയില്ല. ഡക്കാൻ മുഴുവൻ കയ്യടക്കാനുളള ശ്രമം ആരംഭിച്ചത് ഷാ ജഹാനും ഇതിൽ പൂർണ്ണമായും വിജയിച്ചത് ഔറംഗസേബും ആണ്.[7]
ഔറംഗസേബിന്റെ കാലത്തോളം സിംഹാസനം ഭദ്രമായിരുന്നു, അതിനുശേഷം വന്ന ദുർബലരായ മുഗൾ ചക്രവർത്തിമാരും,അവരുടെ അധികാരമോഹികളായ മന്ത്രിമാരും, അവസരവാദികളായ യൂറോപ്യൻ വാണിജ്യസ്ഥാപനങ്ങളും എല്ലാം മുഗൾ സാമ്രാജ്യത്തിന്റെ തകർച്ചക്ക് കാരണമായി.
ഭരണം
[തിരുത്തുക]സൂബകൾ
[തിരുത്തുക]സംഘടിതവും ഫലപ്രദവുമായ ഭരണത്തിനായി അക്ബർ തൻറെ സാമ്രാജ്യത്തെ 12 സൂബകളായും (പ്രവിശ്യ), സൂബകളെ, സർക്കാറുകളായും, സർക്കാറുകളെ പർഗാനകളായും വിഭജിച്ചു. ബേരാർ, ഖാണ്ഡേശ്, അഹമ്മദ്നഗർ എന്നീ മൂന്നു പ്രാന്തങ്ങൾ കൂടി മുഗൾ സാമ്രാജ്യത്തിനു കീഴിൽ കൊണ്ടു വന്നപ്പോൾ സൂബകളുടെ എണ്ണം 15 ആയി. ഷാജഹാൻ ഒറീസ്സ, കാശ്മീർ, തട്ട, കന്ദഹാർ ( 1638-ൽ കീഴ്പ്പെടുത്തി, 1648-ൽ നഷ്ടമായി) ബീഡാർ, തെലങ്കാന എന്നിവ കീഴ്പ്പെടുത്തി. ഔറംഗസേബിൻറെ കാലത്ത് ഹൈദരാബാദും ബീജാപ്പൂരും മുഗളരുടെ കീഴിലായതോടെ സൂബകൾ ഇരുപത്തൊന്നായി.[8], [9]
സൂബകളും(തലസ്ഥാനങ്ങളും)
[തിരുത്തുക]- കാബൂൾ (കാബൂൾ )
- ലാഹോർ ( ലാഹോർ )
- മുൾട്ടാൻ ( മുൾട്ടാൻ )
- അജ്മീർ ( അജ്മീർ )
- ഗുജറാത് ( അഹ്മദാബാദ് )
- ദൽഹി ( ദൽഹി )
- ആഗ്ര ( ആഗ്ര )
- മാൾവാ ( ഉജ്ജൈൻ )
- അവധ് ( അവധ് )
- ഇലഹാബാദ് ( ഇലഹാബാദ് )
- ബീഹാർ ( പട്ന )
- ബംഗാള ( ടണ്ട(1574-95), രാജ്മഹൽ (1595-1610, 1639-59), ഢാക്കാ(1610-1639,1660-1703),മൂർഷിദാബാദ് (1703-57))
1595ന് ശേഷം ഉണ്ടായ സൂബകൾ
- ബേരാർ (എലീച്പൂർ )
- ഖണ്ഡേശ് (ബുർഹാൻപൂർ )
- അഹമദ് നഗർ (ഔറംഗബാദ്)
- ഒറീസ്സ (കട്ടക്ക്)
- കാഷ്മീർ (ശ്രീനഗർ )
- തട്ട (സിന്ധ്) (തട്ട)
- കാന്ദഹാർ 1638-ൽ കീഴ്പ്പെടുത്തി, 1648-ൽ നഷ്ടമായി.
- ബീഡാർ, തെലങ്കാന (ബീഡാർ )
- ബീജാപ്പൂർ (ബീജാപ്പൂർ )
- ഹൈദരാബാദ് (ഹൈദരാബാദ്)
പദവികൾ, അധികാരപരിധികൾ
[തിരുത്തുക]മുഗൾ ഭരണവ്യവസ്ഥയിൽ പരമാധികാരി ചക്രവർത്തിയായിരുന്നു. ദിവാൻ (പ്രധാന മന്ത്രി), മീർ ബക്ഷി(സൈന്യത്തലവൻ), മീർ സമൻ (രാജകൊട്ടാര നടത്തിപ്പുകാരൻ), സദർ- ഉസ്സദർ (ദാനധർമ്മങ്ങളുടെ മേൽനോട്ടക്കാരൻ,) എന്നിവരും ഇവർക്കു കീഴിലായി മറ്റനേകം ഉപമന്ത്രിമാരും അടങ്ങിയതായിരുന്നു ഭരണകൂടം[10]
സൂബകളുടെ ഉത്തരാധികാരിയായിരുന്നു സുബേദാർ. ഈ സ്ഥാനം ചക്രവർത്തിയുടെ സഹോദരന്മാരോ, പുത്രപൗത്രരോ അതുമല്ലെങ്കിൽ വിശ്വസ്തരും പ്രൌഢരുമായ സൈനികത്തലവന്മാരോ ആയിരുന്നു അലങ്കരിച്ചിരുന്നത്. പലപ്പോഴും സമീപസ്ഥസൂബകൾ കൂട്ടത്തോടെ ഒരാളുടെ കീഴിലാക്കുന്ന പതിവും ഉണ്ടായിരുന്നു. ഉദാഹരണത്തിന് ഷാജഹാന്റെ അവസാനകാലത്ത് വടക്കുപടിഞ്ഞാറൻ പ്രവിശ്യകൾ ദാരയുടെ കീഴിലും, ഡക്കാൻ പ്രവിശ്യകൾ ഔറംഗസേബിന്റെ കീഴിലും കിഴക്കൻ പ്രവിശ്യകൾ ഷാ ഷൂജയുടെ കീഴിലും ഗുജറാത്തും പ്രാന്തപ്രദേശങ്ങളും മുറാദിന്റെ കീഴിലും ആയിരുന്നു. ഇടക്കിടെ സുബേദാർമാർക്ക് സ്ഥലമാറ്റവും പതിവായിരുന്നു. സുബേദാർമാരുടെ സഹായത്തിന് ദിവാൻ (മന്ത്രി), അമിൽ (നികുതിപിരിവുകാരൻ), പൊട്ദാർ (ഖജാൻജി), എന്നിവരാണ് ഉണ്ടായിരുന്നത്.
സർക്കാറുകളുടെ (ജില്ലകളുടെ) ഭരണാധികാരികൾ ഫൗജ്ദാർ എന്നറിയപ്പെട്ടു.
