ഗർഭാശയം
Uterus | |
---|---|
Details | |
Precursor | Paramesonephric duct |
System | Reproductive system |
Artery | Ovarian artery and uterine artery |
Vein | Uterine veins |
Lymph | Body and cervix to internal iliac lymph nodes, fundus to para-aortic lymph nodes, lumbar and superficial inguinal lymph nodes. |
Identifiers | |
Latin | uterus |
Greek | ὑστέρα (hystéra) |
Anatomical terminology |
മനുഷ്യൻ ഉൾപ്പടെയുള്ള മിക്ക സസ്തനികളുടെയും പ്രത്യുല്പാദനാവയങ്ങളുടെ ഭാഗമാണ് ഗർഭാശയം അഥവാ ഗർഭപാത്രം. ഇംഗ്ലീഷ്: uterus (ലാറ്റിൻ uterus, ബഹു. uteri) അഥവാ womb (/wuːm/). ഭ്രൂണത്തിന്റെയും വളർന്നു വരുന്ന കുഞ്ഞിന്റെയും പ്രസവം വരെയുള്ള സംരക്ഷണം ഗർഭപാത്രത്തിന്റേതാണ്. ഗർഭപാത്രം സ്ത്രീഹോർമോണുകളുമായി സഹകരിച്ചാണ് നിലനിൽക്കുന്നത്. ഗർഭാശയ ഭിത്തിയിൽ സ്നിഗ്ദ ഗ്രന്ഥികൾ ഉണ്ട്. ഇത് യൂട്ടറൈൻ മിൽക് എന്ന സ്രവം ഉത്പാദിപ്പിക്കുകയും ഗർഭാശയത്തിനു പോഷകം നൽകുകയും ചെയ്യുന്നു.
മനുഷ്യരിൽ ഗർഭാശയത്തിന്റെ താഴെയുള്ള ഭാഗം ഇസ്ത്‌മസ് എന്നറിയപ്പെടുന്നു. ഇത് ഗർഭാശയഗളവുമായി ചേർന്ന് യോനിയിലേയ്ക്ക് തുറക്കുന്നു. മുകൾ വശമാകട്ടെ ഗർഭാശയത്തിന്റെ പ്രധാന ഭാഗമാണ്. ഇത് രണ്ട് വശങ്ങളിലുമായി ഗർഭാശയ കൊമ്പ് വഴി ഫലോപ്യൻ കുഴലുകൾ വഴി അണ്ഡാശയങ്ങളുമായി ബന്ധിച്ചിരിക്കുന്നു. ഇതിനു മുകളിൽ കാണുന്ന ഉരുണ്ട ഭാഗത്തെ ഫണ്ടസ് എന്നു വിളിക്കുന്നു. അണ്ഡാശയം ഫലോപ്യൻ ട്യൂബു വഴി ബന്ധിപ്പിച്ചിരിക്കുന്നതിന്റെ യൂട്ടെറോട്യൂബൽ ജങ്ഷൻ എന്നു വിളിക്കുന്നു. അണ്ഡവിസർജ്ജനം നടന്നശേഷം അണ്ഡാശയത്തിൽ നിന്ന് അണ്ഡം ഫലോപ്യൻ കുഴലുകൾ വഴി ഗർഭാശയത്തിൽ എത്തുന്നു. ഈ യാത്രക്കിടയിൽ അണ്ഡം ബ്ലാസ്റ്റോസൈറ്റ് എന്ന അവസ്ഥയിലേക്ക് മാറുന്നു. ഈ ബ്ലാസ്റ്റോസൈറ്റ് ബീജവുമായി സങ്കലനത്തിൽ ഏർപ്പെടുകയും ഭ്രൂണമായി ഗർഭാശയത്തിൽ ഒട്ടിപ്പിടിക്കുകയും ചെയ്യാം.
ശരീരഘടനാശാസ്ത്രം ( അനാട്ടമി)
[തിരുത്തുക]ഫലോപ്യൻ ട്യൂബിന്റെ ഗർഭാശയത്തിൽ സ്ഥിതി ചെയ്യുന്ന ഭാഗവും എൻഡോമെട്രിയൽ കാവിറ്റിയിലേക്ക് ഘടിപ്പിക്കുന്ന ഭാഗവും ഇന്റർസ്റ്റീഷ്യൽ ഭാഗം എന്നാണറിയപ്പെടുന്നത്. ഇതാണ് പേരിനു കാരണം. ഈ ഭാഗത്തിനു 1-2 സെ.മീ. നീളവും .7 സെ.മീ. വീതിയും ഉണ്ടാകും. ഇതിന്റെ അരികുകൾ എൻഡോമെട്രിയൽ കാവിറ്റിയിലേക്ക് തുറക്കുന്നു. (ഓസ്റ്റിയം). ഇതാണ് വശങ്ങളിൽ നിന്ന് കാണാവുന്ന ഭാഗവും. ഈ ഭാഗത്തിലേക്ക് രക്തമെത്തിക്കുന്നത് സാംസൺ ധമനികൾ ആണ്. ഇത് ഗർഭാശയത്തേയും അണ്ഡാശത്തേയും ബന്ധിപ്പിക്കുന്നു. ഇന്റർസ്ററ്റിഷ്യൽ എന്നറിയപ്പെടുന്ന ഈ ഭാഗം മയോമെട്രിയവും ഗർഭാശയകോഡങ്ങൾ കൊണ്ട് ചുറ്റപ്പെട്ടതും ഒരു ഭ്രൂണത്തെ വഹിക്കാൻ ശേഷിയുള്ളതുമാണ്.