Jump to content

ദിനോ മോറിയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ദിനോ മോറിയ
തൊഴിൽഅഭിനേതാവ്, മോഡൽ
വെബ്സൈറ്റ്http://www.dinomorea.net

ഹിന്ദി ചലച്ചിത്രമേഖലയിലെ ഒരു നടനാണ് ദിനോ മോറിയ (ഹിന്ദി: दीनो मोरिया; (ജനനം: 9 ഡിസംബർ 1975). സീ സിനി അവാർഡ് ലഭിച്ചിട്ടുള്ള ഒരു നടനാണ് ഇദ്ദേഹം.

ജീവചരിത്രം

[തിരുത്തുക]

ദിനോയുടെ പിതാവ് ഒരു ഇറ്റാലിയന്നും, മാതാവ് ഒരു പഞ്ചാബിയുമാണ്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞത് ബാംഗ്ലൂരിൽ നിന്നാണ്. കോളെജ് കാലഘട്ടത്തിൽ തന്നെ ഒരു ഫാഷൻ കമ്പനിയിൽ മോഡലിംഗ് ആയി ജോലി ലഭിച്ചു. പിന്നീട് മോഡലിംഗിൽ തന്നെ ചലച്ചിത്രത്തിലേക്കും അവസരം ലഭിക്കുകയായിരുന്നു.

ആദ്യ ചിത്രം റിങ്കി ഖന്ന നായികയായിട്ടുള്ള പ്യാർ മേം കഭി കഭി എന്ന ചിത്രമാണ്. രാജീവ് മേനോൻ സംവിധാനം ചെയ്ത കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രവും, രാസ് എന്ന ചിത്രവും ശ്രദ്ധേയമായി. രാ‍സ് എന്ന ചിത്രത്തിൽ ബിപാഷ ബസു ആയിരുന്നു നായിക.

ദിനോക്ക് ഹിന്ദി, ഇറ്റാലിയൻ, ഇംഗ്ലീഷ് എന്നീ ഭാഷകൾ സംസാരിക്കാനുള്ള കഴിവുണ്ട്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ദിനോ_മോറിയ&oldid=3805311" എന്ന താളിൽനിന്ന് ശേഖരിച്ചത്