മുഗൾ ദർബാറിലെ പ്രമുഖവ്യക്തികൾക്ക് സമ്മാനസൂചകമായും പദവിക്കനുസരിച്ചും പ്രത്യേകം പട്ടങ്ങൾ നല്കപ്പെട്ടിരുന്നു. പലപ്പോഴും ഈ ബഹുമതികൾ തന്നെ പേരായും ഉപയോഗിച്ചു വന്നു. പുതിയ പട്ടം ലഭിക്കുമ്പോൾ അത് പഴയതിനൊപ്പം കോർത്തിണക്കുകയായിരുന്നു പതിവ്.
ബഹുമതികൾ അരോഹണക്രമത്തിൽ
- ഖാൻ
- ഖാൻ ബഹാദൂർ
- നവാബ്
- നവാബ് ബഹാദൂർ
- ജംഗ്
- ദൗള
- മുൾക്ക്
- ഉമാറ
- ജാ (മൂപ്പുചെന്ന രാജകുമാരന്മാർക്കു മാത്രം അവകാശപ്പെട്ട ഈ പട്ടം അതി വിരളമായി പ്രാദേശിക ഭരണാധികാരികൾക്ക് നല്കപ്പെട്ടിരുന്നു.)
- ഷാ (മൂപ്പുചെന്ന രാജകുമാരന്മാർക്കു മാത്രം അവകാശപ്പെട്ടത്).
മാൻസബ്ദാർ വ്യവസ്ഥ
[തിരുത്തുക]സാമ്രാജ്യം വികാസം പ്രാപിക്കാൻ തുടങ്ങിയതോടെ, മുഗളർ അനേകം പ്രഭുക്കന്മാരെ ഭരണകൂടത്തിന്റെ പ്രമുഖസ്ഥാനങ്ങളിൽ നിയമിച്ചു. തുറാനികൾ എന്നറിയപ്പെട്ട ഒരു ചെറിയ കൂട്ടം തുർക്കിപ്രഭുക്കന്മാർ മാത്രമായിരുന്നു ആദ്യകാലങ്ങളിൽ ഇങ്ങനെ നിയമിക്കപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് ഇറാനികൾ, ഇന്ത്യൻ മുസ്ലീങ്ങൾ, അഫ്ഘാനികൾ, രജപുത്രർ, മറാഠികൾ എന്നിങ്ങനെ ഈ വൃന്ദം വർദ്ധിച്ചു വന്നു. മുഗളരുടെ ഭരണത്തിനു കീഴിൽ മാൻസബ്ദാർ എന്ന ഒരു തസ്തികയിലായിരുന്നു ഈ പ്രഭുക്കന്മാർ നിയമിക്കപ്പെട്ടിരുന്നത്[5]. മാൻസബ് എന്നതിന് സ്ഥാനം എന്നും മൻസബ്ദാർ എന്നതിന് സ്ഥാനി എന്നുമാണ് അർത്ഥം. ഓരോ മാൻസബ്ദാറിനും തന്റെ പദവി നിശ്ചയിക്കുന്ന സാറ്റ് എന്നറിയപ്പെട്ടിരുന്ന ഒരു സംഖ്യ നൽകിയിരുന്നു. സാറ്റ് സംഖ്യ വർദ്ധിക്കുന്തോറും അവരുടെ വേതനവും, സഭയിലെ സ്ഥാനവും, സൈനികചുമതലകളും വർദ്ധിച്ചിരുന്നു.
നികുതി പിരിവ്
[തിരുത്തുക]മാൻസബ്ദാറുകൾ അവർക്ക് നിശ്ചയിച്ചിട്ടുള്ള പ്രദേശങ്ങളിൽ നിന്ന് നികുതി പിരിച്ചു. ജാഗീർ എന്നാണ് ഈ പ്രദേശങ്ങളെ വിളിച്ചിരുന്നത്. എന്നാൽ മാൻസബ്ദാറുകൾ അവരുടെ ജാഗീറുകളിൽ താമസിച്ചിരുന്നില്ല പകരം ഭൃത്യന്മാരെ ഏർപ്പെടുത്തിയാണ് നികുതി പിരിച്ചിരുന്നത്.
കൃഷിക്കാരിൽ നിന്നുള്ള നികുതിയായിരുന്നു മുഗളരുടെ പ്രധാന വരുമാനമാർഗ്ഗം. മിക്കവാറും കൃഷിക്കാരും പ്രാദേശിക ജന്മിമാർ വഴിയാണ് നികുതി ഒടുക്കിയിരുന്നത്. ഇത്തരം പ്രാദേശികജന്മികളെ ജമീന്ദാർ എന്നു വിളിച്ചു.
അക്ബറുടെ ധനമന്ത്രിയായിരുന്ന തോദാർ മാൽ 1570-80 വരെയുള്ള പത്തുവർഷകാലയളവിലെ കാർഷികോല്പ്പാദനം ശ്രദ്ധയോടെ അളന്നു തിട്ടപ്പെടുത്തി അതിന്റെ അടിസ്ഥാനത്തിൽ നികുതി നിശ്ചയിച്ചു. ഓരോ പ്രവിശ്യയേയും നികുതിപ്രദേശങ്ങളായി വിഭജിച്ച് അവിടെ ഓരോരോ കാർഷികവിഭവത്തിന്റെ വിളവിന്റെ അടിസ്ഥാനത്തിൽ പ്രത്യേകം നികുതിപ്പട്ടിക പ്രസിദ്ധീകരിച്ചു. ഈ നികുതിരീതിയെ സബ്ത് എന്ന് വിളിച്ചു. എന്നാൽ ഗുജറാത്ത് ബംഗാൾ എന്നിവിടങ്ങളിലെ പ്രദേശങ്ങളിൽ ഈ രീതി നടപ്പാക്കാൻ സാധിച്ചില്ല.
ഭരണത്തിലേയും സൈന്യത്തിലേയും കാര്യക്ഷമത മൂലം മുഗൾ സാമ്രാജ്യം സാമ്പത്തികപരായും, വാണിജ്യപരമായും അഭിവൃദ്ധി പ്രാപിച്ചു. സമ്പദ്സമൃദ്ധമായ നാടായിരുന്നു ഇതെന്ന് മറുനാടൻ സഞ്ചാരികൾ വിശേഷിപ്പിച്ചിട്ടുണ്ട്. എന്നാൽ താഴെത്തട്ടിലെ ജനങ്ങൾക്കിടയിൽ കടുത്ത ദാരിദ്ര്യവും ഇതോടൊപ്പം തന്നെ നിലനിന്നിരുന്നു എന്നും ഈ സഞ്ചാരികൾ വിലയിരുത്തുന്നു.
