Jump to content

കൽദായ കത്തോലിക്കാ സഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പാത്രിയർക്കാ ചിഹ്നം
കൽദായ കത്തോലിക്കാ സഭ
സുറിയാനി: ܥܕܬܐ ܟܠܕܝܬܐ ܩܬܘܠܝܩܝܬܐ
അൽഖോഷിലെ വടക്കൻ മലനിരകളിലുള്ള മാർ ഹോർമിസ്ദ് റമ്പാന്റെ ആശ്രമം
വിഭാഗംപൗരസ്ത്യ കത്തോലിക്കാ
വീക്ഷണംഎദേസ്സൻ സഭാപാരമ്പര്യം,
പൗരസ്ത്യ ക്രിസ്തീയ
മതഗ്രന്ഥംപ്ശീത്ത[1]
ദൈവശാസ്ത്രംകത്തോലിക്കാ ദൈവശാസ്ത്രം
പൗരസ്ത്യ സുറിയാനി ദൈവശാസ്ത്രം
സഭാഭരണംകൽദായ കത്തോലിക്കാ സഭയുടെ പരിശുദ്ധ സിനഡ്[2]
മാർപ്പാപ്പഫ്രാൻസിസ് മാർപ്പാപ്പ
ബാഗ്ദാദിന്റെ
പാത്രിയർക്കീസ്
ലൂയിസ് റാപ്പായേൽ സാക്കോ
പ്രദേശംഇറാഖ്, ഇറാൻ, തുർക്കി, സിറിയ, എന്നിവയും പ്രവാസിസമൂഹവും
ഭാഷആരാധനാക്രമപരം: സുറിയാനി[3]
ആരാധനാക്രമംഎദേസ്സൻ സഭാപാരമ്പര്യം
മുഖ്യകാര്യാലയംബാഗ്ദാദ്, ഇറാഖ്
സ്ഥാപകൻമാർത്തോമ്മാശ്ലീഹാ
ശ്ലൈഹികകാലഘട്ടം,
മാർ അദ്ദായി
മാർ മാറി എന്നിവരും (സഭാ പാരമ്പര്യം)
ശിമയോൻ VIII യോഹന്നാൻ സൂലാഖ
ഉത്ഭവം1552
പിളർപ്പുകൾഅസ്സീറിയൻ പൗരസ്ത്യ സഭ (1830)
അംഗങ്ങൾ616,639 (2018)[4]
വെബ്സൈറ്റ്www.saint-adday.com
പൗരസ്ത്യ സുറിയാനി പാരമ്പര്യം
സിറോ-മലബാർ സഭ
കൽദായ കത്തോലിക്കാ സഭ
പാശ്ചാത്യ സുറിയാനി പാരമ്പര്യം
സീറോ മലങ്കര കത്തോലിക്കാ സഭ
സുറിയാനി കത്തോലിക്കാ സഭ
മാറോനായ കത്തോലിക്കാ സഭ
അലക്സാണ്ട്രിയൻ പാരമ്പര്യം
കോപ്റ്റിക് കത്തോലിക്കാ സഭ
എത്യോപ്യൻ കത്തോലിക്കാ സഭ
എറിത്രിയൻ കത്തോലിക്കാ സഭ
അർമേനിയൻ പാരമ്പര്യം
അർ‌മേനിയൻ കത്തോലിക്കാ സഭ
ഗ്രീക്ക് സഭാപാരമ്പര്യം
അൽബേനിയൻ ബൈസന്റൈൻ കത്തോലിക്കാ സഭ
ബൈലോറഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
ബൾഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
ക്രൊയേഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
ഗ്രീക്ക് ബൈസന്റൈൻ കത്തോലിക്കാ സഭ
ഹംഗേറിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
ഇറ്റാലോ അൽബേനിയൻ കത്തോലിക്കാ സഭ
മാസിഡോണിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
മെൽക്കൈറ്റ് ഗ്രീക്ക് കത്തോലിക്കാ സഭ
റൊമേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ
റഷ്യൻ ഗ്രീക്ക് കത്തോലിക്കാ സഭ
റുഥേനിയൻ കത്തോലിക്കാ സഭ
സ്ലോവാക്ക് ഗ്രീക്ക് കത്തോലിക്കാ സഭ
യുക്രേനിയൻ ഗ്രീക്ക് കത്തോലിക്കാ സഭ

