Jump to content

ഡിയോറ ബെയർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡിയോറ ബെയർഡ്
ഡിയോറ ബെയർഡ് 2003ൽ
ജനനം (1983-04-06) ഏപ്രിൽ 6, 1983  (41 വയസ്സ്)
Miami, Florida, United States
തൊഴിൽActress, model
സജീവ കാലം2004–present
ജീവിതപങ്കാളി(കൾ)
(m. 2013; div. 2016)
കുട്ടികൾ1

ഡിയോറ ലിൻ ബെയർഡ് (ജനനം: ഏപ്രിൽ 6, 1983)[1] ഒരു അമേരിക്കൻ അഭിനേത്രിയും ഗസ്സ്? എന്ന അമേരിക്കൻ വസ്ത്ര ബ്രാണ്ടിന്റെ മുൻ മോഡലുമാണ്. വെഡ്ഡിംഗ് ക്രാഷേഴ്സ് (2005), അക്സപ്റ്റഡ് (2006), ടെക്സസ് ചെയിൻസോ മസാക്കിർ: ദി ബിഗിനിംഗ് (2006), യംഗ് പീപ്പിൾ ഫക്കിംഗ് (2007), മൈ ബെസ്റ്റ് ഫ്രണ്ട്സ് ഗേൾ (2008), സ്റ്റാൻ ഹെൽസിംഗ് (2009), ട്രാൻസിറ്റ് (2012) തുടങ്ങിയ ചിത്രങ്ങളിലും അവർ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.

ആദ്യകാലജീവിതം

[തിരുത്തുക]

ഫ്ലോറിഡയിലെ മയാമിയിലാണ് ബെയർഡ് ജനിച്ചത്. അവരുടെ മാതാവും ഒരു മോഡലായി ജോലി ചെയ്തിരുന്നു. അവളുടെ അന്തർമുഖതയെ മറികടക്കാൻ സഹായിക്കുന്നതിനായി മാതാവ് അവളെ ഒരു അഭിനയ ക്ലാസ്സിൽ ചേർത്തപ്പോൾമുതൽ അവൾ അഭിനയരംഗത്തേക്ക് കടന്നു. പിന്നീട് ഡിയോറ സ്കൂളിന്റെ തെസ്പിയൻ സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായി.[2]

17-ാം വയസ്സിൽ അഭിനയജീവിതം തുടരാമെന്ന പ്രതീക്ഷയിൽ ലോസ് ഏഞ്ചലസിലേക്ക് താമസം മാറി. ഗസ്സ്? എന്ന വസ്ത്രവ്യാപാരസ്ഥാപത്തിന്റേതുൾപ്പെടെയുള്ള മോഡലിംഗ് വ്യവസായത്തിലേക്ക് കടക്കുന്നതുവരെയുള്ള കാലത്ത്, ഓഡിഷനിംഗിനുവേണ്ടിയുള്ള പണം സമ്പാദിക്കാനായി അവൾ ദ ഗ്യാപ്പ് എന്ന വസ്ത്ര വ്യാപാരസ്ഥാപനത്തിലും കുട്ടികളുടെ പാർട്ടികളിലെ വിദൂഷക, വിളമ്പുകാരി, പരിചാരിക, പ്രീ-സ്‌കൂൾ ടീച്ചർ എന്നിങ്ങനെയുള്ള വിവിധ ജോലികൾ ചെയ്തിരുന്നു.[3] പ്ലേബോയ് മാസികയുടെ 2005 ഓഗസ്റ്റ് ലക്കത്തിന്റെ പുറംചട്ടയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് അവളുടെ പ്രതിഛായ ഗണ്യമായി വർദ്ധിച്ചത്.[4][5] മയാമിയിലെ എലൈറ്റ് മോഡൽ മാനേജ്‌മെന്റുമായി അവർ കരാർ ഒപ്പിട്ടു.[6]

ഔദ്യോഗികജീവിതം

[തിരുത്തുക]