പാരമ്പര്യവും പിന്തുടർച്ചാവകാശവും
[തിരുത്തുക]തങ്ങളുടെ തിമൂർ പാരമ്പര്യം വിളിച്ചോതുന്നതിന് ഓരോ മുഗൾ ചക്രവർത്തിമാരും തിമൂർ മുതലുള്ള തങ്ങളുടെ മുൻഗാമികളോടൊപ്പം താൻ കൂടി ഇരിക്കുന്ന രീതിയിലുള്ള ചിത്രം നിർമ്മിച്ചിരുന്നു.
രാജാവിന്റെ മൂത്ത പുത്രന് രാജ്യത്തിന്റെ പിന്തുടർച്ചാവകാശം നൽകുക എന്ന സാമാന്യരീതി, മുഗളർ പിന്തുടർന്നിരുന്നില്ല. മറിച്ച് തിമൂറിന്റെ രീതിയായിരുന്നു അവർ അവലംബിച്ചത്. അതായത് രാജ്യാവകാശം ചക്രവർത്തിയുടെ എല്ലാ പുത്രന്മാർക്കുമായി വീതിച്ചു നൽകുക എന്ന രീതിയായിരുന്നു ഇത്. പലപ്പോഴും മുഗൾ രാജകുമാരന്മാർക്കിടയിൽ കലഹം ഉണ്ടാക്കുന്നതിന് ഈ രീതി കാരണമായി[5].
പ്രധാനപ്പെട്ട മുഗൾ ചക്രവർത്തിമാർ
[തിരുത്തുക]മുഗൾ സാമ്രാജ്യം | ||||||||||||
ചക്രവർത്തി | മുഴുവൻ പേര് | ഭരണം തുടക്കം | ഭരണം അവസാനം | |||||||||
---|---|---|---|---|---|---|---|---|---|---|---|---|
ബാബർ | സഹീറുദ്ദീൻ മുഹമ്മദ് | 1526 | 1530 | |||||||||
ഹുമായൂൺ | നസീറുദ്ദീൻ മുഹമ്മദ് | 1530 | 1540 | |||||||||
ഇടവേള (ഷേർഷാ) * | - | 1540 | 1555 | |||||||||
ഹുമായൂൺ | നസീറുദ്ദീൻ മുഹമ്മദ് | 1555 | 1556 | |||||||||
അൿബർ | ജലാലുദ്ദീൻ മുഹമ്മദ് | 1556 | 1605 | |||||||||
ജഹാംഗീർ | നൂറുദ്ദീൻ മുഹമ്മദ് | 1605 | 1627 | |||||||||
ഷാ ജഹാൻ | ഷഹാബുദ്ദീൻ മുഹമ്മദ് | 1627 | 1658 | |||||||||
ഔറംഗസേബ് | മൊഹിയുദ്ദീൻ മുഹമ്മദ് | 1658 | 1707 |
ഇതരഭരണാധികാരികളുമായുള്ള ബന്ധം
[തിരുത്തുക]ദക്ഷിണേഷ്യയുടെ ചരിത്രം ഇന്ത്യയുടെ ചരിത്രം | |||||
---|---|---|---|---|---|
ശിലായുഗം | 70,000–3300 ക്രി.മു. | ||||
മേർഘർ സംസ്കാരം | 7000–3300 ക്രി.മു. | ||||
സിന്ധു നദീതട സംസ്കാരം | 3300–1700 ക്രി.മു. | ||||
ഹരപ്പൻ ശ്മശാന സംസ്കാരം | 1700–1300 ക്രി.മു. | ||||
വേദ കാലഘട്ടം | 1500–500 ക്രി.മു. | ||||
. ലോഹയുഗ സാമ്രാജ്യങ്ങൾ | 1200–700 ക്രി.മു. | ||||
മഹാജനപദങ്ങൾ | 700–300 ക്രി.മു. | ||||
മഗധ സാമ്രാജ്യം | 684–26 ക്രി.മു. | ||||
. മൗര്യ സാമ്രാജ്യം | 321–184 ക്രി.മു. | ||||
ഇടക്കാല സാമ്രാജ്യങ്ങൾ | 230 ക്രി.മു.–1279 ക്രി.വ. | ||||
. ശതവാഹനസാമ്രാജ്യം | 230 ക്രി.മു.C–199 ക്രി.വ. | ||||
. കുഷാണ സാമ്രാജ്യം | 60–240 ക്രി.വ. | ||||
. ഗുപ്ത സാമ്രാജ്യം | 240–550 ക്രി.വ. | ||||
. പാല സാമ്രാജ്യം | 750–1174 ക്രി.വ. | ||||
. ചോള സാമ്രാജ്യം | 848–1279 ക്രി.വ. | ||||
മുസ്ലീം ഭരണകാലഘട്ടം | 1206–1596 ക്രി.വ. | ||||
. ദില്ലി സൽത്തനത്ത് | 1206–1526 ക്രി.വ. | ||||
. ഡെക്കാൻ സൽത്തനത്ത് | 1490–1596 ക്രി.വ. | ||||
ഹൊയ്സള സാമ്രാജ്യം | 1040–1346 ക്രി.വ. | ||||
കാകാത്യ സാമ്രാജ്യം | 1083–1323 ക്രി.വ. | ||||
വിജയനഗര സാമ്രാജ്യം | 1336–1565 ക്രി.വ. | ||||
മുഗൾ സാമ്രാജ്യം | 1526–1707 ക്രി.വ. | ||||
മറാഠ സാമ്രാജ്യം | 1674–1818 ക്രി.വ. | ||||
കൊളോനിയൽ കാലഘട്ടം | 1757–1947 ക്രി.വ. | ||||
ആധുനിക ഇന്ത്യ | ക്രി.വ. 1947 മുതൽ | ||||
ദേശീയ ചരിത്രങ്ങൾ ബംഗ്ലാദേശ് · ഭൂട്ടാൻ · ഇന്ത്യ മാലിദ്വീപുകൾ · നേപ്പാൾ · പാകിസ്താൻ · ശ്രീലങ്ക | |||||
പ്രാദേശിക ചരിത്രം ആസ്സാം · ബംഗാൾ · പാകിസ്താനി പ്രദേശങ്ങൾ · പഞ്ചാബ് സിന്ധ് · ദക്ഷിണേന്ത്യ · തമിഴ്‌നാട് · ടിബറ്റ് . കേരളം | |||||
ഇന്ത്യയുടെ പ്രത്യേക ചരിത്രങ്ങൾ സാമ്രാജ്യങ്ങൾ · മദ്ധ്യകാല സാമ്രാജ്യങ്ങൾ . ധനതത്വശാസ്ത്രം · ഇന്ഡോളജി · ഭാഷ · സാഹിത്യം സമുദ്രയാനങ്ങൾ · യുദ്ധങ്ങൾ · ശാസ്ത്ര സാങ്കേതികം · നാഴികക്കല്ലുകൾ | |||||
തങ്ങളുടെ മേൽക്കോയ്മ അംഗീകരിക്കാത്ത രാജാക്കന്മാരോട് മുഗളർ നിരന്തരം യുദ്ധം നടത്തിയിരുന്നു. എന്നാൽ മുഗളർ ശക്തി പ്രാപിച്ചതോടെ അനേകം തദ്ദേശീയഭരണാധികാരികൾ സ്വയമേവ മുഗളരോടൊപ്പം ചേർന്നു. രജപുത്രർ ഇതിന് ഉത്തമോദാഹരണമാണ്. മുഗളർ രജപുത്രരുമായി വിവാഹബന്ധങ്ങളിൽ ഏർപ്പെട്ടിരുന്നു. രജപുത്രരിൽ പലരും അവരുടെ പെണ്മക്കളെ മുഗൾ ഭരണാധികാരികൾക്ക് വിവാഹം ചെയ്തു നൽകി ഉന്നതസ്ഥാനമാനങ്ങൾ നേടുകയും ചെയ്തു. ജഹാംഗീറിന്റെ മാതാവ് ഒരു കച്ച്വാഹ രാജകുമാരിയായിരുന്നു. ആംബറിലെ (ഇന്നത്തെ ജയ്പൂർ) രജപുത്രരാജാവിന്റെ പുത്രിയായിരുന്നു അവർ. ഷാ ജഹാന്റെ മാതാവാകട്ടെ, മാർവാഡിലെ (ജോധ്പൂർ) രജപുത്രരാജകുമാരിയുമായിരുന്നു[5].
