Jump to content

കുളിനറി ടൂറിസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാദേശിക ഭക്ഷണങ്ങളും വൈനും ആസ്വദിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്ന അന്താരാഷ്ട്ര സന്ദർശകരും ഫ്രഞ്ച് പൗരന്മാരുമാരും ഉൾക്കൊള്ളുന്ന, കുളിനറി ടൂറിസവുമായി ശക്തമായി ബന്ധപ്പെട്ടിരിക്കുന്ന രാജ്യമാണ് ഫ്രാൻസ്.

ഭക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ട് നടത്തുന്ന വിനോദസഞ്ചാരമാണ് കുളിനറി ടൂറിസം. ഇത് ഫുഡ് ടൂറിസം അല്ലെങ്കിൽ ഗ്യാസ്ട്രോണമി ടൂറിസം എന്നീ പേരുകളിലും അറിയപ്പെടുന്നു.[1] കാലാവസ്ഥ, താമസം, പ്രകൃതിദൃശ്യങ്ങൾ എന്നിവയ്‌ക്കൊപ്പം വിനോദസഞ്ചാര അനുഭവത്തിന്റെ സുപ്രധാന ഘടകമായി ഭക്ഷണവും കണക്കാക്കപ്പെടുന്നു.[2]

അവലോകനം

[തിരുത്തുക]

അടുത്തും അകലെയുമുള്ള അതുല്യവും അവിസ്മരണീയവുമായ ഭക്ഷണപാനീയങ്ങൾ അനുഭവിക്കാനുള്ള യാത്രയാണ് കുളിനറി അല്ലെങ്കിൽ ഫുഡ് ടൂറിസം.[3] ഇത് അഗ്രിടൂറിസത്തിൽ നിന്ന് വ്യത്യസ്തമാണ്, കുളിനറി ടൂറിസത്തെ സാംസ്കാരിക ടൂറിസത്തിന്റെ ഒരു ഉപവിഭാഗമായി കണക്കാക്കുന്നു (പാചകരീതി സംസ്കാരത്തിന്റെ ഭാഗമാണ്) അതേസമയം അഗ്രിടൂറിസം ഗ്രാമീണ ടൂറിസത്തിന്റെ ഒരു ഉപവിഭാഗമായി കണക്കാക്കപ്പെടുന്നു.[4] എന്നാൽ കുളിനറി ടൂറിസവും അഗ്രിടൂറിസവും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു, കാരണം കൃഷിയുടെ ഭാഗമായ വിത്തുകളും വിളകളും പാചകത്തിന്റെയും ഭാഗമാണ്. കുളിനറി / ഫുഡ് ടൂറിസം രുചികരമായ ഭക്ഷണത്തിൽ മാത്രം ഒതുങ്ങുന്നില്ല.[5]

പല നഗരങ്ങളും പ്രദേശങ്ങളും രാജ്യങ്ങളും ഭക്ഷണത്തിന് പേരുകേട്ടതാണെങ്കിലും കുളിനറി ടൂറിസം ഭക്ഷ്യ സംസ്കാരത്താൽ മാത്രം പരിമിതപ്പെടുന്നില്ല. ഓരോ ടൂറിസ്റ്റും ദിവസത്തിൽ മൂന്നു പ്രാവശ്യം ഭക്ഷണം കഴിക്കുന്നു, അതിനാൽ ഭക്ഷണത്തിലൂടെയുള്ള ടൂറിസത്തിന്റെ അടിസ്ഥാന സാമ്പത്തിക പ്രേരകങ്ങളിലൊന്നായി മാറുന്നു. അയർലണ്ട്, പെറു, കാനഡ തുടങ്ങിയ രാജ്യങ്ങൾ കുളിനറി ടൂറിസം വികസനത്തിന് ഗണ്യമായ നിക്ഷേപം നടത്തുന്നുണ്ട്.[6]

ഫുഡ് ടൂറിസത്തിൽ ഇനിപ്പറയുന്നവ ഉൾപ്പെടുന്നു:

  1. പാചക ക്ലാസുകൾ
  2. ഭക്ഷണ ടൂറുകൾ
  3. വൈൻ, ബിയർ, ഭക്ഷണ ഉത്സവങ്ങൾ
  4. പ്രത്യേക ഭക്ഷണ അനുഭവങ്ങൾ

