സിറ്റിസൺ സയൻസ്
പരമ്പര |
ശാസ്ത്രം |
---|
മൊത്തമായോ ഭാഗികമായോ അവിദഗ്ദ്ധരായ ശാസ്ത്രകുതുകികൾ ശാസ്ത്രീയ ഗവേഷണം നടത്തുന്നതിനെയാണ് സിറ്റിസൺ സയൻസ്, Citizen science (CS) എന്ന് വിളിക്കുന്നത്. ശാസ്ത്രീയ ഗവേഷണങ്ങളിലുള്ള പൊതുജന പങ്കാളിത്തമെന്നും ഇതിനെ വിളിക്കാം.[1]
നിർവചനം
[തിരുത്തുക]'സിറ്റിസൺ സയൻസ്' എന്ന പ്രയോഗത്തിന് ഒന്നിലധികം ഉത്ഭവങ്ങളും അതുപോലെ വ്യത്യസ്തമായ നിർവചനകളുമുണ്ട്.[2] 1990-കളുടെ മധ്യത്തിൽ അമേരിക്കയിൽ നിന്നുമുള്ള റിക്ക് ബോണി എന്ന പക്ഷി ശാസ്ത്രജ്ഞനും ഇംഗ്ലണ്ടിൽ നിന്നുമുള്ള അലൻ ഇർവിൻ എന്ന സാമൂഹ്യശാസ്ത്രജ്ഞനും ആണ് ആദ്യമായി ഇത് നിർവചിച്ചത്.[2][3][4]
"ശാസ്ത്ര സമൂഹത്തിന്റെ വളർച്ചക്ക് ശാസ്ത്രീയ വിഷയങ്ങളിലും ശാസ്ത്രീയ നയങ്ങളുടെ രൂപീകരണത്തിലും പൊതുജനങ്ങളെക്കൂടി ഉൾപ്പെടുത്തേണ്ടതിന്റെ ആവശ്യകത എന്നാണ് അലൻ ഇർവിൻ സിറ്റിസൺ സയൻസിനെ നിർവചിക്കുന്നത്.[2] പൊതുസമൂഹവും ശാസ്ത്രവും തമ്മിലുള്ള ബദ്ധത്തിന് നിലമൊരുക്കുന്നതിന് രണ്ടു മാനങ്ങളുണ്ടെന്ന് ഇർവിൻ പറയുന്നു. 1) ശാസ്ത്രം പൊതുജനങ്ങളുടെ ഉൽക്കണ്‌ഠകളോടും ആവശ്യങ്ങളോടും ഉത്തരവാദിത്തത്തോടെ പ്രതികരിക്കണം. 2) പൊതുസമൂഹത്തിനുതന്നെ ശാസ്ത്രായമായ കാര്യങ്ങളിൽ വിശ്വസനീയമായ അറിവുണ്ടാക്കാൻ കഴിയണം.[5]
റിക്ക് ബോണി ഒരു ഗവേഷണ പദ്ധതിയിലേക്ക് പക്ഷിനിരീക്ഷകരെപ്പോലെയുള്ള ശാസ്ത്രജ്ഞരല്ലാത്ത ആളുകൾ സ്വമനസാലെ വിവരങ്ങൾ നല്കുന്നതിനെയാണ് സിറ്റിസൺ സയൻസ് എന്ന് നിർവചിച്ചത്. ഇത് ഇർവിന്റെ നിർവജനത്തെ അപേക്ഷിച്ഛ് പൊതുജനത്തിന് വളരെ ചെറിയ ഒരു സ്ഥാനമേ നൽകുന്നുള്ളൂ.[5]
Citizen science, Citizen scientists എന്നീ വാക്കുകൾ 2014-ൽ ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിൿഷ്ണറിയിൽ ഉൾപ്പെടുത്തി.[6][7] അതിൽ സിറ്റിസൺ സയൻസിനെ നിർവചിച്ചിരിക്കുന്നത് "ശാസ്ത്രീയ ജോലികൾ പൊതുജനം മിക്കവാറും വിദക്തരായ ശാസ്ത്രജ്ഞരുടെയോ ശാസ്ത്ര സ്ഥാപനങ്ങളുടെയോ പങ്കാളിത്തത്തോടെയോ മേൽനോട്ടത്തിലോ ചെയ്യുന്നത്" എന്നാണ് നിർവചിച്ചിരിക്കുന്നത്.