എന്നാൽ ചില രാജാക്കന്മാർ മുഗളരെ എതിർത്തും നിലകൊണ്ടു. ഇത്തരത്തിൽ ഒരു കൂട്ടരായ സിസോദിയ രജപുത്രർ മുഗളരുടെ മേൽക്കോയ്മ അംഗീകരിക്കാൻ വളരെക്കാലം വിസമ്മതിച്ചു. മുഗളർ ഇവരെ ഒരിക്കൽ എതിർത്തു തോല്പ്പിച്ചെങ്കിലും അവരുടെ വീര്യത്തിന് ബഹുമാനമായി അവരുടെ ഭൂമി തിരിച്ചു നൽകി.
എതിരാളികളോടുള്ള ഇത്തരം മാന്യമായ പെരുമാറ്റം അനേകം രാജാക്കന്മാർക്കും പ്രഭുക്കൾക്കുമിടയിൽ മുഗളരുടെ മതിപ്പ് വർദ്ധിപ്പിച്ചു. എന്നാൽ മറാഠ നേതാവ് ശിവജിയോടുള്ള ഔറംഗസേബിന്റെ സമീപനം ഇതിനൊരു അപവാദമാണ്[5].
വെല്ലുവിളികൾ
[തിരുത്തുക]അക്ബറുടെ കാലത്ത് ജഗീറുകളിൽ നിന്നു പിരിക്കുന്ന നികുതിയും മാൻസബ്ദാറുകൾക്കുള്ള വേതനവും ഒരു തുലനാവസ്ഥയിലായിരുന്നു. എന്നാൽ ഔറംഗസേബിന്റെ കാലമായപ്പോഴേക്കും മാൻസബ്ദാറുകളുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു. 5000-ത്തിലധികം സാറ്റ് സംഖ്യയുള്ള 29 മാൻസബ്ദാറുകൾ മാത്രമേ അക്ബർക്കു കീഴിലുണ്ടായിരുന്നെങ്കിൽ ഔറംഗസേബിന്റെ കാലമായപ്പോഴേക്കും ഇത് 29-ൽ നിന്ന് 79 ആയി വർദ്ധിച്ചു[5]. ഇവർക്കനുവദിക്കുന്ന വേതനതുകയേക്കാൾ കുറവായിരുന്നു ജഗീറുകളിൽ നിന്നുള്ള നികുതിവരുമാനം. ഇതിനെ മറികടക്കുന്നതിന് ജഗീറുകളിൽ നിന്നുള്ള കാർഷികനികുതിപിരിവിന്റെ തോത് ഉയർത്തേണ്ടി വന്നു. അങ്ങനെ ഔറംഗസേബിന്റെ അവസാനകാലത്ത് കൃഷിക്കാർ പൊറുതിമുട്ടി.
ചില പ്രദേശങ്ങളിൽ ജമീന്ദാർമാർക്ക് കാര്യമായ സ്വാധീനശക്തിയുണ്ടായിരുന്നു. മുഗളന്മാരുടെ ചൂഷണം കർഷകരിൽ കാര്യമായ എതിർപ്പിന് കാരണമായി. ചിലയിടങ്ങളിൽ ജമീന്ദാർമാരും കൃഷിക്കാരും ഒന്നു ചേർന്ന് മുഗൾ ഭരണാധികാരികളെ വെല്ലുവിളിക്കാനാരംഭിച്ചു. കർഷകരുടെ ഇത്തരം എതിർപ്പുകൾ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും സാമ്രാജ്യത്തിന്റെ നിലനില്പ്പിനെത്തന്നെ ചോദ്യം ചെയ്തു.
പ്രഭുക്കൾ പിരിക്കുന്ന നികുതിയിൽ നിന്നും ചക്രവർത്തിക്കുള്ള വിഹിതം ആദ്യകാലങ്ങളിൽ കാര്യക്ഷമമായി എത്തിയിരുന്നു. എന്നാൽ 17-ആം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും പ്രഭുക്കളുടെ സ്വാർത്ഥത മൂലം സാമ്രാജ്യത്തിലേക്കുള്ള നികുതിവരവ് ഗണ്യമായി കുറഞ്ഞു.
മുഗൾ ഭരണകാലത്ത് സമൂഹത്തിന്റെ മേൽത്തട്ടിലുള്ളവർ അഭിവൃദ്ധി പ്രാപിച്ചെങ്കിലും ജനങ്ങൾക്കിടയിലെ സാമ്പത്തികമായ അന്തരം വളരെ വലുതായിരുന്നു. ഷാജഹാന്റെ ഭരണകാലത്തെ ഇരുപതാം വർഷത്തെ രേഖകൾ അനുസരിച്ച് ആകെ 8000 മാസബ്ദാറുകളിൽ 445 പേർ ഏറ്റവും ഉയർന്ന സാറ്റ് സംഖ്യ ഉള്ളവരായിരുന്നു. മാൻസബ്ദാറുകളിൽ വെറും അഞ്ചു ശതമാനത്തിനു മുകളിൽ വരുന്ന ഇക്കൂട്ടർ ആകെ നികുതിവരുമാനത്തിന്റെ 61.5 ശതമാനം തുക അവരുടേയും, അവരുടെ കീഴിലുള്ളവരുടേയും വേതനമായി കൈപ്പറ്റിയിരുന്നു[5].