2004 ൽ, ഡ്രൂ കാരി ഷോ എന്ന ടെലിവിഷൻ പരമ്പരയിലും കുറഞ്ഞ ബജറ്റ് ചിത്രമായ ബ്രെയിൻ ബ്ലോക്കറിലെ അതിഥി വേഷം പോലുള്ള അഭിനയ വേഷങ്ങളിലൂടെ അവർ സമ്പാദ്യം നേടുവാൻ തുടങ്ങി. 2005 ലെ വെഡ്ഡിംഗ് ക്രാഷേർസ് ആയിരുന്നു അവരുടെ തകർപ്പൻ വിജയം നേടിയ ചിത്രം. അതിനുശേഷം അക്സെപ്റ്റഡ്, ഹോട്ട് ടമേയ്ൽ എന്നീ ചിത്രങ്ങളിലെ വേഷങ്ങൾ അഭിനയിച്ചു. ടെക്സസ് ചെയിൻസോ മസാക്കിർ: ദി ബിഗിനിംഗ് എന്ന ഹൊറർ ചിത്രത്തിലെ പ്രധാന വേഷം ഉൾപ്പെടെ 2006 ൽ അവർ നാലു ചിത്രങ്ങളിൽ അഭിനയിച്ചു. 2009 ൽ ജെ. ജെ. അബ്രാംസ് സംവിധാനം ചെയ്ത സ്റ്റാർ ട്രെക്കിൽ ഒരു ഓറിയോൺ സ്റ്റാർഫ്ലീറ്റ് ഉദ്യോഗസ്ഥനെ ബെയർഡ് അവതരിപ്പിച്ചെങ്കിലും ചിത്രത്തിന്റെ അവസാന പതിപ്പിൽ നിന്ന് അവർ അഭിനയിച്ച രംഗങ്ങൾ ഒഴിവാക്കപ്പെട്ടു. ഇതിന്റെ ഹോം വീഡിയോ പതിപ്പിലെ ഒഴിവാക്കിയ രംഗങ്ങളിൽ അവളെ കാണാൻ കഴിയും.[7]

പ്ലേബോയ്, FHM, സ്റ്റഫ്, മാക്സിം (അതിൽ 2007 ലെ മാക്സിം മാഗസിൻ ഹോട്ട് 100 പട്ടികയിൽ # 76 ആം സ്ഥാനവും[8] 2008 ലെ മാക്സിം മാഗസിൻ ഹോട്ട് 100 പട്ടികയിൽ # 64 ഉം[9] 2011 ലെ മാക്സിം മാഗസിൻ ഹോട്ട് 100 പട്ടികയിൽ # 76 ഉം[10], FHM ന്റെ 2010 ലെ മികച്ച 100 ലെ 17 ആം സ്ഥാനവും 2011 ൽ # 40 സ്ഥാനവും[11]), ടോറോ, എസ്‌ക്വയർ (യുകെ)[12] എന്നിവയുൾപ്പെടെ നിരവധി മാസികകളിൽ ഫോട്ടോ സ്‌പ്രെഡുകൾ ബെയർഡ് അവതരിപ്പിച്ചിരുന്നു. സ്കാർഫേസ് വീഡിയോ ഗെയിമിൽ ടോണി മൊണ്ടാന എന്ന കഥാപാത്രത്തിന്റെ കാമുകിമാരിൽ ഒരാൾക്ക് അവർ ശബ്ദം നൽകി.[13]

സ്വകാര്യജീവിതം

[തിരുത്തുക]

ഡിയോറ ബെയർഡും മുൻ ഭർത്താവ് ജോനാഥൻ ടോഗോയും തമ്മിൽ അവരുടെ ഒരു കുട്ടിയുമായി 50/50 ജോയിന്റ് കസ്റ്റഡി പങ്കിടുന്നു.[14][15]

