ചെങ്കണ്ണിയാൻ
ചെങ്കണ്ണിയാൻ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Actinopterygii |
Order: | Cypriniformes |
Family: | Cyprinidae |
Subfamily: | Barbinae |
Genus: | Sahyadria |
Species: | S. chalakkudiensis
|
Binomial name | |
Sahyadria chalakkudiensis | |
Synonyms | |
|
ചെങ്കണ്ണിയാൻ എന്ന Sahyadria chalakkudiensis കേരളത്തിലെ പശ്ചിമഘട്ട നിരകളിൽ പ്രാദേശികമായി ചാലക്കുടിപ്പുഴയിൽ മാത്രം കണ്ടു വരുന്ന സൈപ്രിനിഡ് സ്പീഷിസിലുള്ള ഒരു മത്സ്യമാണ്. ഏതാണ്ട് 12.5 സെന്റിമീറ്റർ (4.9 ഇഞ്ച്) നീളം ഉണ്ടാകുന്ന ഈ മത്സ്യങ്ങൾ[2] ഡെനിസൺ ബാർബുമായി സാമ്യമുള്ളവയാണ്. ഈ മത്സ്യവും ഡെനിസൺ ബാർബും (S. denisonii) മിസ്സ് കേരള എന്ന് അലങ്കാര മത്സ്യം വളർത്തുന്നവർക്കിടയിൽ അറിയപ്പെടുന്നു. [3] 1996ലാണ് ആദ്യമായി അലങ്കാരമത്സ്യമെന്ന പേരിൽ വിദേശത്തേക്ക് കയറ്റി അയക്കപ്പെടുന്നത്. 2003 ൽ സിങ്കപ്പൂരിൽ നടന്ന അക്വാരമ എന്ന അലങ്കാരമത്സ്യങ്ങളുടെ പ്രദർശനത്തിൽ മൂന്നാം സ്ഥാനം നേടിയതോടെ പ്രശസ്തിനേടി. അലങ്കാര മത്സ്യ വിപണിയുടെ 60-65% ചെങ്കണ്ണിയാൻ ആണ്.[4]
വംശനാശഭീഷണി നിലനിലുന്ന ഇവയെ അലങ്കാര മത്സ്യവിപണിയും ആവാസ വ്യവസ്ഥയിലെ വ്യതിയാനവും മറ്റുമാണ് അപകടത്തിലാക്കിയിരിക്കുന്നത്.[1]
മിസ് കേരളയുടെ വംശശാസ്ത്രം, വിന്യാസം, സംരക്ഷണ തന്ത്രങ്ങൾ എന്നിവയെക്കുറിച്ച നിരവധി ലേഖനങ്ങൾ പ്രസിദ്ധികരിച്ചത് ഡോ. രാജീവ് രാഘവൻ, ഡോ അൻവർ അലി തുടങ്ങിയവരാണ്. [4]
റഫറൻസുകൾ
[തിരുത്തുക]- ↑ 1.0 1.1 Raghavan, R. & Ali, A. 2011. Sahyadria chalakkudiensis. In: IUCN 2013. IUCN Red List of Threatened Species. Version 2013.2. <www.iucnredlist.org>. Downloaded on 28 November 2013.
- ↑ Froese, Rainer, and Daniel Pauly, eds. (2013). "Sahyadria chalakkudiensis" in ഫിഷ്ബേസ്. October 2013 version.
- ↑ "Mathrubhumi - Print". Retrieved 2021-08-21.
- ↑ 4.0 4.1 "ഈ കുഞ്ഞൻ മീനിന് മിസ് കേരള എന്ന പേര് നൽകിയത് ഒരു വനിതയാണ്, ആരാണവർ?". Retrieved 2021-08-21.