Jump to content

മനോജ് ബാജ്‌പേയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മനോജ് ബാജ്‌പേയ്
ജീവിതപങ്കാളി(കൾ)നേഹ (ശബാന)

ബോളിവുഡ് ചലച്ചിത്ര രംഗത്തെ ഒരു നടനാണ് മനോജ് ബാജ്‌പേയ്.(ജനനം: 23, ഏപ്രിൽ, 1969).

സ്വകാര്യ ജീവിതം

[തിരുത്തുക]

മനോജ് ജനിച്ചത് ബീഹാറിലെ ഒരു ചെറിയ ഗ്രാമമായ ബേൽ‌വയിലാണ്. വിദ്യഭ്യാസം പൂർത്തീകരിച്ചത് ഡെൽഹി യൂണിവേഴ്സിറ്റിയിലാണ്. മനോജ് വിവാഹം ചെയ്തിരിക്കുന്നത് ബോളിവുഡ് നടി ആയ നേഹയെ ആണ്.[1]

ഔദ്യോഗിക ജീവിതം

[തിരുത്തുക]

മനോജ് തന്റെ അഭിനയ ജീവിതം തുടങ്ങിയത് ദൂരദർശനിലെ സ്വാഭിമാൻ എന്ന പരമ്പരയിലൂടെയാണ്. 1994 മുതൽ ചെറീയ വേഷങ്ങളിൽ അഭിനയിച്ചു തുടങ്ങിയ മനോജിന് ഒരു ശ്രദ്ധയായ വേഷം ചെയ്യാൻ സാധിച്ചത് 1998 ലെ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത സത്യ എന്ന ചിത്രത്തിലൂടെയാണ്. 2001 ലെ സുബേദ, പിഞ്ജർ (2003), വീർ സര (20040 എന്നിവയിലെ വേഷങ്ങൾ മികച്ചതായിരുന്നു.

അവലംബം

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]