സാമ്പത്തികം

[തിരുത്തുക]

കുളിനറി ടൂറിസം 2001 ൽ ടൂറിസത്തിന്റെ പ്രധാന ഭാത്തിൽ ഒന്നായി മാറി. ലക്ഷ്യസ്ഥാനത്തിനെ ആശ്രയിച്ച് ഭക്ഷണ, പാനീയ ചെലവുകൾ, ടൂറിസം ചെലവുകളുടെ 15% മുതൽ 35% വരെയാണ് എന്ന് വേൾഡ് ഫുഡ് ട്രാവൽ അസോസിയേഷൻ കണക്കാക്കുന്നു.[7] കൂടുതൽ സന്ദർശകർ, കൂടുതൽ വിൽപ്പന, കൂടുതൽ മാധ്യമ ശ്രദ്ധ, വർദ്ധിച്ച നികുതി വരുമാനം, എന്നിവ ഉൾപ്പെടുന്ന ഫുഡ് ടൂറിസം ആനുകൂല്യങ്ങൾ ഡബ്ല്യുഎഫ്‌ടി‌എ പട്ടികപ്പെടുത്തുന്നു.

പാചക ക്ലാസുകൾ

[തിരുത്തുക]

കുളിനറി ടൂറിസത്തിന്റെ വളരുന്ന മേഖല പാചക ക്ലാസുകളാണ്. കുറച്ച് മണിക്കൂർ നീണ്ടുനിൽക്കുന്ന ഒരു ചെറിയ പാഠം മുതൽ മുഴുവൻ ദിവസ, മൾട്ടി-ഡേ കോഴ്‌സുകൾ വരെയായി പഠനരീതികൾ വ്യത്യാസപ്പെടുന്നു. വിദേശ ടൂറിസ്റ്റുകളുടെ ശ്രദ്ധ സാധാരണയായി അവർ സന്ദർശിക്കുന്ന രാജ്യത്തെ പാചകരീതിയിലായിരിക്കും, അതേസമയം പ്രാദേശിക വിനോദസഞ്ചാരികൾക്ക് പുതിയ പാചകരീതികൾ അനുഭവിക്കാൻ താൽപ്പര്യമുണ്ടാകാം. സാംസ്കാരിക അനുഭവം വർദ്ധിപ്പിക്കുന്നതിനായി മാർക്കറ്റ് ടൂറുകളും ഉൾപ്പെടുന്നു.[8] ചില പാചക ക്ലാസുകൾ ആ നാട്ടിലെ ആളുകളുടെ വീടുകളിൽ നടക്കുന്നു, ഇത് വിദേശ വിനോദ സഞ്ചാരികൾക്ക് അവർ സന്ദർശിക്കുന്ന രാജ്യത്തെ ദൈനംദിന ജീവിതവും പാചകരീതിയും എങ്ങനെയാണെന്നറിയാൻ അനുവദിക്കുന്നു. പ്രാദേശിക ആതിഥേയരും വിദേശ അതിഥികളും ക്രോസ്-കൾച്ചറൽ അനുഭവത്തിൽ നിന്ന് പ്രയോജനം നേടുന്നു. [9]

ഫുഡ് ടൂറുകൾ

[തിരുത്തുക]
വിത്ത് ലോക്കൽസ് ഭക്ഷണ പര്യടനത്തിന്റെ ഭാഗമായി നടത്തിയ ഇന്തോനേഷ്യയിലെ ബാലിയിലെ ഒരു ഹോം ഡിന്നർ (2016).

ഫുഡ് ടൂർ ഫോർമുല ടൂറുകൾക്കനുസരിച്ചും ഓപ്പറേറ്റർമാർക്കനുസരിച്ചും വ്യത്യാസപ്പെടുന്നു. എന്നിരുന്നാലും, മിക്കതിലും ഇനിപ്പറയുന്ന ഘടകങ്ങൾ കാണാം:

