കുന്നത്തൂർ ഗ്രാമപഞ്ചായത്ത്
കുന്നത്തൂർ | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | കൊല്ലം |
ഏറ്റവും അടുത്ത നഗരം | കൊട്ടാരക്കര |
പ്രസിഡന്റ് | കുന്നത്തൂർ പ്രസാദ് |
നിയമസഭ (സീറ്റുകൾ) | പഞ്ചായത്ത് () |
ലോകസഭാ മണ്ഡലം | മാവേലിക്കര |
നിയമസഭാ മണ്ഡലം | കുന്നത്തൂർ |
ജനസംഖ്യ • ജനസാന്ദ്രത |
22,946 (2001—ലെ കണക്കുപ്രകാരം[update]) • 1,070/കിമീ2 (1,070/കിമീ2) |
സമയമേഖല | IST (UTC+5:30) |
വിസ്തീർണ്ണം | 21.44 km² (8 sq mi) |
9°04′N 76°40′E / 9.06°N 76.67°E
കൊല്ലം ജില്ലയിൽ കുന്നത്തൂർ താലൂക്കിൽ ശാസ്താംകോട്ട ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമപ്പഞ്ചായത്താണ് കുന്നത്തൂർ (ഇംഗ്ലീഷ്:Kunnathoor Gramapanchayat). കൊട്ടാരക്കരയിൽ നിന്നും ഏകദേശം 12 കി.മീറ്റർ വടക്കുപടിഞ്ഞാറ് മാറി സ്ഥിതിചെയ്യുന്നു കുന്നുകളാൽ സമൃദ്ധമായിരുന്ന പ്രദേശമായതിനാലാവണം ഈ സ്ഥലത്തിന് കുന്നത്തൂർ എന്ന പേരു വന്നത്.[1]
അതിരുകൾ
[തിരുത്തുക]ഈ പഞ്ചായത്തിന്റെ വടക്കുകിഴക്കും, കിഴക്കും തെക്കും ഭാഗങ്ങൾ 11.4 കി.മീറ്റർ നീളത്തിൽ കല്ലടയാറിനാൽ ചുറ്റപ്പെട്ടുകിടക്കുന്നു..
വടക്ക് - കടമ്പനാട് പഞ്ചായത്ത്.
പടിഞ്ഞാറ് - പോരുവഴി, ശാസ്താംകോട്ട എന്നീ പഞ്ചായത്തുകൾ.
തെക്ക് - ശാസ്താംകോട്ട, പവിത്രേശ്വരം എന്നീ പഞ്ചായത്തുകൾ.
കിഴക്ക് - കുളക്കട, പവിത്രേശ്വരം എന്നീ പഞ്ചായത്തുകൾ.
ചരിത്രം
[തിരുത്തുക]രാജഭരണ കാലത്ത് കുന്നത്തൂർ ഉൾപ്പെട്ട പ്രദേശം കായംകുളം രാജാവിന്റെ പരിധിയിലായിരുന്നു. കല്ലടയാറ് അതിരിട്ട കുന്നത്തൂരിന്റെ കിഴക്കതിർത്തിയിൽ കോട്ടയുടെ പഴകിതുടങ്ങിയ ഭാഗങ്ങൾ ഇപ്പോഴും ഉണ്ട്. കല്ലടയാറ് കിഴക്കോട്ടൊഴുകുന്ന കൊക്കാം കാവ് ക്ഷേത്രത്തിനു ചേർന്നുള്ള ഈ പ്രദേശം തിരുവിതാംകൂർ രാജാവിനധീനപ്പെട്ടതായിരുന്നു.
ഭൂപ്രകൃതി
[തിരുത്തുക]ഭൂപ്രകൃതിയനുസരിച്ച് കുന്നത്തൂർ ഇടനാട്ടിലാണ് ഉൾപ്പെടുന്നത്. വിശാലമായ താഴ് വരകളും, കുന്നിൻ പ്രദേശങ്ങളും, മിതമായി ചരിഞ്ഞ പ്രദേശങ്ങളുമടങ്ങുന്ന ഒരു ഭൂപ്രകൃതിയാണുള്ളത്. പഞ്ചായത്തിന്റെ പടിഞ്ഞാറേ അതിർത്തിയിൽ ചേലൂർ കായലിന്റെ കുറച്ചുഭാഗം ഉൾപ്പെടുന്നു. 21.84 ഹെ. ആണ് അതിർത്തിയ്ക്കുള്ളിൽ വരുന്ന കായലിന്റെ വിസ്തീർണ്ണം. പഞ്ചായത്തിന്റെ മിക്കവാറും എല്ലാ വാർഡുകളിലും കല്ലട ജലസേചന പദ്ധതിയുടെ കനാലുകൾ എത്തിപ്പെട്ടിട്ടുണ്ട്.
