നാദിയ ഹഷീം
ദൃശ്യരൂപം
ജോർദാനിയൻ പത്രപ്രവർത്തകയും രാഷ്ട്രീയ പ്രവർത്തകയുമാണ് നാദിയ മുഹമ്മദ് ഹഷീം (Nadia Mohammad Hashem ) എന്ന നാദിയ ഹഷീം (English: Nadia Hashem). 2012 മെയ് മുതൽ ഒക്ടോബർ വരെ ജോർദാന്റെ വനിതാ ക്ഷേമ മന്ത്രിയായിരുന്നു. ജോർദാനിലെ ആദ്യത്തെ വനിതാ ക്ഷേമമന്ത്രിയായിരുന്നു നാദിയ.[1]
വിദ്യാഭ്യാസം
[തിരുത്തുക]ലണ്ടനിലെ മിഡ്ൽസെക്‌സ് സർവ്വകലാശാലയിൽ നിന്ന് ഗണിത ശാസ്ത്രത്തിൽ ബിരുദം നേടി.[2]
ഔദ്യോഗിക ജീവിതം
[തിരുത്തുക]ജോർദാൻ ദിനപത്രമായ അൽ റഹായിൽ പത്രപ്രവർത്തകയായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. നാഷണൽ സൊസൈറ്റി ഫോർ എൻഹാൻസ്‌മെന്റ് ഓഫ് ഫ്രീഡം ആൻഡ് ഡെമോക്രസിയുടെ പ്രസിഡന്റാണ്.[3] ഫായെസ് തറാവ്‌നെയുടെ രണ്ടാമത്തെ മന്ത്രിസഭയിൽ വനിതാ ക്ഷേമകാര്യ മന്ത്രിയായി.[4],[5] തുടർന്നുവന്ന അബ്ദുള്ള ഇൻസൂർ മന്ത്രിസഭയിൽ നാദിയക്ക് സ്ഥാനം ലഭിച്ചില്ല.[6]
അവലംബം
[തിരുത്തുക]- ↑ Pearlman, Alex (29 June 2012). "Outrage over Jordan's draconian rape law". Global Post. Retrieved 23 January 2013.
- ↑ "Nadia Hashem". Guide to political life in Jordan. 7 May 2012. Archived from the original on 2013-09-16. Retrieved 23 January 2013.
- ↑ "Goals of the Society". National Society for Enhancement of Freedom and Democracy. Archived from the original on 2013-09-05. Retrieved 1 August 2013.
- ↑ "Jordan's king swears in new conservative-dominated cabinet". Al Arabiya. 2 May 2012. Retrieved 23 January 2013.
- ↑ Abuqudairi, Areej (19 July 2012). "Women unsure as to role of Hashem's Cabinet portfolio". Jordan Vista. The Jordan Times. Retrieved 23 January 2013.
- ↑ "Members of the Cabinet". Prime Ministry. Retrieved 23 January 2013.