മുഗൾ ചക്രവർത്തിമാരും അവരുടെ മാൻസബ്ദാർമാരും വരുമാനത്തിന്റെ ഏറിയ പങ്കും ശമ്പളം കൊടുക്കുന്നതിനും സാധനങ്ങൾ വാങ്ങിക്കൂട്ടുന്നതിനുമാണ് ചെലവഴിച്ചിരുന്നത്. അവർക്ക് സാധനങ്ങൾ നൽകിയിരുന്ന കൃഷിക്കാരും കരകൗശലവിദഗ്ദ്ധർക്കും ഇതു കൊണ്ട് ഗുണം ലഭിച്ചുവെങ്കിലും അവരിൽ നിന്ന് ഈടാക്കിയുന്ന ഭീമമായ നികുതി കിഴിച്ചാൽ അവരുടെ കൈയ്യിൽ നീക്കിയിരുപ്പ് ഒന്നും തന്നെയുണ്ടായിരുന്നില്ല. വൻകിട കൃഷിക്കാരും, നിർമ്മാതാക്കളും, കച്ചവടക്കാരും, പണമിടപാടുകാരും ഇക്കാലത്ത് ധാരാളം ലാഭം നേടി.
അവസാനം
[തിരുത്തുക]പതിനേഴാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്കും ധാരാളം ധനവും വിഭവങ്ങളും കൈകാര്യം ചെയ്തിരുന്ന പ്രഭുക്കന്മാർ വളരെ ശക്തിശാലികളായി. കാലക്രമേണ മുഗൾ ചക്രവർത്തിക്ക് സ്വാധീനം കുറഞ്ഞതോടെ ചക്രവർത്തിയുടെ സേവകർ അവരവരുടെ മേഖലകളിൽ ശക്തമായ അധികാരകേന്ദ്രങ്ങളായി പരിണമിച്ചു. ഹൈദരബാദ്, അവാധ്, ബംഗാൾ തുടങ്ങിയ ഇടങ്ങളിലെ അധികാരം അവർ സ്വതന്ത്രമായി പിടീച്ചെടുത്ത് സാമ്രാജ്യങ്ങൾ സ്ഥാപിച്ചു. എന്നിരുന്നാലും ദില്ലിയിലെ മുഗൾ ചക്രവർത്തിയെ അവരുടെ നേതാവായി അപ്പോഴും അംഗീകരിച്ചിരുന്നു.[5][12]
ചക്രവർത്തി ഔറംഗസേബിന് തന്റെ കിഴിലുള്ള പ്രഭുക്കന്മാരോടുള്ള അവിശ്വാസം നിമിത്തം ഭരണകാര്യങ്ങൾ കൂടുതൽ കേന്ദ്രീകൃതമാക്കുകയും ഇത് ഭരണം താറുമാറാക്കുകയും ചെയ്തു. 1707-ൽ ഔറംഗസേബ് മരണമടഞ്ഞതിനെത്തുടർന്ന് സാമ്രാജ്യം തുണ്ടം തുണ്ടമായി അശക്തരായ പിൻഗാമികളുടെ കൈയിലായി. ഇതോടെ തെക്കുനിന്നും മറാഠരും, വടക്കുപടിഞ്ഞാറുനിന്ന് പേർഷ്യക്കാരും മുഗളർക്കെതിരെ ആക്രമണങ്ങളാരംഭിച്ചു.[13]
1739-ൽ പേർഷ്യയിൽ നിന്നുമെത്തിയ നാദിർ ഷാ, ദില്ലി ആക്രമിച്ചു കീഴടക്കുകയും ധാരാളം സമ്പത്തു കൊള്ളയടിച്ചുകൊണ്ടു പോകുകയും ചെയ്തു. അറുപതു ലക്ഷം രൂപ, ആയിരക്കണക്കിന് സ്വർണനാണയങ്ങൾ, ഒരു കോടിയോളം വിലമതിക്കുന്ന സ്വർണപാത്രങ്ങൾ, അമ്പതു കോടിയോളം വിലമതിക്കുന്ന ആഭരണങ്ങൾ, ഇതിനുപുറമേ മയൂരസിംഹാസനവും ഈ കൊള്ളയടിച്ച സാധനങ്ങളിൽപ്പെടുന്നു. തുടർന്ന് അഫ്ഘാൻ ഭരണാധികാരിയായിരുന്ന അഹ്മദ് ഷാ അബ്ദാലിയും 1748 മുതൽ 1761 വരെയുള്ള കാലയളവിൽ അഞ്ചു തവണ ഉത്തരേന്ത്യ ആക്രമിച്ചു. ഇതിനിടയിൽ സാമ്രാജ്യത്തിനു കീഴിലുള്ള പ്രഭുക്കന്മാർ രണ്ടു വിഭാഗങ്ങളായി (ഇറാനികളും തുറാനികളും) പിരിഞ്ഞ് പരസ്പരം മൽസരിക്കാനാരംഭിച്ചത് സാമ്രാജ്യത്തിന്റെ ശക്തി വീണ്ടും ക്ഷയിക്കാനിടയാക്കി. ഇങ്ങനെ കുറേക്കാലത്തോളം അവസാനത്തെ മുഗൾ ചക്രവർത്തിമാർ ഇതിൽ ഒരു വിഭാഗത്തിന്റെ കൈയിലെ കളിപ്പാവയായി മാറി[12].
1707-ൽ ഔറംഗസേബ് മരണമടഞ്ഞതിനുശേഷമുണ്ടായ അധികാരത്തർക്കങ്ങളെത്തുടർന്ന് ബഹദൂർഷാ എന്ന സ്ഥാനപ്പേരിൽ അധികാരത്തിലേറിയ പുത്രൻ ഷാ ആലത്തിന്റെ കാലം മുതലുള്ള മുഗൾ ചക്രവർത്തിമാർക്ക് സാമ്രാജ്യത്തിന്റെ ഭരണത്തിൽ കാര്യമായ അധികാരങ്ങളില്ലായിരുന്നു. ബഹദൂർ ഷാ അഞ്ചുവർഷം കഴിഞ്ഞപ്പോൾത്തന്നെ മരണമടഞ്ഞു.[6] ചക്രവർത്തിമാരായിരുന്ന ഫറൂഖ് സിയാർ (ഭരണകാലം: 1713-1719), അലംഗീർ രണ്ടാമൻ (ഭരണകാലം: 1754-1759) എന്നിവർ പ്രഭുക്കളാൽ വധിക്കപ്പെട്ടു. അഹ്മദ് ഷാ ബഹാദൂർ (ഭരണകാലം: 1748-1754), ഷാ ആലം രണ്ടാമൻ (ഭരണകാലം: 1759-1806) എന്നീ ചക്രവർത്തിമാരെ പ്രഭുക്കൾ അന്ധരാക്കി[12].