[7] സിറ്റിസൺ സയന്റിസ്റ്റിന് നല്കിയിക്കുന്ന നിർവചനം "സമൂഹത്തിന്റെ പൊതു താൽപ്പര്യം മുന്നിരുത്തി വർത്തിക്കുന്ന ശാസ്ത്രജ്ഞൻ" അല്ലെങ്കിൽ "ശാസ്ത്രീയ ജോലികൾ വിദക്തരായ ശാസ്ത്രജ്ഞരുടെയോ ശാസ്ത്ര സ്ഥാപനങ്ങളുടെയോ പങ്കാളിത്തത്തോടെയോ മേൽനോട്ടത്തിലോ ചെയ്യുന്ന പൊതു സമൂത്തിൽ നിന്നുള്ള ആൾ" എന്നാണ്.[7] ഒക്ടോബർ 1979-ൽ New Scientist മാസികയിലാണ് ആദ്യമായി "സിറ്റിസൺ സയന്റിസ്റ്റ്" എന്ന് പ്രയോഗിച്ചിരിക്കുന്നത്.[8] ജനുവരി 1989-ൽ MIT Technology Review എന്ന മാസികയിൽ "Citizen Science and Policy: A European Perspective" എന്ന ലേഘനത്തിൽ ആണ് "സിറ്റിസൺ സയൻസ്" എന്ന വാക്കിന്റെ ആദ്യ പ്രയോഗം.[9][10]
ആർ. കെർസൻ എം.ഐ.ടി ടെക്നോളജി റിവ്യൂ എന്ന മാസികയിൽ പൗരശാസ്ത്രം എന്ന വാക്ക് 1989ൽ ഉപയോഗിച്ചിരിക്കുന്നതായി വിൽസൺ സെന്ററിനു വേണ്ടിയുള്ള "പൗരശാസ്ത്രവും നയവും: ഒരു യൂറോപ്യൻ കാഴ്ചപ്പാട്" എന്ന നയരേഖയിൽ പറയുന്നുണ്ട്. 1989-ൽ 225 സന്നദ്ധപ്രവർത്തകർ ചേർന്ന് Audubon Society യുടെ അമ്ലമഴ ബോധവൽക്കരണ പരിപാടിക്കുവേണ്ടി അമേരിക്കയുടെ വിവിധ സ്ഥലങ്ങളിൽനിന്നും മഴവെള്ളം ശേഖരിച്ചതാണ് സിറ്റിസൺ സയൻസിന്റെ ആദ്യ പ്രായോഗിക ഉപയോഗമായി രേഖപ്പെടുത്തിയിട്ടുള്ളത്.[9][10]
2013-ൽ European Commission-ന്റെ Digital Science Unit, Socientize.eu എന്നിവയിൽ പ്രസിദ്ധീകരിച്ച "Green Paper on Citizen Science"-ൽ സിറ്റിസൺ സയൻസിനെ ഇങ്ങനെ നിർവച്ചിരിക്കുന്നു: "പൊതുസമൂഹം അവരുടെ ബുദ്ധിപരമായ കഴിവുകളോ അനുഭവസമ്പത്തോ മറ്റു വിഭവങ്ങളോ ഉപയോഗിച്ചു ശാസ്ത്രീയ ഗവേഷങ്ങളിൽ പങ്കാളികളാകുന്നു. അവർ നൽകുന്ന വിവരങ്ങൾ ഗവേഷണങ്ങൾക്കും പുതിയ ചോദ്യംചെയ്യലുകൾക്കും അങ്ങനെ ഒരു പുതിയ ശാസ്ത്ര സംസ്കാരം രൂപംകൊള്ളുന്നതിനും സഹായിക്കുന്നു."[11][12]
ഒറ്റക്കോ കൂട്ടമായോ പരസ്പരബന്ധിതമായ കൂട്ടായ്മയായോ സിറ്റിസൺ സയൻസ് സാധ്യമാണ്. ഈ സന്നദ്ധപ്രവർത്തകർ മിക്കവാറും വിദക്തരായ ശാസ്ത്രജ്ഞരോട് ചെർന്നാണ് ഒരു പൊതുലക്ഷ്യത്തോടെ പ്രവർത്തിക്കുന്നത്. വലിയ പരസ്പരബന്ധിതമായ കൂട്ടായ്മകൾ ശാസ്ത്രജ്ഞരെ ഏറെ പണച്ചെലവും സമയവും വേണ്ട വലിയ പധതികൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ സഹായിക്കുന്നു.[13]