വിദ്യാഭ്യാസം
[തിരുത്തുക]1964 ലാണ് കുന്നത്തൂർ പഞ്ചായത്തിലെ ആദ്യത്തെ ഹൈസ്ക്കൂൾ സ്ഥാപിതമായത്. വെൺമണി ഗ്രാമസേവാ സമിതി അവർക്ക് നെടിയവിളയിൽ ഉണ്ടായിരുന്ന സ്ഥലത്താണ് ഈ സ്വകാര്യ വിദ്യാലയം ആരംഭിച്ചത്.
കൃഷി
[തിരുത്തുക]തെങ്ങും നെല്ലും മരച്ചീനിയും പ്രധാനവിളകളായുള്ള ഒരു സന്തുലിത കാർഷിക മേഖലയാണ് കുന്നത്തൂരിനുള്ളത്.
ഗതാഗതം
[തിരുത്തുക]റോഡുഗതാഗതമില്ലാതിരുന്ന കുന്നത്തൂരിൽ എത്തുവാൻ കല്ലടയാറായിരുന്നു ഏകമാർഗ്ഗം. പേഷ്കാർ , ഉയർന്ന മറ്റു സ്ഥാനാപതികൾ , രാജാവ് എന്നിവർ വള്ളത്തിൽ വന്നാണ് പ്രജകളെ ദർശിച്ചിരുന്നത്. കുന്നത്തൂർ പാലത്തിന്റെ നിർമ്മാണം പൂർത്തിയായതോടുകൂടി (1964) പഞ്ചായത്തിലെ ഗതാഗത മേഖലയ്ക്കു അസാധാരണമായ ഉണർവ്വു കൈവന്നു.
സാംസ്കാരികരംഗം
[തിരുത്തുക]1934-ൽ ഐവർകാല കേന്ദ്രമാക്കി പ്രവർത്തനം ആരംഭിച്ച ചങ്ങനാശ്ശേരി, സ്മാരക ഗ്രന്ഥശാല കുന്നത്തൂരിന്റെ സാംസ്കാരിക ചരിത്രത്തിൽ ഒരു നാഴിക കല്ലാണ്. സർദാർ കെ എം പണിക്കരായിരുന്നു ഇതിന്റെ ആദ്യത്തെ രക്ഷാധികാരി. കൊക്കം കാവ് ക്ഷേത്രത്തിനു സമീപമുള്ള ആറ്റുമണൽ പരപ്പിൽ ആലുവാ ശിവരാത്രിയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ശിവരാത്രി ഉത്സവം നടത്തുക പതിവായിരുന്നു. 18 കരക്കാർ ചേർന്നു നടത്തിയ ഈ ആഘോഷങ്ങളിൽ ദിവാൻ , ഉയർന്ന ഉദ്യോഗസ്ഥർ , പണ്ഡിതൻമാർ , കവികൾ തുടങ്ങിയവർ സജീവമായി പങ്കെടുത്തിരുന്നു. ഈ ക്ഷേത്രത്തിൽ മാർത്താണ്ഡവർമ്മ യാഗങ്ങളും നടത്തുമായിരുന്നു. സാഹിത്യരംഗവുമായി പഞ്ചായത്ത് പ്രദേശത്തിന് അഗാധമായ ബന്ധമാണുള്ളത്. ഹാസ്യസാഹിത്യ സമ്രാട്ടായിരുന്ന ശ്രീമാൻ ഇ വി കൃഷ്ണപിള്ളയുടെ ജന്മം കൊണ്ടനുഗ്രഹീതമായ നാടാണിത്.
വാർഡുകൾ
[തിരുത്തുക]കുന്നത്തൂർ പഞ്ചായത്തിൽ ആകെ 16 വാർഡുകളാണുള്ളത്[2]. വാർഡുകളുടെ വിവരണം ചുവടെ കൊടുക്കുന്നു.
നമ്പർ | വാർഡിന്റെ പേര് |
---|---|
1 | ഏഴാംമൈൽ |
2 | മാനാംപുഴ |
3 | ഐവർകാല പടിഞ്ഞാറ് വട |
4 | നിലയ്ക്കൽ |
5 | ഐവർകാല |
6 | കീച്ചപ്പള്ളി |
7 | ഐവർകാല നടുവിൽ |
8 | പുത്തമ്പലം ഈസ്റ്റ് |
9 | പുത്തമ്പലം |
10 | നെടിയവിള ഠൗൺ |
11 | കുന്നത്തൂർ കിഴക്ക് |
12 | നെടിയവിള |
13 | തുരുത്തിക്കര കിഴക്ക് |
14 | തുരുത്തിക്കര പടിഞ്ഞാറ് |
15 | കുന്നത്തൂർ പടിഞ്ഞാറ് |
16 | കുന്നത്തൂർ |
അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-11-07. Retrieved 2010-05-11.
- ↑ http://www.electionker.org/warddetails/kollam.pdf[പ്രവർത്തിക്കാത്ത കണ്ണി]