Jump to content

നീലത്താമര (2009)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(നീലത്താമര എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നീലത്താമര
സംവിധാനംലാൽ ജോസ്
നിർമ്മാണംമേനക സുരേഷ് കുമാർ
രേവതി കലാമന്ദിർ
രചനഎം.ടി. വാസുദേവൻ നായർ
അഭിനേതാക്കൾഅർച്ചന ജോസ് കവി
കൈലാഷ്
സ്രേഷ് നായർ
റിമ കല്ലിങ്കൽ
സംവൃത സുനിൽ
ശ്രീദേവി ഉണ്ണി
സംഗീതംവിദ്യാസാഗർ
ഗാനരചനവയലാർ ശരത്ചന്ദ്ര വർമ്മ
ഛായാഗ്രഹണംവിജയ് ഉലഗനാഥ്
ചിത്രസംയോജനംരഞ്ജൻ അബ്രഹാം
സ്റ്റുഡിയോരേവതി കലാമന്ദിർ
വിതരണംപ്ലേ ഹൌസ്
റിലീസിങ് തീയതിനവംബർ 27, 2009
രാജ്യംഇന്ത്യ
ഭാഷമലയാളം

എം.ടി. വാസുദേവൻ നായർ എഴുതി ലാൽ ജോസ് സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് നീലത്താമര. ആറാം തമ്പുരാൻ, പൂച്ചയ്ക്കൊരു മൂക്കൂത്തി, വെട്ടം, പച്ചമരത്തണലിൽ എന്നീ ചിത്രങ്ങൾക്കു ശേഷം രേവതി കലാമന്ദിറിന്റെ ബാനറിൽ സുരേഷ് കുമാറാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വയലാർ ശരത് ചന്ദ്രവർമ്മ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിദ്യാസാഗർ ആണ്. വിജയ് ലോകനാഥ് ആണ് ഛായാഗ്രാഹകൻ. 1979 കാലഘട്ടത്തിലെ മലയാളം ക്ലാസിക് ചിത്രമായ നീലത്താമരയുടെ തന്നെ പുനരാവിഷ്കരണമാണ് ഈ ചിത്രം. ഈ ചിത്രം വാണിജ്യപരമായി വിജയമായിരുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

അർച്ചന കവിയ്ക്ക് ഈ ചിത്രത്തിൽ ശബ്ദം നൽകിയിരിക്കുന്നത് ശ്രീദേവി എന്ന ഡബ്ബിങ്ങ് ആർട്ടിസ്റ്റാണ്.

ഗാനങ്ങൾ

[തിരുത്തുക]

ഈ ചിത്രത്തിൽ 5 ഗാനങ്ങൾ ഉണ്ടായിരുന്നു. ഗാനങ്ങൾ രചിച്ചത് വയലാർ ശരത്ചന്ദ്രവർമ്മയും, സംഗീതസംവിധാനം നിർവ്വഹിച്ചത് വിദ്യാസാഗറും ആയിരുന്നു. ഇതിലെ അനുരാഗ വിലോചനനായി എന്ന് തുടങ്ങുന്ന ഗാനം ചിത്രം പുറത്തിറങ്ങുന്നതിനു മുൻപ് തന്നെ ഏറെ ജനശ്രദ്ധയാകർഷിച്ചിരുന്നു.

എണ്ണം ഗാനം ആലപിച്ചവർ ദൈർഘ്യം
1 അനുരാഗ വിലോചനനായി ശ്രേയ ഗോശാൽ, വി. ശ്രീകുമാർ 4:36
2 നീലത്താമരേ കാർത്തിക് 4:24
3 പകലൊന്ന് ബൽറാം, വിജയ് പ്രകാശ് 4:51
4 എന്തോ ചേർത്തല രംഗനാദ ശർമ്മ 2:57
5 നീദയ രാധ ചേർത്തല രംഗനാദ ശർമ്മ 3:11

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നീലത്താമര_(2009)&oldid=3959892" എന്ന താളിൽനിന്ന് ശേഖരിച്ചത്