പല സിറ്റിസൺ സയൻസ് പദ്ധതികളും വിദ്യാഭ്യാസം അവബോധനം തുടങ്ങിയ കാര്യങ്ങൾക്കുംകൂടി ഉപകരിക്കുന്നു.[14][15][16]
സിറ്റിസൺ സയൻസ് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി ക്രമാനുഗതമായി വളർന്നുവന്നതാണ്. അടുത്തകാലത്ത് നടക്കുന്ന പദ്ധതികളിൽ പൊതുബോധം വളർത്താനുതകുന്ന നയങ്ങൾക്കും പ്രവൃത്തികൾക്കും കൂടുതൽ പ്രാധാന്യം കൊടുക്കുന്നു.[17]
ആധുനിക സിറ്റിസൺ സയൻസ് അതിന്റെ ആദ്യ രൂപത്തിൽനിന്നും ഏറെ വ്യതിചലിച്ചിട്ടുണ്ട്. പൊതുപങ്കാളിത്തം, സാങ്കേതികവിദ്യകളുടെ ഉപയോഗം, എന്നിവക്ക് കൂടുതൽ പ്രാധാന്യം കൈവന്നിരിക്കുന്നു.[18]
മാർച്ച് 2015-ൽ Office of Science and Technology Policy "Empowering Students and Others through Citizen Science and Crowdsourcing" എന്ന ധവളപത്രം പുറത്തിറക്കി.[19] അതിൽ പറയുന്നത് സിറ്റിസൺ സയൻസ് പദ്ധതികൾ വിദ്യാർത്ഥികൾക്കു ശാസ്ത്രം, സാങ്കേതികവിദ്യ, ഗണിതം തുടങ്ങിയ വിഷയങ്ങളിൽ അവരുടെ കഴിവുകൾ മെച്ചപ്പെടുത്താൻ ഉപകരിക്കുന്നു. അതിൽ പങ്കെടുക്കുകവഴി യഥാർത്ഥശാസ്ത്രത്തിൽ പ്രായോഗിക പരിശീലനം ലഭിക്കാനും പലപ്പോളും പരമ്പരാഗതമായ ക്ലാസ്സ്മുറി പശ്ചാത്തലത്തിനു പുറത്തേക്ക് പഠനം വ്യാപിപ്പിക്കാനും സാധിക്കുന്നു.[19]
മെയ് 2016-ൽ Citizen Science Association Ubiquity Press-യുമായി സഹകരിച്ച Citizen Science: Theory and Practice (CS:T&P) എന്ന എല്ലാവർക്കും വായിക്കാൻ കഴിയുന്ന ഒരു പ്രസിദ്ധീകരണം തുടങ്ങി.[20][21] സിറ്റിസൺ സയൻസ് ഉപയോഗിച്ചുള്ള പഠനകളും കണ്ടെത്തുലകളും പൊതുസമൂഹത്തിനു ലഭ്യമാക്കുവാൻ ഒരു ഇടം നൽകുക, അതുവഴി അവയെല്ലാം പരിശോധിക്കാനും വിലയിരുത്താനും പങ്കുവെക്കാനും കഴിയുക; അങ്ങനെ സിറ്റിസൺ സയൻസിന്റെ നിലവാരവും പൊതുസമൂഹത്തിലുള്ള സ്വാധീനവും ഉയർത്തുക എന്നതാണ് ഈ പ്രസിദ്ധീകരത്തിന്റെ ലക്ഷ്യം.[21]
നൈതികത