പതിനെട്ടാം നൂറ്റാണ്ടിൽ സാമ്രാജ്യത്തിലെ പ്രവിശ്യകളോരോന്നും സ്വതന്ത്രമായ നിലനിൽപ്പ് കൈവരിച്ചു. നാമമാത്ര അധികാരത്തിനായി മുഗൾ ചക്രവർത്തിമാർ മറാഠരുമായും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായും സഖ്യത്തിലേർപ്പെട്ടു. 1803-ലെ ദില്ലി യുദ്ധത്തിൽ മറാഠരെ പരാജയപ്പെടുത്തി ബ്രിട്ടീഷുകാർ ഉത്തരേന്ത്യയുടെ നിയന്ത്രണം കൈയടക്കി. മുഗളരുടെ സംരക്ഷകരായി ദില്ലിയിലെത്തിയ ബ്രിട്ടീഷുകാർ തുടക്കത്തിൽ ചക്രവർത്തിയോട് ബഹുമാനപൂർവ്വമായിരുന്നു പെരുമാറിയിരുന്നത്. അവർ നാണയങ്ങൾ ചക്രവർത്തിയുടെ പേരിലായിരുന്നു അടിച്ചിറക്കിയിരുന്നത്. കമ്പനിയുടെ സീലിൽപ്പോലും മുഗൾ ചക്രവർത്തി ഷാ ആലത്തെ അംഗീകരിച്ചുകൊണ്ട് ഫിദ്വി ഷാ ആലം (ഷാ ആലത്തിന്റെ വിനീതവിധേയൻ) എന്ന വാചകം ഉൾപ്പെടുത്തിയിരുന്നു.[14]
പത്തൊമ്പതാം നൂറ്റാണ്ട് പുരോഗമിക്കുമ്പോൾ അധികാരം മുഴുവൻ ബ്രിട്ടീഷ് റെസിഡന്റിൽ കേന്ദ്രീകരിക്കപ്പെട്ടു. ചാൾസ് മെറ്റ്കാഫ്, രണ്ടാം വട്ടം റെസിഡന്റ് സ്ഥാനത്തിരിക്കുന്ന കാലം മുതൽക്കാണ് മുഗൾചക്രവർത്തിയോടുള്ള ബ്രിട്ടീഷുകാരുടെ പെരുമാറ്റത്തിൽ പ്രകടമായ മാറ്റം വന്നുതുടങ്ങിയത്. ചക്രവർത്തിയുടെ മേൽക്കോയ്മ അംഗീകരിച്ച് ബ്രിട്ടീഷുകാർ അദ്ദേഹത്തിന് കാഴ്ച സമർപ്പിച്ചുകൊണ്ടിരുന്ന പതിവ്, ചാൾസിന്റെ പ്രേരണപ്രകാരം, 1832-ൽ ഗവർണർ ജനറൽ നിർത്തലാക്കി. തൊട്ടടുത്ത വർഷം ഈസ്റ്റ് ഇന്ത്യ കമ്പനി പുറത്തിറക്കുന്ന നാണയങ്ങളിൽനിന്ന് മുഗൾ ചക്രവർത്തിയുടെ പേര് ഒഴിവാക്കി. ബ്രിട്ടീഷ് ഗവർണർ ജനറലായിരുന്ന ഓക്ലൻഡ് പ്രഭു, ഡെൽഹി സന്ദർശിച്ചപ്പോൾ ചക്രവർത്തിയുമായി ഒരു കൂടിക്കാഴ്ച പോലും നടത്തിയില്ല. ഡൽഹൗസിയാകട്ടെ ഏതൊരു ബ്രിട്ടീഷ് പ്രജയെയും മുഗൾ സ്ഥാനമാനങ്ങൾ സ്വീകരിക്കുന്നതിൽ നിന്ന് വിലക്കി.[15] അങ്ങനെ മുഗൾ ചക്രവർത്തി ഒരു ഔപചാരികഭരണാധികാരി മാത്രമായി മാറുകയും, അധികാരം ദില്ലിയിലെ ചെങ്കോട്ടയിൽ മാത്രമായി ഒതുങ്ങുകയും ചെയ്തു. തീരുമാനങ്ങൾക്കെല്ലാം റെസിഡന്റിന്റെ അനുമതിയും ആവശ്യമായിരുന്നു. ക്രമേണ മുഗൾ രാജകുടുംബത്തെ ചെങ്കോട്ടയിൽനിന്നുതന്നെ പുറത്താക്കുക എന്നതായിരുന്നു ബ്രിട്ടീഷുകാരുടെ പദ്ധതി.[16] ഇതിനായി അവസാന മുഗൾ ചക്രവർത്തിയായ ബഹാദൂർഷാ സഫറിന്റെ കിരീടാവകാശിയായ പുത്രൻ മിർസ ഫഖ്രുവുമായി അവർ ധാരണയുണ്ടാക്കുകയും ചെയ്തിരുന്നു.
1857-ലെ ശിപായിലഹളക്കാലത്ത് ചക്രവർത്തിയായിരുന്ന ബഹദൂർഷാ സഫറിനെയായിരുന്നു ഒരു നേതാവെന്ന നിലയിൽ ലഹളക്കാർ കണക്കാക്കിയിരുന്നത്. ലഹളയെ ഈസ്റ്റ് ഇന്ത്യാ കമ്പനി അടിച്ചമർത്തിയതിനെത്തുടർന്ന് ബഹദൂർഷാ സഫറിന് രാജ്യം വിടേണ്ടി വരുകയും അദ്ദേഹത്തിന്റെ പുത്രന്മാരെ വെടിവച്ചു കൊല്ലുകയും ചെയ്തു. ഇതോടെ മുഗൾ സാമ്രാജ്യത്തിന് സമ്പൂർണ്ണ അന്ത്യമായി[17].
വാസ്തുകല
[തിരുത്തുക]മുഗളരുടെ കാലത്ത് ഇന്ത്യയിലെ വാസ്തുവിദ്യ അത്യധികം സങ്കീർണ്ണമായി. ബാബർ മുതൽ ഷാ ജഹാൻ വരെയുള്ള ചക്രവർത്തിമാർ (പ്രത്യേകിച്ചും ഷാ ജഹാൻ) കലയിലും സാഹിത്യത്തിലും വാസ്തുവിദ്യയിലും പ്രത്യേക താല്പര്യം പുലർത്തിയിരുന്നു.
ചാർബാഗ്
[തിരുത്തുക]ചതുരത്തിലുള്ള പൂന്തോട്ടവും നെടുകെയും കുറുകേയുമായി അതിനെ നാലായി വിഭജിച്ച് നിർമ്മിക്കുന്ന ചാലുകളും ഉൾക്കൊള്ളുന്ന രൂപകൽപ്പനയെപ്പറ്റി ബാബർ തന്റെ ആത്മകഥയിൽ വിവരിക്കുന്നു. ഇങ്ങനെ ഒരു തോട്ടത്തെ നാലായി വിഭജിക്കുന്നതു കൊണ്ട് ഇത്തരം തോട്ടങ്ങളെ ചഹാർ ബാഗ് അല്ലെങ്കിൽ ചാർബാഗ് എന്നു വിളിക്കുന്നു[18]. അക്ബർ, ജഹാംഗീർ, ഷാ ജഹാൻ എന്നിവർ ഇത്തരത്തിലുള്ള മനോഹരമായ കുറേ ചഹാർ ബാഗുകൾ കശ്മീർ, ആഗ്ര, ദില്ലി എന്നിവിടങ്ങളിലായി നിർമ്മിച്ചു.