  1. വിനോദസഞ്ചാരികളുടെ എണ്ണം കൂടുതലുള്ള പ്രധാന നഗരങ്ങൾക്ക് അവർ ശ്രദ്ധ നൽകും. ലണ്ടൻ,[10] പാരീസ്,[11][12] റോം, ഫ്ലോറൻസ്, ടൊറന്റോ, ഇസ്താംബുൾ, ന്യൂയോർക്ക് സിറ്റി, ലിസ്ബൺ, ബെർലിൻ, മാഡ്രിഡ്, ബെൽഫാസ്റ്റ്, സാൻ ഫ്രാൻസിസ്കോ, കോപ്പൻഹേഗൻ, ടോക്കിയോ, ഷാങ്ഹായ്, ബീജിങ്,[13] ഏഥൻസ്, കോലാലമ്പൂർ,[14] മാരാകെക് , ബാഴ്‌സലോണ[15] എന്നിവ ഉദാഹരണങ്ങളാണ്. അതുപോലെ ശ്രദ്ധേയമായ ഭക്ഷണ സംസ്കാരമുള്ള ഒരു നഗരം അല്ലെങ്കിൽ തെരുവ് ഭക്ഷണം എന്നിവയ്ക്കും പ്രാധാന്യം നൽകും.
  2. ടൂറുകൾ സാധാരണയായി അടുത്ത തെരുവുകൾ ഉൾപ്പെടുത്തി കാൽനടയായിരിക്കും നടത്തുക. ചില ടൂർ കമ്പനികൾ സൈക്കിൾ സവാരി ഉൾപ്പെടുത്തി ഫുഡ് ടൂറുകൾ വാഗ്ദാനം ചെയ്യുന്നു.
  3. ടൂറുകൾ സാധാരണഗതിയിൽ കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും നീണ്ടുനിൽക്കും. ടൂറുകൾ സാധാരണയായി മെട്രോ സ്റ്റേഷനുകൾ പോലുള്ള പൊതുഗതാഗത കേന്ദ്രങ്ങളിൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു.
  4. ചെറിയ ഗ്രൂപ്പുകൾ മുതൽ ഏകദേശം 20 ആളുകൾ അല്ലെങ്കിൽ അതിൽ കൂടുതൽ ആളുകൾ വരെയുള്ള ഗ്രൂപ്പുകൾ ആവാം.
  5. ടൂറുകൾ സന്ദർശകരെ അവർ കണ്ടിട്ടില്ലാത്ത സ്ഥലങ്ങളിലേക്ക് കൊണ്ടുപോകുന്നു, അതിനാൽ അവർക്ക് നാട്ടുകാരെപ്പോലെ ഷോപ്പുചെയ്യാനും ഭക്ഷണം കഴിക്കാനും കഴിയും. “ഒരു യഥാർത്ഥ പാരീസിയൻ / ബെർലിനർ / ലണ്ടനർ / ന്യൂയോർക്കറെ പോലെ ഭക്ഷണം കഴിക്കുക” പോലുള്ള പദങ്ങൾ പലപ്പോഴും ഫുഡ് ടൂർ പരസ്യത്തിൽ ഉപയോഗിക്കുന്നു.
  6. എല്ലാ ടൂറുകളും നാട്ടുകാരാണ് നയിക്കുന്നത്. പല ടൂർ ഗൈഡുകളും അവരുടെ പ്രാദേശിക അറിവ് ഒരു ബോണസായി മാറുന്നു.
  7. ടൂറുകൾ പ്രധാനമായും ഭക്ഷണത്തെക്കുറിച്ചാണ്. സാധാരണയായി മാർ‌ക്കറ്റുകൾ‌, ബാറുകൾ‌, കഫേകൾ‌ എന്നിവയിലേക്കുള്ള സന്ദർ‌ശനങ്ങൾ ഇതിൽ‌ ഉൾ‌പ്പെടും
  8. ഗൈഡുകൾ ഭക്ഷണത്തെക്കുറിച്ച് സംസാരിക്കുന്നു. അവരും അവരുടെ കുടുംബങ്ങളും കഴിക്കുന്ന ഭക്ഷണരീതി വിനോദ സഞ്ചാരികൾക്ക് നൽകുന്ന ഭക്ഷണത്തിൽ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് അവർ ചർച്ച ചെയ്തേക്കാം.
  9. ഗൈഡ് സാധാരണയായി ടൂർ നടക്കുന്ന പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങളും പങ്ക്വെക്കുന്നു.
  10. പല ടൂർ കമ്പനികളും സുസ്ഥിരമായ ഒരു ടൂറിസം മാതൃക സൃഷ്ടിക്കുകയാണ്, അതിലൂടെ അവർ പ്രാദേശിക ഇടപാടുകാരുമായും / അല്ലെങ്കിൽ കുടുംബത്തിന്റെ സ്വന്തം സ്ഥാപനങ്ങളുമായും മാത്രം പ്രവർത്തിക്കുകയും പ്രാദേശിക പാരമ്പര്യങ്ങൾ ആഘോഷിക്കുകയും ചെയ്യുന്നതിലൂടെ പ്രാദേശിക പരിസ്ഥിതി, സമൂഹം, സമ്പദ്‌വ്യവസ്ഥ എന്നിവയിൽ നല്ല സ്വാധീനം ചെലുത്തുന്ന ഒരു അനുഭവം തങ്ങളുടെ ക്ലയന്റുകൾക്ക് നൽകുന്നു. എല്ലാം കാൽനടയായി ആയാൽ കാർബൺ ഫൂട്ട്പ്രിന്റ് പൂജ്യം ആയിരിക്കും.