[തിരുത്തുക]ബൗദ്ധികസ്വത്തവകാശം, പദ്ധതികളുടെ രൂപകൽപ്പന ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സിറ്റിസൺ സയൻസിന്റെ നൈതികവശങ്ങൾ പരിശോധിക്കുന്ന നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.[2][22][23][24][25] കോണൽ ലാബ് ഓഫ് ഓണിത്തോളജി അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന സിറ്റിസൺ സയൻസ് അസോസിയേഷൻ (CSA), നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ബെർലിൻ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന യൂറോപ്യൻ സിറ്റിസൺ സയൻസ് അസോസിയേഷൻ (ECSA) എന്നിവയാണ് 'സിറ്റിസൺ സയൻസ്' നയങ്ങളും പെരുമാറ്റസംഹിതകാളും രൂപപ്പെടുത്താൻ മുൻകൈയെടുക്കുന്നത്. [26][27]ഇന്റർനെറ്റ് വഴി ആൾക്കൂട്ടത്തെ ആശ്രയിച്ച വിവരശേഖരണത്തിന്റെ വൈദ്യശാസ്ത്ര നൈതികത ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്.[28]
സെപ്റ്റംബർ 2015-ൽ യൂറോപ്യൻ സിറ്റിസൺ സയൻസ് അസോസിയേഷൻ (ECSA) നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടൻ നേതൃത്വവും മറ്റനേകം അംഗങ്ങൾ പങ്കാളികളാകുകയും ചെയ്തുകൊണ്ട് രൂപംനൽകിയ സിറ്റിസൺ സയൻസിന്റെ പത്ത് അടിസ്ഥാനതത്ത്വങ്ങൾ (Ten Principles of Citizen Science) പ്രസിദ്ധീകരിച്ചു:[29][30]
- പുതിയതോ നിലവിലുള്ളതോ ആയ ശാസ്ത്ര പദ്ധതികളിൽ പൊതുജനം ചുറുചുറുക്കോടെ സഹകരിക്കണം. പൊതുജനത്തിന് സംഭാവകൻ, സഹകാരികൾ, പദ്ധതി നേതാക്കൾ, തുടങ്ങി അവരുടെ കഴിവിനനുസരിച്ചുള്ള സ്ഥാനങ്ങളിൽ ഏർപ്പെടാം.
- സിറ്റിസൺ സയൻസ് പരിപാലനമോ നടത്തിപ്പോ നയപരമോ ആയി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ശുദ്ധമായ ഫലങ്ങൾ നൽകും.
- പങ്കെടുക്കുന്ന ശാസ്ത്രജ്ഞർക്കും സിറ്റിസൺ സയൻന്റിസ്റ്റുകൾക്കും ഇത് ഒരുപോലെ പ്രയോജനപ്രദമാണ്. ഗവേഷണ ഫലങ്ങളുടെ പ്രസിദ്ധീകരണം, പഠനാവസരങ്ങൾ, നേരമ്പോക്ക്, സാമൂഹികമായ ഗുണങ്ങൾ, മാനസിക സംതൃപ്തി എന്നിവ ചില ഉദാഹരങ്ങൾ.
- സിറ്റിസൺ സയൻന്റിസ്റ്റുകക്ക് താല്പര്യമുണ്ടെങ്കിൽ പദ്ധതി തയ്യാറാക്കൽ തുടങ്ങി ശേഖരിച്ച വിവരങ്ങളുടെ വിശകലനവും ഫലപ്രസിദ്ധീകരണത്തിലുംവരെ പങ്കെടുക്കാം.
- സിറ്റിസൺ സയൻന്റിസ്റ്റുകക്ക് അവർ ശേഖരിച്ച വിവരങ്ങൾ എന്തെല്ലാം ആവശ്യങ്ങൾക്ക് ഉപയോഗിച്ചു എന്നും അവകൊണ്ട് ഗവേഷണത്തിലും നയപരമായ തീരുമാനങ്ങളിലും സാമൂഹ്യപരമായ കാര്യങ്ങളിലും എങ്ങനെയെല്ലാം ഉപകരിച്ചുവെന്നും അറിയാൻ കഴിയണം.