കെട്ടിടനിർമ്മാണം
[തിരുത്തുക]അക്ബറിന്റെ കാലത്ത് കെട്ടിടനിർമ്മാണത്തിൽ പുതിയ രീതികൾ പരീക്ഷിക്കപ്പെട്ടു. തങ്ങളുടെ മദ്ധ്യേഷ്യൻ പൂര്വികനായ തിമൂറിന്റെ ശവകുടീരങ്ങളുടെ വാസ്തുശില്പരീതിയാണ് അക്ബറിന്റെ ശില്പികൾക്ക് ഇതിൽ പ്രേരകമായത്. മദ്ധ്യഭാഗത്ത് ശിഖരത്തോടുകൂടിയ ഗോളാകാരത്തിലുൾല താഴികക്കുടവും, പിഷ്താഖ് എന്നു വിളിക്കുന്ന ഉയരത്തിലുള്ള കമാനകവാടവും മുഗൾ വാസ്തുകലയുടെ പ്രധാന അടയാളമായി. ഹുമയൂണിന്റെ ശവകുടീരത്തിലാണ് ഈ രീതികൾ ആദ്യമായി പ്രതിഫലിച്ചത്[18].
ചിഹിൽ സുതുൻ
[തിരുത്തുക]ഷാജഹാന്റെ കാലത്ത് മുഗൾ വാസ്തുവിദ്യയുടെ വിവിധ ഘടകങ്ങൾ സംയോജിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കാലത്ത് നിരവധി നിർമ്മാണപ്രവർത്തനങ്ങൾ നടന്നു (പ്രത്യേകിച്ച് ആഗ്രയിലും ദില്ലിയിലും).
ദിവാൻ ഇ ആം എന്നറിയപ്പെട്ടിരുന്ന പൊതുജനസഭകളും, ദിവാൻ ഇ ഖാസ് എന്നറിയപ്പെട്ടിരുന്ന സ്വകാര്യസഭകളും ഷാ ജഹാന്റെ കാലത്ത് വളരെ ശ്രദ്ധാപൂർമായിരുന്നു രൂപകല്പ്പന ചെയ്യപ്പെട്ടിരുന്നത്. മോസ്കിന്റേതു പോലുള്ള രൂപകല്പ്പനയായിരുന്നു ഇക്കാലത്ത് സഭകൾക്ക് നൽകിയിരുന്നത്. ഒരു വലിയ മുറ്റവും, 40 തൂണുകളും ഉൾക്കൊള്ളുന്ന ഈ സഭകളെ ചിഹിൽ സുതുൻ (chihil sutun) എന്നു വിളീക്കുന്നു.
സഭ നടക്കുമ്പോൾ എല്ലാവരും ചക്രവർത്തിയുടെ ഇരിപ്പിടം സ്ഥിതി ചെയ്തിരുന്ന പീഠത്തിനഭിമുഖമായി നിലകൊണ്ടിരുന്നതിനാൽ ആ പീഠം പൊതുവേ ഖിബ്ല ആയി കണക്കാക്കിയിരുന്നു. രാജാവിനെ ദൈവത്തിന്റെ പ്രതിനിധിയായി കണക്കാക്കുന്ന രീതിയിലാണ് ഈ വാസ്തുശില്പ്പരീതി[18].
മുഗൾ വാസ്തുകലയുടെ സ്വാധീനം
[തിരുത്തുക]മുഗൾ വാസ്തുശില്പരീതി ഉത്തരേന്ത്യയിലെ ക്ഷേത്രനിർമ്മാണത്തേയും സ്വാധീനിച്ചിട്ടുണ്ട്. ഫത്തേപ്പൂർ സിക്രിയിലെ മുഗൾ കൊട്ടാരങ്ങളുടെ വാസ്തുശില്പശൈലിക്കു സമാനമായ രീതിയിലാണ് മഥുര വൃന്ദാവനിലെ ക്ഷേത്രങ്ങൾ പണിതീർത്തിരിക്കുന്നത്. 1590-ൽ പണീത വൃന്ദാവനിലെ ഗോവിന്ദ് ദേവക്ഷേത്രം ചുവന്ന മണൽക്കല്ലു കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ മച്ചിലെ പരസ്പരം മുറിച്ചു കടക്കുന്ന കമാനങ്ങൾ വടക്കു പടീഞ്ഞാറൻ ഇറാനിൽ (ഖുറാസാൻ) നിന്നുള്ള വാസ്തുശില്പ്പരീതിയാണ്. ഫത്തേപ്പൂർ സിക്രിയിൽ ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മുഗളരുടെ സാമന്തരായിരുന്ന രജപുത്രരുടെ കെട്ടിടനിർമ്മാണരീതിയിലും മുഗൾസ്വാധീനം പ്രകടമാണ്. ജയ്‌പൂരിലും ആംബറിലുമുള്ള രജപുത്രകൊട്ടാരങ്ങളിൽ മുഗൾ വാസ്തുശൈലി പ്രകടമായി കാണാം.
തങ്ങളുടെ വാസ്തുശില്പ്പരീതിയിൽ പ്രാദേശികശൈലികൾ കൂടി ഉൾക്കൊള്ളിക്കാൻ മുഗളർ ശ്രദ്ധിച്ചിരുന്നു. ബംഗാളികളുടെ, ഓലമേഞ്ഞ കുടിലിന്റെ രീതിയിലുള്ള ബംഗ്ല ഡോം രീതി ഇതിനൊരുദാഹരണമാണ്. അക്ബറുടെ തലസ്ഥാനമായ ഫത്തേപ്പൂർ സിക്രിയിലെ കെട്ടിടങ്ങളിൽ ഗുജറാത്തിലേയും മാൾവയിലേയും വാസ്തുവിദ്യാരീതികളുടെ സ്വാധീനം പ്രകടമാണ്. സിക്രിയിലെ ജോധാബായ് കൊട്ടാരത്തിൽ ഇത്തരത്തിലുള്ള ഗുജറാത്തി വാസ്തുവിദ്യയുടെ ബാഹുല്യം ശ്രദ്ധേയമാണ്.
