Jump to content

കാൾ ആർനോൾഡ് റൂജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാൾ ആർനോൾഡ് റൂജ് (1846-1926)

ബെർലിൻ സ്വദേശിയായ ഒരു ജർമ്മൻ പാത്തോളജിസ്റ്റായിരുന്നു കാൾ ആർനോൾഡ് റൂജ് (24 സെപ്റ്റംബർ 1846 - 15 ഏപ്രിൽ 1926). ഗർഭാശയ അർബുദം നേരത്തെ കണ്ടെത്തുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ വലുതാണ്. പാത്തോളജിസ്റ്റ് റുഡോൾഫ് വിർച്ചോവിന്റെ (1821-1902) മരുമകനായിരുന്നു റൂജ്.

വർഷങ്ങളോളം അദ്ദേഹം ചാരിറ്റേ -ബെർലിനിലെ ഫ്രാവെൻക്ലിനിക്കിലെ മൈക്രോസ്കോപ്പിക്, ക്ലിനിക്കൽ ഗവേഷണ ലബോറട്ടറിയുടെ ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ബെർലിനിൽ അദ്ദേഹം ഗൈനക്കോളജിസ്റ്റ് കാൾ ലുഡ്വിഗ് ഏണസ്റ്റ് ഷ്രോഡറുമായി (1838-1887) അടുത്ത് പ്രവർത്തിച്ചു. 1882 മുതൽ 1912 വരെ അദ്ദേഹം ഫ്രോവൻക്ലിനിക് സർവകലാശാലയിലെ ഗൈനക്കോളജിക്ക് വേണ്ടിയുള്ള പാത്തോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു. 1896-ൽ അദ്ദേഹം പ്രൊഫസറായി നിയമിതനായി.

ഗൈനക്കോളജി മേഖലയിൽ മൈക്രോസ്കോപ്പിക് ഡയഗ്നോസ്റ്റിക്സിന് റൂജ് തുടക്കമിട്ടു. അദ്ദേഹത്തിന്റെ അസോസിയേറ്റ് ജോഹാൻ വെയ്റ്റിനൊപ്പം (1852-1917), സമകാലീന ഗൈനക്കോളജിക്കൽ പാത്തോളജിക്കും ഹിസ്റ്റോളജിക്കും അടിത്തറ പാകിയതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്. 1870-കളിൽ രണ്ടുപേരും ആവശ്യമായ ഡയഗ്നോസ്റ്റിക്സ് ഉപകരണമായി സർജിക്കൽ ബയോപ്സി അവതരിപ്പിച്ചു. അവരുടെ ബയോപ്‌സികളിൽ നിന്ന്, സെർവിക്കൽ ക്യാൻസറിനുള്ള അനാവശ്യ ശസ്ത്രക്രിയകളുടെ നിരവധി കേസുകൾ ഉണ്ടെന്ന് അവർ തെളിയിച്ചു, ബയോപ്സിയുടെ സഹായമില്ലാതെ കാൻസർ കണ്ടുപിടിക്കാൻ ഡോക്ടർമാർക്ക് പലപ്പോഴും കഴിവില്ലെന്ന് ഇത് തെളിയിക്കുന്നു.

വെരിക്കോസ് സിരകളെ "വലുപ്പം കണക്കിലെടുക്കാതെ, വികസിച്ചതും നീളമേറിയതും വളഞ്ഞതുമായ സിര" എന്ന് ആദ്യമായി നിർവചിച്ചതിന്റെ ബഹുമതിയും റൂജിനാണ്. 

അവലംബം

[തിരുത്തുക]