- പരമ്പരാഗതമായ ഗവേഷണ രീതികളിൽനിന്നും വ്യത്യസ്തമായി സിറ്റിസൺ സയൻസ് പൊതുജന പങ്കാളത്തിത്തിനും ശാസ്ത്രത്തിന്റെ ജനാധിപത്യവത്‌കരണത്തിനും വേദിയൊരുക്കുന്നു.
- സിറ്റിസൺ സയൻസ് പദ്ധതികൾ വഴി ശേഖരിക്കുന്ന വിവരങ്ങൾ പൊതുജനത്തിന് ലഭ്യമാകുന്ന രീതിയിൽ പ്രസിദ്ധീകരിക്കണം (സുരക്ഷയുടെയും സ്വകാര്യതയുടെയും പ്രശ്നങ്ങൾ ഇല്ലെങ്കിൽ).
- പ്രസിദ്ധീകരിക്കുന്ന ഫലങ്ങളിലെല്ലാം പങ്കെടുത്ത മുഴുവൻ സിറ്റിസൺ സയൻന്റിസ്റ്റുകളെയും കൃതജ്ഞതപെടുത്തണം.
- സിറ്റിസൺ സയൻസ് പദ്ധതികൾ അവയുടെ ശാസ്ത്രീയത, വിവരങ്ങളുടെ നിലവാരം, പങ്കെടുത്തവരുടെ അനുഭവം, സാമൂഹികവും നയരൂപീകരണത്തിലുമുള്ള സ്വാധീനം എന്നിവയുടെയെല്ലാം യോഗ്യതവേച്ഛ് വിലയിരുത്തണം.
- സിറ്റിസൺ സയൻസ് പദ്ധതികൾക്കു നേതൃത്വം നൽകുന്നവർ ബൗദ്ധികസ്വത്തവകാശം, പകർപ്പവകാശം, വിവരങ്ങളുടെ പങ്കുവെക്കൽ, സ്വകാര്യത, കൃതജ്ഞതപെടുത്തൽ, പാരിസ്ഥിതികാഘാതം എന്നിവയെല്ലാം ശ്രദ്ധിക്കണം.
ചരിത്രം
[തിരുത്തുക]"സിറ്റിസൺ സയൻസ്" പുതിയൊരു സംജ്ഞയാണെങ്കിലും പണ്ടുമുതലേ ഉള്ള ഒരു സമ്പ്രദായമാണ്. ഇരുപതാം നൂറ്റാണ്ടിനുമുൻപ് ശാസ്ത്രം പ്രധാനമായും കുലീനരായ ശാസ്ത്രജ്ഞരുടെയും, ഐസക് ന്യൂട്ടൺ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, ചാൾസ് ഡാർവിൻ, എന്നിവരെപ്പോലെ ശാസ്ത്രകുതുകികളോ സ്വയം പണം കണ്ടുത്തുന്നവരോ ആയ ഗവേഷകരുടെയും തൊഴിലോ വിനോദമോ ആയിരുന്നു.[31] പക്ഷെ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ശാസ്ത്രം യൂണിവേഴ്സിറ്റികളും ഗവൺമെന്റ് ഗവേഷണശാലകളും നിയമിക്കുന്ന ഗവേഷകരുടെ ആധിപത്യത്തിലായി. 1970-കളുടെ അവസാനത്തോടെ ഈ രൂപാന്തരീകരണം ചോദ്യം ചെയ്യപ്പെടാൻ തുടങ്ങി. തത്ത്വചിന്തകനായ Paul Feyerabend ശാസ്ത്രത്തിന്റെ ജനാധിപത്യവൽക്കരണത്തിനായി വാദമുയർത്തി.[32] ജീവരസതന്ത്രജ്ഞനായ Erwin Chargaff ശാസ്ത്രത്തിന്റെ നിയന്ത്രണം ഉദ്യോഗസ്ഥരിൽനിന്നും മോചിപ്പിച്ഛ് റെനെ ദെക്കാർത്ത്, ഐസക് ന്യൂട്ടൺ, ഗോട്ട്ഫ്രൈഡ് ലെയ്ബ്നിസ്, Buffon, ചാൾസ് ഡാർവിൻ തുടങ്ങിയവരുടെ പാരമ്പര്യം പിന്തുടരുന്ന പ്രകൃതിസ്നേഹികളായ ശാസ്ത്രകുതുകികളിലേക്ക് തിരികെക്കൊണ്ടുവരാൻ ആഹ്വാനം ചെയ്തു.[33]
2016-ലെ ഒരു പഠനമനുസരിച്ഛ് ജീവശാസ്ത്രഗവേഷണങ്ങളിൽ സിറ്റിസൺ സയൻസിന്റെ ഏറ്റവും വലിയ പ്രഭാവം പരിതഃസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെയും പരിപാലനനത്തിലാണ്. അതിനായുള്ള വിവരങ്ങളുടെ ശേഖരണത്തിനുള്ള പ്രധാന ഉപാധിയായി സിറ്റിസൺ സയൻസ് ഉപയോഗിക്കപ്പെടുന്നു.[34]
