Jump to content

മാരിയാട്ടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉത്തരകേരളത്തിൽ പുലയർക്കിടയിൽ നിലനില്ക്കുന്ന ഒരു അനുഷ്ഠാനകലയാണ് മാരിയാട്ടം[1]. ഉത്തരകേരളത്തിലെ പഴയങ്ങാടിയ്ക്കടുത്തുള്ള മാടായി തിരുവർകാട്ടു കാവിലും പരിസരങ്ങളിലുമാണ് ഇതിന് കൂടുതൽ പ്രാധാന്യമുള്ളത് മാടായിക്കാവ് എന്ന പേരിൽ ഈ കാവ് ഇപ്പോൾ പ്രശസ്തമാണ്

ജനശക്തി വായനശാല & ഗ്രന്ഥാലയം, പട്ടേനയിൽ നടന്ന മാരിയാട്ടം

മാരിയാട്ടത്തിനുപിന്നിൽ ഒരു ഐതിഹ്യമുണ്ട് ഒരിക്കൽ മാടായിപ്രദേശത്ത് ദുർദേവതകളായ മാരിയുടെയും മാമായത്തിൻറെയും വിളയാട്ടമുണ്ടായി ജനങ്ങൾ പലവിധദുരിതങ്ങളാൽവലഞ്ഞു കർക്കിടകമാസരാത്രികളിൽ ഈ ദുർദേവതകൾ ജനങ്ങളെ പലവിധത്തിൽ ഉപദ്രവിച്ചു ഈ പ്രശ്നത്തിനു പരിഹാരം കാണുവാൻ രാജാവ് തൻറെ പണ്ഡിതരുമായി ആലോചിച്ചു ജ്യോതിഷിയെ വരുത്തി ആര്യനാട്ടിലുണ്ടായ ആറുദുർദേവതകൾ മലനാട്ടിലെത്തിയതാണെന്നും അവരാണീ ദുരിതങ്ങൾ വരുത്തുന്നതെന്നും പ്രശ്നത്തിൽ തെളിഞ്ഞു കർക്കിടകം പതിനാറാം തീയതി പുലയന്മാരായ പൊള്ളയും കൂട്ടരും കാവിലെത്തി മാരിയാട്ടം നടത്തി തുടർന്ന് നാട്ൻറെ വിവിധ ഭാഗങ്ങളിൽ മാരിയാട്ടം നടത്തി ഇതോടെ മാരിയും മാമായവും എന്നേക്കുമായി അവിടെനിന്നും ഒഴിഞ്ഞ് കടലിലേക്കു യാത്രയായി

അവലംബം

[തിരുത്തുക]
  1. [1] Archived 2018-01-03 at the Wayback Machine.മാരിത്തെയ്യം
"https://ml.wikipedia.org/w/index.php?title=മാരിയാട്ടം&oldid=4023547" എന്ന താളിൽനിന്ന് ശേഖരിച്ചത്