സിനിമകൾ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2004 ഡീപ് ഡൌണ് ഇൻ ഫ്ലോറിഡ മാരെൻ ഹ്രസ്വചിത്രം
2005 ഫസ്റ്റ് കിസ് ബില്ലീ ഹ്രസ്വചിത്രം
2005 വെഡ്ഡിംഗ് ക്രാഷേർസ് വിവിയൻ
2005 ഫിയാസ്കോ ടിഫി ഹ്രസ്വചിത്രം
2005 ഇഫ് ലവ് ബി ബ്ലൈന്റ് ഇസബെൽ ഹ്രസ്വചിത്രം
2006 ഹോട്ട് ടമേൽ റ്റൂഷ്ഡേ ബ്ലാക്ൿവെൽ
2006 ബാച്ച്‍ലർ പാർട്ടി വെഗാസ് പെനിലോപ്പ് Direct-to-video
2006 ഫിഫ്റ്റി പിൽസ് ടിഫാന്
2006 അക്സപ്റ്റഡ് കിക്കി
2006 ടെക്സസ് ചെയിൻസോ മസാക്കിർ: ദി ബിഗിനിംഗ് ബെയ്‍ലി
2007 ഡേസ് 73 വിത് സാറാ ഫോക്സി ഹ്രസ്വചിത്രം
2007 ബ്രെയിൻ ബ്ലോക്കേർസ് സൂസി ക്ലെയിൻ Direct-to-video
2007 യങ് പീപ്പിൾ ഫക്കിംഗ് ജാമീ
2008 സൌത്ത് ഓഫ് ഹെവൻ ലിലി
2008 മൈ ബെസ്റ്റ് ഫ്രണ്ട്സ് ഗേൾ റേച്ചൽ
2009 സ്റ്റാൻ ഹെൽസിങ് നദിൻ
2009 സ്റ്റാർ ട്രെക്ക് 'തെറ്റായ' ഒറിയൻ ഗേൾ Deleted scene
2009 നൈറ്റ് ഓഫ് ദ ഡെമൺസ് ലിലി തോംസൺ
2010 ഹോട്ട് ടബ് ടൈം മെഷീൻ മിസിസ്. സ്റ്റീൽമാൻ
2010 ലെറ്റ് ദ ഗേം ബിഗിൻ കെയ്റ്റ്
2010 ക്വിറ്റ് ഡാനിയേലെ
2010 30 ഡേസ് ഓഫ് നൈറ്റ്: ഡാർക്ക് ഡേസ് അമ്പർ Direct-to-video
2010 ലവ് ഷാക്ക് ലാസിൻഗാ ടോറെസ്
2010 ഡ്രൈ റൺ ലൌറി
2011 ലാസ്റ്റ് ഗേൾ ജനിൻ
2011 ദ സെക്സി ഡാർക് ഏജസ് ഐസോൾഡ് ഹ്രസ്വചിത്രം
2012 ട്രാൻസിറ്റ് അരിയെൽ
2012 ചീറ്റ് ഡേ Herself ഹ്രസ്വചിത്രം
2013 റിഡിൽ Amber Richards
2013 കോൺക്രീറ്റ് ബ്ലോണ്ട്സ് Sammi Lovett
2014 ബ്യൂട്ടിഫുൾ ഗേൾ Odessa
2018 മൈ ഡോട്ടർ വാനിഷ്ഡ് Melanie
2019 ദ മിസിംഗ് സിസ്റ്റർ Collette
TBA ദ വർച്യോസോ Johnnie's Girl

അവലംബം

[തിരുത്തുക]
  1. Baird at Maxim.com. Retrieved on 2011-07-26. Archived August 17, 2011, at the Wayback Machine.
  2. Baird at Maxim.com. Retrieved on 2011-07-26. Archived August 17, 2011, at the Wayback Machine.
  3. Baird at Maxim.com. Retrieved on 2011-07-26. Archived August 17, 2011, at the Wayback Machine.
  4. "Model of the Week". Askmen.com. April 2007. Archived from the original on July 26, 2008. Retrieved February 2, 2006.
  5. Miska, Brad (October 2005). "Texas Chainsaw Massacre Prequel: Star Diora Baird". Defamer.com.
  6. "Diora Baird". Fashion Model Directory. Archived from the original on March 29, 2012. Retrieved July 26, 2019.
  7. Baird Star Trek deleted scene Archived July 10, 2011, at the Wayback Machine.. Diorabairdhq.com (2009-10-31); retrieved 2011-07-26.
  8. Maxim Hot 100 2007 Archived July 9, 2011, at the Wayback Machine.. Maxim.com. Retrieved on 2011-07-26.
  9. Maxim Hot 100 2008 Archived July 16, 2011, at the Wayback Machine.. Maxim.com (2007-09-24). Retrieved on 2011-07-26.
  10. Maxim. "2011 Hot 100". Archived from the original on മേയ് 5, 2011. Retrieved ഓഗസ്റ്റ് 4, 2011.
  11. AdTech Ad FHM's 100 Sexiest Women in the World 2010 Archived July 14, 2011, at the Wayback Machine., Fhm.com; retrieved 2011-07-26.
  12. FHM. "FHM's 100 Sexiest Women of 2011". Archived from the original on August 8, 2011. Retrieved 4 August 2011.
  13. Stahie, Silviu (May 2006). "'Scarface: The World Is Yours' Signs Five Hollywood Beauties". Softpedia. Archived from the original on 2020-03-28. Retrieved 2020-03-28.
  14. "New work of the beautiful (and expecting!) Diora Baird". stephanie vovas blog. Retrieved April 12, 2016.
  15. "Someone FINALLY decided to make his grand entrance into the world..." Diora Baird official Twitter. December 12, 2012.
"https://ml.wikipedia.org/w/index.php?title=ഡിയോറ_ബെയർഡ്&oldid=3797486" എന്ന താളിൽനിന്ന് ശേഖരിച്ചത്