വാനനിരീക്ഷണം
[തിരുത്തുക]അശിക്ഷിതരായ വാനനിരീക്ഷകർ ചന്ദ്രൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ, ധൂമകേതുക്കൾ, ഉൽക്കമഴ, deep-sky objects ആയ നക്ഷത്രക്കൂട്ടങ്ങൾ, താരാപഥങ്ങൾ, നെബുലകൾ എന്നിവയെ നിരീക്ഷിക്കുന്നു.
ചിത്രശലഭ നിരീക്ഷണം
[തിരുത്തുക]ചിത്രശലഭങ്ങളുടെ കണക്കെടുപ്പിൽ പൗരശാസ്ത്രജ്ഞർ ഇടപെടുന്ന ദീർഘമായ പാരമ്പര്യമുണ്ട്. 16 വർഷമായി കേരളത്തിലെ ആറളത്ത് വനം വകുപ്പിന്റെയും മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും സംയുക്ത സംരംഭമായി നടന്നു വരുന്ന വാർഷിക കണക്കെടുപ്പും ദേശാടന നിരീക്ഷണവും ഇതിന് ഉദാഹരണമാണ്.[35][36]
പക്ഷിനിരീക്ഷണം
[തിരുത്തുക]ശാസ്ത്രീയ ഗവേഷണങ്ങൾക്ക് പിന്തുണ നൽകുന്ന രീതിയിൽ പക്ഷിനിരീക്ഷണത്തിലെ പൗരശാസ്ത്ര പരിപാടികൾ മാറിയിട്ടുണ്ട്. കേരള പക്ഷി ഭൂപടം അടുത്ത കാലത്ത് കേരളത്തിൽ നടന്ന പ്രധാന പൗരശാസ്ത്ര പരിപാടിയാണ്.[37]
അവലംബം
[തിരുത്തുക]- ↑ Hand, E. (2010). "Citizen science: People power". Nature. 466 (7307): 685–687. doi:10.1038/466685a. PMID 20686547.
- ↑ 2.0 2.1 2.2 2.3 H. Riesch; C. Potter (2014). "Citizen science as seen by scientists: Methodological, epistemological and ethical dimensions". Public Understanding of Science. pp. 107–120. doi:10.1177/0963662513497324.
{{cite web}}
: Missing or empty|url=
(help) - ↑ Alan Irwin (1995). Citizen Science: A Study of People, Expertise and Sustainable Development. Routledge.
- ↑ R. Bonney; H. Ballard; R. Jordan; E. McCallie; T. Phillips; J. Shirk; C. C. Wilderman (2009). "Bonney et al. 2009 CAISE Report on Public Participation in Scientific Research. A CAISE Inquiry Group Report". Washington, D.C.: Center for Advancement of Informal Science Education (CAISE).
- ↑ 5.0 5.1 Cavalier, Darlene; Kennedy, Eric (2016). The Rightful Place of Science: Citizen Science. Tempe, AZ: Consortium for Science, Policy & Outcomes. p. 54. ISBN 9780692694831.
- ↑ "New words list June 2014". Oxford English Dictionary. Archived from the original on 2016-05-09. Retrieved 3 June 2016.
