ഗീതാർത്ഥമു
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ സുരുട്ടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഗീതാർത്ഥമു .
വരികളും അർത്ഥവും
[തിരുത്തുക]വരികൾ | അർത്ഥം | |
---|---|---|
പല്ലവി | ഗീതാർത്ഥമു സംഗീതാനന്ദമു ഈതാവുന ജൂഡരാ ഓ മനസാ |
മനസേ ഇതാ ഇവിടെ കാണൂ ഭഗവദ്‌ഗീതയുടെ യഥാർത്ഥ അർത്ഥവും സംഗീതത്തിൽക്കൂടി ലഭിക്കുന്ന പരമാനന്ദവും |
അനുപല്ലവി | സീതാപതി ചരണാബ്ജമുലിഡുകൊന്ന വാതാത്മജുനികി ബാഗ തെലുസുരാ |
സീതാദേവിയുടെ ഭർത്താവായ ഭഗവാൻ ശ്രീരാമന്റെ ചരണാംബുജങ്ങൾ തന്റെ കയ്യിലെടുക്കുന്ന വായുപുത്രനായ ആഞ്ജനേയന് ഇക്കാര്യം നന്നായി അറിയാമായിരുന്നു. |
ചരണം | ഹരിഹരഭാസ്കര കാലാദി കർമ്മമുലനു മതമുല മർമ്മമുലനെരിംഗിന ഹരിവരരൂപുഡു ഹരിഹയവിനുതുഡു വരത്യാഗരാജ വരദുഡു സുഖിരാ. |
സ്വർണ്ണവർണ്ണമുള്ള കുതിരയുള്ള, ഇന്ദ്രനാൽ പ്രകീർത്തിക്കപ്പെടുന്ന, ത്യാഗരാജന് അനുഗ്രഹങ്ങൾ ചൊരിയുന്ന, ശൈവ-വിഷ്ണു-സൂര്യ-ശക്തി ആരാധനകളുടെ രഹസ്യങ്ങൾ അറിയുന്ന അനുഗൃഹീതനായ വാനരരൂപത്തിലുള്ള ആജ്ഞ്ജനേയൻ ഗീതയുടെയും സംഗീതത്തിന്റെയും ഈ രഹസ്യങ്ങൾ അറിയുന്നവനാണ്. |
അവലംബം
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ടി എം കൃഷ്ണയുടെ ദീർഘമായ ആലാപനം
- പന്തുള രമയുടെ ആലാപനം
- ടി എം കൃഷ്ണയുടെ ആലാപനം
- എം ഡി രാമനാഥന്റെ ആലാപനം
- തഞ്ചാവൂർ എസ് കല്യാണരാമന്റെ ആലാപനം
- ഐശ്വര്യ വിദ്യ രഘുനാഥ് ആലപിച്ചത്