വംശവൃക്ഷം
[തിരുത്തുക]1526 മുതൽ 1857 വരെയുളള 350 വർഷങ്ങളിൽ 17 മുഗൾ ചക്രവർത്തിമാർ പദവിയേറ്റു. അവരുടെ വിശദാംശങ്ങൾ. കടുപ്പിച്ച പേരുകൾ,ചക്രവർത്തി പദം അലങ്കരിച്ചവരേയും റോസ് നിറത്തിലുളള പെട്ടികൾ സ്ത്രീകളേയും സുചിപ്പിക്കുന്നു.
1. ബാബർ (ജ. 1483 -മ. 1531) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
2. ഹുമയൂൺ (ജ. 1508 -മ. 1556) | അസ്കാരി മിർസ | ഹിന്ദൽ മിർസ | ഗുൽ റുഖ് ബേഗം | കാംറാൻ മിർസ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
3. അക്ബർ (ജ. 1542 -മ. 1605) | Muhammad Hakim | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
4. ജഹാംഗീർ (ജ. 1569 -മ. 1627) | ഖാൻസാദാ ഖാനിം | ഷാ മുറാദ് | ഡാനിയൽ | ഷകറുന്നീസാ ബേഗം | ആരം ബാനു ബേഗം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
സുൽതാൻ നിസാർ ബേഗം | ഖുസ്രാഉ മിർസ | പർവേസ് | ബഹാർ ബാനു ബേഗം | 5.ഷാജഹാൻ (ജ. 1592 -മ. 1666) | ഷഹ്റിയാർ | ജഹന്ദർ | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ദാരാ ഷികോഹ് | ഷാ ഷൂജ | ജഹനാരാ ബേഗം | റോഷ്നാരാ ബേഗം | 6. ഔറംഗസേബ് (ജ. 1618 -മ. 1707) | മുറാദ് ബക്ഷ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
മുഹമ്മദ് അസം ഷാ | 7. ബഹാദൂർ ഷാ I (ജ. 1643 -മ. 1712) | മുഹമ്മദ് അക്ബർ | മുഹമ്മദ് കാം ബക്ഷ് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
അസിമു ഷ് ഷാൻ | റഫിയു- ഷ് ഷാൻ | 8.ജഹന്ദർ ഷാ (ജ. 1664 -മ. 1713) | ഖുജിസ്താ അഖ്ത്തർ | നെക്കോസിയർ | മുഹായ്യിയുസ്സന | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
9. ഫറൂഖ് സിയാർ (ജ. 1683 -മ. 1719) | 11. ഷാ ജഹാൻ II റഫിയുദ്ദൗള (ജ. 1696 -മ. 1719) | 10.റഫി ഉദ് ദരജത് (ജ. 1699 -മ. 1719) | മുഹമ്മദ് ഇബ്രാഹിം | 14.അലംഗീർ II (ജ. 1699 -മ. 1759) | 12.മുഹമ്മദ് ഷാ (ജ1702. -മ. 1748) | ഷാ ജഹാൻ III | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
15.ഷാ ആലം II (ജ. 1728 -മ. 1806) | 13.അഹ്മദ് ഷാ ബഹാദൂർ (ജ. 1725 -മ. 1754) | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
16.അക്ബർ ഷാ രണ്ടാമൻ (ജ. 1760 -മ. 1837) | ബേദാർ ബക്ത് | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
17.ബഹാദൂർ ഷാ സഫർ (ജ. 1775 -മ. 1862) | |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Conan, Michel (2007). Middle East Garden Traditions: Unity and Diversity : Questions, Methods and Resources in a Multicultural Perspective, Volume 31. Washington, D.C.: Dumbarton Oaks Research Library and Collection. p. 235. ISBN 978-0-88402-329-6.
- ↑ The title (Mirza) descends to all the sons of the family, without exception. In the Royal family it is placed after the name instead of before it, thus, Abbas Mirza and Hosfiein Mirza. Mirza is a civil title, and Khan is a military one. The title of Khan is creative, but not hereditary. pg 601 Monthly magazine and British register, Volume 34 Publisher Printed for Sir Richard Phillips, 1812 Original from Harvard University
- ↑ John F. Richards, The Mughal Empire, (Cambridge University Press, 1995), 1.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Richards1993
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ 5.0 5.1 5.2 5.3 5.4 5.5 5.6 5.7 "4-The Mughal Empire". Social Science - Our Pasts-II. New Delhi: NCERT. 2007. pp. 45–59. ISBN 81-7450-724-8.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ 6.0 6.1 6.2 Vogelsang, Willem (2002). "14-Towards the Kingdom of Afghanistan". The Afghans. LONDON: Willey-Blackwell, John Willey & SOns, Ltd, UK. pp. 217–218. ISBN 978-1-4051-8243-0.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Sastri, Nilakanta (1975). Advanced History of India. New Delhi: Allied Publishers.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ Mahajan, V.D. (1991, reprint 2007). History of Medieval India, Part II, New Delhi: S. Chand, ISBN 81-219-0364-5, p.236n
- ↑ Habib, I (2003). The Agrarian System of Mughal India 1556-1707, New Delhi: Oxford University Press, ISBN 019 565595 8, p.4
- ↑ "Mughal Administrative set up". Archived from the original on 2012-09-03. Retrieved 2012-01-11.
- ↑ http://www.royalark.net/India4/delhi.htm
- ↑ 12.0 12.1 12.2 "10-Eighteenth Century Political Formations". Social Science - Our Pasts-II. New Delhi: NCERT. 2007. p. 145. ISBN 81-7450-724-8.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ William Kerr Fraser-Tytler (1953). "Part - I The Country of Hindu Kush , Chapter V - The Mogul Empire (1504-1747)". AFGHANISTAN - A study of political development in Central and Southern Asia - Second Edition. LONDON: Oxford University Press. pp. 40.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ ലാസ്റ്റ് മുഗൾ[൧], താൾ: 38
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 39
- ↑ ലാസ്റ്റ് മുഗൾ[൧], താൾ: 37
- ↑ "CHAPTER 2 - FROM TRADE TO TERRITORY". Social Science - Class VIII - Our Pasts-III (PDF). New Delhi: NCERT. p. 9.
{{cite book}}
: Cite has empty unknown parameter:|coauthors=
(help) - ↑ 18.0 18.1 18.2 "5-Rulers and Buildings". Social Science - Our Pasts-II. New Delhi: NCERT. 2007. pp. 66–72. ISBN 81-7450-724-8.
{{cite book}}
: Cite has empty unknown parameter:|coauthors=
(help)
കുറിപ്പുകൾ
[തിരുത്തുക]- ൧ ^ വില്ല്യം ഡാൽറിമ്പിൾ (2006). ദ ലാസ്റ്റ് മുഗൾ - ദ ഫോൾ ഓഫ് എ ഡൈനസ്റ്റി, ഡെൽഹി 1857 (in ഇംഗ്ലീഷ്). പെൻഗ്വിൻ ബുക്സ്. ISBN 9780670999255. Retrieved 2013 ജൂലൈ 4.
{{cite book}}
: Check date values in:|accessdate=
(help)