കത്തോലിക്കാ സഭയിലെ പൗരസ്ത്യ സ്വയംഭരണാധികാരസഭകളിൽ[5] ഉൾപ്പെടുന്ന ഒരു പാത്രിയാർക്കൽ സഭയാണ് കൽദായ കത്തോലിക്കാ സഭ (Chaldean Catholic Church). 16-ആം നൂറ്റാണ്ടിൽ (1552) യോഹന്നാൻ സൂലാഖയെന്ന റമ്പാനെ ഒരു വിഭാഗം പാത്രിയർക്കീസായി തിരഞ്ഞെടുത്തതുമൂലം കിഴക്കിന്റെ സഭയിലുണ്ടായ ഭിന്നതയെത്തുടർന്ന് അദ്ദേഹം കത്തോലിക്കാ സഭയിൽ മാർപ്പാപ്പയുടെ അംഗീകാരം നേടിയെടുത്തു. അദ്ദേഹം 'മാർ ശിമയോൻ എട്ടാമൻ' എന്ന പാത്രിയർക്കൽ നാമം സ്വീകരിച്ചതോടെ അദ്ദേഹത്തിന്റെ പിൻഗാമികളായ പാത്രിയർക്കീസുമാരും ശിമയോൻ പരമ്പര എന്ന് അറിയപ്പെട്ടു. എന്നാൽ ഈ സഭ 1662ൽ മാർപ്പാപ്പയുമായുള്ള ബന്ധംവെടിഞ്ഞ് ആധുനിക അസ്സീറിയൻ പൗരസ്ത്യ സഭയായി മാറി സ്വതന്ത്രമായി നിലകൊണ്ടുവരുന്നു. അതേസമയം 1552ൽ മാർപ്പാപ്പയുമായി ഐക്യത്തിന് തയ്യാറാകാതിരുന്ന മാർ ശിമയോൻ ഏഴാമൻ പാത്രിയർക്കീസിന്റെ പിൻഗാമികൾ ഉൾപ്പെടുന്ന ഏലിയാ പരമ്പര 1830ൽ മാർ യോഹന്നാൻ ഹോർമിസ്ദ് പാത്രിയർക്കീസിന്റെ കാലത്ത് കത്തോലിക്കാ സംസർഗ്ഗത്തിന്റെ ഭാഗമാവുകയും ചെയ്തു. ഇതാണ് ആധുനിക കൽദായ കത്തോലിക്കാ സഭയുടെ തുടക്കം.[6][7]

പൗരസ്ത്യ കത്തോലിക്കാ കാനോൻ പ്രകാരമുള്ള സ്വയംശിർക പാത്രിയർക്കാഭരണരീതിയാണ് കൽദായ കത്തോലിക്കാ സഭയിൽ നിലവിലുള്ളത്. കൽദായ കത്തോലിക്കാ പാത്രിയർക്കീസിന്റെ സ്ഥാനിക നാമം ബാബിലോൺ പാത്രിയർക്കീസ് (പൗരസ്ത്യ കാതോലിക്കോസ്) എന്നാണ്. ഇപ്പോഴത്തെ ബാബിലോൺ പാത്രിയർക്കീസ് ലൂയിസ് റപ്പായേൽ സാക്കോ ആണ്.

ഇതുകൂടി കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Introduction To Bibliology: What Every Christian Should Know About the Origins, Composition, Inspiration, Interpretation, Canonicity, and Transmission of the Bible
  2. Synod of the Chaldean Church | GCatholic.org
  3. "The Chaldean Catholic Church". CNEWA. Retrieved 11 May 2013.
  4. Eastern Catholic Churches Worldwide 2018
  5. CCEO canon 27
  6. Baum & Winkler 2003, പുറം. 4.
  7. Butts 2017, പുറം. 604.