ബോം ജീസസ് ബസിലിക്ക
15°30′3.1356″N 73°54′41.436″E / 15.500871000°N 73.91151000°E
ബോം ജീസസ് ബസിലിക്ക | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | പോർച്ചുഗീസ് |
നഗരം | Old Goa, ഗോവ |
രാജ്യം | ഇന്ത്യ |
പദ്ധതി അവസാനിച്ച ദിവസം | 1605 |
ഗോവയിൽ സ്ഥിതിചെയ്യുന്ന ഒരു UNESCO ലോകപൈതൃകകേന്ദ്രം കൂടിയായ ക്രൈസ്തവ ദേവാലയമാണ് ബോം ജീസസ് ബസിലിക്ക (Basilica of Bom Jesus or Borea Jezuchi Bajilika (പോർച്ചുഗീസ്: Basílica do Bom Jesus))[1][2] വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ തിരുശേഷിപ്പുകൾ സൂക്ഷിച്ചിരിക്കുന്നത് ഈ ദേവാലയത്തിലാണ്. പോർച്ചുഗീസ് ഭരണകാലത്തെ തലസ്ഥാന നഗരിയായ ഓൾഡ് ഗോവയിലാണ് ഈ ബസിലിക്കയുള്ളത്.[3]
ഉണ്ണിയേശു എന്നാണ് ബോം ജീസസ് എന്ന വാക്കിനർത്ഥം. ഇന്ത്യയിലെതന്നെ ആദ്യകാല ബസിലിക്കകളിൽ ഒന്നാണ് ബൊം ജീസസ് ബസിലിക്ക. കൂടാതെ ഇന്ത്യയിലെ ബറോക്ക് വാസ്തുശൈലിയുടെ ഉത്തമ ഉദാഹരണംകൂടിയാണ് ഈ ദേവാലയം.
ചരിത്രം
[തിരുത്തുക]1594 -ലാണ് ഈ ദേവാലയത്തിന്റെ നിർമ്മാണം ആരംഭിക്കുന്നത്. 1605-ൽ ആർച്ച് ബിഷപ് ഫാ. അലെക്സിയോ ദെ മെനീസിസ് ദേവാലയം ദൈവസേവാർത്ഥം സമർപ്പിച്ചു. ക്രിസ്തുമതത്തിന്റെ ചരിത്രത്തിൽ തന്നെ ഒരു നാഴികകല്ലായിമാറി ഈ ദേവാലയം.
വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ ഭൗതിക ശരീരം സൂക്ഷിച്ചിരിക്കുന്ന ദേവാലയം എന്ന നിലയ്ക്കും പ്രശസ്തമാണ് ബോം ജീസസ് ബസിലിക്ക. പോർച്ചുഗീസ് മലാക്കയിലെ വി.പൗലോസിന്റെ ദേവാലയത്തിലായിരുന്നു ഫ്രാൻസിസ് സേവ്യരുടെ മൃതദേഹം ആദ്യം അടക്കം ചെയ്തത്. പിന്നീട് അത് അവിടെനിന്നും കപ്പൽമാർഗ്ഗം ഗോവയിലെത്തിക്കുകയായിരുന്നു. ഇന്നും അധികം കേടുപാടുകളൊന്നുമില്ലാതെ കാലത്തെ അതിജീവിച്ച് ആ വിശുദ്ധന്റെ പുണ്യശരീരം നിലനിൽക്കുന്നു. വി.ഫ്രാൻസീസ് സേവ്യറിന്റെ ശരീരം സൂക്ഷിച്ചിരിക്കുന്നതിനാൽ നിരവധി ക്രൈസ്തവരെയാണ് ഈ ദേവാലയം ദിനം പ്രതി ആകർഷിക്കുന്നത്.
ഗോവയിലെ തന്നെ ഏറ്റവും പഴക്കംചെന്ന ദേവാലയങ്ങളിൽ ഒന്നാണ് ഇത്. അമൂല്യകല്ലുകൾ പതിച്ച മാർബിളിൽ പാകിയതാണ് ദേവാലയ മന്ദിരത്തിന്റെ തറ. വളരെ മനോഹരമായി രൂപകല്പനചെയ്ത അൾത്താരയും ഈ ദേവാലയത്തിലുണ്ട്.
ഗിയോവാനി ബാറ്റിസ്റ്റ ഫോഗിനി എന്ന ശില്പിയാണ് ഫ്രാൻസിസ് സേവ്യറിന്റെ ശവകുടീരം രൂപകൽപന ചെയ്തത്. 17-ആം നൂറ്റാണ്ടിൽ തുടങ്ങിയ ഇത് 10 വർഷങ്ങൾക്കുശേഷമാണ് പൂർത്തിയായത്. വി.ഫ്രാൻസിസ് സേവ്യറിന്റെ ശരീരം സൂക്ഷിച്ചിരിക്കുന്ന പേടകം വെള്ളിയിലാണ് പണിതിരിക്കുന്നത്. ഓരോ പത്തുവർഷം കൂടുംതോറും വിശുദ്ധന്റെ ശരീരം പുറത്തേക്കെടുക്കാറുണ്ട്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-16. Retrieved 2013-02-14.
- ↑ http://articles.timesofindia.indiatimes.com/2011-05-11/goa/29531922_1_asi-official-heritage-status-world-heritage[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-02-16. Retrieved 2013-02-14.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- The Goa Jesuit Province of the Society of Jesus - The Jesuits in Goa
- Bom Jesus Basilica Art Gallery
- Bom Jesus Website - Feast Archived 2013-04-11 at the Wayback Machine