- ↑ 7.0 7.1 7.2 "'Citizen science' added to Oxford English Dictionary". The Daily Zooniverse. 16 September 2014. Retrieved 3 June 2016.
- ↑ James Oberg (11 October 1979). "The Failure of the 'Science' of Ufology". New Scientist. Vol. 84, no. 1176. pp. 102–105.
- ↑ 9.0 9.1 Muki Haklay (2015). "Citizen Science and Policy: A European Perspective" (PDF). Woodrow Wilson International Center for Scholars. p. 11. Archived from the original (PDF) on 2016-10-18. Retrieved 3 June 2016.
- ↑ 10.0 10.1 R. Kerson (1989). "Lab for the Environment". MIT Technology Review. Vol. 92, no. 1. pp. 11–12.
- ↑ "Green paper on Citizen Science for Europe: Towards a society of empowered citizens and enhanced research". European Commission. 21 January 2014. Retrieved 18 August 2016.
- ↑ "Green paper on Citizen Science". Socientize.eu. 2013. p. 6. Retrieved 18 August 2016.
- ↑ Silvertown, Jonathan (2009). "A new dawn for citizen science". Trends in Ecology & Evolution. 24 (9): 467–471. doi:10.1016/j.tree.2009.03.017.
- ↑ Osborn, D. A. (2002). "Monitoring Rocky Intertidal Shorelines: A Role for the Public in Resource Management". California and the World Ocean 02. Vol. 175. p. 57. doi:10.1061/40761(175)57. ISBN 0-7844-0761-4.
- ↑ Brossard, D.; Lewenstein, B.; Bonney, R. (2005). "Scientific knowledge and attitude change: The impact of a citizen science project". International Journal of Science Education. 27 (9): 1099–1121. Bibcode:2005IJSEd..27.1099B. doi:10.1080/09500690500069483.
- ↑ Bauer, M. W.; Petkova, K.; Boyadjieva, P. (2000). "Public Knowledge of and Attitudes to Science: Alternative Measures That May End the "Science War"". Science, Technology & Human Values. 25: 30–51. doi:10.1177/016224390002500102.
- ↑ Bonney, R.; Cooper, C. B.; Dickinson, J.; Kelling, S.; Phillips, T.; Rosenberg, K. V.; Shirk, J. (2009). "Citizen Science: A Developing Tool for Expanding Science Knowledge and Scientific Literacy". BioScience. 59 (11): 977–984. doi:10.1525/bio.2009.59.11.9.
- ↑ Silvertown, J. (2009). "A new dawn for citizen science". Trends in Ecology & Evolution. 24 (9): 467–471. doi:10.1016/j.tree.2009.03.017.
- ↑ 19.0 19.1 OSTP (23 March 2015). "Fact Sheet: Empowering Students and Others through Citizen Science and Crowdsourcing" (PDF). The White House. Archived from the original (PDF) on 22 March 2016. Retrieved 24 April 2016.
- ↑ "Citizen Science: Theory and Practice". The Citizen Science Association and Ubiquity Press. 20 May 2016. Retrieved 22 May 2016.
- ↑ 21.0 21.1 R. Bonney; C. Cooper; H. Ballard (20 May 2016). "The Theory and Practice of Citizen Science: Launching a New Journal". Citizen Science: Theory and Practice. 1 (1): 1. doi:10.5334/cstp.65.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ D. B. Resnik; K. C. Elliot; A. K. Miller (December 2015). "A framework for addressing ethical issues in citizen science". Environmental Science & Policy. 54: 475–481. doi:10.1016/j.envsci.2015.05.008.
- ↑ A. E. Bowser; A. Wiggins (2015). "Privacy in Participatory Research: Advancing Policy to support Human Computation". Human Computation: 19–44. doi:10.1534/hc.v2i1.3.
- ↑ S. Hoffman (September 2014). "Citizen Science: The Law and Ethics of Public Access to Medical Big Data". Berkeley Technology Law Journal. Case Legal Studies Research Paper No. 2014-21.
- ↑ T. Scassa; Chung H. (2015). "Managing Intellectual Property Rights in Citizen Science: A Guide for Researchers and Citizen Scientists" (PDF). Woodrow Wilson International Center for Scholars. Archived from the original (PDF) on 2017-07-05. Retrieved 2018-02-20.