ആദ്യത്തെ വാർഷിക ദേശീയ ഫുഡ് ടൂർ ദിനമായിരുന്നു 2017 ജൂൺ 10.[16]

ലോകത്തിലെ പാചക സംസ്കാരങ്ങൾ അനുഭവിക്കാൻ ഞങ്ങൾ എങ്ങനെ, എന്തുകൊണ്ട് യാത്ര ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള ശ്രദ്ധ ആകർഷിക്കുന്നതിനുള്ള ഒരു മാർഗമായി വേൾഡ് ഫുഡ് ട്രാവൽ അസോസിയേഷൻ 2019 ഏപ്രിൽ 18 ന് ലോക ഭക്ഷ്യ യാത്രാ ദിനം അവതരിപ്പിച്ചു. ഉപഭോക്താക്കളിലും വ്യാപാരത്തിലും അവബോധം സൃഷ്ടിക്കുന്നതിനും അസോസിയേഷന്റെ ദൗത്യത്തെ പിന്തുണയ്ക്കുന്നതിനുമായാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. എല്ലാ വർഷവും ഏപ്രിൽ 18 ന് ലോകമെമ്പാടും ഈ ദിനം ആഘോഷിക്കുന്നു.

അവലംബം

[തിരുത്തുക]
  1. Long, Lucy (2004). Culinary Tourism. The University Press of Kentucky. p. 20. ISBN 9780813122922.
  2. McKercher, Bob; Okumus, Fevzi; Okumus, Bendegul (2008). "Food Tourism as a Viable Market Segment: It's All How You Cook the Numbers!". Journal of Travel & Tourism Marketing. 25 (2): 137–148. doi:10.1080/10548400802402404.
  3. "World Food Travel Association" (in അമേരിക്കൻ ഇംഗ്ലീഷ്). World Food Travel Association. Retrieved October 8, 2017.
  4. Wolf, Erik (2006). Culinary Tourism: The Hidden Harvest. Kendall/Hunt Publishing. ISBN 978-0-7575-2677-0.
  5. Wolf, Erik (2001). "Culinary Tourism: The Hidden Harvest" white paper. World Food Travel Association. (currently out of print).
  6. Wolf, Erik (2014). Have Fork Will Travel. CreateSpace Independent Publishing Platform. ISBN 978-1490533995.
  7. "What Is Food Tourism?" (in അമേരിക്കൻ ഇംഗ്ലീഷ്). World Food Travel Association. Archived from the original on 2019-07-16. Retrieved October 8, 2017.
  8. "Cookly".
  9. "airKitchen".
  10. Lane, Megan (September 16, 2005). "A taste for gastro-tourism". BBC News.
  11. "Discover the Paris food scene like a true Parisian". deliciousmagazine.co.uk. 2015-09-10.
  12. "In Paris, 8 New Tours, From Art to Shopping". The New York Times. October 16, 2016.
  13. Cordina, Sharon. "Culinary Backstreets". Culinary Backstreets.
  14. "Six Ways to Enjoy Kuala Lumpur". South China Morning Post. September 2, 2015.
  15. Frayer, Lauren (August 18, 2015). "Food Tours Help Keep Barcelona's Mom-And-Pop Tapas Bars Alive". NPR.
  16. "National Food Tour Day". Archived from the original on 2018-11-22. Retrieved 2021-01-11.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കുളിനറി_ടൂറിസം&oldid=3926781" എന്ന താളിൽനിന്ന് ശേഖരിച്ചത്