- ↑ "CSA Working Group on Ethics". Citizen Science Association. Archived from the original on 2017-08-25. Retrieved 24 August 2017.
- ↑ "ECSA Principles & Standards in Citizen Science: Sharing Best Practice & Building Capacity". ECSA. Archived from the original on 2016-10-17. Retrieved 18 August 2016.
- ↑ M. A. Graber; A. Graber (30 November 2012). "Internet-based crowdsourcing and research ethics:the case for IRB review". ECSA. pp. 115–118. doi:10.1136/medethics-2012-100798. Archived from the original on 2016-08-22. Retrieved 18 August 2016.
- ↑ European Citizen Science Association (September 2015). "10 Principles of Citizen Science (English)" (PDF). ECSA. Archived from the original (PDF) on 2016-08-22. Retrieved 18 August 2016.
- ↑ "ECSA Documents". ECSA. September 2015. Archived from the original on 2016-08-22. Retrieved 18 August 2016.
- ↑ Silvertown, J (2009). "A new dawn for citizen science". Trends in Ecology and Evolution. 24 (9): 467–471. doi:10.1016/j.tree.2009.03.017.
- ↑ Paul Feyerabend (1982). Science in a free society. London: New Left Books. ISBN 0-86091-753-3.
- ↑ Erwin Chargaff (1978). Heraclitean fire: sketches from a life before nature. New York: Rockefeller University Press. ISBN 0-87470-029-9.
- ↑ C. Kullenberg; D. Kasperowski (14 January 2016). "What Is Citizen Science? – A Scientometric Meta-Analysis". PLoS ONE. 11: e0147152. doi:10.1371/journal.pone.0147152. PMC 4713078. PMID 26766577.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Special Correspondent (15 January 2018). "Aralam survey yields two rare butterflies". Retrieved 27 February 2018.
{{cite news}}
:|last=
has generic name (help) - ↑ Special Correspondent (11 January 2016). "Book lists butterfly diversity at Aralam". Retrieved 27 February 2018.
{{cite news}}
:|last=
has generic name (help) - ↑ "Kerala Bird Atlas". Bird Count India. Retrieved 27 ഫെബ്രുവരി 2018.
കൂടുതൽ വായനക്ക്
[തിരുത്തുക]- Franzoni, Chiara; and Henry Sauermann. (2012, November 14). "Crowd Science: The Organization of Scientific Research in Open Collaborative Projects", Research Policy
- Dick Kasperowsik (interviewed by Ulrich Herb): Citizen Science as democratization of science? In: telepolis, 2016, August 27
- Ridley, Matt. (2012, February 8). "Following the Crowd to Citizen Science", The Wall Street Journal
- Young, Jeffrey R. (2010, May 28). "Crowd Science Reaches New Heights", The Chronicle of Higher Education
- Sauermann, Henry; and Chiara Franzoni (2015, January 20). "Crowd Science User Contribution Patterns and Their Implications", Proceedings of the National Academy of Sciences of the United States of America
പുറം കണ്ണികൾ
[തിരുത്തുക]- NASA Solve: Citizen Science, Challenges and Prizes at NASA.
- Citizen Cyberscience Centre. The Citizen Cyberscience Centre in Geneva.
- The Public Library of Science (PLOS) Archived 2013-02-17 at the Wayback Machine.. CitizenSci – projects, people, and perspectives fueling new frontiers for citizen science.
- Citizen Science Center
- GeoTag-X run by UNITAR-UNOSAT
- Ibercivis Foundation Archived 2019-07-29 at the Wayback Machine.
- Search and Rescue Citizen Science Experiment by National Research Council Canada
- Atlas Archived 2016-03-25 at the Wayback Machine.. Australia's voice for birds since 1901.
- Marine Debris tracker Archived 2017-12-27 at the Wayback Machine.. Spreading awareness of marine debris.
- Indigo V Expeditions Archived 2018-03-18 at the Wayback Machine.. Dedicated to the advancement of citizen oceanography.
- Government of Canada: Citizen Science
- Citizen Science with TCV. Citizen Science projects in Scotland.